ഇബ്നു അത്വാർ[റ] ന്റെ കിതാബ്👆🌷
ഇമാം നവവി(റ): ‘അല്‍ അര്‍ബ ഈന’ക്ക് ശറഹ് എഴുതിയെന്നോ !! ??
//////////////////////////////////////////////////////////////////////////////////////////////////////////ലോക പ്രസിദ്ധനായ ഹാഫിളും മുഹദ്ദിസും ശാഫിഈ മദ്ഹബിന്റെ കര്‍മ്മശാസ്ത്ര സരണിയിലെ രണ്ടാം ശാഫിഈ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന മഹാനായ ഇമാംനവവി(റ) നിരവധി കനപ്പെട്ട കിത്താബുകള്‍ മുസ് ലിം ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്, അക്കൂട്ടത്തില്‍ പെട്ടതാണു മഹാന്‍ രചിച്ച ‘കിത്താബുല്‍ അര്‍ബഈന്‍' (كتاب الأربعين) അഥവാ പ്രധാനപ്പെട്ട 40.ഹദീസുകള്‍ സമാഹരിച്ചു കൊണ്ട് എഴുതിയ ഹദീസ് കിത്താബ്, ഈ കിത്താബിന്ന് തന്റെ ശിഷ്യന്മാര്‍ അടക്കം ധാരാളം ശറഹുകളും വ്യാഖ്യാനങ്ങളും എഴുതിയിട്ടുട്ട്, എങ്കിലും ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് ‘അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് മഹാനായ ഇമാം നവവി(റ) തന്നെ ശറഹ് എഴുതിയിട്ടുണ്ടോ എന്നതാണ്‍, ഇന്ന് ഇമാം നവവി(റ)യുടേതെന്ന് പറഞ്ഞുകൊണ്ട് ഒരു ശറഹ് വിപണിയില്‍ ലഭ്യമാണ്‍, ആ ശറഹു ഇമാം നവവി(റ)യുടേതാണോ? ഇമാം നവവി(റ) അങ്ങിനെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ടോ? എന്താണതിനെ കുറിച്ചു പൂര്‍വ്വീകരായ ഇമാമുകളും ഇമാം നവവി(റ)യുടെ ശിഷ്യന്മാരും പറയുന്നത് എന്ന് നമുക്ക് പരിശോധിക്കാം.
മഹാനായ അലാഉദ്ദീന്‍ ഇബ്നുല്‍അത്ത്വാര്‍(റ):മുഖ്ത്തസ്വറുന്നവവി എന്നും, ഇബ്നുന്നവവി എന്നു ള്ള സ്ഥാനപ്പേരുകളില്‍ അറിയപ്പെട്ട ഇമാംനവവി(റ) നിരവധി കിത്താബുകള്‍ എഴുതുകയും ക്രോഡി കരിക്കുകയും ഇമാംനവവി(റ)ക്ക് വര്‍ഷങ്ങളോളം സേവനം ചെയ്യുകയും ചെയ്ത ഹാഫിളും പ്രപഞ്ചത്യാകിയും കര്‍മ്മശാസ്ത്ര ഇമാമുമായ ഹിജ്റ:724.ല്‍ വഫാത്തായ മഹാനായ ഇബ്നുല്‍അ ത്ത്വാര്‍(റ) തന്റെ ‘അറ്ബഈനുന്നവവി' യുടെ വ്യഖ്യാന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നത് കാണുക. മഹാന്‍ പറയുന്നു:
وكان من جملة ما جمعه رحمه الله تعالى أربعين حديثا من الأحاديث النبويّة قائلها خير البريّة صلى الله عليه وسلم، وعزم رحمه الله تعالى على شرحها، وتبيين الحكمة في اختيارها دون غيرها، فلم يُقْدَرْ له رحمه الله تعالى ذلك، واخترمته المنية. وها أنا إن شاء الله تعالى أشرح الأحاديث المذكورة بألفاظ واضحات..الخ.(مقدمة شرح الأربعين النووية:ص/35)للإمام ابن العطار الملقب بمختصر النووي.
ഇബ്നുല്‍ അത്ത്വാര്‍(റ) പറയുന്നു:'മഹാനായ ഇമാം നവവി(റ) ക്രോഡീകരിച്ച കിത്താബുകളുടെ കൂട്ടത്തില്‍ പെട്ടതാണ്‍, ലോകത്ത് വെച്ച് ഏറ്റവും ശ്രേഷ്ടരായ മഹാനായ നബി(സ്വ) വാചകങ്ങളായ ഹദീസുകളുടെ കൂട്ടത്തില്‍ പെട്ട നാല്‍പത് ഹദീസുകള്‍ ഒരുമിച്ചു കൂട്ടിയ 'അല്‍ അര്‍ബഈന്‍' എന്ന ഗ്രന്ഥം. ആ ഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതാനും അങ്ങിനെ ഒന്ന് രചനക്ക് തെരഞ്ഞെടുത്തതിന്റെ കാര്യം വ്യക്തമാക്കാനും ഇമാംനവവി(റ) തീരുമാനിച്ചിരുന്നു, പക്ഷെ അങ്ങിനെ ഒരു വ്യാഖ്യാന മെഴുതാന്‍ ഇമാംനവവി(റ)ക്ക് സാധിക്കുന്നതിന്നു മുമ്പ് മഹാനായ ഇമാംനവവി(റ) ഈ ലോകത്തോ ട് വിട പറയുകയാണുണ്ടായത്. ഇമാംനവവി(റ) വിന്റെ പ്രധാനശിഷ്യനായ ഇമാം ഇബ്നുല്‍ അത്ത്വാര്‍(റ) തന്റെ(ശറഹുല്‍ അര്‍ബഈന്‍ അന്നവവിയ്യ:പേജ്/35)ല്‍ പറഞ്ഞതായി കാണാവുന്നതാ ണ്‍. ഈ പറഞ്ഞതില്‍ നിന്നും ഇമാംനവവി(റ) തന്റെ’ 'അല്‍ അര്‍ബഈന്‍' എന്ന ഹദീസ് ഗ്രന്ഥത്തി നു ഒരു ശറഹോ വ്യാഖ്യാനമോ എഴുതിയിട്ടില്ല എഴുതുന്നതിന്ന് മുമ്പ് മഹാന്‍ വഫാത്തായിട്ടുണ്ടെ ന്നാണ്‍ വ്യക്തമാവുന്നത്. അതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇമാം നവവി (റ)യുടെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് തന്റെ പ്രധാന ശിഷ്യന്‍ ഇബ്നുല്‍ അത്ത്വാര്‍ (റ)ക്ക് പുറമെ ഹിജ്റ:734.ല്‍ വഫാത്തായ ഇമാം താജുദ്ദീന്‍ അല്‍ ഫാക്കിഹാനി(റ)യും, ഹിജ്റ:702.ല്‍ വഫാത്തായ ഇമാം ഇബ്നു ദഖീഖില്‍ അയ്ദ്(റ)യും, ഹിജ്റ:767.ല്‍ വഫാത്തായ ഇമാം ഇസ്സുദ്ദീന്‍ ഇബ്നു ജമാഅ(റ)യും, ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ)യും, ഹിജ്റ :804.ല്‍ വഫാത്തായ ഇമാം ഇബ്നുല്‍ മുലഖിന്‍(റ)യും, ഹിജ്റ:974. ല്‍ വഫാത്തായ ഇബ്നുഹജര്‍ അല്‍ ഹൈത്തമി(റ)യും തുടങ്ങി ധാരാളം പൂര്‍വ്വീകരായ ഇമാമുകള്‍ തന്നെ വ്യാഖ്യാനങ്ങള്‍ എഴുതി യിട്ടുണ്ട് അവരാരും തന്നെ ഇമാം നവവി(റ) തന്നെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് ശറഹു എഴുതിയിട്ടുണ്ടെന്നു പറഞ്ഞതായി കാണുന്നില്ല, എന്നല്ല ആ ഇമാമുകള്‍ ആരും തന്നെ ശറഹു എഴുതുന്ന സമയത്ത് ഇമാം നവവി(റ) തന്റെ ശറഹില്‍ വ്യഖ്യാനിച്ചതു പോലെ എന്നു പറഞ്ഞു കൊണ്ട് ഇമാം നവവി(റ)യെ തൊട്ടു വരികള്‍ എടുത്തുദ്ധരിക്കുകപോലും ചെയ്യുന്നില്ല, അങ്ങിനെ ഒരു ശറഹു ഇമാം നവവി(റ) തന്നെ തന്റെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് എഴുതിയിരുന്നുവെങ്കില്‍ പൂര്‍വ്വീകരായ ഇമാമുകളോക്കെ ആ ശറഹില്‍ നിന്നു എടുത്തുദ്ധരിക്കു മായിരുന്നു, അങ്ങിനെയൊന്നു കാണുന്നുമില്ല. അത് കൊണ്ട് തന്നെ ഇമാം നവവി(റ)യുടെ ഖാദിമും പ്രധാനശിഷ്യനും ആയ ഇബ്നുല്‍അത്ത്വാര്‍(റ) പറഞ്ഞ്തുപോലെ ഇമാം നവവി(റ) 'അല്‍ അര്‍ബ ഈന്‍' എന്ന ഹദീസ് കിത്താബിന്ന് വ്യാഖ്യാനമെഴുതിയിട്ടില്ലാ എന്നതാണു വാസ്തവം. അപ്പോള്‍ പിന്നെ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടേക്കാം, അതായത് ഇമാം നവവി(റ)യുടെ കിത്താബുകള്‍ പരി ചയപ്പെടുത്തുന്ന ഭാഗത്ത് ഹാഫിളുസ്സുയൂത്വി(റ) തന്റെ ഇമാം നവവി(റ)യുടെ ചരിത്രം പറയാനാ യി രചിച്ച 'അല്‍ മിന്‍ഹാജുസ്സവിയ്യ്' എന്ന ഗ്രന്ഥത്തില്‍ 'അല്‍ അര്‍ബഈന്‍ വശറഹു അല്‍ഫാളി ഹാ' എന്നു പറഞ്ഞതായി കാണുന്നുണ്ടല്ലോ എന്ന ചോദ്യം, അതവാ ‘പദങ്ങളുടെ വ്യഖ്യാനം' എന്ന് പറഞ്ഞിട്ടുണ്ടല്ലോ ഇതു കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് നവവി ഇമാമിനു തന്നെ വ്യാഖ്യാനമുണ്ട് എന്നല്ലേ ?, അതിനുള്ള മറുപടി ഇമാംനവവി(റ) തന്നെ തന്റെ ‘അല്‍ അര്‍ബഈനി' ന്റെ തുടക്ക ത്തില്‍ ഈ ഹദീസുകളെ ‘മനപ്പാടമാക്കല്‍ എളുപ്പമാകാന്‍ വേണ്ടിയും, ഇതുകളെകൊണ്ട് എല്ലാ വര്‍ക്കും ഉപകാരം സിദ്ധിക്കാന്‍ വേണ്ടിയും സനദുകള്‍ ഉദ്ധരിക്കാതെയാണു ഞാന്‍ പറയുന്നത്' എന്നു പറഞ്ഞ ശേഷം ഇമാം നവവി(റ) പറയുന്നതായി കാണാം.
...ثمّ أُتْبِعُهَا ببابٍ في ضبط خَفيّ ألفاظها. (الأربعين:ص/45)للنووي.
ഇമാം നവവി(റ) പറയുന്നു: ‘ഈ നാല്‍പത് ഹദീസുകള്‍ ഉദ്ധരിച്ച ശേഷം അതിനോടൊന്നിച്ചു തന്നെ ഈ ഹദീസുകളിലെ പദങ്ങള്‍ വായിക്കേണ്ട രൂപം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു അധ്യായവും കൂടി കൂട്ടി ച്ചേര്‍ക്കുന്നതാണ്‍. (അല്‍ അര്‍ബഈന്‍:പേജ്/45).
ഇമാംനവവി(റ) തന്റെ ‘അല്‍ അര്‍ബഈനി' ന്റെ ആമുഖത്തില്‍ ഈ പറഞ്ഞതാണ്‍ ഹാഫിളു സ്സുയൂത്വി(റ)യും മറ്റും ‘അല്‍ അര്‍ബഈന്‍' എന്ന പറഞ്ഞതിന്റെ കൂടെ ‘വ ശറഹു അല്‍ഫാളി ഹാ' (وشرح ألفاظها)എന്ന് കൂട്ടിപ്പറഞ്ഞതിന്റെ താല്‍പര്യം, അല്ലാതെ ഇമാം നവവി(റ) ഒരു വ്യാഖ്യാന ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട് എന്നല്ല, ഈ പറയപ്പെട്ട ‘ശറഹുല്‍ അല്‍ഫാളു' ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ‘അല്‍ അര്‍ബഈനി' ന്റെ അവസാന ഭാഗത്ത് ‘ബാബുന്‍:അല്‍ ഇശാറാത്തു ഇലാ ളബ്ത്വില്‍ അല്‍ഫാളില്‍ മുശ്ക്കിലാത്ത്' (باب: الإشارات إلى ضبط الألفاظ المشكلات)എന്ന തലക്കെ ട്ടോടെ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്, ഈ ഉള്ളവന്റെ കയ്യില്‍ തന്നെ ‘ദാറുല്‍മിന്‍ഹാജ്- ദാറുല്‍ഗൗസാനി' എന്നീ രണ്ട് അറബ് ലോകത്തെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ കോപ്പി കള്‍ സൂക്ഷിപ്പുണ്ട്. പക്ഷെ ഇന്നു ഇമാം നവവി(റ)യുടെ ‘ശറഹുല്‍ അര്‍ബഈന്‍' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പുത്തനാശയക്കാര്‍ അവര്‍ക്കനുകൂലമായി എന്തൊക്കെയോ ഉണ്ടെന്നു പറഞ്ഞു കൊണ്ട് നടക്കുകയും എടുത്തുദ്ധരിക്കുകയും ചെയ്യുന്ന ആധികാരികതയില്ലാതെ ആരോ എഴുതി ആരോ പുറത്തിറക്കിയ ഒരു ബുക്കുണ്ട് അത് ഒരിക്കലും ഇമാം നവവി(റ) യുടേതല്ല, ആരോ ഇമാം നവവി(റ)യുടെ പേരില്‍ കെട്ടിയുണ്ടാക്കിയതാണെന്നത് തീര്‍ച്ചയാണ്‍. പുത്തനാശയക്കാര്‍ ഇമാം നവവി(റ)യുടേതെന്നു പറഞ്ഞു ഉദ്ധരിക്കാറുള്ള ‘ശറഹുല്‍ അര്‍ബഈന്‍' ഡമസ്ക്കസിലെ ‘മക്തതബത്തു ദാരില്‍ഫത്ഹ്' ആണു പ്രസിദ്ധീകരിച്ചിട്ടുള്ളത്, വിതരണം ചെയ്യുന്നത് ബൈറൂത്തിലെ ‘അല്‍ മക്ത്തബുല്‍ഇസ്ലാമി' എന്ന സ്ഥാപനവുമാണ്‍ എന്നു ആ കിത്താബിന്റെ കവര്‍ പേജില്‍ കൊടുത്തിട്ടുണ്ട്, പക്ഷെ അതിന്റെ അവലംബ കോപ്പി ഏതാണെന്നോ കയ്യെഴുത്ത് പ്രതി ഏതു ലൈബ്രറില്‍ നിന്നാണെന്നോ ഒന്നും തന്നെ പ്രസിദ്ദീകരിച്ചവര്‍ പറയുന്നില്ല, ആ പറഞ്ഞ കിത്താബിന്റെ ഒറിജിനല്‍ കോപ്പി ഈ വിനീതന്റെ കയ്യിലുണ്ട്, പിന്നെ പറയാനുള്ളത് സാധാരണ പുത്തനാശയക്കാര്‍ ഇമാം നവവി(റയുടെ പേരില്‍ ചാര്‍ത്തി ഉദ്ധരിക്കാറുള്ള ‘നീ ചോദിക്കുക യാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക' എന്ന ഹദീസിന്റെ വിശദീകരണത്തില്‍ പുത്തനാശയക്കാര്‍ പറയാറുള്ള ഭാഗം ഹിജ്റ:1331.ല്‍ (പതിനാലാംനൂറ്റാണ്ടില്‍) മരണപ്പെട്ട മുഹമ്മദ് ബ്നു അബ്ദില്ലാഹ് അല്‍ ജര്‍ദാനി എന്ന പണ്ഡിതന്‍ എഴുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന ‘അല്‍ അര്‍ബഈനി' ന്റെ ശറഹില്‍ കാണാവുന്നതുമാണ്‍, ആ ശറഹിലും അവിടെ പറയുന്ന വിഷയം ഇമാം നവവി(റ) പറഞ്ഞതാണെ ന്നോ ഇമാം നവവി(റ)യുടെ ശറഹില്‍ നിന്നാണെന്നോ നവവി ഇമാമിന്റെ വരികളാണെന്നോ ജര്‍ദാനി പറയുന്നുമില്ല. ചുരുക്കത്തില്‍ ഇമാം നവവി(റ)യുടെ പേരില്‍ ആരൊക്കെയോ എഴുതിയ ഭാഗങ്ങള്‍ കൂട്ടിയോചിപ്പിച്ചു ആരൊക്കെയോ ഇമാം നവവി(റ)യുടേതാണെന്ന് പറഞ്ഞു പ്രസിദ്ധീ കരിച്ചു പ്രചരിപ്പിക്കുന്നു എന്നു മാത്രം.
///////////////////////////////////////
NB: ഈ കുറിപ്പ് വായിക്കുന്ന ആര്‍ക്കെങ്കിലും ഇമാം നവവി(റ) തന്നെ തന്റെ ‘കിത്താബുല്‍ അര്‍ബ ഈന്‍' എന്ന കിത്താബിന്ന് ശറഹ് എഴുതിയിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ അറിയിച്ചു തരണമെന്ന് വിനയ പുരസ്സരം അപേക്ഷിക്കുന്നു.
////////////////////////
എന്ന്: അബൂയാസീന്‍ അഹ്സനി-ചെറുശോല ahsani313@gmail.com