ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 12 May 2018

തറാവീഹ് 20 റക്അത്തെന്ന് മുജാഹിദ് നേതാവ് ഇബ്നുൽ ഖയ്യിം


*തറാവീഹ് 20 റക്അത്തെന്ന് ഇബ്നുൽ ഖയ്യിം*❗


മുജാഹിദ് പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ നേതാവായി- മുജാഹിദ് സെന്റർ കോഴിക്കോട് 2 പ്രസിദ്ധീകരിച്ച  *ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം* എന്ന  ബുക്കില്‍ പരിചയപ്പെടുത്തിയ *ഇബ്നുല്‍ഖയ്യിം* ഫത്വ നല്‍കിയതായി മുജാഹിദ് പ്രസ്ഥാനത്തോട് ആശയപൊരുത്തമുള്ള 'ഖനൂജി' എന്ന പണ്ഡിതന്‍ തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് കാണുക, അദ്ധേഹം പറയുന്നു:

وقال شيخ الإسلام ابن القيم رحمه الله تعالى في بعض فتاواه.. فلما جمعهم عمر على أبي بن كعب كان يصلي بهم عشرين ركعة ثم يوتر بثلاث.(عون الباري لحل أدلة البخاري:2/864)لصديق خان القنوجي.

'ശൈഖുല്‍ഇസ്ലാം ഇബ്നുല്‍ഖയ്യിം ചില ഫത്വകളില്‍ പറഞ്ഞിട്ടുണ്ട്:ഉമര്‍(റ)ഉബയ്യുബ്നു കഅബ്(റ)ന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടിയപ്പോള്‍ *20 റകഅത്ത് തറാവീഹും മൂന്ന് റകഅത്ത് വിത്റുമാണ് നിസ്കരിച്ചത്*- എന്ന് ഖനൂജി തന്റെ ഔനുല്‍ ബാരി ലി ഹല്ലി അദില്ലത്തില്‍ ബുഖാരിയിൽ(2/864) പറയുന്നതായി കാണാം.
            ✍  *ഖുദ്സി*