ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 30 December 2017

ഇസ്‌ലാം സമ്പൂര്‍ണ്ണ മതം

ഇസ്‌ലാം സമ്പൂര്‍ണ്ണ മതം

ഇസ്‌ലാം എന്ന പ്രയോഗത്തിന് അതിന്റെ മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളുണ്ട്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം, കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ നിന്നാണ് ഇസ്‌ലാം രൂപപ്പെട്ടത്. ഉപരിസൂചിത അര്‍ഥങ്ങളുടെയെല്ലാം വിശാലമായ മേഖലകളിലൂടെ ഇസ്‌ലാം വ്യാപിച്ചതായി കാണാം.
മനുഷ്യോത്പത്തി മുതല്‍ ഇന്നോളം ഓരോ കാലഘട്ടത്തിനും അനുയോജ്യവും പ്രായോഗികവുമായ നിയമ-?തത്വ സംഹിതകള്‍ സൃഷ്ടിനാഥന്‍ അതാത് കാലത്തെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മനുഷ്യ പിതാവും പ്രഥമ നബിയുമായ ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) വരെയുള്ള രണ്ടു ലക്ഷത്തിലധികം വരുന്ന പ്രവാചക ശ്ര്യംഖലയിലൂടെയാണ് അല്ലാഹു ഇത് സൃഷ്ടികളിലെത്തിച്ചത്. നാല് ഗ്രന്ഥങ്ങളും നൂറ് ഏടുകളും അതിനു വേണ്ടി ഇറക്കിയിട്ടുണ്ട്. ഇവകളിലുള്ളതിന്റെ വിശദീകരണവും സന്ദര്‍ഭോചിതമായ മറ്റു വിവരങ്ങളും റബ്ബിന്റെ നിര്‍ദ്ദേശ പ്രകാരം നബിമാര്‍ സമൂഹങ്ങള്‍ക്ക് പഠിപ്പിച്ചിട്ടുമുണ്ട്.
അന്ത്യപ്രവാചകന്‍ ഇപ്രകാരം നല്‍കിയ വിവരങ്ങളും അംഗീകാരങ്ങളുമെല്ലാം ഹദീസ് എന്ന പേരിലറിയപ്പെടുന്നു. പൂര്‍വ്വ നബിമാര്‍ക്ക് നല്‍കപ്പെട്ട ഗ്രന്ഥങ്ങളും ഏടുകളും സാന്ദര്‍ഭികവും അവസരോചിതവുമാകയാല്‍ അതിന്റെ ഉപയോഗകാലം കൂടുതല്‍ നിലനില്‍ക്കുന്നില്ല. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) സര്‍വ്വകാലികവും സമ്പൂര്‍ണ്ണവും സമഗ്രവുമായ ആശയം ?- അഥവാ ഇസ്‌ലാം ?- ദൈവീക നിര്‍ദ്ദേശ പ്രകാരം വിശുദ്ധ ഖുര്‍ആനിലൂടെയും തിരുസുന്നത്തുകളിലൂടെയും ജനങ്ങളിലെത്തിച്ചു. അതോടെ താല്‍ക്കാലികവും ക്ഷണിക വുമായിരുന്ന പൂര്‍വ്വ നിയമങ്ങള്‍ക്ക് പ്രസക്തിയില്ലാതായി. പൂര്‍വ്വ നിയമ തത്വസംഹിതകള്‍ ദൈവീക മതത്തിന്റെ ഭാഗവും ആദരണീയവുമാണെന്നതില്‍ തര്‍ക്കമില്ല. അവകള്‍ സമ്പൂര്‍ണമല്ലാത്ത കാരണത്താല്‍ ഇസ്‌ലാം എന്ന പ്രയോഗത്തില്‍ പണ്ഢിതന്മാര്‍ അവകളെ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ചുരുക്കത്തില്‍ മുഹമ്മദ് നബി (സ്വ) യിലൂടെ വന്ന സമ്പൂര്‍ണ്ണ ആശയാദര്‍ശങ്ങള്‍ക്കേ ഇസ്‌ലാം എന്നു പറയാനാവൂ എന്നും ഇലാഹീ മതം മനുഷ്യോ ത്പത്തിയോളം പഴക്കമുള്ളതാണെന്നും ബോധ്യപ്പെട്ടു. ഒരു ടെന്റ് കെട്ടി ജീവിതം തുടങ്ങിയ ഒരു കുടുംബത്തിലുള്ളവര്‍ പിന്നീടത് ഓലഷെഡ്ഡാക്കി, കാലം പിന്നിട്ടപ്പോള്‍ ഒരു ചെറിയ തറയില്‍ ഓല മേഞ്ഞതും പിന്നീടത് അല്‍പം കൂടി ഈടുറ്റ നിലയില്‍ ചുമര്‍ വെച്ച് ഓടു മേഞ്ഞതുമായ വീടുമുണ്ടാക്കി. അവസാനമായി ഒരു കാലത്തും പുനര്‍നിര്‍മ്മാണമാവശ്യ മില്ലാത്ത നിലയില്‍ മുന്തിയയിനം വസ്തുക്കളുപയോഗിച്ച് എല്ലാ നിലയിലും മാറ്റത്തിന് വിധേയമായ സൗധം നിര്‍മ്മിച്ചു. ഒരേ സ്ഥലത്ത് വിവിധ ഘട്ടങ്ങളിലായി ഇത്രയും മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും സ്ഥലത്തിനോ തറവാടിനോ മാറ്റം വരുന്നില്ല. ഇപ്രകാരം ഏക ഇലാഹീ വിശ്വാസത്തിലൂടെ വിശ്വാസ കാര്യങ്ങളില്‍ ഒരേ ദിശയിലൂടെയും കര്‍മ്മമണ്ഡലങ്ങളില്‍ കാലാന്തര മാറ്റങ്ങള്‍ക്ക് വിധേയവുമായി സമ്പൂര്‍ണതയിലെത്തിച്ചേര്‍ന്ന ഒരു കുടുംബത്തിലെ കണികകളാണ് മുസ്‌ലിംകള്‍. ഇസ്‌ലാം മതം ദൈവീകമല്ലെന്നും അതിന്റെ സ്ഥാപകന്‍ മുഹമ്മദ് നബി (സ്വ) യാണെന്നും അതിന് പൗരാണികതക്ക് അവകാശമില്ലെന്നുമൊക്കെയുള്ള അല്‍പജ്ഞാനികളുടെ ജല്‍പനം ശരിയല്ലെന്ന് ബോധ്യപ്പെടാനാണ് താരതമ്യം മുഖേന ഇത്രയും വിശദീകരിച്ചത്.
സമ്പൂര്‍ണവും സര്‍വ്വകാലികവുമായി ഇസ്‌ലാമിനെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അതിന്റെ ആധികാരികതയും യാഥാര്‍ഥ്യവും കൂടുതല്‍ വിശദീകരണമര്‍ഹിക്കുന്നുണ്ട്. ഖുര്‍ആന്‍ ഉണര്‍ ത്തുന്നു. ''ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തെ ഞാന്‍ സമ്പൂര്‍ണമാക്കി. എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തു'' (വി: ഖു: 5/3). ഇതിന്റെ വിശദീകരണത്തില്‍ ഇമാം റാസി (റ) ഇപ്രകാരം രേഖപ്പെടുത്തി. ലോകാദ്യം മുതല്‍ ഓരോ ഘട്ടത്തിലും അന്നുള്ള നിയമം പ്രായോഗികമല്ലെന്ന് അല്ലാഹുവിനറിയാം. അന്ന് സ്ഥിരപ്പെട്ടത് ദുര്‍ബലമാക്കപ്പെടുകയും പിന്നീട് പുതിയവ വരികയും ചെയ്തിട്ടുണ്ട്. അന്ത്യ പ്രവാചക നിയോഗത്തോ ടെ ഒരു സമ്പൂര്‍ണ വ്യവസ്ഥിതി അല്ലാഹു ഇറക്കുകയും അന്ത്യനാള്‍ വരെ അത് ശേഷിപ്പിച്ചുകൊണ്ട് വിധി നിര്‍ണയിക്കുകയും ചെയ്തു. അഥവാ നിയമങ്ങള്‍ അതാത് കാലത്ത് പൂര്‍ ണത നേടിയത് തന്നെ. മുഹമ്മദ് നബി (സ്വ) യിലൂടെ വന്ന നിയമം അന്ത്യനാള്‍ വരെയും പൂര്‍ണത നേടിയതും. മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നാം ഖുര്‍ആന്‍ അവതരിപ്പിച്ചു. (ഭേദഗതികളും ഏറ്റക്കുറച്ചിലുകളും വന്നുചേരലില്‍ നിന്ന്) അതിനെ നാം തന്നെ സംരക്ഷിക്കുന്നതാണ്'' (വി: ഖു: 15/9). പ്രസ്തുത സംരക്ഷണം അന്ത്യപ്രവാചകര്‍ കൊണ്ടുവന്ന ഖുര്‍ആനില്‍ നിന്നും അതനുസരിച്ചുള്ള ഇസ്‌ലാമിക ശരീഅത്തിനും മാത്രം ബാധകമാണെന്നത് ഖുര്‍ആന്‍ തന്നെ പറയുന്നു. ''തീര്‍ച്ചയായും സന്മാര്‍ഗവും പ്രകാശവുമുള്ള നിലയില്‍ തൗറാത്തിനെ നാം ഇറക്കി. അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ (തൗറാത്തിന്റെ) സംരക്ഷണമേല്‍പ്പിക്കപ്പെടുകയും ആ ഗ്രന്ഥത്തിന് സാക്ഷികളുമായ കാരണത്താല്‍ കുഫ് റില്‍ നിന്ന് മടങ്ങിയവരും പണ്ഢിതരും നേതാക്കളുമായ ആളുകളുടെ വിഷയത്തില്‍ തൗറാ ത്ത് അംഗീകരിക്കുന്ന പ്രവാചകര്‍ അതനുസരിച്ച് വിധിക്കും'' (വി: ഖു: 5/14). പൂര്‍വ്വ ഗ്രന്ഥങ്ങളുടെ സംരക്ഷണച്ചുമതല അന്നത്തെ പണ്ഢിതരിലര്‍പ്പിക്കപ്പെട്ടതായി ഈ സൂക്തം തെളിയിക്കുന്നുണ്ട്. ഇമാം കുര്‍ത്വുബി തന്റെ തഫ്‌സീര്‍ (10/5) ല്‍ ഇത് വ്യക്തമാക്കിയത് കാണാം.
ലോകാന്ത്യം വരെയുള്ള സര്‍വ്വ വിഷയങ്ങളും വസ്തുതകളും വ്യക്തമായോ വ്യംഗ്യമായോ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ''ഒരു വസ്തുവിനെ സംബന്ധിച്ചുള്ള പരാമര്‍ശത്തെയും ഈ ഗ്രന്ഥത്തില്‍ (ഖുര്‍ആനില്‍) നാം ഒഴിവാക്കിയിട്ടില്ല'' (വി: ഖു: 6/38). അല്‍പജ്ഞാനികളും വിവരദോഷികളും ഇതിനെ വിമര്‍ശിക്കുന്നതിനു പകരം പൂര്‍വ്വ സൂരികളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഖുര്‍ആന്റെ വിശാലമായ ആശയാദര്‍ശങ്ങളുടെ ചെറിയൊരു അംശത്തെയാണ് വിവരിക്കുന്നതെന്ന് കാണാം. ഇസ്‌ലാമിക സന്ദേശവുമായി രംഗത്ത് വന്ന മുഹമ്മദ് നബി (സ്വ) യും ലോകാവസാനം വരെയുള്ള മുഴുവന്‍ കാര്യങ്ങളും കാണിക്കപ്പെടുകയും അറിയിക്കുകയും ചെയ്തതായി ഹദീസിലൂടെയും മറ്റും ബോധ്യപ്പെട്ടതാണ്. ഹുദൈഫ (റ) യില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അദ്ദേഹം പറയുന്നു. ഒരിക്കല്‍ നബി (സ്വ) പ്രസംഗത്തിനു വേണ്ടി ഞങ്ങള്‍ക്കിടയില്‍ എഴുന്നേറ്റ് നിന്നു. ലോകാദ്യം മുതല്‍ അവസാനം വരെ ഉണ്ടാകുന്ന ഒരു വിഷയത്തെയും പരാമര്‍ശിക്കാതെ നബി (സ്വ) ഒഴിവായിട്ടില്ല. കേട്ടവരില്‍ ഹൃദിസ്ഥമാക്കിയവര്‍ ഹൃദിസ്ഥമാക്കി, മറന്നവര്‍ മറന്നു (ബുഖാരി മുസ്‌ലിം).
പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട അമാനുഷികതയില്‍ ഏറ്റവും വലിയതും അന്ത്യനാള്‍ വരെ നിലനില്‍ക്കുന്നതുമായ മുഅ്ജിസത്ത് മുഹമ്മദ് നബി (സ്വ) ക്ക് നല്‍കപ്പെട്ട ഖുര്‍ആനാണ്. ഗ്രന്ഥങ്ങളുടെ ഇനത്തില്‍ പെടുത്താമെങ്കിലും അതൊരു കേവല ഗ്രന്ഥമല്ല. മറ്റുള്ള ഗ്രന്ഥങ്ങളില്‍ സാധ്യമാകുന്നതെല്ലാം ഇതില്‍ നടന്നു കൊള്ളണമെന്നില്ല. ഭേദഗതികള്‍ക്കും ന്യൂനതകള്‍ ക്കുമപവാദമായ ഖുര്‍ആന്‍ പദാനുപദ വിവര്‍ത്തനം (പരിഭാഷ) അസംഭവ്യമായ ഗ്രന്ഥമാണ്. അതിലെ ഓരോ വാക്കിനുമുള്ള വിശാലവും ആഴമേറിയതുമായ ആശയങ്ങള്‍ വരികളിലൊതുക്കാന്‍ പ്രയാസമാണ്. തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍, ഫുര്‍ഖാന്‍ എന്നീ നാല് ഗ്രന്ഥങ്ങളും ആദം (അ) ന് 10, ശീസ് (അ) ന് 50, ഇബ്‌റാഹീം (അ) ന് 30, ഇദ്‌രീസ് (അ) ന് 10 ഇപ്രകാരമുള്ള 100 ഏടുകളുമാണ് ഭൗതികലോകത്ത് ഇറക്കപ്പെട്ടത്. ഇതിന്റെ മുഴുവന്‍ ആശയങ്ങളും ഖുര്‍ആനിലും അതിന്റെ ആശയങ്ങള്‍ മുഴുവന്‍ ഫാത്തിഹ സൂറത്തിലും ഫാതിഹഃ യിലെ മുഴുവന്‍ ആശയങ്ങളും അതിന്റെ ബിസ്മിയിലെ ബാഅ് എന്ന അക്ഷരത്തിലും അടങ്ങിയിട്ടുണ്ടെന്ന് അലി (റ), അല്ലാമഃ ഇബ്‌നു അബാദില്‍ ഹഖ് (റ) തുടങ്ങിയവരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടതായി പൂര്‍ വ്വിക ഗ്രന്ഥങ്ങളിലുണ്ട്. ചുരുക്കത്തില്‍ ലോകാവസാനം വരെയുള്ള സകല കാര്യങ്ങളും അറി യുകയും അതനുസരിച്ച് അനുചരന്മാര്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത നബി (സ്വ) യും ലോകാദ്യവസാനവും ശേഷവുമുള്ള എല്ലാ വിഷയങ്ങളും സുതാര്യമായോ വ്യംഗ്യമായോ പരാമര്‍ശിച്ച ഖുര്‍ആനും ഇസ്‌ലാമിന്റെ ചൈതന്യവും അന്തസ്സും സമഗ്രതയും വിളിച്ചോതുന്നു.
പ്രപഞ്ചം അതിന്റെ നാഥനോട് കടപ്പാടും വിധേയത്വവും ബാധ്യതയുമുള്ള മനുഷ്യ-?ഭൂത വര്‍ഗങ്ങളും, അവരുടെ ഗുണത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട മറ്റു വസ്തുക്കളുമായി വിഭജിക്കാം. രണ്ടാമത്തെയിനം എങ്ങനെയെല്ലാം ലോകാവസാനം വരെയുള്ള സകല മനുഷ്യര്‍ക്കും ഗുണകരവും ഐശ്വര്യപൂര്‍ണവുമാകുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. സൃഷ്ടികളിലേറ്റവും ഉല്‍ കൃഷ്ടരായ മനുഷ്യ സമൂഹത്തിന്റെ ജീവിതത്തിലെ ഓരോ സെക്കന്റിലും അത്യാവശ്യവും ഗുണകരവും ലാഭകരവുമായ നിയമ-തത്വസംഹിതകളിലെല്ലാം ഇസ്‌ലാമിന് സമഗ്രവും കാലികവുമായ കാഴ്ചപ്പാടുണ്ട്. ശൈശവ-?കൗമാര-യൗവന-?വാര്‍ദ്ധക്യ ഘട്ടങ്ങളിലെല്ലാം അവന്റെ സര്‍വ ചലനങ്ങളിലും ഇസ്‌ലാമിനുള്ള നിര്‍ദ്ദേശോപദേശങ്ങള്‍ മാറ്റത്തിരുത്തലുകള്‍ക്കതീതമാണ്. അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്ക് ഭേദഗതിയില്ല (വി: ഖു: 10/64), അല്ലാഹുവിന്റെ തീരുമാനങ്ങള്‍ ഭേദഗതി ചെയ്യുന്നവരില്ല (വി: ഖു: 6/34) എന്നീ സൂക്തങ്ങള്‍ നല്‍കുന്ന പാഠം അതാണ്. ചില വിധികളോ സൂക്തങ്ങളോ ദുര്‍ബലമാക്ക പ്പെട്ടതായി കാണപ്പെടുന്നത് ഇതിനെതിരല്ല. ചില പ്രത്യേക സാഹചര്യങ്ങളോ വസ്തുക്കളോ പരിഗണിച്ചു കൊണ്ടുള്ള സമയബന്ധിതമായ അത്തരം നിയമ-?തത്വങ്ങള്‍ ശാശ്വതമാകുന്നതാണ് ന്യൂനത. അസുഖ ബാധിതനായ ഒരാള്‍ക്ക് തത്സമയത്ത് നിരോധിക്കപ്പെട്ട ചില ഭക്ഷണ പദാര്‍ഥങ്ങള്‍ രോഗം മാറിയാലും ഉപയോഗിക്കരുതെന്ന് പറയുന്നതല്ലേ വിഡ്ഡിത്തം? എന്ത് വിഷയവും വസ്തുനിഷ്ഠവും ആധികാരികവുമായി രേഖപ്പെടുത്തപ്പെട്ട മതം ഇസ്‌ലാം മാത്രമാണ്. വിശ്വാസകാര്യങ്ങളുടെ യഥാര്‍ഥ രൂപം ക്രോഡീകരിക്കപ്പെട്ടതോടൊപ്പം കര്‍മ മ ണ്ഢലങ്ങളിലെ ആരാധനാ മുറകള്‍, ഇടപാടുകള്‍, വൈവാഹിക ബന്ധങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നീ നാലിനങ്ങളായി തിരിച്ചും തലനാരിഴ കീറി ചര്‍ച്ച ചെയ്ത് രേഖപ്പെടുത്തിയത് കാണാം. ഒരേ വേള ചിന്തനീയമല്ലെന്ന് തോന്നിക്കുന്ന രൂപ-?ഭാവനകളില്‍ പോലും ഇസ്‌ലാ മിന്റെ കാഴ്ചപ്പാട് പിന്നീട് പുലര്‍ന്ന അനുഭവങ്ങള്‍ നിരവധിയുണ്ട്. നാളിതുവരെ സംഭവിച്ചതും വരാനിരിക്കുന്നതുമായ മുഴുവന്‍ ചരിത്രങ്ങളും വസ്തുതകളും ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഏത് പ്രശ്‌നത്തിനും പരിഹാരത്തിനോ വിഷയങ്ങളില്‍ സ്വതന്ത്രവും നീതിയുക്തവും അനുപേക്ഷണീയവുമായ തീരുമാനത്തിനോ ഒരിക്കലും ക്ഷാമം നേരിടാത്ത പ്രത്യയ ശാസ്ത്രം ഇസ്‌ലാം മാത്രമാണ്. ശാസ്ത്രീയ മേഖലകളില്‍ വന്‍ കുതിച്ചോട്ടം നടത്തി ലോകം മുഴുവന്‍ കൈപ്പിടിയിലൊതുക്കി ആധുനികന്‍ അമ്മാനമാടുമ്പോള്‍ അതിലെല്ലാം ഒരു മുഴം മുമ്പേയെറിഞ്ഞു നെഞ്ചുറപ്പോടെയും അഭിമാനത്തോടെയും ഇസ്‌ലാം അതിന്റെ തനിമ നിലനിറുത്തിപ്പോന്നു. അധിക വിഷയങ്ങളിലും ഇസ്‌ലാമിക വീക്ഷണത്തെ മാനദണ്ഢമാക്കി ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുകയും അത് ശരിയാണെന്ന് സമ്മതിക്കുകയുമാണ് ചെയ്യുന്നത്. ഖുര്‍ആന്‍ തന്നെ ഉണര്‍ത്തുന്നു. ''നന്മയുടെ ദൃഷ്ടാന്തങ്ങളെ ഗോളാന്തരങ്ങളിലും ജനങ്ങളുടെ ഹൃദയങ്ങളി (ബുദ്ധി) ലുമായി അവര്‍ക്ക് നാം കാണിക്കുന്നതാണ്. അതാണ് യാഥാര്‍ഥ്യമെന്ന് അവര്‍ക്ക് അപ്പോള്‍ ബോധ്യപ്പെടും (വി: ഖു: 41/53).''

ഏത് വിഷയത്തിലും, അതെത്ര നിസാരമാണെങ്കില്‍ പോലും ഇസ്‌ലാമിക വിധി?-വിലക്കുകള്‍ പരിശോധിച്ചാല്‍ അതെല്ലാം നന്മകളുടെ വിധി നിലയങ്ങളാണ്. ഇസ്‌ലാം സദാചാരമാക്കിയ ഏത് കര്‍മ്മവും ശാരീരികവും മാനസികവും ഐഹികവും പാരത്രികവുമായ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കുന്നുവെന്ന് അഭ്യസ്ത വിദ്യരും ഭിഷഗ്വരന്മാരുമെല്ലാം ജാതി? മത ഭേദമന്യേ സമ്മതിച്ചിട്ടുണ്ട്. ശുചീകരണം, അന്നപാനം, വസ്ത്രധാരണം, സാമൂഹ്യജീവിതം, കുടുംബജീവിതം, സാമ്പത്തിക ഇടപാടുകള്‍, മനുഷ്യേതരബന്ധം തുടങ്ങിയവയിലെല്ലാം ഗുണ-?ദോഷവശങ്ങള്‍ വേര്‍തിരിച്ചുള്ള അന്തസുറ്റ രൂപരേഖ ഇസ്‌ലാമിന് മാത്രമേയുള്ളൂവെന്ന് ബുദ്ധിശാലികളായ അമുസ്‌ലിംകള്‍ വരെ രേഖപ്പെടുത്തിയത് നമ്മുടെ മുമ്പിലുണ്ട്. ഇതിന് റിബലായും അവഹേളിച്ചും നിയമ നിര്‍മാണങ്ങള്‍ നടത്തിയവര്‍ അവസാനം തകര്‍ന്നടിയു ന്നതും നാമാവശേഷമാവുന്നതും വര്‍ത്തമാനകാലത്തു പോലും നിത്യസംഭവങ്ങളാണ്. ഏറ്റവും വലിയ ഉദാഹരണം ലോകത്തെ ഏറ്റവും വലിയ തുല്യശക്തികളിലൊന്നായിരുന്ന സോവിയറ്റ് യൂണിയന്റെ അധഃപതനം തന്നെ.

കടക്കെണി, ദാരിദ്ര്യം തുടങ്ങിയവ മൂലം മനുഷ്യന്‍ ശാന്തിയും സമാധാനവുമില്ലാതെ നെട്ടോട്ടമോടുകയും അവസാനം കൊലക്കയറില്‍ അഭയം തേടുകയും ചെയ്യുന്ന ദയനീയമായ അവസ്ഥയാണ് നിലവിലുള്ളത്. വാര്‍ത്താ മീഡിയകളില്‍ കൂടുതല്‍ മുഴച്ചു നില്‍ക്കുന്ന ഈ നിലപാടിന്റെ മുഖ്യകാരണം പലിശയും ചൂതാട്ടവുമാണ്. മനുഷ്യനെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന ഇത്തരം സാമ്പത്തിക ദുര്‍നടപടികള്‍ക്കെതിരെ ഇസ്‌ലാമിന്റെ ശബ്ദം വളരെ ശക്തവും യുക്തവുമാണ്. ഈ വിഷയത്തില്‍ ഖുര്‍ആനിന്റെ നിരവധി ഉത്‌ബോധനങ്ങളിലൊന്ന് ശ്രദ്ധിക്കുക. ''പലിശ ഭക്ഷിക്കുന്നവര്‍ പിശാച് ബാധയേറ്റവനെപ്പോലെയല്ലാതെ നില്‍ക്കുകയില്ല'' (വി: ഖു: 2/275). പ്രസ്തുത ഇടപാടുമായി ബന്ധപ്പെടുന്നവരുടെ മാനസികനില തകരാറിലാകുമെന്നും പ്രവൃത്തികളില്‍ കാര്യക്ഷമതയുണ്ടാവുകയില്ലെന്നും ഈ സൂക്തം സൂചന നല്‍കുന്നു. അക്ഷരാര്‍ഥത്തില്‍ ഇത് പുലരുന്നതാണ് നമ്മുടെ മുമ്പിലുള്ള ചിത്രങ്ങള്‍. മദ്യപാനം, വ്യഭിചാരം, തുടങ്ങിയ സാമൂഹ്യ ശാരീരിക മാനസികപ്രശ്‌നങ്ങളുണ്ടാക്കുന്ന എല്ലാ തിന്മകളും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. ആധുനിക ലോകത്തിന്റെ പ്രധാന പ്രശ്‌നങ്ങളായ അസമാധാനം, അശാന്തി തുടങ്ങിയവക്ക് ഇത്തരം ദുരാചാരങ്ങള്‍ പ്രധാന കാരണങ്ങളാണ്. ലഹരി പദാര്‍ഥങ്ങളില്ലാത്ത കലാലയങ്ങളോ നിയന്ത്രണാധീതമായ കാമപ്പേക്കൂത്തുകളില്ലാത്ത കൂടിച്ചേരലുകളോ ഇന്ന് വിരളമാണ്. സദാചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത, കുടുംബം ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ദുരവസ്ഥകള്‍ക്ക് കടിഞ്ഞാണിട്ടാലേ ലോകത്ത് ക്ഷേമവും ഐശ്വര്യവും സമാധാനവും നിലനില്‍ക്കൂ. അതിനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും ഇസ്‌ലാം നല്‍കുന്നുണ്ട്.
വിദ്യാഭ്യാസത്തിന് ഒട്ടേറെ പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. കാട്ടാള സ്വഭാവത്തില്‍ നിന്ന് മുക്തമാക്കി നല്ല സംസ്‌കാര വാഹകരാക്കിത്തീര്‍ക്കുന്നതെന്ന് നിര്‍വചിക്കപ്പെട്ട വിദ്യാഭ്യാസത്തിന് ആ ഗുണമുണ്ടാവാന്‍ ചില നിബന്ധനകളുണ്ട്. വിദ്യാഭ്യാസമെല്ലാം ഈ നിര്‍വചനത്തിലധീനമായിരുന്നെങ്കില്‍ ലോകത്ത് ഇന്നുള്ള അസന്തുലിതാവസ്ഥ ഉണ്ടാകുമായിരുന്നില്ല. മറിച്ച്, വിദ്യാഭ്യാസ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന പരിഷ്‌കാരങ്ങളും സ്ഥാപനങ്ങളും എല്ലാ അര്‍ഥത്തിലും സുലഭമായ വര്‍ത്തമാന യുഗത്തില്‍ അനാചാര അരാജകത്വ പ്രവണതകള്‍ കൂടി വരുന്നതായാണ് കാണപ്പെടുന്നത്. സദാചാര മൂല്യങ്ങള്‍ തിയറിയായും പ്രാക്ടിക്കലായും അഭ്യസിക്കുന്നതിന് പ്രഥമ പരിഗണന നല്‍കപ്പെടുമ്പോള്‍ മാത്രമേ വിദ്യാഭ്യാസ മേഖല ശുഭകരവും സ്വാഗതാര്‍ഹവുമാകുകയുള്ളൂ. ഇത്തരം സദാചാര ബോധമുണ്ടാക്കുന്ന വിജ്ഞാനമേഖലയുടെ കലവറയാണ് ഇസ്‌ലാം. കേവലം നൈമിഷിക സുഖങ്ങള്‍ക്കായുള്ള ഭൗതികവിദ്യക്ക് ഇസ്‌ലാം എതിരല്ലെങ്കിലും പ്രഥമവും നിര്‍ബന്ധവുമായ പരിഗണന ഭൗതിക പാരത്രിക മോക്ഷത്തിനുതകുന്ന വിജ്ഞാനത്തിനാണ് നല്‍കുന്നത്. പരസ്പര സൗഹാര്‍ദ്ദവും സ്‌നേഹവും നിലനില്‍ക്കുമ്പോഴേ സാമൂഹിക ബന്ധങ്ങള്‍ക്ക് സ്ഥിരതയും ഭദ്രതയും ഉണ്ടാകൂ. എത്ര വലിയ ശത്രുവായാല്‍ പോലും മൃദുലവും ആകര്‍ഷണീയവുമായ പെരുമാറ്റത്തിലൂടെ മിത്രമാക്കി മാറ്റാന്‍ കഴിയും. നന്മയും തിന്മയും തുല്യമല്ല, എത്ര വലിയ തിന്മയും ഏറ്റവും ഗുണപരമായ രൂപത്തിലൂടെ മാത്രം തട്ടിമാറ്റുക. തദവസരത്തില്‍ നീയുമായി ശത്രുതയുള്ളവര്‍ പ്രിയപ്പെട്ട കൂട്ടുകാരനായി മാറും (വി: ഖു: 41/34) എന്നാണ് ഖുര്‍ആന്റെ അധ്യാപനം. മറ്റൊരിടത്ത് ഇപ്രകാരം കാണാം. സാരോപദേശവും യുക്തിയുമുപയോഗിച്ച് റബ്ബിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക (വി: ഖു: 16/125). മുസ്‌ലിംകള്‍ തമ്മിലുള്ള ബാധ്യതകളെ സംബന്ധിച്ച് ഹദീസില്‍ നിന്നൊരു ഭാഗം ശ്രദ്ധിക്കുക. ആറ് കാര്യങ്ങളില്‍ ഒരു മുസ്‌ലിം അപരനോട് കടപ്പെട്ടിരിക്കുന്നു. കണ്ടുമുട്ടിയാല്‍ സലാം പറയല്‍, ക്ഷണിച്ചാല്‍ സ്വീകരിക്കല്‍, തുമ്മിയാല്‍ അനുഗ്രഹത്തിനു വേണ്ടി പ്രാര്‍ഥിക്കല്‍, രോഗിയായാല്‍ സന്ദര്‍ശനം, മരണപ്പെട്ടാല്‍ അനന്തര കര്‍മങ്ങളില്‍ പങ്കാളിയാവല്‍, തനിക്കിഷ്ടപ്പെടുന്നത് അപരനും ഇഷ്ടപ്പെടല്‍ (തുര്‍മുദി, ദാരിമി). പരസ്പര സ്‌നേഹമുണ്ടാകാന്‍ സലാം വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഇസ്‌ലാം സ്പര്‍ദയും കലഹവും അനൈക്യവുമുണ്ടാകുന്ന തിന്മകള്‍ക്കെതിരെ വലിയ താക്കീത് നല്‍കിയിട്ടുണ്ട്. അഹംഭാവം, അസൂയ, ദേഷ്യം, പോര്, ഏഷണി, പരദൂഷണം തുടങ്ങിയ സര്‍വ്വ മാനസിക ദുസ്വഭാവങ്ങളും മുസ്‌ലിമിന് നിഷിദ്ധവും അന്യവുമാണെന്ന് പല സ്ഥലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവോളം കാരണവും ഇത്യാദി തിന്മകള്‍ തന്നെ. കണ്ടതിനും തൊട്ടതിനുമൊക്കെ പൊതുമുതല്‍ നശിപ്പിക്കുന്നതും നാട് നിശ്ചലമാക്കുന്നതും ഇന്നത്തെ നിത്യ സംഭവങ്ങളാണ്. വളരെ ലാഘവത്തോടെ കാണപ്പെടുന്ന ഇത്തരം നെറികേടുകള്‍ സാമ്പത്തിക ഭദ്രതക്ക് പോലും വിനയാണെന്ന് സര്‍വ്വെകള്‍ വ്യക്തമാക്കുമ്പോള്‍ വഴി തടസ്സങ്ങള്‍ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്ന ഇസ്‌ലാമിന്റെ ഉറച്ച സന്ദേശം ഉള്‍ ക്കൊള്ളാന്‍ ആളുണ്ടെങ്കില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ട്.
മനുഷ്യ വേഷമണിഞ്ഞ ചെന്നായ്ക്കള്‍ ഭരണ ചെങ്കോല്‍ കൈയിലൊതുക്കുകയും അഹന്തയും ധിക്കാരവും മൂലം ആയുധക്കൂമ്പാരങ്ങള്‍ രാജ്യങ്ങള്‍ക്ക് മീതെ വര്‍ഷിപ്പിച്ച് നശിപ്പിക്കുകയും ചെയ്യുന്ന ആധുനിക ചുറ്റുപാടില്‍ വിഷമിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനിറങ്ങിത്തിരിച്ച ചില കീടങ്ങളുണ്ട്. ഇസ്‌ലാം ആയുധ ശക്തിയിലൂടെ പ്രചരിച്ചതാണെന്നും അതിന്റെ യഥാര്‍ഥ ചിത്രം ഭീകരതയും തീവ്രവാദവും നിറഞ്ഞതാണെന്നും പ്രചരിപ്പിക്കുന്നവര്‍ ചരിത്രത്തെ വ്യഭിചരിക്കുകയാണ്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ശാന്തി? ?-സമാധാന?- രക്ഷാമന്ത്രങ്ങളും തന്ത്രങ്ങളുമായി സര്‍വ്വവ്യാപിയായ ഇസ്‌ലാമിനെയും അനുയായികളെയും ഒരുനിലക്കും വെച്ചുപൊറുപ്പിക്കില്ലെന്ന് ശപഥം ചെയ്ത് പ്രവര്‍ത്തിച്ച ശത്രുക്കള്‍ക്കെതിരെ പോലും പ്രതിരോധത്തിന്റെ അവസാന മറയായാണ് ഇസ്‌ലാം വാളെടുത്തത്. ഇസ്‌ലാമിക ചരിത്രത്തില്‍ ഇപ്രകാരം നിരവധി യുദ്ധങ്ങള്‍ നടന്നെങ്കിലും അവയി ലാകെ ഇരുപക്ഷത്തും കൂടി 1018 പേരാണ് മരണപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും (1914?-1918) മദ്ധ്യെയും (1939?-1945) നടന്ന രണ്ട് ലോകമഹായുദ്ധങ്ങളിലും കൂടി മാത്രം 6 മില്യനോളം (ഏകദേശം 60 ലക്ഷത്തോളം) ജനങ്ങളാണ് വധിക്കപ്പെട്ടത്. ഇപ്രകാരം ഏത് മേഖലയിലൂടെ പഠനം നടത്തിയാലും ഇസ്‌ലാമിന്റെ യശസ്സും അന്തസ്സും കൂടുതല്‍ തിളക്കമാര്‍ന്നതാകും. സമഗ്ര ?-സമ്പൂര്‍ണ്ണ?- കാലിക തത്വസംഹിതകളോടെ ലോകത്തിന്റെ രക്ഷക്കും സമാധാനത്തിനുമായി അതിന്റെ കാഹളം മുഴങ്ങിക്കൊണ്ടേയിരിക്കും.



Source:www.muslimpath.com