*ശിർക്കും തൗഹീദും ലയിക്കുന്ന മുജായിദ് ഐക്യ മാമാങ്കം❗*
ഐക്യപ്പെട്ടത് തൗഹീദ് ശിർക്കിനോടോ? ശിർക്ക് തൗഹീദിനോടോ.....മുജാഹിദ് ഐക്യ സമ്മേളനത്തിൽ വിശദീകരിക്കപ്പെട്ടില്ലെങ്കിൽ ഇനിയും ഈ പ്രസ്ഥാനത്തിൽ തുടരണോ.....അണികൾക്കിടയിലെ അടക്കംപറിച്ചിൽ!
യൂ ടൂബിലും മാസികകളിലും എന്തിനേറെ പല കവലകളിൽ പോലും ശിർക്കും തൗഹീദു മായിരുന്നു ചർച്ചാ വിഷയം!. അമുസ്ലിമീംഗളാണ് ചർച്ചാ കാരണം എന്ന് കരുതിയെങ്കിൽ തെറ്റി. മറ്റ് മുസ്ലിമീംഗളെ മുഴുവനും ,നവോത്ഥാനത്തിന്റെ ചെങ്കോൽ കൊണ്ട് തട്ടിത്തെറിപ്പിച്ച് സ്വർഗം പോലും പിടിച്ചെടുത്ത ആദർശ ശുജായികളായ മുജായിദുകളാണ് ശിർക്ക് തൗഹീദ് ചർച്ചയിലെ നായകർ !. ഗവേഷണത്തിന്റെ വാതിൽ മലർക്കെ തുറന്നിട്ടെന്ന് പറഞ്ഞ് ,ലോക മുസ്ലിം ഐക്യത്തിലെ നാഴികക്കല്ലായ- നാലിലൊരു മദ്ഹബംഗീകരിക്കണമെന്ന ചര്യയെ തള്ളിക്കളഞ്ഞ് , മദ്ഹബിന്റെ പ്രാമാണികരായ ഇമാമുമാരെ കവച്ച് വെച്ചെങ്കിലും ഐക്യ സംഘം ,കേരളാ നദ് വത്തുൽ മുജാഹിദീൻ എന്നൊക്കെ പറഞ്ഞ് ,ഗവേഷണം പേരിലൊതുക്കി- താത്വികമായി മൗലവിമാരെ തഖ്ലീദ് ചെയ്ത് കുറച്ചു നാളെങ്കിലും കഴിച്ച് കൂട്ടാൻ വഹാബികൾക്ക് കഴിഞ്ഞിരുന്നു.
എന്നാൽ ഈ മൗലവിയൻ തഖ്ലീദ് ഏറെക്കാലം നിലനിന്നില്ലെന്നതാണ് വസ്തുത. സംഘടനാ മതിലുകൾ തകർത്ത് മൗലവിമാർ തന്നെ ഓരോ ഇമാമുമാരാകാൻ അധിത കാലം കാത്തിരിക്കേണ്ടി വന്നില്ല.വെല്ല്യ മൗലവിമാരെ തഖ്ലീദ് ചെയ്യാനായിരുന്നെങ്കിൽ ശാഫി ഇമാമിനെയും മറ്റിമാമുമാരെയും അംഗീകരിച്ചാൽ പോരായിരുന്നല്ലോ ?അവരായിരുന്നല്ലോ യോഗ്യർ ?- തുടങ്ങിയ ചോദ്യങ്ങൾക്കുത്തരമില്ലാത്തതു കൊണ്ട് ,പുതിയ മൗലവി ഇമാമുമാരെ പിടിച്ച് കെട്ടാൻ ബല്യ മൗലവിമാർക്കൊട്ടു കഴിഞ്ഞതുമില്ല.
പിന്നീടിങ്ങോട് ഓരോ മൗലവിമാർക്കും ഓരോ ഗ്രൂപ്പായി, ഓരോ ആശയമായി...... സംഗതി പൂരപ്പറമ്പ് പോലെയായി. സ്വയം ഗവേഷണത്തിന്റെ കരിം ഭൂതം സലഫി ഭിത്തിയും പൊളിച്ച് പുറത്ത് ചാടിയപ്പോൾ ഒരു വശത്ത് KNM ഔദ്യോഗിക ഗ്രൂപ്പ്...... തൊട്ടപ്പുറെ മടവൂർ ഗ്രൂപ്പ്........ സകരിയ്യ സലാഹി ഗ്രൂപ്പ്........തുടങ്ങി എട്ട് ഗ്രൂപ്പുകളിലായി വഹാബിയൻ നവോത്ഥാനം കലിതുള്ളി!. സ്വയം ഗവേഷണത്തിന്റെ പാമ്പൻ പാലം കടന്നപ്പോൾ ചില മൗലവിമാരുടെ ശിർക്ക് ചില മൗലവിമാർക്ക് തൗഹീദായി !. ചിലരുടെ തൗഹീദ് ചില മൗലവിമാർക്ക് ശിർക്കും!. പോരേ പൂരം?.ഒരേ വിഷയത്തിൽ ശിർക്കും തൗഹീദും തെളിയിക്കാൻ ഖുർ ആനും ഹദീസും മൗലവിമാരുടെ കക്ഷത്തിൽ റെഡി! ഇക്കണക്കിന് പോയാൽ സ്വർഗത്തിലൊരു മഖ് ലൂ ഖുമുണ്ടാകില്ലെന്നും [സുന്നികൾ പണ്ടേ സ്വർഗത്തിലില്ലല്ലോ!] വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ചില ഖദർ ധാരികൾ കാലു പിടിച്ചഭ്യർത്ഥിച്ചിട്ടും ഫലം കണ്ടില്ല.
സംഗതി പിടുത്തം വിട്ടപ്പോൾ സലഫി ആപ്പീസിലൊതുങ്ങാതെ നടുറോഡിലായി ആദർശ വിഷ പോരാട്ടം! എല്ലാ വഹാബീ മൗലവിമാർക്കും സംയുക്തമായി - മുസ്ലിമെന്ന് ചൂണ്ടിക്കാട്ടാൻ പറ്റിയ ഒരു കുഞ്ഞാട് പോലും ലോകത്തൊരിടത്തു പോലുമില്ലാതായി. സലഫീ നവോത്ഥാനത്തിന്റെ ശിർക്കൻ തൗഹീദു കാരണം അന്യമതക്കാർക്കു പോലും യൂ ടൂബ് തുറക്കാൻ പറ്റാത്ത അവസ്ഥയായി.
KNM ഉം മടവൂർ ഗ്രൂപ്പും തമ്മിലുള്ള ,പതിനൊന്ന് വിഷയങ്ങളിലുള്ള ആദർശ വൈരുദ്ധ്യം ആധികാരികമായി സമ്മതിച്ച് 2008 ഫെബ്രുവരിയിലെ അൽ ഇസ്ലാഹിൽ വന്ന ലേഖനം [പേജ് 32]👇👇👇
മുജാഹിദിലെ 8ൽ 2ഗ്രൂപ്പ് തമ്മിൽ ഐക്യപ്പെട്ടത് 2016 ഡിസംബറിൽ.
കെ.എൻ.എം ഗ്രൂപ്പും മടവൂർ ഗ്രൂപ്പും തമ്മിലാണ് ഐക്യം.
2017 ഫെബ്രുവരിയിൽ KNM മുഖപത്രമായ വിചിന്തനം വാരികയിൽ മടവൂർ ഗ്രൂപ്പിനെതിരിൽ ശിർക്കാരോപണം.
സിഹ്ർ ഫലിക്കില്ല അതിന്റെ ഫലം(തഅ സീർ)അഭൗതികമാണ് എന്നാണ് ഇപ്പോഴും മടവൂർ ഗ്രൂപ്പിന്റെ വാദം.ഈ വാദം ശിക്കാണെന്നാണ് വിചിന്തനം(കെ.എൻ.എം) പഠിപ്പിക്കുന്നത്.
.ഇവരാണ് ഐക്യ സമ്മേളനം നടത്തുന്നത്.ജനങ്ങളെ വിഡികളാക്കാമെന്നാണ് ഇവർ കരുതുന്നത്...
വിചിന്തനം 2017 ഫെബ്രു.3👆👆👆
ഇനിയും എത്രയോ വിഷയങ്ങൾ!.സിഹ്ർ, ജിന്ന് ,മ്യൂസിക് ,സംസം.............തുടങ്ങിയവയിലൂടെ ആ പരമ്പര നീണ്ടുപോകും!
*1920 കാലഘട്ടത്തിൽ ഐക്യസംഘം എന്ന പേരിൽ വന്ന ഒരു സംഘത്തിന്റെ അവസ്ഥയോ ഇത്?*..... ഈ കൂടാരത്തിൽ അനൈക്യം അല്ലാതെ എന്താണുള്ളത്?
1-നിങ്ങളെങ്ങിനെയാണ് ഐക്യപ്പെട്ടത്?
2-ശിർക്ക് തൗഹീദിൽ ലയിച്ചോ ?
3-തൗഹീദ് ശിർക്കിൽ ലയിച്ചോ ?
4-ഏത് കൂട്ടരാണ് കലിമ ചൊല്ലി മുസ്ലിമായത്?
5- ഇരു കൂട്ടരും തെളിവുന്നയിച്ച ആയത്തുകളും ഹദീസുകളും എവിടെ ?
6-ഏത് വിഭാഗത്തിന്റെ തെളിവും വാദവുമാണ് അറബിക്കടലിലെറിഞ്ഞത്?
7- സത്യമായ കാര്യങ്ങൾ ,കേവലം സംഘടനാ ഐക്യത്തിന്റെ പേരിൽ കയ്യൊഴിഞ്ഞത് ശെരിയാണോ?
8-കയ്യൊഴിഞ്ഞ ആശയം വിശ്വസിച്ച് മരണപ്പെട്ട മുജായിദുകളുടെ കാര്യം ആരേറ്റെടുക്കും?
9-ആദർശം കയ്യൊഴിയാതെ നടത്തിയ താത്ക്കാലിക അഡ്ജസ്റ്റ് മെന്റൊണോ ഐക്യ നാടകം ?
10-എങ്കിൽ എത്ര നാൾ ഈ മൗനം തുടരും?
11-ശബ്ദിച്ചാൽ തൗഹീദിനും മിണ്ടാതിരുന്നാൽ ശിർക്കിനുമുള്ള കൊടി പിടിക്കൽ.... ഇതിനിടയിൽ മൗനം പാലിക്കൽ വിശ്വാസിക്ക് ഭൂഷണമാണോ ?
12-മിണ്ടാതിരിക്കുക വഴി എത്ര പ്രവർത്തകരാണ് ശിർക്കിലേക്ക് പോകുന്നത്!- അതിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും?
13-ബിദ് അത്തിനെതിരെ ഉടവാളുമായി ഉറഞ്ഞ് തുള്ളുന്ന നിങ്ങൾക്കെങ്ങിനെ ,ശിർക്കിനോട് സന്ധിയാകാൻ കഴിഞ്ഞു?
14- ഇത്ര നാളും തെരുവിലും പള്ളിയിലും പൊക്കിപ്പിടിച്ചിരുന്ന തെളിവുകൾ ഇനി എന്ത് ചെയ്യും?
15-നിങ്ങൾ ഇത്ര നാളും ,ഖുർആൻ ഉയർത്തിക്കാട്ടി ഉദ്ധരിച്ചിരുന്ന തെളിവുകൾ ശെരിയല്ലെന്ന് പൊതുജനം വിശ്വസിക്കണോ?
16-തോന്നുമ്പോൾ കയ്യൊഴിയുന്ന തിയറി ഇസ്ലാമിന്റെ താണോ ?
17- ഈ പോര് നടക്കുന്നതിനിടയിൽ ,ഇത് വിശ്വസിച്ച് മരിച്ച് പോയവർ മുസ്ലിമോ അതോ മുശ്രിക്കോ?
18-എക്സ്പയറി ഡെയ്റ്റ് കഴിഞ്ഞ ഉല്പന്നങ്ങൾ ഒഴിവാക്കുന്നതു പോലെ വലിച്ചെറിയാനുള്ളതാണോ തൗഹീദ്?
...........തുടങ്ങി ഒരു പാട് കാര്യങ്ങൾ വിശ്വാസികൾക്കറിയേണ്ടതുണ്ട്.
സംഗതി നിങ്ങളുടെ അടുക്കളക്കാര്യമാണെങ്കിലും പ്രസ്തുത അടുക്കള പണിതത് വിശ്വാസികളെ മുഴുവൻ മുശ്രിക്കാക്കി ചിത്രീകരിച്ച്- അതിൻമേലാണ്!. അതു കൊണ്ട് പ്രവർത്തകരോടും മുസ്ലിംകളോടും മുശ്മുവഹിദുകളായ പുതിയ തൗഹീദികൾ മറുപടി പറഞ്ഞേ മതിയാകൂ.....
ഐക്യമില്ലാതെ ഐക്യപ്പെട്ട മുജായിദുകളോട് ,മറ്റൊരു മുജായിദ് ഗ്രൂപ്പിന്റെ നേതാവ് ഹുസൈൻ സലഫിക്ക് ചിലത് ചോദിക്കാനുണ്ട് !
.