ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 5 May 2018

ഉമർ തങ്ങളുടെ തവസ്സുലും മരണം മറയാക്കിയ വഹാബികളും

മരണപ്പെട്ട നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യാതെ ജീവിച്ചിരിക്കുന്ന അബ്ബാസ്‌(റ)നെ കൊണ്ട് ഉമർ(റ) തവസ്സുൽ ചെയ്തതുമായി ബന്ധപ്പെട്ട -
വഹാബികളുടെ  മണ്ടൻ ചോദ്യത്തിന് മറുപടി.😀

⬇മഹാനായ ഉമർ(റ) അബ്ബാസ് (റ) നെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ച സംഭവം

 عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)

🔰അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).

💢മറുപടി:-⬇

💢മരണപ്പെട്ട നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യാതെ ജീവിച്ചിരിക്കുന്ന അബ്ബാസ്‌(റ)നെ കൊണ്ട് ഉമർ(റ) തവസ്സുൽ ചെയ്തത് മരണപ്പെട്ടവരെകൊണ്ട് തവസ്സുൽ ചെയ്യാൻ പാടില്ലെന്ന് പഠിക്കാനാണെന്ന് വിവരമില്ലാത്ത വഹാബികൾ  ജൽപിക്കാറുണ്ട്.

🌀അത്തരം ജല്പനങ്ങളെ ഇമാം സുബ്കി(റ) യും മറ്റു പണ്ഡിതന്മാരും ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു.

ليس في توسله بالعباس إنكار للتوسل بالنبي صلى الله عليه وسلم أو بالقبر وقد روي عن أبي الجوزاء قال: قحط أهل المدينة قحطا شديدا فشكوا إلى عائشة رضي الله عنها فقالت: فانظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف ففعلوا فمطروا حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق.

 🌀ഉമർ(റ) അബ്ബാസ്‌(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത് നബി(സ)യെ കൊണ്ടോ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാൻ പറ്റാത്തതുകൊണ്ടല്ല. കാരണം അബുൽജൗസാഅ(ർ) ൽ നിന്നു നിവേദനം ചെയ്യപ്പെടുന്നു: "മദീനയിൽ ശക്തമായ ജലക്ഷാമം നേരിട്ടപ്പോൾ മദീനക്കാർ മഹതിയായ ആഇഷ(റ) യോട് ആവലാതി ബോധിപ്പിച്ചു.അപ്പോൾ നബി(സ)യുടെ ഖബ്റിനടുത്ത് ചെന്ന് അതിൽ നിന്ന് ആകാശത്തേക്ക് ഒരു ദ്വാരമുണ്ടാക്കാൻ ആഇഷ(റ) അവരോടു നിർദ്ദേശിച്ചു. അപ്രകാരം അവർ പ്രവർത്തിച്ചപ്പോൾ അവര്ക്ക് നല്ല മഴ ലഭിച്ചു. അതുനിമിത്തം സസ്യങ്ങൾ മുളക്കുകയും ശരീരം പൊട്ടും വിധം ഒട്ടകങ്ങൾ തടിച്ചുകൊഴുക്കുകയും ചെയ്തു. അതിനാൽ ആ വർഷത്തെ 'ആമുൽ ഫത്ഖ്' എന്ന് വിളിക്കപ്പെട്ടു". (ശിഫാഉസ്സഖാം: 143).

 🌀ഉപരിസൂചിത ഹദീസ് വിശ്വവിഖ്യാത ഹദീസുപണ്ഡിതൻ ഇമാം ദാരിമി(റ) (ഹി:181-255) സുനനിൽ നിവേദനം ചെയ്തിട്ടുണ്ട്. (സുനനുദ്ദാരിമി: 93)

🌀ആ ഹദീസിനു ഇമാം ദാരിമി(റ) നൽകിയ തലവാചകം ശ്രദ്ദേഹമാണ്.

باب ما أكرم الله تعالى نبيه صلى الله عليه وسلم بعد موته

🌀"വഫാത്തിനു ശേഷം അല്ലാഹു നബി(സ)യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം". അപ്പോൾ ഇമാം ദാരിമി(റ) പ്രസ്തുത ഹദീസ് മേൽപ്പറഞ്ഞ തലവാചകത്തിൽ കൊണ്ടുവന്നത് അപ്രകാരം ചെയ്തപ്പോൾ അവർക്ക് മഴ ലഭിച്ചത് നബി(സ)യെ അല്ലാഹു ആദരിച്ചതിന്റെ ഭാഗമാണെന്നു സമർത്ഥിക്കാനാണല്ലോ.

🌀ഉമർ(റ) അബ്ബാസ്‌(റ) നെ തവസ്സുലാക്കിയതിലെ തത്വം വിവരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:

وكان حكمة توسّله به دون النبي صلى الله عليه وسلم وقبره إظهار غاية التواضع لنفسه والرفعة لقرابته صلى الله عليه وسلم، ففي توسله بالعباس توسّل بالنبي صلى الله عليه وسلم وزيادة

🌀ഉമർ(റ) നബി(സ) യെ കൊണ്ടോ അവിടത്തെ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാതെ അബ്ബാസ്(റ)നെ കൊണ്ട് തവസ്സുൽ ചെയ്തതിലുള്ള തത്വം അവിടത്തെ അങ്ങേയറ്റത്തെ വിനയപ്രകടനവും നബി(സ)യുടെ കുടുംബത്തിന്റെ സ്ഥാനം ഉയർത്തിക്കാണിക്കലുമാണെന്ന് മനസ്സിലാക്കാം. അതിനാൽ അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിൽ നബി(സ)യെ കൊണ്ടുള്ള തവസ്സുലും അതിലപ്പുറവും അടങ്ങിയിരിക്കുന്നു. (അൽ ജൗഹറുൽ മുനള്വം: 176)

🌀അല്ലാമ ബാഗിശ്നി(റ) എഴുതുന്നു:

أن حكمة توسل عمر بالعباس رضي الله عنهما دون النبي هي مشروعية جواز التوسل بغيره عليه السلام، وذلك لأن التوسل به أمر معلوم محقق عندهم، فلو توسل بالنبي عليه السلام لأخذ منه عدم جواز التوسل بغيره لله تعالى

🌀നബി(സ) അല്ലാത്തവരെകൊണ്ടും തവസ്സുൽ ചെയ്യാമെന്ന് പഠിപ്പിക്കാനാണ് ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത്. കാരണം നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യാമെന്ന കാര്യം അവര്ക്ക് അറിയുന്നതും ഉറപ്പുള്ളതുമാണ്. അപ്പോൾ നബി(സ)യെ കൊണ്ട് മാത്രം തവസ്സുൽ ചെയ്യുകയാണെങ്കിൽ നബി(സ) അല്ലാത്തവരെകൊണ്ട് തവസ്സുൽ പാടില്ലെന്ന് ചിലര് മനസ്സിലാക്കാനിടയുണ്ടല്ലോ. (ബിഗ്‌ യത്തുൽ മുസ്തർശിദീൻ 297)

⚠വഹാബികളേ. ......തവസ്സുലിനും ഇസ്തിഗാസക്കും തെളിവുകൾ ഉള്ളിടത്തോളം കാലം നിങ്ങളുടെ  ഇത്തരം കുതന്ത്രങ്ങൾ മുസ്ലിംകളുടെ മുന്നിൽ വിലപ്പോകില്ല. നിങ്ങളുടെ ദേശ്യം മുഴുവൻ മഹത്തുക്കളോടാണ്. അവരെ മുസ് ലിം മനസുകളിൽ നിന്ന് പറിച്ചെറിയാൻ- ശിർക്കും കുഫ് റും ആരോപിച്ച് നിങ്ങൾ നടത്തുന്ന തറ വേലകൾ ഖിയാമത്ത് നാൾ വരെ വിജയിക്കില്ല.🔰🔰🔰🔰🔰🔰🔰🔰🔰