ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 29 December 2017

വഹാബീ നേതാവിനെ മലയാളം പഠിപ്പിച്ചത് സുന്നീ മുസ്ല്യാർ

🌹             🌹              🌹

ഉമർ മൗലവിക്ക്
മലയാളം പഠിപ്പിച്ചത്
സുന്നി മുസ്‌ലിയാർ.
➖➖➖➖➖➖➖➖

സുന്നികൾ മലയാള ഭാഷാ വിരോധികളാണത്രെ...
മുജാഹിദ് വന്നപ്പോഴാണു പോലും നമ്മളൊക്കെ മലയാളം പഠിച്ചത്! ഇത്‌ മുജാഹിദ് നവോദ്ധാനത്തിന്റെ ഫലമാണത്രെ...

എന്നാൽ കെ.എം മൗലവിയുടെ ശിഷ്യനും മുജാഹിദ് തീവ്രവാദിയും ആദർശക്കട്ടയുമായ കെ.ഉമർ മൗലവിക്ക് മലയാള ഭാഷ പഠിപ്പിച്ചിരുന്നത് ഒരു മുസ്ലിയാരായിരുന്നു എന്നാണ് ചരിത്രം.

ഉമർ മൗലവി തന്നെ പറയട്ടെ:
"ദർസ് വിദ്യാഭ്യാസ കാല ഘട്ടത്തിലാണ് ഞാൻ മലയാളം പഠിച്ചത്.എന്റെ സഹപാഠി കായംകുളം കീരിക്കാട് ദേശത്ത് ഉമർകുട്ടി മുസ്ലിയാരാണ് എന്നെ മലയാളം പഠിപ്പിച്ചത്.അറബി മലയാള ലിപിയുടെ താഴെ മലയാളം അക്ഷരം വരച്ചുകാണിക്കും അങ്ങനെ എഴുതിയും വായിച്ചും പഠിച്ചു. ഇന്ന് നിങ്ങൾ അറിയുന്ന ഈ അവസ്ഥയിലെത്തി."

      കെ.ഉമർ മൗലവി
      സൽസബീൽ
      1997 സപ്തംബർ.


✍🏻Aboohabeebpayyoli
🔴            🔴               🔴