ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 6 December 2017

സ്വയം കുഴിച്ച ബിദ്അത്ത് കുഴിയിൽ തട്ടി വീണ് വഹാബികൾ !

*💡💡 ഓ മാന്യ മുജാഹിദ് സഹോദരങ്ങളേ !!!!*______🎙🎙🎙🎙👇👇👇👇

🔽
*നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ താബി ഈങ്ങളോ മദ് ഹബിലെ ഇമാമീങ്ങളോ ചെയ്യാത്ത, അവരാരും മതത്തിന്റെ പേരിൽ പഠിപ്പിക്കാത്ത മുജാഹിദ് സംസ്ഥാന  സമ്മേളനവും  , പ്രസ്തുത സമ്മേളന മുന്നോടിയായി നടക്കുന്ന സെമിനാറുകൾ , റോഡ് ബ്ലോക്ക് ചെയ്ത് കൊണ്ടുള്ള വിളമ്പര ജാഥകൾ , ആണും പെണ്ണും ഒരുമിച്ച് വേദി പങ്കിട്ട് കൊണ്ടുള്ള പേക്കൂത്തുകൾ, മറ്റ് പ്രോഗ്രാമുകൾ ഇതൊന്നും തന്നെ നബി (സ്വ)  യോ സ്വഹാബത്തോ കാണിച്ച് തരാത്തതും പഠിപ്പിക്കാത്തതുമാണ് , ഇത് പോലുള്ള സമ്മേളനം കൊണ്ട് എന്തെങ്കിലും ഖൈറ് ഉണ്ടായിരുന്നെങ്കിൽ ഉത്തമ നൂറ്റാണ്ടിലെ സലഫുകളായിരുന്നു ചെയ്യേണ്ടിയിരുന്നത് , അവരാണ് ഖൈറ് ചെയ്യുന്നതിലും പഠിപ്പിക്കുന്ന തിലും  നമ്മേക്കാൾ ഏറ്റവും തൽപ്പരർ, അതിനാൽ ഈ ഈ കൊടും ബിദ് അത്തിന്ന് ഒരുമിച്ച് കൂടാൻ ഒരൊറ്റ സത്യ മുജാഹിദുകളും പോകരുത് , ഈ സമ്മേളനമാകുന്ന കൊടും ബിദ് അത്തിന്ന്  വേണ്ടി ഒരാളും തന്നെ നയാ പൈസ ചെലവാക്കിപ്പോകരുത് ഓർക്കുക*

*നല്ലതല്ലേ ദഹ് വത്തല്ലേ എന്ന് പറഞ്ഞു ഓരോന്നു മതത്തിൽ കൂട്ടുമ്പോൾ ഇതും കൂടി ഓർക്കുക*

*"നബി (സ്വ) പറഞ്ഞു : " നിങ്ങളെ ഞാൻ ഇട്ടേച്ചു പോയിട്ടുള്ളത് (അവ്യക്തതകളില്ലാത്ത) വെളിച്ചത്തിലാണ്. അതിന്റെ രാത്രി പോലും പകൽ പോലെ (പ്രകാശപൂരിതമാണ്). എന്റെ കാലശേഷംനശിച്ചവനല്ലാതെ അതിൽ നിന്ന് തെറ്റി പോവുകയില്ല ". (ഇബ്നു മാജ ഹദീസ് നമ്പർ: 43).*

*അടുത്തത് കാണു, നബി (സ്വ) പറഞ്ഞു :*

*"എനിക്കു ശേഷം നിങ്ങളിൽ നിന്ന് ജീവിച്ചിരിക്കുന്നവർക് ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ കാണാം. അപ്പോൾ എന്റെ ചര്യയും, സദ്വൃത്തരും, വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങൾ പിന്തുടരുക. അണപല്ലുകൾ കൊണ്ടു നിങ്ങളവ കടിച്ചു പിടിക്കുകയും ചെയ്യുവിൻ (കാരണം മതത്തിൽ) പുതുതായി നിർമിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴി കേടുമാണ് ".*
(അബൂദാവൂദ്, ഹദീസ് നമ്പർ : 4607,
തിര്മുദി:2676, ഇബ്നുമാജ:42).
💡👇

*ഇനി ആലോചിക്കുക അല്ലഹാഹുവിന്റെ റസൂലിന്റെ കാലത്തോ, സ്വഹാബികളുടെ കാലത്തോ, ഹിജ്റ മുന്നൂറിന്റെ ഉള്ളിലോ, മദ്ഹബുകളുടെ ഇമാമുകളുടെ കാലത്തോ ഇല്ലാത്ത, ഇത്തരം പെണ്ണിന്റെ കൂടെയിരുന്ന് കൊണ്ടുള്ള സമ്മേളനങ്ങൾ, സെമിനാറുകൾ,  ഉണ്ടാക്കുന്ന മൗലവിമാരുടെ കൂടെ കൂടി ബിദ് അത്തും ചെയ്ത് നരഗത്തിലേക്ക് പോകണോ ചിന്തിക്കൂ !!!!!!*
💡👇🎙
*ഇത്തരം സമ്മേളനങ്ങൾക്ക് വേണ്ടി പ്രചരണാർത്ഥം പൊടി പൊടിക്കണ പണം മുജാഹിദുകളായ നമ്മേ പോലുള്ളവരുടെ സകാതിന്റെ പൈസയാണെന്നോർമ്മ വേണം ഈ പണം നമുക്ക് പാവപ്പെട്ട വർക്ക് കൊടുത്ത് കൂടെ !!!!!! ഇത്തരം ബിദ് അത്തിലേക്ക് ചെലവാക്കണോ !???? പോസ്റ്ററൊട്ടിച്ചും , ചുവരെഴുത്തും, ബാനറുകളും , കൊണ്ട് നമ്മുടെ ശുചിത്വ നഗരം മലീമസമാക്കണോ ?, നമ്മുടെ ഇലക്ട്രിക് പോസ്റ്റുകൾ വൃത്തികേടാക്കണോ?? " ശുദ്ധി ഈമാനിന്റെ ഭാഗമാണെന്ന് " നബി (സ്വ) പഠിപ്പിച്ചതല്ലേ!!!!*

*അതിനാൽ പുണ്യം കിട്ടുമെന്ന് കരുതി ഈ സമ്മേളനമെന്ന പേരിൽ ആണും പെണ്ണും ഒരുമിച്ച് വേദി പങ്കിട്ട് കൊണ്ടുള്ള പേക്കൂത്തുകളും,  സമ്മേളിക്കലും, റോഡ് ബ്ലോക്ക് ചെയ്ത് സമ്മേളന മുന്നോടിയായുള്ള വിളമ്പര ജാഥയുമെല്ലാം  നബിയോ സ്വഹാബത്തോ ചെയ്ത് കാണിച്ച് തരാത്ത   കൊടും  ബിദ് അത്തിനെതിരെ മുജാഹിദുകളേ !!!! കരുതിയിരിക്കുക ജാഗ്രതയ്!!!!!*______________

*ട്രൂത് അഡ്വൈസർ*____💐💐👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻