================================
================================
അബൂബിശ്ര്‍ മോങ്ങം
--------------------------
Ideal Publications
Kozhikkode Mob: 9846782408.
ഇസ്ലാം കേരളത്തില്‍
================
റബ്ബിന്‍റെ അനുഗ്രഹത്താല്‍ നബി (സ) തങ്ങളുടെ കാലത്ത് തന്നെ ഇസ്ലാം കേരളത്തിലെത്തിയിട്ടുണ്ട് എന്നതാണ് ചരിത്ര പക്ഷം. യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്ന് തന്നെ ഇസ്ലാമിക പ്രഭയെ വരവേല്‍ക്കാന്‍കേരള മണ്ണിന് ഭാഗ്യവുമുണ്ടായി. സ്വഹാബിമാര്‍ തന്നെ ഇവിടെ വന്നതിനെ തുടര്‍ന്ന് താബിഉകളും താബിഉത്താബിഉകളുമുണ്ടായി.
എഡി 643 ല്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ മാലിക്ബ്നു ദീനാറും സംഘവും നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മുഴുവന്‍ വലിയ ഇസ്ലാമിക നവോത്ഥാനത്തിന് കാരണമായി. നബി (സ) തങ്ങളും സ്വഹാബത്തും ജീവിച്ചു കാണിച്ച അതേ രുപത്തില്‍ ജീവിതം ചിട്ടപ്പെടുത്താനും വിശ്വാസ പരമായി ഭദ്രത കൈവരിക്കാനും മലയാളികള്‍ക്ക് അവസരം വന്നത് ഇങ്ങനെയാണ്. തിരുനബി (സ്വ) യും അനുയായികളും ഇസ്ലാമായി എന്തെല്ലാം അംഗീകരിച്ചോ അതെല്ലാം ഇസ്ലാമിന്‍റെ സുവര്‍ണ കാലത്തു തന്നെ മലയാളമണ്ണിലെത്തിയത് ഒരു നിയോഗമായിരിക്കാം. സുന്നത്ത് ജമാഅത്തിന് -ഇസ്ലാമിന് - ഈ മണ്ണില്‍ അടിത്തറയിട്ടത് സ്വഹാബത്തും, താബിഉകളുമാണ്. ശേഷം സൂഫിയാക്കളും ഔലിയാക്കളുമായ പണ്ഡിത വരേണ്യര്‍ ഇസ്ലാമിനെ പൊന്നു പോലെ കാത്തു സൂക്ഷിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കറപുരളാത്ത, കളങ്കമില്ലാത്ത ഈ സത്യ സരണിയില്‍ വഴി നടക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് മലയാളികള്‍. സച്ചരിതരും മുത്തഖീങ്ങളുമായ നേതൃത്വത്തിനു പിന്നില്‍ നടന്നു നീങ്ങിയ മുസ്ലിം കേരളം! കലഹങ്ങളും ഭിന്നതകളുമില്ലാത്ത മഹല്ലുകള്‍! അല്ലലുകളും അലട്ടലുകളുമില്ലാത്ത ആത്മീയാന്തരീക്ഷം. സ്വഹാബത്തിന്‍റെ വിശുദ്ധ കരങ്ങളാല്‍ ശിലയിടപ്പെട്ടതും തികച്ചും അന്യൂനവുമായ ഇസ്ലാമിക സൗധം. വിശ്വാസദാര്‍ഢ്യതയുടെയും ഈമാനിക ചൈതന്യത്തിന്‍റെയും ആള്‍രൂപങ്ങളായി മാതൃകാ ജീവിതം നയിച്ചവരോട് ഇതര മതക്കാരും പിന്തുണ പ്രഖ്യാപിച്ചു. ഏക ഇലാഹീ വിശ്വാസത്തിലും ഇസ്ലാമിക സാഹോദര്യത്തിലും അവര്‍ ആകൃഷ്ടരായി. കടല്‍ താണ്ടി വന്ന പുതിയ മതത്തെ അവര്‍ നന്നായി പഠിച്ചു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമില്ലാത്ത, സതി തുടങ്ങിയ അനാചാരങ്ങളില്ലാത്ത വിശുദ്ധ മതത്തിന്‍റെ ശീതള ഛായയിലേക്ക് അമുസ്ലിംകള്‍ പലരും കടന്നു വന്നു. സംശുദ്ധജീവിതം നയിച്ച ആ മഹത്തുക്കളുടെ കറാമത്തുകളും പ്രബോധന പ്രവര്‍ത്തനങ്ങളും കാരണം പരിശുദ്ധ ഇസ്ലാം ഈ മണ്ണില്‍ തഴച്ചു വളര്‍ന്നു.പരമ്പരാഗത വിശ്വാസത്തില്‍ അടിയുറച്ച് ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും സന്ദേശ വാഹകരായി ഇസ്ലാമിക സമൂഹം ഇവിടെ പ്രൗഢിയോടെ പ്രയാണം തുടര്‍ന്നു.
ഒഹാബിസം കേരളത്തിലേക്ക്
=======================
1921 ലെ മലബാര്‍ കലാപം മുസ്ലിംകള്‍ക്ക് അതി ദാരുണമായ നാശനഷ്ടങ്ങള്‍ വരുത്തി വെച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടി നൂറു കണക്കിനു വിശ്വാസികള്‍ മരണം വരിച്ചു. അനാഥകള്‍ പെരുകി. അനാഥ ശാലകള്‍ ഉയര്‍ന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വരും മുഴുകി. എന്നാല്‍ ഈ അവസ്ഥ മുതലെടുത്ത് സഊദിയില്‍ നിന്നും നജ്ദിയന്‍ തൗഹീദുമായി ഇവിടെയെത്തിയ ഇബ്നു അബ്ദുല്‍ വഹാബിന്‍റെ അനുയായികളിലെ ചില മുറി മൗലവിമാര്‍ സേവന പ്രവര്‍ത്തനങ്ങളുടേയും അനാഥ-അഗതി സംരക്ഷണത്തിന്‍റെ മറവില്‍ ഒഹാബി ചിന്തകള്‍ പ്രചരിപ്പിക്കാന്‍ ചുളുവില്‍ ശ്രമങ്ങള്‍ നടത്തി. മുസ്ലിം പുരോഗതിയുടെ പേരു പറഞ്ഞ് 1922ല്‍ അഴീക്കോട് വെച്ച് കേരള മുസ്ലിം ഐക്യ സംഘം സ്ഥാപിച്ചു. ഒരേ വിശ്വാസാചാരങ്ങള്‍ മുറുകെ പിടിച്ച് ഐക്യത്തില്‍ ജിവിച്ചിരുന്ന കേരള മുസ്ലിംകളില്‍ അനൈക്യത്തിന് തുടക്കം കുറിച്ചു. ഐക്യ സംഘത്തിന്‍റെ നേതൃ സ്ഥാനത്ത് മുഴുവന്‍ ഉത്പതിഷ്ണുക്കളായിരുന്നു. മുസ്ലിംകളുടെ കൂട്ടായ്മ ബ്രിട്ടീഷുകാര്‍ക്ക് വലിയ തലവേദനയായിരുന്നു. ഈ ഐക്യം തകര്‍ക്കാന്‍ അവര്‍ പതിനെട്ടടവും പയറ്റി ഭിന്നിപ്പിക്കല്‍ തന്ത്രത്തിന് ആക്കം കൂട്ടി. ഖാദിയാനികള്‍ക്ക് ഒരു വശത്തും ഒഹാബി ചിന്തകള്‍ക്ക് മറു വശത്തും ശക്തിയും പ്രേരണയും നല്‍കി. ഐക്യ സംഘത്തിന്‍റെ പോക്ക് അപകടത്തിലേക്കാണെന്ന് മനസ്സിലാക്കിയ പലരും അതില്‍ നിന്ന് പിന്മാറി. ഏതാനും മൗലവിമാര്‍ മാത്രം ബാക്കിയായി. സ്വഹാബത്ത് നേതൃത്വം കൊടുത്ത് നട്ടു വളര്‍ത്തിയ വിശുദ്ധ ഇസ്ലാമിന്‍റെ പല ആശയങ്ങള്‍ക്കുമെതിരെ ഇവര്‍ കൊഞ്ഞനം കാട്ടി, പരിഹസിച്ചു. മൗലിദും മാലയും തവസ്സുലും സിയാറത്തും ശിര്‍ക്കാക്കാന്‍ ഓടി നടന്നു പ്രസംഗിച്ചു. ഉറുക്കും മന്ത്രവും നബിദിനാഘോഷവും പുണ്യ ദിനങ്ങളും മരണപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണവും തലപ്പാവ് ധരിക്കല്‍ തുടങ്ങിയ ഇസ്ലാമിലെ ശിആറുകളും ഇവരുടെ പരിഹാസത്തിന് വിധേയമായി. മഖ്ബറകളിലേക്കുള്ള യാത്രയെ ശബരി മല യാത്ര പോലെയെന്ന് പ്രചരിപ്പിച്ചു. സഊദിയില്‍ പണ്ഡിതരെ കൊല്ലുകയും മഖ്ബറകള്‍ തകര്‍ക്കുകയും ചെയ്തവരുടെ പിന്‍ഗാമികള്‍ മദീനയിലെ പച്ചഖുബ്ബ പോലും തകര്‍ക്കണമെന്ന് പരസ്യമായി പ്രസംഗിച്ചു. തറാവീഹും ഖുതുബയും സകാത്തുമെല്ലാം വികലാശയങ്ങളുടെ കുതിര കയറ്റത്തിന് വിധേയമായി.അറബി ഭാഷയില്‍ മാത്രം ഖുതുബ മുഴങ്ങിയിരുന്ന മഹല്ലുകളില്‍ മലയാള പ്രസംഗം കേട്ടു. സ്വഹാബത്ത് പകര്‍ന്ന് തന്ന ഒരു ഖിബ്ല, ഒരേ ആദര്‍ശം, ഒരേ ഇമാം എന്ന അവസ്ഥ മാറി ഒഹാബികള്‍ മഹല്ലുകളില്‍ അനൈക്യത്തിന്‍റെ വിത്ത്പാകി. സ്ത്രീകളുടെ രംഗ പ്രവേശനത്തിന് ഇസ്ലാം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൊട്ടിച്ചെറിയപ്പെട്ടു. യുക്തിക്കനുസരിച്ച് പവിത്രമായ ഇസ്ലാമിക വചനങ്ങള്‍ മാറ്റി മറിക്കപ്പെട്ടു. ലോക മുസ്ലിംകളെ മുഴുവന്‍ മുശ്രിക്കും കാഫിറുകളുമാക്കി. മദ്ഹബിന്‍റെ ഇമാമുകളെ ചോദ്യം ചെയ്തു. വിശുദ്ധ ഖുര്‍ആനും, ഹദീസുകളും വളച്ചൊടിക്കപ്പെടാന്‍ തുടങ്ങി. തങ്ങളുടെ ചെറിയയുക്തിക്ക് യോജിക്കാത്ത ഹദീസ് ബുഖാരിയില്‍ തന്നെയാണെങ്കിലും വെട്ടിമാറ്റാന്‍ ആഹ്വാനം ചെയ്തു.
ഒഹാബി- ബ്രിട്ടീഷ് ബാന്ധവം
======================
ഒന്നിച്ചു നിന്നിരുന്ന മുസ്ലിം ഉമ്മത്തിനെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം ഒഹാബിസത്തിലൂടെ വിജയം കണ്ടു തുടങ്ങി. കലങ്ങി മറിഞ്ഞ സാമൂഹികാന്തരീക്ഷം മുതലെടുക്കാന്‍ ഒഹാബികള്‍ തീവ്രശ്രമം നടത്തി. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇവര്‍ക്ക് ഉദ്യോഗങ്ങളും ഉപഹാരങ്ങളും നല്‍കി വശം വദരാക്കി. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി ഒഹാബികള്‍ ഒരു പണ്ഡിത സംഘടന രൂപവല്‍കരിച്ചു. എന്നാല്‍, പാരമ്പര്യ വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളും മുറുകെ പിടിച്ച് സച്ചരിതരായ പണ്ഡിതര്‍ക്കു പിന്നില്‍ അണി നിരന്ന സാധാരണക്കാരില്‍ വലിയ ചാഞ്ചല്ല്യമൊന്നും സംഭവിച്ചില്ല. പൊന്നാനി മഖ്ദൂമുമാരും വെളിയങ്കോട് ഉമര്‍ ഖാളിയും മമ്പുറം തങ്ങളുടെ അമ്മാവന്‍ കുറ്റിച്ചിറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ജിഫ്രി തങ്ങളും കോഴിക്കോട് ഖാളിമാരും മമ്പുറം തങ്ങളുമായിരുന്നു അവരുടെ മാതൃകാ പുരുഷന്‍മാര്‍. ഇവരുടെ പാത പിന്‍തുടര്‍ന്ന കേരള മുസ്ലിംകള്‍ക്ക് ശക്തമായ നേതൃത്വം നല്‍കാന്‍ പണ്ഡിത നേതാക്കള്‍ തീരുമാനിച്ചു. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോയാല്‍ വിശുദ്ധ ഇസ്ലാമിന്‍റെ തനതായ രൂപം ഇവിടുന്ന് അപ്രത്യക്ഷമാകുമെന്ന് മനസ്സിലാക്കിയ പണ്ഡിത പ്രതിഭകളായ വരക്കല്‍ തങ്ങള്‍, ഖുതുബി, പാങ്ങില്‍, വാളക്കുളം, പാനായിക്കുളം തുടങ്ങിയ ധിഷണാ ശാലികളും സൂഫിയാക്കളുമായ നേതാക്കള്‍ 1925ല്‍ ഒക്ടോബര്‍ 16ന് വെള്ളിയാഴ്ച ചാലിയത്ത് ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശ്ശാലിയാത്തിയുടെ അദ്ധ്യക്ഷതയില്‍ ഒരുമിച്ചു കൂടി. ചാലിയം പള്ളിയില്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഒരു യോഗം ചേര്‍ന്നു. (പേജ് 35 കാണുക) പിന്നീട് കോഴിക്കോട് ജുമുഅത്ത് പള്ളിയില്‍ മറ്റൊരു യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്തു. കെ.പി മുഹമ്മദ് മീറാന്‍ മുസ്ലിയാര്‍ പ്രസിഡന്‍റും, പാറോല്‍ ഹുസൈന്‍ സാഹിബ് സെക്രട്ടറിയുമായി പുതിയ സംഘടന രൂപം കൊണ്ടു. സംഘടനയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മഹത്തായ സമ്മേളനം നടത്തി. ഒഹാബിസവും ഖാദിയാനിസവും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. നാടിന്‍റെ നാനാ ഭാഗങ്ങളിലും വിശദീകരണങ്ങളും പ്രഭാഷണങ്ങളും ചര്‍ച്ചകളും സംഘടിക്കപ്പെട്ടു. ആദര്‍ശ ദാരിദ്ര്യം ബിദഇകളെ വല്ലാതെ അലട്ടി.
സമസ്തയുടെ പിറവി
================
ആത്മാര്‍ത്ഥയുടെ പ്രതിരൂപങ്ങളായി ദര്‍സും ഇബാദത്തുമായി കഴിഞ്ഞുകൂടിയ പണ്ഡിത മഹത്തുക്കള്‍ അനിവാര്യസാഹചര്യത്തില്‍, സന്ദര്‍ഭത്തിനൊത്തുയരാന്‍ തന്നെ തീരുമാനിച്ചു. സര്‍വ്വരും രംഗത്തിറങ്ങി. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അങ്ങനെ കേരളത്തിലെ സുപ്രസിദ്ധ പണ്ഡിതര്‍ മുഴുവന്‍ സംബന്ധിച്ച അപൂര്‍വ്വ സംഗമത്തിന് 1926-ല്‍ കോഴിക്കോട് ടൗണ്‍ ഹാള്‍ സാക്ഷ്യം വഹിച്ചു. സയ്യിദുമാര്‍, ഖാളിമാര്‍, ഖതീബുമാര്‍, മുദരിസുമാര്‍ ഉള്‍ക്കൊള്ളുന്ന ഗംഭീര സദസ്സ് നിയന്ത്രിച്ചത് കോഴിക്കോട് ഖാളി സയ്യിദ് ശിഹാബുദ്ധീന്‍ ചെറുകുഞ്ഞിക്കോയ തങ്ങളായിരുന്നു. മുസ്ലിം സമൂഹത്തില്‍ ഉയര്‍ന്ന സകല വെല്ലുവിളികളും സഗൗരവം ചര്‍ച്ചചെയ്യപ്പെട്ടു. ശക്തമായൊരു നേതൃത്വം വേണമെന്ന ആവശ്യം ഉയര്‍ന്നു.
'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന സംഘടനക്ക് രൂപം നല്‍കി. സര്‍വ്വാദരണീയരും നിരവധി കറാമത്തുകളുടെ ഉടമയുമായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങളായിരുന്നു പ്രസിഡണ്ട്. സംഘടന രൂപവത്കൃതമായതോടെ പണ്ഡിതരും ഉമറാക്കളും പ്രവര്‍ത്തകരും സജീവമായി. ഒഹാബി വിഷവിത്തുകള്‍ ഇവിടെ മുളപ്പിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢപ്രതിജ്ഞയുമായി രാപകല്‍ഭേദമന്യേ സുന്നി പ്രവര്‍ത്തകര്‍ ഓടി നടന്നു. മതപ്രഭാഷണങ്ങള്‍, ഉദ്ബോധന പരിപാടികള്‍, വാദപ്രതിവാദങ്ങള്‍, ഖണ്ഡനപ്രസംഗങ്ങള്‍ എന്നിവ ഫലം കണ്ടു. ഉല്‍പതിഷ്ണു വാദങ്ങളുടെ മുനയൊടിഞ്ഞു. സാധുക്കളായ സാധാരണക്കാരന്‍റെ വിശ്വാസത്തിന് കത്തി വെക്കാന്‍ ഉല്‍പതിഷ്ണുക്കള്‍ക്ക് കഴിഞ്ഞില്ല. കേരളത്തിലുടനീളം വിശദീകരണ മഹാസമ്മേളനങ്ങള്‍ നടത്തപ്പെട്ടു.
ഒഹാബി കുതന്ത്രങ്ങള്‍
=================
ഫറോക്കില്‍ വെച്ച് പണ്ഡിത സംഘടനയുടെ ആറാം വാര്‍ഷികം നടത്താന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ ഒഹാബികള്‍ ശിഹാബുദ്ധീന്‍ ശാലിയാത്തി, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ എന്നിവര്‍ക്കെതിരെ കെ എം സീതിയുടെ നേതൃത്വത്തില്‍ അഡ്വ. കെ കെ പോക്കര്‍ മുഖേന വക്കീല്‍ നോട്ടീസയച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടന തങ്ങളുടേതാണെന്നും സുന്നികള്‍ നടത്തുന്ന ഈ സമ്മേളനം നിയമവിരുദ്ധമാണെന്നും കാണിച്ചായിരുന്നു നോട്ടീസ്. സമ്മേളനപ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാന്‍ ഇത് കൊണ്ടൊന്നും സാധിച്ചില്ല. തങ്ങളുടേത് "കേരള" അല്ല "സമസ്ത" കേരളയാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് മറുപടി കൊടുത്തതോടെ പ്രതിബന്ധങ്ങള്‍ നീങ്ങി. ബിദഈ കുതന്ത്രങ്ങള്‍ വിശ്വാസികള്‍ മനസ്സിലാക്കി. മഹാനായ ശാലിയാത്തിയുടെ അദ്ധ്യക്ഷതയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനം വിജയകരമായി നടന്നു. 1933ല്‍ ഫറോക്കില്‍ നടന്ന ഈ ആറാം വാര്‍ഷിക സമ്മേളനത്തിലാണ് ഒഹാബി മൗദൂദികളുമായും മറ്റു പുത്തന്‍ വാദികളുമായും ബന്ധവിച്ഛേദന പ്രമേയം (തര്‍കുല്‍ മുവാലാത്ത്) പാസാക്കപ്പെട്ടത്. (ഇത്തരം തീരുമാനങ്ങളെ അവഗണിച്ചതാണ് പില്‍കാലത്ത് സമസ്തയിലെ പ്രശ്നങ്ങള്‍ക്ക് കാരണമായത്.)
ആരോപണങ്ങളും തട്ടിപ്പു കഥകളും പ്രചരിപ്പിച്ച് 'സമസ്ത' യുടെ പ്രയാണത്തിന് തടയിടാന്‍ പല ശ്രമങ്ങളും നടന്നു. സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും മുരടിക്കാന്‍ പലപ്പോഴും ഇത് കാരണമായെങ്കിലും പതറാത്ത പാതത്തോടെ, ചിതറാത്ത ചിത്തത്തോടെ പണ്ഡിത പ്രമുഖര്‍ മുന്നേറ്റം നടത്തി. പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാര്‍, റഷീദുദ്ദീന്‍ മൂസ മുസ്ലിയാര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍, പതി അബ്ദദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ എം.എം ബഷീര്‍ മുസ്ലിയാര്‍ തുടങ്ങി സൂക്ഷ്മാലുക്കളും ധിഷണാശാലികളുമായവരുടെ ധീര നേതൃത്വം ജനലക്ഷങ്ങള്‍ക്ക് ധൈര്യവും ഈമാനികാവേശവും നല്‍കി.
സമുദായ പുരോഗതിയും വൈജ്ഞാനിക മുന്നേറ്റവും അനാഥ-അഗതി സംരക്ഷണവും ഏറ്റെടുത്ത് മുന്നേറിയപ്പോള്‍ സമസ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതിജീവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ വിവരാണാതീതമാണ്. പലപ്പോഴും അവര്‍ക്ക് കോടതികളും പോലീസ് സ്റ്റേഷനുകളും കയറിയിറങ്ങേണ്ടി വന്നു.ബിദഈ കക്ഷികള്‍ തല പൊക്കുന്നിടത്തെല്ലാം സമസ്ത നേതാക്കള്‍ ഓടി നടന്ന് സുന്നി ആദര്‍ശങ്ങള്‍ വിശദീകരിച്ചു. താനൂര്‍, മണ്ണാര്‍ക്കാട്, ഫറോക്ക്, വടകര, മോളൂര്‍, കാര്യവട്ടം, മീഞ്ചന്ത, കക്കാട്, തിരുനാവായ, കാസര്‍കോട് തുടങ്ങിയ സ്ഥലത്തെല്ലാം വന്‍ സമ്മേളനങ്ങളും സംവാദങ്ങളും നടത്തപ്പെട്ടു. സുന്നത്തും ബിദ്അത്തും വേര്‍തിരിച്ചു മനസ്സിലാക്കിയ മുസ്ലിം കേരളം സുന്നി പണ്ഡിതര്‍ക്കു പിന്നില്‍ ശക്തമായി അടിയുറച്ചു നിന്നു.
പഴയ കാല നേതാക്കളുടെ ത്യാഗബോധവും ആദര്‍ശനി ഷ്ഠയും മുറുകെ പിടിച്ച് അവര്‍ക്ക് ശേഷം സമസ്തയുടെ നേതൃത്വം ഏറ്റെടുക്കുകയും പ്രതിലോമ ശക്തികളെ പ്രതിരോധിക്കാന്‍ പാടു പെടുകയും ചെയ്ത പണ്ഡിത മഹത്തുക്കള്‍ നിരവധിയാണ്. കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, ഇ.കെ ഹസന്‍ മുസ്ലിയാര്‍, അണ്ടോണ അബ്ദുല്ലാ മുസ്ലിയാര്‍, സി.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പി.എ അബ്ദുല്ല മുസ്ലിയാര്‍, എന്‍ അഹമ്മദ് ഹാജി എലത്തൂര്‍ തുടങ്ങിയ നിരവധി നേതാക്കള്‍ സമസ്തയുടെ പ്രചരണത്തിനു വേണ്ടി അഹോരാത്രം അധ്വാനിച്ചു.
എസ.് വൈ. എസ.് വരുന്നു
=======================
നജ്ദിയന്‍ തൗഹീദുകാരുടെ കുല്‍സിത ശ്രമങ്ങള്‍ക്കൊപ്പം വ്യാജ ത്വരീഖത്തുകാരും ഹുകൂമത്തെ ഇലാഹി വാദവുമായി മൗദൂദികളും മിര്‍സാ ഗുലാമിന്‍റെ അനുയായികളായ ഖാദിയാനികളും അഹ്ലുസ്സുന്നയില്‍ നിന്ന് അകന്ന് പോയ തബ്ലീഗുകാരുമെല്ലാം സമസ്തക്ക് മുമ്പില്‍ എന്നും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരുന്നു. കര്‍ത്തവ്യബോധമുള്ള ഉഖ്റവിയ്യായ പണ്ഡിതന്മാര്‍ ഇലാഹീ സഹായത്തില്‍ വിശ്വാസമര്‍പ്പിച്ച് മുന്നേറിയപ്പോള്‍ ബഹുഭൂരിപക്ഷം മുസ്ലിംകളെയും സുന്നി വിശ്വാസത്തില്‍ അരക്കിട്ടുറപ്പിച്ച് നിര്‍ത്താന്‍ സാധിച്ചു. കുരുന്നുകളെ ധാര്‍മികാടിത്തറയില്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ 1951ല്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കപ്പെട്ടു. യുവജനങ്ങളുടെ കര്‍മശേഷി സുന്നീ രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ 1954ല്‍ സമസ്ത കേരള സുന്നി യുവ ജനസംഘത്തിന് രൂപം നല്‍കി. വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ ആയിരക്കണക്കിനു മദ്രസകളും ദീനീ സ്ഥാപനങ്ങളും നിലവില്‍ വന്നു. ശാസ്ത്രീയമായ സിലബസ്സും പഠന ക്രമങ്ങളും പരീക്ഷ സംവിധാനങ്ങളും ഉണ്ടായതോടെ, മതവിജ്ഞാന പ്രചരണ രംഗത്ത് ലോകത്ത് തുല്യതയില്ലാത്തൊരു നവോത്ഥാനം സൃഷ്ടിക്കപ്പെട്ടു. പട്ടിക്കാട് ജാമിഅ നൂരിയ്യ, കാസര്‍കോട് സഅദിയ്യ, കാരന്തൂര്‍ മര്‍കസ്, മലപ്പുറം മഅ്ദിന്‍, കുറ്റ്യാടി സിറാജുല്‍ ഹുദ തുടങ്ങിയ നിരവധി വിജ്ഞാന കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നു. ഇവയുടെ ചുവടു പിടിച്ച് നൂറു കണക്കിന് ഉന്നത മത വിദ്യാ കേന്ദ്രങ്ങള്‍ നാടു നീളെ ഉയര്‍ന്നു. ഭൗതികതയുടെ അതിപ്രസരത്തില്‍ ആത്മീയത നഷ്ടപ്പെടാത്ത വിധം മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും പണ്ഡിത മഹത്തുക്കള്‍ സന്ദര്‍ഭോചിതം ഇടപെട്ടു. മുസ്ലിം വിദ്യാര്‍ത്ഥികളില്‍ ബിദ്അത്തിന്‍റെ വിത്ത് വിതറുന്നവരെ പ്രധിരോധിച്ച് ധര്‍മ്മ ചിന്തയുള്ളൊരു വിദ്യാര്‍ത്ഥി സമൂഹ സൃഷ്ടിക്കായി 1973 ഏപ്രില്‍ 29 ന് ജാമിഅ നൂരിയയില്‍ വെച്ച് എസ്. എസ്. എഫ് രൂപീകൃതമായി. അല്‍ബയാന്‍ (1929), സുബുലുസ്സലാം (1958-63), ഹിദായത്തുല്‍ മുഅ്മിനീന്‍ (1950), ഇ.കെ ഹസന്‍ മുസ്ലിയാരുടെ അല്‍ജലാല്‍, സുന്നിടൈംസ് (1954-64), സുന്നീവോയ്സ് (1974), അദ്ദഅ്വ (1983), അല്‍ ഇര്‍ഫാദ് (1984), പ്രവാസിരിസാല(2011), കുസുമം ബാലമാസിക (2000), പൂങ്കാവനം തുടങ്ങിയ സിപത്ര മാസികകളും നിരവധി ഗ്രന്ഥങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. കൂടാതെ മര്‍കസ്, മഅ്ദിന്‍, കുറ്റ്യാടി സിറാജുല്‍ ഹുദ,കോടമ്പുഴ ദാറുല്‍ മആരിഫ്, കോഴിക്കോട് പാലാഴി ഹിദായ(04952430512) തുടങ്ങിയ സ്ഥാപനങ്ങള്‍ നിരവധി ഗ്രന്ഥങ്ങളും ദഅ്വാ പ്രസിദ്ധീകരണങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
സമ്മേളനങ്ങള്‍
===========
സുന്നി ആദര്‍ശ സംരക്ഷണം മുഖ്യ ലക്ഷ്യമായി രൂപീകരിക്കപ്പെട്ട സമസ്തയുടെ നിരവധി സമ്മേളനങ്ങള്‍ ഇക്കാലത്ത് കേരളത്തിന്‍റെ പല ഭാഗത്തും നടന്നു. ബിദഈ കക്ഷികളുടെ തനിനിറം തുറന്ന് കാണിച്ച് മുസ്ലിം വിശ്വാസം സംരക്ഷിക്കുന്നതില്‍ ഈ സമ്മേളനങ്ങള്‍ മുഖ്യ പങ്ക് വഹിച്ചു.
1927 ഫെബ്രുവരിയില്‍ താനൂരില്‍ ഒന്നാം സമ്മേളനം മുതല്‍ 1944 വരെ 15 സമ്മേളനങ്ങള്‍ നടന്നു. 1945 മെയ് മാസം കാര്യവട്ടത്തും 1947 മാര്‍ച്ചില്‍ മീഞ്ചന്തയിലും 20-ാം സമ്മേളനം 1954ല്‍ താനൂരിലും നടന്നു. 1961ല്‍ കക്കാട്ട് നടന്ന 21-ാം സമ്മേളനത്തില്‍ എസ് വൈ എസ് സമസ്തയുടെ കീഴ്ഘടകമായി അംഗീകരിച്ചു. 1963ല്‍ കാസര്‍കോട് 22-ാം സമ്മേളനവും 1973ല്‍ തിരുനാവായയില്‍ 23-ാം സമ്മേളനവും നടക്കുകയുണ്ടായി. ചരിത്രപ്രസിദ്ധമായ 60-ാം വാര്‍ഷികം 1985 ഫെബ്രുവരി 1,2,3 തീയതികളില്‍ കോഴിക്കോട്ട് നടന്നു.
രാഷ്ട്രീയ-ബിദഈ കുതന്ത്രങ്ങള്‍ വീണ്ടും
=============================
1978ല്‍, കാരന്തൂര്‍ മര്‍കസ് സ്ഥാപിതമായപ്പോള്‍ അതിന്‍റെ പ്രഥമ പ്രസിഡണ്ട് സമസ്ത ജനറല്‍ സെക്രട്ടറി കൂടിയായ ശംസുല്‍ ഉലമാ ഇ.കെ ആയിരുന്നു. ജനറല്‍ സെക്രട്ടറി ശൈഖുനാ കാന്തപുരവും. എസ് വൈ എസിന്‍റെ പ്രസിഡണ്ട് മര്‍ഹൂം ഇ.കെ ഹസന്‍ മുസ്ലിയാര്‍. ഇവര്‍ക്ക് പിന്നില്‍ അടിയുറച്ച് അതിശക്തമായ മുന്നേറ്റമാണ് പിന്നീട് സുന്നി കേരളം കണ്ടത്. മൂവരും ഒഹാബി മൗദൂദികള്‍ക്കെതിരിലുള്ള സിംഹ ഗര്‍ജനങ്ങളായിരുന്നു. പിഴച്ച വാദക്കാര്‍ക്ക് മുമ്പില്‍ സുന്നത്ത് ജമാഅത്തിന്‍റെ ആധികാരികത വെട്ടിത്തുറന്ന് പറഞ്ഞ് ഇവര്‍ മുന്നേറിയപ്പോള്‍ ബിദ്അത്തുകാര്‍ക്ക് അരിശം മൂത്തു. അറബ് രാജ്യങ്ങളില്‍ പോയി കേരളത്തിലെ ദീനീ പ്രവര്‍ത്തനങ്ങളുടെ കുത്തക തങ്ങള്‍ക്കാണെന്ന് ബോധ്യപ്പെടുത്തി ഗള്‍ഫ് പണം ഉപയോഗിച്ച് ഇവിടെ ഒഹാബിസം വളര്‍ത്തുകയായിരുന്നു മുറി മൗലവിമാര്‍. കാന്തപുരത്തിന്‍റെ ഗള്‍ഫ് പര്യടനങ്ങള്‍ ഇവര്‍ക്ക് തലവേദനയായി. 1991 നവംബറില്‍ റിയാദില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കത്തറിലും ഗള്‍ഫ് രാജ്യങ്ങളിലും മുമ്പും അറസ്റ്റ് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കുവൈത്തില്‍ വെച്ച് കാന്തപുരം നവീനാശയക്കാരുമായി കരാറില്‍ ഒപ്പ് വെച്ചുവെന്ന് കള്ളപ്രചരണം നടത്തി ആശയക്കുഴപ്പം സൃഷ്ടിച്ചു. ചേകന്നൂര്‍ വധത്തില്‍ കാന്തപുരത്തിന് പങ്കുണ്ടെന്ന് പറഞ്ഞ് കേരളമൊട്ടാകെ പോസ്റ്ററുകള്‍ പതിച്ചു. സത്യം ബോധ്യപ്പെട്ട സി. ബി. ഐ ഉദ്യോഗസ്ഥര്‍ പിന്മാറിയപ്പോള്‍ ഒഹാബി- രാഷ്ട്രീയ ലോബികള്‍ ഇളിഭ്യരായി. മരണാസന്നരായിക്കിടക്കുന്ന സമയത്ത് നീ മുസ്ലിമാകുക, എന്നറിയിച്ച് കൊണ്ട് ഉമര്‍ മൗലവി ഇ. കെ ഹസന്‍ മുസ്ലിയാര്‍ക്ക് കത്തെഴുതുക പോലുമുണ്ടായി. (കത്തിന്‍റെ കോപ്പി പേജ് 36 ല്‍) അദ്ദേഹം മരിച്ചപ്പോള്‍ റിപ്പോര്‍ട്ടിനു കൂടെ വികൃതമായ ഫോട്ടോ പ്രസിദ്ധീകരിച്ചു കൊണ്ട് ചന്ദ്രിക പത്രം അരിശം തീര്‍ത്തു. ചന്ദ്രികയിലെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അധികവും ഒഹാബികളായിരുന്നു. നബിദിന വാര്‍ത്തകള്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് വരെ അന്നത്തെ പ്രമുഖ ഒഹാബിയും ലീഗ് നേതാവുമായ ഒരു ഹാജിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തു. സുന്നികള്‍ക്കെതിരെ വേണ്ടി വന്നാല്‍ അവസാന തുള്ളി രക്തം വരെ ചിന്താന്‍ തയ്യാറാണെന്ന് പോലും ഇയാള്‍ പ്രസംഗിച്ചു. സംഘടനയുടെയും പത്രത്തിന്‍റെയുമെല്ലാം തലപ്പത്ത് തങ്ങന്മാരെ പ്രതിഷ്ഠിച്ച് സാധാരണ സുന്നികളെ അടക്കിയിരുത്തുകയായിരുന്നു ഒഹാബികളും രാഷ്ട്രീയക്കാരും. ലീഗിനും പ്രമാണിമാര്‍ക്കുമൊപ്പിച്ച് മലപ്പുറം ജില്ലയിലെ ഏതാനും ലീഗ് അനുകൂല പണ്ഡിതന്മാര്‍ മൗനം പാലിച്ചു. ശംസുല്‍ ഉലമാ ഇ.കെ ഉസ്താദിനെയും കാന്തപുരത്തെയും ഒറ്റപ്പെടുത്താന്‍ നിരന്തരം ശ്രമങ്ങള്‍ നടന്നു. മര്‍കസിന്‍റെ ഏഴാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുസ്ലിം ലീഗിന്‍റെ ഒഹാബി വല്‍കരണത്തിനെതിരെ മര്‍കസ് പ്രസിഡണ്ട് കൂടിയായിരുന്ന ശംസുല്‍ ഉലമാ ശക്തമായ സ്വരത്തില്‍ അധിക്ഷേപിച്ചു. പണ്ഡിത ധര്‍മ്മം നിര്‍വ്വഹിച്ചു.
സിനിമ പരസ്യത്തിന് ഖുര്‍ആന്‍ ആയത്ത്
===============================
അതിനിടെ ചന്ദ്രികാ പത്രത്തില്‍ "അഗ്നി" എന്ന സിനിമാ പരസ്യം വന്നു. വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് വാഖിഅഃയിലെ "അഗ്നിയെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നില്ലേ" എന്ന വചനം കൊടുത്തു കൊണ്ടായിരുന്നു ആ പരസ്യം. കാസര്‍കോട്ട് നടന്ന സുന്നി മഹാ സമ്മേളനത്തില്‍, ആ പത്രം കൈയില്‍ പിടിച്ച് കൊണ്ട് മൗലാനാ കാന്തപുരം ചന്ദ്രികയുടെ ദീനീ വിരുദ്ധ ചെയ്തികള്‍ക്കെതിരെ ശക്തമായ താക്കീതു നല്‍കി. സാമ്പത്തിക, രാഷ്ട്രീയ ഭദ്രതയുള്ള തമ്പുരാക്കന്‍മാരുടെ ഉറക്കം കെടുത്തുന്നതായിരുന്നു ഇതെല്ലാം.
വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ലീഗ്, സ്കൂള്‍ പാഠ പുസ്തകത്തില്‍ ഒഹാബിസം തിരുകിക്കയറ്റി. ശംസുല്‍ ഉലമയുടേയും, മൗലാനാ കാന്തപുരത്തിന്‍റെയും ആശിര്‍വാദത്തോടെ ഒഹാബി വല്‍കരണത്തിനെതിരെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭം വിജയം കാണുക തന്നെ ചെയ്തു.ആ പാഠ ഭാഗം നീക്കം ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയില്‍ സുന്നികള്‍ക്ക് ഇടം കിട്ടി. പണ്ഡിതരോട് രാഷ്ട്രീയക്കാര്‍ക്കും ഒഹാബികള്‍ക്കും അരിശം വര്‍ധിക്കാനുണ്ടായ കാരണങ്ങളില്‍ ചിലത് മാത്രമാണിത്.
അരീക്കാട് പള്ളിപ്രശ്നം
=================
ഇ.കെ ഹസന്‍ മുസ്ലിയാര്‍ വഫാത്തായതോടെ ഇനി നമുക്ക് മുന്നേറാം എന്ന സന്തോഷത്തിലായിരുന്നു ഒഹാബികള്‍. 1983ല്‍ മലപ്പുറം ജില്ലയിലെ കൊട്ടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ വാദപ്രതിവാദത്തില്‍ മൗലാനാ കാന്തപുരവും സുന്നീ പണ്ഡിതരും ഒഹാബിസത്തെ കശക്കിയെറിഞ്ഞതോടെ ആ ധാരണയും തിരുത്തപ്പെട്ടു. കാന്തപുരത്തിന്‍റെ മുന്നേറ്റത്തില്‍ മലപ്പുറത്തെ ചില ലീഗ് അനുകൂല പണ്ഡിതന്മാര്‍ക്ക് അസൂയ മൂത്തു. ആയിടെ അവര്‍ക്ക് കിട്ടിയ വടിയായിരുന്നു അരീക്കാട് പള്ളിപ്രശ്നം. മൗലാനാ കാന്തപുരത്തിനെതിരെ സാമ്പത്തിക ക്രമക്കേടുന്നയിച്ച് കൊണ്ട് അവര്‍ നടത്തിയ കള്ളപ്രചരണത്തിന് ചന്ദ്രിക കൊഴുപ്പേകി. "അഞ്ച് ലക്ഷം അമുക്കി" എന്ന തലക്കെട്ടില്‍ അവര്‍ വാര്‍ത്ത കൊടുത്തു. മൗലാനാ കാന്തപുരത്തെ തേജോവധം ചെയ്തു കൊണ്ട് ലീഗ് പത്രം നിരന്തരം കുപ്രചരണം നടത്തി. ചില പണ്ഡിതര്‍ വിശദീകരണ സമ്മേളനം വരെ നടത്തി. വിഷയം അങ്ങാടികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സത്യാവസ്ഥ വിവരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ കൊടുത്തപ്പോള്‍ ചന്ദ്രിക പത്രാധിപര്‍ അവ ചവറ്റുകൊട്ടയില്‍ എറിഞ്ഞു. ഇങ്ങനെയാണ് സുന്നികള്‍ക്കൊരു പത്രം എന്ന ആശയം ജനിക്കുന്നത്. കണ്ണിയത്തുസ്താദ്, ശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ്, തുടങ്ങി സമസ്ത പണ്ഡിതരുടെ പ്രൗഢമായ സാന്നിദ്ധ്യത്തില്‍ സിറാജ് ദിനപ്പത്രത്തിന്‍റെ ആദ്യകോപ്പി പ്രകാശനം ചെയ്യപ്പെട്ടു. ഒരു പത്രത്തിനും ലഭിക്കാത്ത അപൂര്‍വ്വ സൗഭാഗ്യം. ശംസുല്‍ ഉലമയുടെ ആത്മീയ ഗുരുവും ശൈഖുമായിരുന്ന ഐലക്കാട് ശൈഖ് സിറാജുദ്ദീന്‍ ഖാദിരി (റ) ന്‍റെ നാമധേയത്തിലുള്ള സിറാജ് പത്രം പുറത്തിറങ്ങിയതോടെ ചന്ദ്രിക പത്തി മടക്കാന്‍ തുടങ്ങി. അവസാനം പണം കൊടുത്ത അബൂദാബിയിലെ വ്യവസായി അബ്ദുല്ല കുലൈബ് സത്യാവസ്ഥ വിവരിച്ചു കൊണ്ട് സമസ്ത ജനഃ സെക്രട്ടറിക്കു കത്തെഴുതി. ശംസുല്‍ ഉലമ ആ കത്തുമായി മുശാവറയില്‍ വന്നു. മൗലാനാ കണ്ണിയത്തുസ്താദിന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം. കാന്തപുരത്തിനെതിരില്‍ മലപ്പുറം പണ്ഡിതന്മാര്‍ സാമ്പത്തിക ആരോപണമുന്നയിച്ചു. എല്ലാം കേട്ട ശേഷം ശംസുല്‍ ഉലമാ കവര്‍ പൊട്ടിച്ചു. അറബിയിലുള്ള ആ കത്ത് വായിച്ചു. സത്യാവസ്ഥ കേട്ട് സദസ്സ് അമ്പരന്നു. ആരോപണമുന്നയിച്ചവര്‍ തലതാഴ്ത്തേണ്ടി വന്നു. തികച്ചും നിരപരാധിയായ ഒരു പണ്ഡിതനെ ഇങ്ങനെ തേജോവധം ചെയ്തവര്‍ക്കെതിരെ അമര്‍ഷം പൂണ്ട അദ്ധ്യക്ഷന്‍ മൗലാനാ കണ്ണിയത്തുസ്താദിനെ മറ്റു പണ്ഡിതന്മാര്‍ ചേര്‍ന്ന് ആശ്വസിപ്പിക്കുകയായിരുന്നു.
'മാപ്പിളനാട്' വിഷം ചീറ്റുന്നു.
====================
ഇതിനിടെ അരീക്കാട് പ്രശ്നം ആളിക്കത്തിക്കാന്‍ ലീഗ് നേതാവായ ഒരു ഒഹാബി എഴുത്തുകാരന്‍റെ നേതൃത്വത്തില്‍ "മാപ്പിള നാട്" എന്ന ഒരു പത്രം തുടങ്ങിയിരുന്നു. ശംസുല്‍ ഉലമായെ ഷൂസുല്‍ ഉലമാ എന്നും അണ്ടനും അടകോടനുമെന്നെഴുതി. ചന്ദ്രിക സൂര്യ പണ്ഡിതന്‍ എന്നായിരുന്നു അദ്ദേഹത്തെ പരിഹസിച്ചത്. പില്‍കാലത്ത് മന്ത്രിമാര്‍, എം എല്‍ എമാര്‍, പ്രമാണിമാര്‍ ഏതാനും പണ്ഡിതന്മാര്‍ക്കും മുമ്പില്‍ കേവലം റബ്ബര്‍ സ്റ്റാമ്പുകളായിരുന്ന തങ്ങന്‍മാര്‍ കുറ്റകരമായ നിസ്സംഗത പാലിച്ചു. സംഭവങ്ങളിത്ര വഷളായത് അത് കൊണ്ടാണ്. മാപ്പിള നാട് എന്ന പത്രത്തിന് ചൂടുള്ള മറുപടി കൊടുത്ത തിരൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച അന്നത്തെ പത്രമായിരുന്നു അല്‍ മുബാറക്. മുസ്തഫല്‍ ഫൈസിയുടെ എഡിറ്റോറിയലും മുറാഖിബും വലിയ ഇടപെടലുകളാണ് അക്കാലത്ത് നടത്തിയത്. എം.ഡി.പിയുടെ മുഖപത്രവും സുന്നി വിരുദ്ധരെ നന്നായി "കൈകാര്യം" ചെയ്തിട്ടുണ്ട്. (കുവൈത്ത് കരാര്‍ പ്രശ്നത്തിലുണ്ടായ ചില ധാരണ പിശക് മൂലം അല്‍പ കാലം മാറി നിന്നെങ്കിലും ഇപ്പോള്‍ സുന്നീ രംഗത്ത് മുസ്തഫല്‍ ഫൈസി സജീവമാണ്.)
സമസ്ത 60-ാം വാര്‍ഷികം
=====================
തികച്ചും അസ്വസ്ഥമായ സന്ദര്‍ഭത്തിലാണ് സമസ്തയുടെ 60-ാം വാര്‍ഷികം നടത്താന്‍ തീരുമാനിക്കപ്പെടുന്നത്. സമസ്ത മുശാവറ ഏകകണ്ഠമായെടുത്ത ഈ തീരുമാനവും അലങ്കോലപ്പെടുത്താന്‍ ചില പണ്ഡിതരുടെ ഒത്താശയോടെ ലീഗ്-ഒഹാബി ശ്രമങ്ങള്‍ നടന്നു. ശംസുല്‍ ഉലമാ ഇ.കെ ഉസ്താദിനും, മൗലാനാ കാന്തപുരത്തിനും ക്രെഡിറ്റുണ്ടാകുന്ന ഒന്നും അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. സമ്മേളനം ലീഗ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവുമായി മലപ്പുറത്തെ ഏതാനും പണ്ഡിതര്‍ നേതാക്കളെ സമീപിച്ചു. സമസ്ത ഒരു പണ്ഡിത സംഘടനയാണ്. അതിന്‍റെ ഉദ്ഘാടനം പണ്ഡിതനും ജനറല്‍ സെക്രട്ടറിയുമായ ശംസുല്‍ ഉലമാ തന്നെ നിര്‍വ്വഹിക്കണമെന്ന് മൗലാനാ കാന്തപുരത്തിനും മറ്റു പണ്ഡിതര്‍ക്കും, സുന്നീ ജനലക്ഷങ്ങള്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതങ്ങനെത്തന്നെ നടക്കുകയും ചെയ്തു. പക്ഷെ, സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന പല അറബ് പ്രമുഖരേയും എംബസികളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണപരത്തി മുടക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് സാധിച്ചു. സമ്മേളനത്തിലേക്ക് വരുന്ന വാഹനങ്ങളെ ബ്ലോക്കാക്കാന്‍ തീരുമാനിച്ച മറ്റൊരു നേതാവ് രണ്ട് ദിവസം മുമ്പ് തന്നെ കോഴിക്കോട് ഹോസ്പിറ്റലില്‍ ബ്ലോക്കായി. ഇക്കാര്യങ്ങള്‍ അന്നത്തെ സ്വാഗത പ്രസംഗത്തില്‍ കാന്തപുരം ഉസ്താദ് വിശദീകരിച്ചു (60-ാം വാര്‍ഷിക സുവനീര്‍). "കേരളം ഇത് വരെ കണ്ടിട്ടില്ലാത്ത" ജനക്കൂട്ടം എന്ന് എല്ലാ പത്രങ്ങളുമെഴുതി. ഒഹാബി മൗദൂദികള്‍ക്കെതിരില്‍ ശക്തമായ താക്കീത് നല്‍കിയ ശംസുല്‍ ഉലമാ അവര്‍ക്ക് കയറാന്‍ കോണി വെച്ച് കൊടുക്കുന്നവര്‍ക്കെതിരിലും ശബ്ദിച്ചു. ശംസുല്‍ ഉലമയുടെ ഉദ്ഘാടന പ്രസംഗം ലീഗ്-ഒഹാബി-മൗദൂദികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
'ശരീഅത്ത്' എന്ന ഓലപ്പാമ്പ്
======================
അറുപതാം വാര്‍ഷിക സമ്മേളന വിജയത്തോടെ മുസ്ലിം കേരളം ആത്മീയ പണ്ഡിതന്‍മാര്‍ക്ക് പിന്നിലാണെന്ന് മനസ്സിലാക്കിയ സുന്നീ വിരുദ്ധര്‍ മുന്‍കാലങ്ങളിലെപ്പോലെ കുതന്ത്രങ്ങള്‍ മെനഞ്ഞു. 1985 ല്‍ ഇസ്ലാമിക വിധികള്‍ക്കെതിരെ ഷാബാനു കേസിനോടനുബന്ധിച്ച്,സുപ്രീം കോടതിയുടെ വിധിയുണ്ടായി. വിശുദ്ധ ഖുര്‍ആന്‍ അല്‍ബഖറ 241-ാം ആയത്തിന്‍റെ അര്‍ത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. വിവാഹ മോചിതക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമാണെന്ന് വിധിയെ തുടര്‍ന്ന് ഇത്തരം മതവിധികളില്‍ കയ്യിടാന്‍ കോടതിക്ക് അവകാശമില്ലന്ന് പറഞ്ഞ് മുസ്ലിം സംഘടനകള്‍പ്രക്ഷോഭം തുടങ്ങി.1922 -ല്‍ ഐക്യ സംഘം രൂപീകരിച്ച് സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കിയവര്‍ പുതിയ ശരീഅത്ത് പ്രശ്നത്തിന്‍റെ പേരില്‍ മുതലെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. 60-ാം വാര്‍ഷികത്തില്‍ സമസ്തയുടെ , പണ്ഡിതരെ ഭിന്നിപ്പിക്കാന്‍ തക്കം പാര്‍ത്ത് കഴിയുമ്പോഴാണ് ഈ കോടതി വിധി. സുന്നികള്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍, ശംസുല്‍ ഉലമാ മൗലാന കാന്തപുരം തുടങ്ങിയവരുടെ നേതൃത്വത്തില്‍ തീരുമാനമെടുത്ത സന്ദര്‍ഭമായിരുന്നു ഇത്. എന്നാല്‍ എല്ലാ മുസ്ലിം സംഘടനകളും ഈ പ്രശ്നത്തില്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പറഞ്ഞ്, പ്രധാന മന്ത്രിയെ കാണാനുള്ള തീരുമാനത്തിന് ഇവര്‍ പാരവെച്ചു. ശംസുല്‍ ഉലമയെ പിന്തിരിപ്പിച്ചു. ലക്ഷ്യം, ഈ പണ്ഡിതരെ പരസ്പരം അകറ്റലായിരുന്നു. "കലിമതു ഹഖിന്‍ ഉരിദബിഹില്‍ ബാത്വിലു". മുസ്ലിം-മുശ്രിക് ഐക്യം വേണ്ടെന്നും, സുന്നികളെ മുസ്ലിംകളായി അംഗീകരിച്ച ശേഷം മതി ഈ ഐക്യമെന്നുമായിരുന്നു മൗലാന കാന്തപുരത്തിന്‍റെയും മറ്റു പല പണ്ഡിതരുടേയും അഭിപ്രായം. പഴയ കാല സമസ്ത തീരുമാനങ്ങളെല്ലാം ഈ അഭിപ്രായത്തിന് ശക്തി പകരുന്നതായിരുന്നു. ഒരേ വിശ്വാസവും കര്‍മ്മവുമായി ഐക്യത്തോടെ ജീവിച്ചിരുന്ന കേരള മുസ്ലിംകള്‍ക്കിടയില്‍ ഐക്യസംഘം രൂപീകരിച്ച് ഭിന്നിപ്പുണ്ടാക്കിയവര്‍ ഐക്യത്തിന്‍റെ പേരില്‍ സമസ്തയെ വീണ്ടും ഭിന്നിപ്പിച്ചു. ദേഷ്യമടങ്ങാത്ത ബിദഈ-രാഷ്ട്രീയ - പണ്ഡിത നാമധാരികള്‍ ശംസുല്‍ ഉലമയെയും കാന്തപുരത്തെയും തമ്മില്‍ അകറ്റിയാലെ നമുക്കിനി രക്ഷയുള്ളൂ എന്നുറച്ചു. അതിന് ഭൗതികവും അഭൗതികവുമായുള്ള ശക്തമായ നീക്കങ്ങള്‍ നടത്തി. ഇതിനിടെ ശരീഅത്ത് പ്രശ്നത്തില്‍ അഖിലേന്ത്യാ ലീഗ് യൂണിയന്‍ ലീഗില്‍ ലയിച്ച് യോജിച്ചു. ഇതോടെ സുന്നികള്‍ക്കെതിരെയുള്ള എതിര്‍പ്പ് അവരൊന്നിച്ച് ശക്തിപ്പെടുത്തി. ലീഗ് നേതാവായിരുന്ന സുലൈമാന്‍ സേട്ടിനെയും മറ്റും ഉപയോഗിച്ച് തരം താഴ്ന്ന വേലകള്‍ ഒപ്പിച്ചു. (ബാബരി മസ്ജിദ് പ്രശ്നത്തില്‍ പിന്നീട് ഇദ്ദേഹത്തെ ലീഗില്‍ നിന്ന് പുറത്താക്കി. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നാഷണല്‍ ലീഗ് പിറന്നു)
ബ്രിട്ടീഷ്, സയണിസ്റ്റ് തന്ത്രങ്ങളെ പ്പോലെ ലീഗ്-ഒഹാബി കുതന്ത്രങ്ങള്‍ വിജയം കണ്ടു. നെറികേടുകളുമായി മുന്നോട്ട് പോകണമെങ്കില്‍ മറ്റൊരു മുസ്ലിം ബദല്‍ ശക്തി എന്തിന്‍റെ പേരിലായാലും ഇവിടെ ഉണ്ടാകരുത്. ഇതായിരുന്നു ലീഗ് ചിന്ത. ലീഗ് വളര്‍ന്നാല്‍ ആ കോണിയിലൂടെ നമുക്കും ഉന്നതങ്ങളില്‍ പിടിച്ച് കയറാം. ഇതാണ് അന്നും ഇന്നും ഒഹാബി ഉള്ളിലിരുപ്പ്. അങ്ങനെ പണ്ഡിത സംഘടനയുടെ നെഞ്ചില്‍ ഈ ദുശ്ശക്തികള്‍ കഠാരി കുത്തിയിറക്കി. ശംസുല്‍ ഉലമയെയും കാന്തപുരം ഉസ്താദിനെയും തമ്മില്‍ അകറ്റാനുള്ള ശ്രമങ്ങളില്‍ ഈ ഭൗതിക ശക്തികള്‍ വിജയിച്ചെന്നു പറയാം. മൗലാനാ കണ്ണിയത്തുസ്താദിന്‍റെ വാര്‍ദ്ധക്യം ഇവര്‍ ചൂഷണം ചെയ്യുകയായിരുന്നു. ആ വന്ദ്യവയോധികരായ പണ്ഡിതനെ കാര്യങ്ങളൊന്നും നേരാം വണ്ണം ധരിപ്പിച്ചിരുന്നില്ല. ശംസുല്‍ ഉലമയുടെ ഈ പരിവര്‍ത്തനം സുന്നീ പണ്ഡിതരെയും പ്രവര്‍ത്തകരെയും അമ്പരപ്പിച്ചു.
ഒഹാബികള്‍ക്ക് വേണ്ടി ഭേദഗദി?
=========================
ശരീഅത്ത് പ്രശ്നം എന്ന ഓലപ്പാമ്പ് കാണിച്ച് ആദ്യകാല സമസ്ത നേതാക്കളുടെ വഴിയില്‍ നിന്ന് സുന്നികളെ മാറിച്ചിന്തിപ്പിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. മുസ്ലിം ഐക്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍, സുന്നികള്‍ മുസ്ലിംകളാണെന്ന് ഒഹാബികള്‍ സമ്മതിക്കണം. മുശ്രിക്കുകളുമായുള്ള ഐക്യം മുസ്ലിം ഐക്യമല്ലല്ലോ. അത് കൊണ്ട് ആദ്യം നമ്മള്‍ മുസ്ലിമാണെന്ന് അംഗീകരിക്കട്ടെ. കണ്ണിയത്തുസ്താദിന്‍റെ അദ്ധ്യക്ഷതയില്‍ 16-06-1979ന് മുശാവറ തീരുമാനമാണ് ഇത്. ഇതിനെല്ലാം വിരുദ്ധമായി ബിദഈ കക്ഷികളുമായി കൈകോര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു. വരക്കല്‍ തങ്ങളും പാങ്ങിലും പതിയും ശാലിയാത്തിയുമൊക്കെ കെട്ടിപ്പടുത്ത സംഘടനയെ ബിദഈ കൂടാരത്തില്‍ തളച്ചിടാനുള്ള ശ്രമങ്ങളുണ്ടായി. സുന്നികളെ മുസ്ലിമാണെന്ന് പോലും അംഗീകരിക്കാത്തവരോടുള്ള ചങ്ങാത്തം ഭൂരിപക്ഷ സുന്നികളും ഇഷ്ടപ്പെട്ടില്ല. 1933ല്‍ ഫറോക്കില്‍ ചേര്‍ന്ന സമസ്ത സമ്മേളനത്തിലും 16-06-1979ന് ചേര്‍ന്ന മുശാവറയിലും മറ്റും പഴയ കാല പണ്ഡിതര്‍ എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി കാര്യങ്ങള്‍ നീങ്ങി. ഒഹാബി മൗദൂദികളോടുള്ള പെരുമാറ്റം സംബന്ധമായി പിഞ്ചുകുട്ടികള്‍ പഠിക്കുന്ന "അഖ്ലാക്" എന്ന മദ്രസാ പുസ്തകത്തിലെ ഒഹാബികള്‍ എന്ന പദം പോലും ബിദ്അത്തുകാര്‍ക്കു വേണ്ടി പിന്നീട് ഭേദഗതി ചെയ്യപ്പെട്ടു. ഒഹാബി പ്രചാരകനായ ഒരു ഉത്തരേന്ത്യന്‍ നേതാവിനെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ആര്‍ക്കോ വേണ്ടി സമസ്ത നേതാക്കള്‍ പോയി സ്വീകരിച്ചു. സമസ്തയുടെ പാരമ്പര്യ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിരുദ്ധമായിരുന്നു ഇത്. മുതലക്കുളം മൈതാനിയില്‍ സമസ്ത നേതാവിന്‍റെ സാന്നിധ്യത്തില്‍ "തനി വഹാബിസം" പ്രസംഗിച്ച ഒഹാബിയെ തിരുത്തിയില്ല. മുബ്തദിഉകളുടെ വിശ്വാസ വൈകല്യങ്ങള്‍ തുറന്നു കാണിച്ച് വിശ്വാസികളെ രക്ഷപ്പെടുത്തുക എന്ന സുപ്രധാന ലക്ഷ്യത്തില്‍ രൂപീകൃതമായ സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ പക്ഷെ ഉഖ്റവിയായ പണ്ഡിതര്‍ക്ക് കഴിഞ്ഞില്ല. രാജ്യത്തിനകത്തും പുറത്തും സുന്നീ വിശ്വാസികള്‍ ഈ നയത്തിനെതിരില്‍ പ്രതിഷേധിച്ചു.
സമസ്തക്കെതിരെ കേസ്
====================
ഇതിനിടെ സമസ്ത എറണാകുളത്ത് വെച്ച് (1989) നടത്താന്‍ തീരുമാനിച്ച എസ് വൈ എസ് സമ്മേളനം പരാജയപ്പെടുത്താന്‍ ചില ലീഗ് പണ്ഡിതരുടെ ഒത്താശയോടെ ചന്ദ്രിക ശ്രമിച്ചു. ലീഗ് പ്രസിഡന്‍റ് അടക്കമുള്ള നേതാക്കള്‍ ബഹിഷ്കരണ ആഹ്വാനങ്ങള്‍ നടത്തി. ഉള്ളാള്‍ തങ്ങള്‍ കണ്ണിയത്ത് ഉസ്താദിനെ സമീപിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. ഞാന്‍ എന്ത് ചെയ്യണം? "തങ്ങള്‍ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കണം. ഹഖ് തുറന്ന് പറയണം." കണ്ണിയത്ത് ഉസ്താദിന്‍റേയും സി എം വലിയുള്ളാഹിയുടേയും ആശിര്‍വാദങ്ങളോടെ തങ്ങളും കാന്തപുരം ഉസ്താദും പ്രവര്‍ത്തന രംഗത്ത് സജീവമായി. 1989 ജനു. 22 ഞായറാഴ്ച ലക്ഷങ്ങള്‍ പങ്കെടുത്ത ചരിത്രപ്രസിദ്ധമായ എറണാകുളം സമ്മേളനം സുന്നി വിരുദ്ധര്‍ക്ക് കനത്ത താക്കീതായി.
ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് പുതിയ മുശാവറ തെരഞ്ഞെടുക്കണമെന്ന് നിരന്തരം ആവശ്യങ്ങള്‍ ഉയര്‍ന്നു. ഈ സമയത്ത് വിദേശത്തായിരുന്ന കാന്തപുരം ഉസ്താദിനെയും മറ്റും അറിയിക്കാതെ മുശാവറ ചേരാനും ചില ഗൂഢ നീക്കങ്ങള്‍ നടത്താനും ചില പ്രമാണിമാര്‍ ബന്ധപ്പെട്ടവരെ ഉപദേശിച്ചു. മൂന്ന് കാര്യങ്ങളാണ് ലീഗ് പ്രമാണിമാര്‍ ശംസുല്‍ ഉമലയോട് നിര്‍ദേശിച്ചത്. കാന്തപുരത്തെ പുറത്താക്കുക, എസ്. വൈ. എസ് പിരിച്ചു വിടുക, പകരം മഹല്ല് ഫഡറേഷന് അംഗീകാരം നല്‍കുക. ഈ ഗൂഢാലോചന ഉത്തരവാദപ്പെട്ടവര്‍ അറിഞ്ഞു. ആക്കോട് ടി.സി മുഹമ്മദ് മുസ്ലിയാര്‍ കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. പൊതുജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തണമല്ലോ. അതിന് സാവകാശം ലഭിക്കണം, പെട്ടെന്ന് മുശാവറ ചേരുന്ന സാഹചര്യമുണ്ടാവരുത്. ഇങ്ങിനെ ചിന്തിച്ച ജനറല്‍ ബോഡി മെമ്പറായിരുന്ന കേരളത്തിലും പുറം നാടുകളിലും ഓടി നടന്ന് സുന്നീ നേതാക്കള്‍ സമസ്തയുടെ പുതിയ ബിദഈ രാഷ്ട്രീയ നീക്കങ്ങളെ സുന്നീ ജനലക്ഷങ്ങള്‍ക്ക് ബോധ്യപ്പെടുത്തി. സ്റ്റേ വാങ്ങിയില്ലായിരുന്നുവെങ്കില്‍ കേവലം പുറത്താക്കപ്പെട്ടവരുടെ വില കുറഞ്ഞ ഒരു പ്രസ്താവന എന്നേ ഈ പ്രചരണത്തെ പൊതുജനങ്ങള്‍ കാണുമായിരുന്നുള്ളൂ. സമസ്തക്കെതിരെ കേസ് കൊടുത്തവര്‍ എന്ന് താജുല്‍ ഉലമയെയും കാന്തപുരത്തെയും അനുയായികളെയും ആക്ഷേപിക്കുന്നവര്‍ സത്യം മനസ്സിലാക്കണം. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഒരു മാസത്തിനു ശേഷം സ്റ്റേ നീങ്ങുമ്പോഴേക്ക് സുന്നീ യുവജന പ്രസ്ഥാനവും ബഹുജനങ്ങളും സുന്നീ വിദ്യാര്‍ത്ഥി സംഘടനയും അവരുടെ പത്രങ്ങളുമെല്ലാം ഏത് സാഹചര്യവും നേരിടാന്‍ സുസജ്ജരായി കഴിഞ്ഞിരുന്നു.
'കഫറ' പ്രശ്നം
==========
1988 ഡിസം. ഒന്നിന് ചേരേണ്ടിയിരുന്ന മുശാവറ സ്റ്റേ നീങ്ങിയതിനെ തുടര്‍ന്ന് 1989 ജനുവരി 16 ന് മുശാവറ ചേര്‍ന്നു.കണ്ണിയത്തുസ്താദ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തന്‍റെ അഭാവത്തില്‍ ഉള്ളാള്‍ തങ്ങളായിരുന്നു പതിവനുസരിച്ച് അദ്ധ്യക്ഷനാകേണ്ടത്. എന്നാല്‍ മറ്റൊരാളെ കസേരയിലിരുത്തുകയായിരുന്നു. വര്‍ഷങ്ങളായി ചേരാത്ത ജനറല്‍ ബോഡി പലതവണ ചേര്‍ന്നതായി വ്യാജ രേഖ ചമച്ചുണ്ടാക്കി ജനഃസെക്രട്ടറി അവതരിപ്പിച്ചു. മിനുട്സില്‍ കൃത്രിമം കാട്ടിയതിനെ ഉള്ളാള്‍ തങ്ങള്‍ ചോദ്യം ചെയ്തു. ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നും നിങ്ങളെ പരിഗണിക്കില്ലെന്നുമായിരുന്നു മറുപടി. 999 ആള്‍ കളവ് പറയുകയും ഒരാള്‍ സത്യം പറയുകയും ചെയ്താല്‍, സത്യം അംഗീകരിക്കണ്ടേ എന്ന തങ്ങളുടെ ചോദ്യത്തിന്നു മറുപടിയുണ്ടായില്ല. ഏകപക്ഷീയമായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും കേട്ടപ്പോള്‍ അസത്യത്തിന് കൂട്ട് നില്‍ക്കാനാവില്ലന്ന് പറഞ്ഞ് ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തില്‍ ഏതാനും ഉന്നതരായ പണ്ഡിതര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നു. നിങ്ങള്‍ തിന്മ കണ്ടാല്‍ കൈ കൊണ്ടോ, നാവ് കൊണ്ടോ തടയണം. ഇതിനും സാധ്യമായില്ലങ്കില്‍ ഹൃദയം കൊണ്ട് വെറുക്കുകയെങ്കിലും വേണം. ഇതും ചെയ്യാത്തവര്‍ക്ക് 'ഹബ്ബത്തു ഖര്‍ദലിന്‍ മിനല്‍ ഈമാന്‍' - ഈമാനില്‍ നിന്ന് കടുക് മണിതൂക്കം പോലും അവശേഷിക്കില്ലെന്ന നബിവചനം താജുല്‍ ഉലമക്കും അനുയായികള്‍ക്കും പ്രചോദനമായി. ഇതാണ് സത്യസന്ധമായ ചരിത്രം. അല്ലാത്തത് മുഴുവന്‍ കള്ളപ്രചരണങ്ങളാണ്. ഇതിനെ പറ്റി പിറ്റേ ദിവസത്തെ ചന്ദ്രിക മുന്‍പേജില്‍ ഇങ്ങനെ എഴുതി. സമസ്ത ആറു പേരെ പുറം തള്ളി. ഇങ്ങനെയാണ് സുന്നികളെ പറ്റി "സമസ്ത പുറത്താക്കിയവര്‍" എന്ന കളവ് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചത്. പുറത്താക്കലും പ്രതിഷേധിച്ച് ഇറങ്ങിപ്പോരലും തുല്യമല്ലല്ലോ. ആടിനെ പട്ടിയാക്കി പട്ടിയെ പേപട്ടിയാക്കി തല്ലിക്കൊല്ലുന്ന രാഷ്ട്രീയക്കാരുടെ നയമായിരുന്നു ഇവിടെ കണ്ടത.്
ഉള്ളാള്‍ തങ്ങളെപ്പോലുള്ളവര്‍ ചിന്തിച്ചു. ഇനി എന്ത് ചെയ്യണം ഇ.കെ ഉസ്താദ് ഒരു ഭാഗത്ത്. പാരമ്പര്യമായി നാം മുറുകെ പിടിച്ച സത്യം മറ്റൊരു ഭാഗത്ത്. മടവൂര്‍ ശൈഖുനാ സി.എം അവര്‍കളെ കണ്ടു അവസാന തീരുമാനമെടുക്കാം. മഹാനവര്‍കളെ കണ്ടു. കാര്യം ധരിപ്പിച്ചു. ശൈഖുനാ സി. എം (റ) അവര്‍കള്‍ പറഞ്ഞു 'കഫറ' (സത്യത്തെ നിഷേധിച്ചു, മറച്ചു വെച്ചു). ബിദ്അത്തുകാരെ പരാമര്‍ശിക്കുമ്പോള്‍ 'അവര്‍ ചത്തു പോകും' എന്നായിരുന്നു സി.എം പറഞ്ഞിരുന്നത്. ഇവരോടുള്ള നയത്തില്‍ അയവ് വന്നതിലുള്ള രോഷപ്രകടനം കൂടിയായിരുന്നു സി.എം അവര്‍കളുടെ ഈ പദപ്രയോഗം. ഇപ്പറഞ്ഞത് താജുല്‍ ഉലമ റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തത്. തങ്ങള്‍ സ്വന്തമായി പറഞ്ഞതല്ല. സുന്നിവിരുദ്ധര്‍ തങ്ങളെ അപഹസിക്കാനുള്ള ഒരു മാര്‍ഗമായി അതിനെ കണ്ടു. "തങ്ങള്‍ ഹഖിന്‍റെ മാര്‍ഗത്തിലാണ്". എന്ന ശൈഖുനാ മടവൂര്‍ (റ) ന്‍റെ ആശീര്‍വാദം ലഭിച്ചതോടെ ഉള്ളാള്‍ തങ്ങള്‍ക്ക് ആത്മധൈര്യമായി. തങ്ങള്‍ പറഞ്ഞു. ഞാന്‍ തനിച്ചാണങ്കിലും ശരി അസത്യത്തിന്നെതിരില്‍ പ്രവര്‍ത്തിക്കും. നബി തങ്ങള്‍ വഫാത്തായപ്പോള്‍ സകാത്ത് നിഷേധിച്ചവരോട് ഒരു ഒട്ടകത്തിന്‍റെ കയറിന് വേണ്ടി പോലും ഞാന്‍ ഒറ്റക്കാണെങ്കിലും യുദ്ധം ചെയ്യുമെന്ന സിദ്ധീഖ് തങ്ങളുടെ നിലപാടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു താജുല്‍ ഉലമായുടെ ആ പ്രഖ്യാപനം.
പണവും രാഷട്രീയ സ്വാധീനവും ഗുണ്ടാ ശക്തിയുമെല്ലാം ഉപയോഗിച്ച് ഉള്ളാള്‍ തങ്ങളെയും അനുയായികളെയും തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നു. കുണ്ടൂര്‍ ഉസ്താദിന്‍റെ പുത്രനടക്കം നിരവധി പേര്‍ക്ക് ജീവഹാനി വരെ സംഭവിച്ചു. സുന്നീ പണ്ഡിതരെയും മുതഅല്ലിംകളേയും പിരിച്ചു വിട്ടു. നാടൊട്ടാകെ തെറിപ്പൂരങ്ങള്‍ അരങ്ങേറി. തങ്ങള്‍ക്കും കാന്തപുരം ഉസ്താദിനുമെതിരില്‍ ആരോപണങ്ങള്‍ മെനഞ്ഞുണ്ടാക്കി. സ്റ്റേജുകളിലെ അസഭ്യ വര്‍ഷങ്ങള്‍ കേട്ട് സാംസ്കാരിക കേരളം തലതാഴ്ത്തി.
സമസ്ത പുനഃസംഘടിപ്പിക്കപ്പെടുന്നു
===========================
സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തില്‍ നിന്ന് പിറകോട്ട് പോവാന്‍ കഴിയില്ലെന്ന് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഉള്ളാള്‍ തങ്ങള്‍, മര്‍ഹൂം പിഎ അബ്ദുള്ള മുസ്ലിയാര്‍ (കാഞ്ഞങ്ങാട് ഖാസി), എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ചിത്താരി കെ.പി ഹംസ മുസ്ലിയാര്‍, സി അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ നെടിയനാട്, മര്‍ഹൂം അണ്ടോണ, മാനുപ്പ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതര്‍ തറപ്പിച്ച് പറഞ്ഞു. ഷിറിയ ആലിക്കുഞ്ഞ് മുസ്ലിയാര്‍ തുടങ്ങി പല മുശാവറ മെമ്പര്‍മാര്‍ക്കും ഈ നിലപാട് തന്നെയായിരിന്നു. (ഇപ്പോള്‍ ഇദ്ദേഹം സമസ്ത വൈസ് പ്രസിഡന്‍റാണ്). ആയിരക്കണക്കിന് സുന്നീ പണ്ഡിതരായ സമസ്ത ജനറല്‍ ബോഡി മെമ്പര്‍മാരുടെ ആവശ്യം പരിഗണിക്കേണ്ടി വന്നു. അന്നത്തെ സീനിയര്‍ വൈസ് പ്രസിഡന്‍റും വര്‍ക്കിംഗ് പ്രസിഡന്‍റുമായ ഉള്ളാള്‍ തങ്ങള്‍ 1989 മാര്‍ച്ച് അഞ്ചിന്ന് തിരൂരങ്ങാടിയില്‍ വിളിച്ച് കൂട്ടിയ സമസ്ത ജനറല്‍ ബോഡി യോഗത്തില്‍ അയ്യായിരത്തിലധികം പണ്ഡിതര്‍ പങ്കെടുത്തു. പ്രസ്തുത പണ്ഡിത സമ്മേളനത്തില്‍ ഉള്ളാള്‍ തങ്ങള്‍ പ്രസിഡണ്ടായും ജോഃ സെക്രട്ടറിയായിരുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സുന്നീ രംഗത്ത് എന്തെന്നില്ലാത്ത ഒരു നവോത്ഥാന പ്രക്രിയക്കും നവോന്മേഷത്തിനും തുടക്കം കുറിക്കുകയായിരുന്നു. വടകര മമ്മദാജി തങ്ങള്‍, സി. എം വലിയ്യുല്ലാഹി, കണ്ണിയത്തുസ്താദ്, കുണ്ടൂര്‍ ഉസ്താദ് തുടങ്ങിയ ആത്മീയ കേരളം ഒന്നിച്ച് ശക്തി പകര്‍ന്നപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ധൈര്യം കൈവരികയായിരുന്നു. എസ്.വൈ.എസും എസ്.എസ്.എഫും ഇവര്‍ക്ക് പിന്നില്‍ അടിയുറച്ചു നിന്നു.
കേരളത്തിലും പുറത്തുമായി ആയിരക്കണക്കിനു പള്ളികളും മദ്രസകളും അനാഥ-അഗതി മന്ദിരങ്ങളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്പിറ്റലുകളും കോളേജുകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സമസ്ത പണ്ഡിതരുടെ മേല്‍നോട്ടത്തില്‍ ഉയര്‍ന്നു. പ്രധാന നഗരങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലുമെല്ലാം സുന്നീ മസ്ജിദുകളും കാര്യാലയങ്ങളും പടുത്തുയര്‍ത്തപ്പെട്ടു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ തന്നെ വിപുലമായി നടത്തപ്പെടുന്നു. കക്ഷി രാഷ്ട്രീയ-ജാതി-മത ഭേദമന്യേ ഭരണാധികാരികളും രാഷ്ട്ര നേതാക്കളും വിവിധ സമുദായങ്ങളും സുന്നി പണ്ഡിതരുടെ സാംസ്കാരിക-വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയും സഹായിക്കുകയും ചെയ്ത് കൊണ്ടിരുന്നു. ദേശീയ-അന്തര്‍ ദേശീയ തലത്തിലുള്ള ഉന്നത നേതാക്കള്‍ സുന്നി പണ്ഡിതരുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാനും പുകഴ്ത്താനും പകര്‍ത്താനുമായി ഇവിടെയെത്തുകയും സഹായഹസ്തങ്ങള്‍ നീട്ടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈജിപ്ത്, ജോര്‍ദാന്‍, ഗള്‍ഫ് രാജ്യങ്ങളടക്കം അന്തര്‍ ദേശീയ ഇസ്ലാമിക കോണ്‍ഫറന്‍സുകളില്‍ സുപ്രധാന വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കാനും മറ്റും സമസ്ത നേതാക്കള്‍ക്ക് ലോക രാഷ്ട്ര നേതാക്കളുടെ ഔദ്യോഗിക ക്ഷണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൂര്‍വ്വ കാല സൂരികളായ പണ്ഡിതവരേണ്യരുടെ നിഷ്കാമമായ പ്രവര്‍ത്തനങ്ങളുടെ കര്‍മഫലമായിരിക്കാം ഇതെല്ലാം. അന്ന് അവര്‍ സമസ്തക്ക് ഊടും പാവും നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ കേരളീയ മണ്ണില്‍ നിന്നും ഇസ്ലാമിന്‍റെ തനതായ രൂപം തുടച്ചു മാറ്റപ്പെടുമായിരുന്നു.
1964ല്‍ തുടങ്ങിയ സുന്നിടൈംസ് വാരിക 77ല്‍ സുന്നി വോയ്സ് എന്ന പേരില്‍ പരിഷ്കരണങ്ങളോടെ പ്രസാധനം തുടങ്ങി. ഇന്ന് ആനുകാലികങ്ങള്‍ക്കിടയില്‍ വളരെ ശ്രദ്ധേയമായ വാരികയായി ഇത് തുടരുന്നു. സാഹിത്യരംഗത്ത് നിരവധി വിപ്ലവാത്മക പരിപാടികളാണ് സമസ്തയുടെ കീഴ്ഘടകമായ എസ് വൈ എസ് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ വിവിധ പ്രസാധകരില്‍ ചിതറിക്കിടന്നിരുന്ന പ്രസാധനം, ഒരേ കേന്ദ്രത്തില്‍ നിന്നാക്കാനും ശാസ്ത്രീയ സംവിധാനം ഉപയോഗപ്പെടുത്താനും കഴിഞ്ഞു. കോഴിക്കോട് മര്‍കസ് കോപ്ലക്സിലെ എസ് വൈ എസ് ബുക്ക് സ്റ്റാള്‍ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം പ്രസാധകരായി മാറിക്കഴിഞ്ഞു. നൂറു കണക്കായ ഗ്രന്ഥങ്ങള്‍ എസ് വൈ എസ് ബുക്ക് സ്റ്റാള്‍ മുസ്ലിം കൈരളിക്ക് കാഴ്ച വെച്ച് വെളിച്ചം കാണിച്ചിട്ടുണ്ട്. 1978ല്‍ തുടക്കം കുറിച്ച കാരന്തൂര്‍ മര്‍കസ് സ്ഥാപനം അന്തര്‍ദേശീയ തലത്തില്‍ തന്നെ തുല്യതയില്ലാത്ത വൈജ്ഞാനിക കേന്ദ്രമായി വളര്‍ന്നു കഴിഞ്ഞു. ഇതിന്‍റെ കീഴില്‍ കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും ദ്വീപുകളിലുമായി നിരവധി പള്ളികള്‍, അനാഥ അഗതി മന്ദിരങ്ങള്‍, സ്കൂളുകള്‍, മറ്റ് സാംസ്കാരിക വൈജ്ഞാനിക കേന്ദ്രങ്ങള്‍ നടന്നു വരുന്നു. കേരളത്തിന് പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വന്നു. വ്യത്യസ്ഥ ഭാഷകളിലായി കുരുന്നുകള്‍ക്ക് ദീനീ വിജ്ഞാനം പകരാനുതകുന്ന മദ്രസാ പാഠ പുസ്തകങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു. ദീനീ ദഅ്വക്ക് ദേശീയ അന്തര്‍ദേശീയ തലത്തില്‍ വാതിലുകള്‍ തുറക്കപ്പെടുകയാണ്. ദഅ്വ പ്രവര്‍ത്തകരെ ഇവിടേക്കെല്ലാം ആവശ്യമാണ്. ദഅ്വ കോളേജുകളാണ് ഈ രംഗത്ത് നമ്മുടെ പ്രതീക്ഷ. ജാമിഅത്തുല്‍ ഹിന്ദിന്‍റെ കീഴിലുള്ള ദഅ്വ കോളേജുകളുടെ സിലബസ്, പരീക്ഷ ഏകീകരണവും, ദഅ്വാ രംഗത്തെ മികച്ച കോച്ചിംഗുകളും പരിശീലനങ്ങളും സിദ്ധിച്ച ദാഇകളും ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ നാടുകളിലും ആദര്‍ശ പ്രചരണ രംഗത്ത് സജീവമാണിന്ന്.
സുന്നീ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തിലേക്ക്
=====================================
വിവിധ ഗള്‍ഫ് രാജ്യങ്ങളിലും സുന്നി സംഘടനകള്‍ സജീവമാണ്. കേരളത്തിലെ ദീനീ ചലനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രങ്ങളില്‍ ദീനീ പ്രചരണ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ആകര്‍ഷണീയവും കാലികവുമായ പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.ഈജിപ്ത,് ഓസ്ത്രേലിയ,ടുണീഷ്യ തുടങ്ങിയ അന്തര്‍ദേശീയ യൂണിവേഴ്സിറ്റിയുമായി സുന്നി സ്ഥാപനങ്ങള്‍ അഫലിയേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു. ഇങ്ങനെ സമസ്തയെന്ന വടവൃക്ഷം വരക്കല്‍ തങ്ങളില്‍ നിന്ന് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്ലിയാരുടെ നേതൃത്വത്തിലെത്തി നില്‍ക്കുമ്പോള്‍ ശാഖകളും ഉപശാഖകളുമായി പടര്‍ന്ന് പന്തലിച്ച് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയവും അനിവാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു കൊണ്ടിരിക്കുന്നു. സുന്നത്ത് ജമാഅത്ത് അന്ത്യനാള്‍ വരെ ഇവിടെ നിലനില്‍ക്കണമെന്നും സന്താന പരമ്പരകള്‍ സുന്നികളായി ജീവിച്ച് മരിക്കണമെന്നും ആഗ്രഹിക്കുന്ന ജന ലക്ഷങ്ങള്‍ സമസ്തക്ക് ശക്തി പകരാന്‍ സദാസന്നദ്ധരാണെന്നാണ് ഇന്ന് കാണുന്ന കര്‍മോത്സുകത നമ്മെ ബോധ്യപ്പെടുത്തുന്നത്.
ശരീഅത്ത് പ്രശ്നത്തില്‍ കോടതി ഇടപെട്ടപ്പോഴും സ്കൂള്‍ സിലബസില്‍ മുസ്ലിം-സുന്നി വിരുദ്ധ ആശയങ്ങള്‍ തിരുകിക്കയറ്റിയപ്പോഴും പ്രധാനമന്ത്രിയടക്കമുള്ള ഭരണാധികാരികളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ഉണര്‍ത്താനും തിരുത്തിക്കാനും സമസ്ത നേതാക്കള്‍ കാണിച്ച ആര്‍ജവം സുന്നികള്‍ അഭിമാനപൂര്‍വ്വം എന്നും ഓര്‍ക്കും. കേരള മുസ്ലിംകളുടെ മതരംഗത്തുണ്ടാകുന്ന സകല പ്രശ്നങ്ങള്‍ക്കും ഇന്ന് അവസാന വാക്ക് സമസ്തയുടേതാണ്. സുന്നി സമൂഹത്തിന് നേരെയുണ്ടാകുന്ന വെല്ലുവിളികള്‍ ഏത് ഭാഗത്ത് നിന്നായാലും നിയമാനുസൃതം നേരിടുന്നതിലും ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിലും സമസ്ത എന്നും വിജയിച്ചിട്ടുണ്ട്. സമൂഹത്തില്‍ ഐക്യവും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനും നന്മയുടെ നാമ്പുകള്‍ നട്ടു വളര്‍ത്താനും വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള സമസ്ത നേതാക്കളുടെ ജൈത്രയാത്ര അഭംഗുരം തുടരുകയാണ്. കേവല രാഷ്ട്രീയ ഭൗതിക മോഹങ്ങള്‍ തമസ്കരിച്ച് ആഖിറം ആഗ്രഹിക്കുന്നവര്‍ക്ക് തീരുമാനിക്കാം. ഞാനെന്ത് നിലപാട് സ്വീകരിക്കണമെന്ന്.
ആരാണ് ഒഹാബി - മൗദൂദികള്‍ ?
=========================
അല്ലാഹുവിന് കൈകാലുകളുണ്ട്. മലക്കുകള്‍ പോലീസുകാരെ പോലെയാണ്. നബിമാര്‍ പോസ്റ്റ് മാന്‍ മാരെ പോലെ സമൂഹത്തിന് സന്ദേശങ്ങള്‍ എത്തിക്കുന്നവരാണ്. മുഹമ്മദ് നബി (സ) ദിവസേന നിരവധി തെറ്റുകള്‍ ചെയ്യാറുണ്ട്. നൂറു തവണ അസ്തഹ്ഫിറു പറയാറുണ്ടല്ലോ. നബിമാരും മനുഷ്യര്‍ തന്നെയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി അവരെ കൊണ്ട് അല്ലാഹു തെറ്റു ചെയ്യിക്കും. നബിമാര്‍ക്ക് ഗൈബ് (അദൃശ്യം) അറിയില്ല. നബി തങ്ങള്‍ മിഅ്റാജിന്‍റെ രാത്രി ആകാശയാത്ര ചെയ്തിട്ടില്ല. അങ്ങനെ സ്വപ്നം കണ്ടതാണ്. ഹജ്ജിനു പോകുന്നവര്‍ മദീനയിലേക്ക് നബിതങ്ങളെ ലക്ഷ്യം വെച്ച് പോയാല്‍ അവന്‍ തിരിച്ചു വരുന്നത് മുശ്രിക്കായാണ്.
"വമന്‍ തവസ്സല ബിഗൗരില്ലാഹി ഖദ്
അശ്റക ബില്ലാഹി വലൗ ബി മുഹമ്മദീ"
(ഇബ്നു അബ്ദുല്‍ വഹാബ)്
(മുഹമ്മദ് നബിയടക്കം ആരെക്കൊണ്ട് തവസ്സുല്‍ ചെയ്താലും അവന്‍ മുശ്രിക്കാണ്,മുസ്ലിമല്ല). മുശ്രികീങ്ങള്‍ എന്ന മുദ്ര കുത്തി പണ്ഡിതരെ കൊന്നൊടുക്കുകയും സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും സഊദിയില്‍ ജന്നത്തുല്‍ ബഖീഇലടക്കം നിരവധി മഖ്ബറകള്‍ തകര്‍ക്കുകയും ചെയ്ത ഇവര്‍ ഇന്നും ഇസ്ലാമിക സ്റ്റേറ്റിന്‍റെ (ഐ എസ്) പേരില്‍ ലോകത്ത് ഭീകരതാണ്ഡവമാടുകയാണ്. ഒഹാബികളായ ഇവരുമായി ഐക്യപ്പെടാന്‍ ഇന്ന് ലോകത്തൊരു സത്യ വിശ്വസികളും തയ്യാറാകുന്നില്ല. അവര്‍ക്കെതിരില്‍ സര്‍വ്വ സംഘടനകളും ശബ്ദിക്കുന്നു. ഒഹാബി മൗദൂദികളുമായി ഐക്യം പാടില്ല എന്ന സമസ്തയുടെ ഉത്ഭവകാല പണ്ഡിത വര്യരുടെ ദീര്‍ഘ വീക്ഷണവും തീരുമാനങ്ങളും ഈ സന്ദര്‍ഭത്തില്‍ ചിന്താര്‍ഹമാണ്.തറാവീഹിന്‍റെ വിഷയത്തില്‍ ഉമര്‍ (റ)നെയും ജുമുഅ രണ്ടാം ബാങ്കിന്‍റെ വിഷയത്തില്‍ ഉസ്മാന്‍ (റ)നെയും അടക്കം സ്വഹാബത്തിനെയും മദ്ഹബിന്‍റെ ഇമാമുകളെയും തള്ളിപ്പറയാന്‍ ധാര്‍ഷ്ട്യം കാണിച്ചവര്‍ ലോകമുസ്ലിമീങ്ങളെ മുശ്രികാക്കി കൊല്ലണമെന്ന് പ്രഖ്യാപിച്ചവരാണ്. നബി തങ്ങള്‍ പ്രവചിച്ച ദജ്ജാലീങ്ങളും കദ്ദാബീങ്ങളുമാണ് ഇവര്‍. ഇവരേക്കാള്‍ വലിയ അക്രമികള്‍ ആരാണ്.
ഹിസ്ബുശ്ശൈത്വാനുമായി ഐക്യം ?
=============================
സൂറ; ഫാത്വിര്‍ എട്ടാം ആയത്ത് വിശദീകരിച്ച് കൊണ്ട് ഇമാം സ്വാവി (റ) പറയുന്നു. മുസ്ലിംകളുടെ രക്തവും സ്വത്തുക്കളും ഹലാലാക്കിയ ഖവാരിജുകളെ പറ്റിയാണ് ഈ ആയത്ത്. ഇതേ സ്വഭാവക്കാരായ ഹിജാസില്‍ നിന്നും ഉടലെടുത്ത ഒഹാബികള്‍ എന്ന് പറയപ്പെടുന്നവരിലും അവരുടെ സ്വഭാവങ്ങള്‍ കാണപ്പെടുന്നു. അവര്‍ ശൈത്വാന്‍റെ പാര്‍ട്ടിയാണ്. (സ്വാവി 3; 308)
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. നമ്മുടെ വചനങ്ങളെ അപഹസിക്കുന്നവരോട് തിരിഞ്ഞു കളയുക, ആ അക്രമികളോടൊപ്പം ഇരിക്കരുത്. (അല്‍ അന്‍ആം ;68)
വീണ്ടും ഖുര്‍ആന്‍ പറയുന്നു. അക്രമികളുടെ പക്ഷത്തേക്ക് ചായരുത് അപ്പോള്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്. (ഹൂദ്113).
ഈ ആയത്തുകള്‍ ഉദ്ധരിച്ചു കൊണ്ട് സമസ്ത സ്ഥാപക നേതാക്കളില്‍ പെട്ട മര്‍ഹൂം ശിഹാബുദ്ധീന്‍ ശാലിയാത്തി (റ) പറയുന്നു ഹദീസ് വചനത്തില്‍ പറയപ്പെട്ട ദജ്ജാലീങ്ങളും കദ്ദാബീങ്ങളും ഒഹാബി, മൗദൂദി, ഖാദിയാനി തുടങ്ങിയവരുടെ സ്വഭാവക്കാരാണ്. നബി ( സ) തങ്ങള്‍ പറയുന്നു. അവര്‍ നിങ്ങളെ പിഴപ്പിക്കുന്നതും നാശത്തിലകപ്പെടുത്തുന്നതും സൂക്ഷിക്കുവീന്‍ (മുസ്ലിം).(ഫതാവല്‍ അസ്ഹരിയ്യ 240,241)
ഇബ്നു ഉമര്‍ (റ) ഉദ്ധരിക്കുന്നു. നബി തങ്ങള്‍ പറഞ്ഞു. മുബ്തദീങ്ങള്‍ക്ക് രോഗമായാല്‍ സന്ദര്‍ശിക്കുകയോ മരണപ്പെട്ടാല്‍ പോയി കാണുകയോ ചെയ്യരുത്. (അബൂ ദാവൂദ്)
ജാബിര്‍ (റ) പറയുന്നു. മുബ്തദീങ്ങളെ കണ്ടുമുട്ടിയാല്‍ അവര്‍ക്ക് സലാം പറയരുത് (ഇബ്നുമാജ).
നബി (സ) പറഞ്ഞു. ഒരു മുബ്തദീഇനെ ബഹുമാനിച്ചാല്‍ അവന്‍ ഇസ്ലാമിനെ തകര്‍ക്കാന്‍ സഹായിച്ചവനായി (ത്വബറാനി)
ബിദ്അത്ത് ഉപേക്ഷിക്കുന്നത് വരെ അവന്‍റെ അമലുകള്‍ അല്ലാഹു സ്വീകരിക്കുന്നതല്ല. (ഇബ്നുമാജ, ഇബ്നു ആസ്വിം)
നബി തങ്ങള്‍ പറഞ്ഞു. മുബ്തദീഇന്‍റെ നിസ്കാരം, നോമ്പ് , ഹജ്ജ്, ഉംറ,സ്വദഖ ഒന്നും അല്ലാഹു സ്വീകരിക്കില്ല. കുഴച്ച മാവില്‍ നിന്ന് മുടി പുറത്താകും പ്രകാരം അവന്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോകും (ദൈലമി) ഇമാം ഗസ്സാലി (റ) പറയുന്നു: "പുത്തനാശയക്കാരോട് കടുത്ത എതിര്‍പ്പിലും അമര്‍ഷത്തിലുമാണ് പെരുമാറേണ്ടത്." (ഇഹ്യാ 2/148)
ഒഹാബി മൗദൂദികള്‍ അമുസ്ലിംകളേക്കാള്‍ ഇസ്ലാമിനെ തരംതാഴ്ത്തുന്നവരാണ്. ദീനീഗ്രന്ഥങ്ങള്‍ അവരുടെ കൈയില്‍ കൊടുക്കല്‍ ഹറാമാണ്. അവര്‍ അതിനെ നിന്ദിക്കും. (ശര്‍വാനി 4/230)
മുസ്ലിംകളെ കാഫിറാക്കിയ ഒഹാബികള്‍
==============================
ഖുതുബുസ്സമാന്‍ മമ്പുറം തങ്ങളുടെ അമ്മാവന്‍ ശൈഖ് ജിഫ്രി തങ്ങള്‍(ഹി.1139-1222 ഇബ്നു അബ്ദുല്‍ വഹാബിന്‍റെ (ജനനം ഹിജ്റ 1111) നാട്ടില്‍ ജീവിച്ച അയാളുടെ സമകാലികനും ഒഹാബി വാദങ്ങള്‍ ആ കേന്ദ്രത്തില്‍ നിന്ന് തന്നെ നേരിട്ട് മനസ്സിലാക്കിയവരുമാണ്. ജിഫ്രി തങ്ങള്‍ പിന്നീട് കേരളത്തിലെത്തി കോഴിക്കോട് സാമൂതിരി രാജാവ് നല്‍കിയ സ്ഥലത്ത് പള്ളിയും മറ്റും പണിത് ദീനീ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരാണ്. മഹാനായ ടിപ്പു സുല്‍ത്താന്‍ അവിടുത്തെ നിത്യ സന്ദര്‍ശകനായിരുന്നു. ശൈഖ് ജിഫ്രി തങ്ങളുടെ വിഖ്യാതമായ അല്‍ഇര്‍ശാദാതുല്‍ ജിഫ്രിയ്യ എന്ന കൃതിയില്‍ ഒഹാബി നേതാവിനെ പരിചയപ്പെടുത്തിയത് ശ്രദ്ധേയമാണ്.
"റദ്ദന്‍ അലാ ഖൗലില്‍ ഗവിയ്യില്‍ മുഗ്വീ
അല്‍ഖാത്വിഇല്‍ മുഖ്തില്‍ അദുവ്വില്‍ ആദി
അന്നജ്ദിയല്‍ കാഫിരി മുദ് കഫ്ഫറനാ
വഗൈറനാ മിന്‍ ഹാളിരിന്‍ വബാദി
വ കഫ്ഫറാ മന്‍ ഖദ് മളാ മുതഅബ്ബിദന്‍
ലില്ലാഹി തഹ്ഖീഖന്‍ മിനല്‍ ഇബാദി
വകഫ്ഫറ ആബാഅഹു വശുയൂഖഹൂ
മന്‍ ഖദ് റവാ അന്‍ഹുമൂ ഫില്‍ ബിലാദി
ഫമാ ബഖീ ലിന്നജ്ദി ഗൈറുന്നജ്ദി
ശൈഖുന്‍ മുളില്ലുന്‍ കാമിലുല്‍ ഇഫ്സാദി"
സാരംഃ (പിഴച്ചവനും പിഴപ്പിക്കുന്നവനുമായ അക്രമിയും കഠിന ശത്രുവുമായ കാഫിറായ നജ്ദുകാരനുള്ള മറുപടിയാണ് ഈ കൃതി. ആബിദീങ്ങളും ആരിഫീങ്ങളുമായ അല്ലാഹുവിന്‍റെ അടിമളെ കാഫിറാക്കിയതു മുതല്‍ അവന്‍ കാഫിറാണ്. സ്വന്തം പിതാക്കളെയും ഗുരു വര്യരെയും കാഫിറാക്കിയ ഇവന്‍ പിഴച്ചവനും നാശകാരിയുമാണ്. (അല്‍ ഇര്‍ശാദാത്തുല്‍ ജിഫ്രിയ്യ)
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "അക്രമം പ്രവര്‍ത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങള്‍ ചായരുത്. നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്."(സൂറഃ ഹൂദ്).
"അസ്ഹാബുല്‍ ബിദഇ കിലാബുന്നാരി"
മുബ്തദീങ്ങള്‍ നരകത്തിലെ നായകളാണ്, ഒരു മുബ്തദിഅ് മരണപ്പെട്ടാല്‍ ഇസ്ലാമിനൊരു വിജയം ലഭിച്ചു. (മിസ്ബാഹുല്‍ അനാം പേജ്: 235)
അബ്ദുല്ലാഹി ബ്നുല്‍ ഹദ്ദാദ് (റ) തങ്ങളുടെ പൗത്രന്‍ അല്‍ ഹബീബ് അലവി ബിന്‍ അഹ്മദ് (റ) തങ്ങളുടെ ഈ ഗ്രന്ഥം ചാലിയം കുതുബു ഖാനയിലുണ്ട്.
നബി (സ) തങ്ങള്‍ പറയുന്നു; ബിദ്അത്തുകാരെ ശക്തമായ ഭാഷയില്‍ അധിക്ഷേപിക്കുന്നവര്‍ക്ക് അന്ത്യനാളിലെ പരിഭ്രമങ്ങളെ തൊട്ട് അഭയം ലഭിക്കും (ഹദീസ്) ഫതാവല്‍ അസ്ഹരിയ്യ പേജ് 242)
ശൈഖ് ജീലാനി തങ്ങള്‍ പറയുന്നു. ബിദ്അത്തുകാര്‍ക്ക് ശക്തി പകരല്‍, അവരുടെ സംഘത്തില്‍ ചേരല്‍, സലാം പറയല്‍, അവരോടൊന്നിച്ചിരിക്കല്‍, സന്തോഷാവസരത്തില്‍ അവരെ അനുമോദിക്കല്‍, രോഗം വന്നാല്‍ സന്ദര്‍ശിക്കല്‍, മയ്യിത്ത് നിസ്കരിക്കല്‍, റഹ്മതിന് വേണ്ടി പ്രാര്‍ത്ഥിക്കല്‍ തുടങ്ങിയവ മുഅ്മിനീങ്ങള്‍ ഒഴിവാക്കേണ്ടതാണ്.(ഗുന്‍യതു ത്താലിബീന്‍ ) ഫതാവ (241)
ഫുളൈലുബ്നു ഇയാള് (റ) പറയുന്നു. ബിദ്അത്തുകാരനെ ഇഷ്ടം വെച്ചവന്‍റെ കര്‍മങ്ങള്‍ അല്ലാഹു നശിപ്പിച്ചു കളയുകയും, അവന്‍റെ ഹൃദയത്തില്‍ നിന്ന് ഈമാനിന്‍റെ പ്രകാശം എടുത്തു കളയുകയും ചെയ്യും. മുബ്തദിഅ് ഒരു മാര്‍ഗ്ഗം സ്വീകരിച്ചാല്‍ നീ മറ്റൊരു വഴി തേടുക. (ഗുന്‍യതു ത്താലിബീന്‍) (ഫതാവ 241)
മുബ്തദി മരണപ്പെട്ടാലും ആക്ഷേപിക്കണം. (ഗീബത്താകുകയില്ല) അവന്‍റെ മയ്യിത്തില്‍ വല്ല ചീത്ത ലക്ഷണങ്ങളും കണ്ടാല്‍ അത് പറയണം, പരസ്യപ്പെടുത്തണം.(തുഹ്ഫ 2/185, നിഹായ 3/21, മുഗ്നി 1/ 358)
മദ്ഹബില്ലാത്തവര്‍ മുബ്തദിഉകള്‍
==========================
അല്ലാമാ ത്വഹാവീ ദുര്‍റുല്‍മുഖ്താറില്‍ പറയുന്നു. വിജയത്തന്‍റെ പാര്‍ട്ടിയായ അഹ്ലുസ്സുന്ന ശാഖാ പരമായി ഇന്ന് നാല് മദ്ഹബുകാരാണ്, ഹനഫീ, മാലിക്കീ, ശാഫീ, ഹമ്പലീ. ഇതില്‍ നിന്ന് പുറത്ത് പോയവര്‍ മുബ്തദിഉം നരകാവകാശിയുമാണ്.മര്‍ഹൂം ശാലിയാത്തിയുടെ (അല്‍ ഫതാവദ്ദീനിയ്യ പേജ് 43)
സുന്നികള്‍ ഐക്യ വിരോധികള്‍ ?
ഐക്യം മൂന്ന് വിധമുണ്ട്.
1) നിര്‍ബന്ധമായത് - 2 നിഷിദ്ധമായത് - 3 അനുവദിനീമായത്
വാദപ്രതിവാദം, സംവാദം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഒരേവേദിയിലും സദസ്സിലും ഒന്നിക്കല്‍ ഒരുതരം ഐക്യമാണല്ലോ. ശരിയായ വിശ്വാസ-കര്‍മങ്ങളുടെ നിലനില്‍പിനും സംരക്ഷണത്തിനും ഇത്തരം ഒത്തുകൂടല്‍ അനിവാര്യമായിതീരുന്നു. ഇത് നിര്‍ബന്ധ ഐക്യത്തിന് ഉദാഹരണം.
2)തിരുത്തല്‍ വാദികള്‍ക്ക് മുമ്പില്‍ ആദര്‍ശം പണയം വെച്ച് മൗനം പാലിക്കുകയും, ബിദ്അത്തിന് പ്രചരണം നല്‍കുകയും ചെയ്യും വിധം,അക്രമകാരികള്‍ക്ക് കൂട്ടുനില്‍കുന്ന ഐക്യം, ഈ ഐക്യം പാടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍.(അല്‍ അന്‍ആംഃ68, ഹൂദ്ഃ 113) നബിവചനങ്ങളും പ്രമാണങ്ങളും വ്യക്തമാക്കുന്നു. (പേജ്ഃ 23-26 ല്‍ കൂടുതല്‍ തെളിവുകള്‍)
3) വാഹനങ്ങളില്‍, ഹോട്ടലുകളില്‍ യാദൃശ്ചികമായി ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം ഐക്യം,അനുവദനീയമായ ഐക്യത്തിന് ഉദാഹരണമാണ്. ഇതില്‍ ഇസ്ലാം വിരോധിച്ച രണ്ടാമത്തെ ഐക്യത്തെയാണ് "സമസ്ത" രുപീകൃത കാലം മുതല്‍ ഇന്നേവരെ സുന്നിപണ്ഡിതര്‍ എതിര്‍ത്ത് പോന്നത്. പ്രതികരണ ശേഷിയുള്ള സുന്നിനേതൃത്വത്തിന് പിന്നില്‍ അണി ചേരുന്നതിനേയൊ ഐക്യപ്പെടുന്നതിനേയോ പണ്ഡിതര്‍ എതിര്‍ത്തിട്ടില്ല. ഇമാം സുന്നിയായിരിക്കണമെന്നര്‍ത്ഥം- നിയന്ത്രണം സുന്നിപണ്ഡിതര്‍ക്കായിരിക്കണം. സുന്നികളെ ഐക്യ വിരോധികള്‍ എന്ന് അപഹസിക്കുന്നവര്‍ ഒരു അപഗ്രഥനത്തിന് സന്‍മനസ്സ് കാണിച്ചാല്‍ സത്യം ബോധ്യപ്പെടും. എന്നാല്‍ 1985ലെ ഐക്യ ശ്രമങ്ങള്‍ തിരുത്തല്‍ വാദികളെ മുന്നില്‍ നിറുത്തിക്കൊണ്ടായിരുന്നു. ഇതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം.
ഇ കെ, എ പി പ്രശ്നം: ഒരു നിഷ്പക്ഷ വായന
=================================
മുസ്ലിം ലീഗ് അല്ലാത്ത ഒരു പ്രബല മുസ്ലിം സംഘടന ഇവിടെ ഉണ്ടാകുന്നത് സത്യത്തില്‍ അവര്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.ഇതാണ് സമസ്തയിലുണ്ടായിരുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനം. അതിനാല്‍ സമസ്ത എന്ന ബഹുജന സ്വാധീനമുള്ള സംഘടനയെ എപ്പോഴും ആശങ്കയോടെയാണവര്‍ കണ്ടത്.പ്രത്യേകിച്ച് അറുപതാം വാര്‍ഷികം അവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പിളര്‍ന്ന് അഖിലേന്ത്യാ ലീഗ് എന്ന പേരില്‍ സംഘടന വന്നപ്പോള്‍ ഇതിനെ തകര്‍ക്കാനും നശിപ്പിക്കാനും വളരെ അപഹാസ്യമായ ശ്രമങ്ങളുണ്ടായി. മറുപക്ഷത്തോട് പ്രതിപക്ഷ ബഹുമാനം പോലും കാണിച്ചില്ല. അന്നവര്‍ അഖിലേന്ത്യ ലീഗിനെ പരിഹസിച്ചിരുന്നത് നോക്കൂ. (ചന്ദ്രികാ ഫണ്ടും മുക്കി, തലശ്ശേരി ഫണ്ടും മുക്കി, ഉമ്മര്‍ ബാഫഖി കൊണ്ടു പിടിച്ചൊരു വിഘടിതം വിഘടിതം........) ഒരു ഭാഗത്ത് പാണക്കാട് തങ്ങള്‍ , മറു വശത്ത് ഉമര്‍ ബാഫഖി തങ്ങള്‍. സുന്നികള്‍ രണ്ട് ഭാഗത്തെയും ബഹുമാനിച്ചു. മര്‍ക്കസിന്‍റെ ഏഴാം വാര്‍ഷികത്തിലേക്ക് മൗലാന കാന്തപുരം പാണക്കാട് ശിഹാബ് തങ്ങളേയും അഖിലേന്ത്യാ ലീഗ് പ്രസിഡന്‍റ് ഉമര്‍ ബാഫഖി തങ്ങളേയും നേരില്‍ കണ്ട് ക്ഷണിക്കുകയുണ്ടായി. എന്നാല്‍ ഉമര്‍ ബാഫഖി തങ്ങള്‍ മാത്രമാണ് വന്നത്. സയ്യിദന്‍മാരോട് സുന്നി നേതാക്കളുടെ സമീപനം ഇതായിരുന്നു. എന്നാല്‍ കര്‍ബല യുദ്ധത്തോടെ അഹ്ലു ബൈത്ത് നശിച്ചു പോയി എന്ന് പ്രചരിപ്പിച്ച വഹാബി-രാഷ്ട്രീയക്കാര്‍ സയ്യിദന്മാരെ അവഹേളിക്കുകയായിരുന്നു. നാദാപുരത്ത് വെച്ച് ഉമര്‍ ബാഫഖി തങ്ങളുടെ അനുയായികള്‍ പ്രകടനം നടത്തിയപ്പോള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ പതിയിരുന്ന് കെട്ട കോഴി മുട്ടകള്‍ കൊണ്ടും അമേദ്യം കൊണ്ടും അഭിഷേകം ചെയ്ത സംഭവങ്ങള്‍ സമൂഹത്തെ മൊത്തം നാണം കെടുത്തി. മുസ്ലിം ലീഗിന് സ്വാധീനമുള്ള പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്‍റെ പ്രിന്‍സിപ്പാളായിരുന്നു അക്കാലത്ത് ശംസുല്‍ ഉലമ ഇ.കെ. 'പണ്ഡിതന്മാര്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത'് എന്ന് ജാമിഅ സമ്മേളനത്തില്‍ ലീഗിന്‍റെ ഒരുന്നത മന്ത്രി സുന്നി പണ്ഡിതരെ സൂചിപ്പിച്ച് പ്രസംഗിച്ചു. ഇതിനെ എതിര്‍ത്തു കൊണ്ട് ഇ. കെ സംസാരിച്ചു.ഇതില്‍ രോഷം പൂണ്ട് അഖിലേന്ത്യാ ലീഗനുഭാവിയാണെന്ന് മുദ്രയടിച്ചു കൊണ്ട് പട്ടിക്കാട് ജാമിഅയില്‍ നിന്നും ഇ കെയെ പുറത്താക്കി.
ചുരുക്കത്തില്‍ ലീഗിന്‍റെ ആജ്ഞാനുവര്‍ത്തികളും അടിമളുമായല്ലാതെ ഒരു മുസ്ലിം സംഘടനയും ഇവിടെ വളരാന്‍ പാടില്ലെന്നതായിരുന്നു ലീഗ് നയം. സയ്യിദന്മാരോ പണ്ഡിതന്മാരോ ആര് നേതൃത്വം കൊടുത്താലും ശരി. ബാബരി മസ്ജിദ് പൊളിക്കുമെന്ന മുന്നറിയിപ്പ് കിട്ടിയിട്ടും തടയാതെ മൗനം പാലിച്ച അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുവിന്‍റെ നയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നയത്തില്‍ രോഷം പൂണ്ട ദേശീയ പ്രസിഡണ്ട് സേട്ടു സാഹിബിനെ ലീഗ് പുറത്താക്കിയല്ലോ. ലീഗ് നേതാവായിരുന്ന കെ.ടി ജലീല്‍ എം. എല്‍. എ യെ ലീഗില്‍ നിന്നും പുറത്താക്കിയ സംഭവം സമീപ കാല ഉദാഹരണമാണ്.
ശംസുല്‍ ഉലമക്കെതിരെ 'ഹിക്മത്ത്' മാസിക
=================================
സമസ്തയെ മൊത്തം തകര്‍ക്കുക എളുപ്പമല്ലന്ന് തിരിച്ചറിഞ്ഞ ലീഗ് ഒഹാബി നേതൃതം സുന്നീ രംഗത്ത് കണിശത പുലര്‍ത്തിയിരുന്ന ശംസുല്‍ ഉലമ, കാന്തപുരം എന്നിവരെ ലീഗിന്‍റെയും സമുദായത്തിന്‍റെയും ശത്രുക്കളും ഐക്യവിരോധികളുമായി പ്രചരിപ്പിച്ചു. ഇതിനിടെ ഒരു സംഭവമുണ്ടായി.സുന്നി വോട്ടുകള്‍ വാങ്ങി നിയമ സഭയില്‍ എത്തി, ഗവഃചീഫ് വിപ്പ് പദവിയില്‍ വരെ എത്തിയ സീതി ഹാജി പുളിക്കല്‍ മുജാഹിദ് സമ്മേളനത്തില്‍ വെച്ച് സുന്നികളെ വല്ലാതെ വേദനിപ്പിച്ചു."അവസാന തുള്ളി രക്തവും സുന്നികള്‍ക്കെതിരെ മുജാഹിദിന് വേണ്ടി ചിന്താന്‍ ഞാന്‍ തയ്യാറാണ്". എന്ന് പ്രസംഗിച്ചു. ഇതിനെതിരെ അരീക്കോട് ചേര്‍ന്ന സുന്നി മഹാ സമ്മേളനത്തില്‍ ശംസുല്‍ ഉലമ ശക്തമായി ആഞ്ഞടിച്ചു. ആര്‍. എസ്. എസിന് വോട്ട് ചെയ്താലും ഒഹാബിക്ക് വോട്ട് നല്‍കരുത് എന്ന പ്രഖ്യാപനം സുന്നികള്‍ തക്ബീര്‍ ചൊല്ലി സ്വാഗതം ചെയ്തു. (അവര്‍ സുന്നികളെ മാപ്പിളമാര്‍ എന്നാണല്ലോ വിളിക്കുന്നത്, വഹാബികളാകട്ടെ മുശ്രിക്കുകളെന്നും)ശേഷം പ്രസംഗിച്ച മര്‍ഹൂം ഇ. കെ ഹസന്‍ മുസ്ലിയാരുടെ മുന്നറിയിപ്പ് ഇങ്ങനെയായിരുന്നു. നിങ്ങള്‍ ഞങ്ങളെ കൊണ്ട് രാഷ്ട്രീയക്കുപ്പായം അണിയിക്കരുതേ,ആ പണി ഞങ്ങള്‍ക്ക് അറിയാത്തത് കൊണ്ടല്ല. ഈ സന്ദര്‍ഭത്തിലാണ് ഫറൂഖ് മൗലവിയുടെ നേതൃത്വത്തില്‍ മുസ്ലിം ഡമോക്രാറ്റിക് പാര്‍ട്ടി (എം.ഡി. പി) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപം കൊള്ളുന്നത്. ലീഗിന്‍റെ സുന്നി വിരുദ്ധ നയങ്ങള്‍ക്കെതിരെ തുറന്നടിച്ച എം.ഡി.പി ഇവര്‍ക്ക് ഒരു തലവേദനയായി മാറിയപ്പേള്‍ ഈ പാര്‍ട്ടി ഇ. കെയുടെയും കാന്തപുരത്തിന്‍റെയും സൃഷ്ടിയാണെന്ന് ലീഗ്-ലീഗനുകൂല പണ്ഡിതന്മാര്‍ കള്ള പ്രചരണം നടത്തി. ഇ. കെ തൃശൂര്‍ ജില്ലാ ഖാസിയായി അലോചനവന്നപ്പോള്‍ രാഷ്ട്രീയ സുന്നികളുടെ ഹിക്മത്ത് മാസികയില്‍ 'ഒരു മഹല്ലിന്‍റെ ഖാസി സ്ഥാനത്തിന് പോലും അര്‍ഹതയില്ലാത്ത ആള്‍' എന്ന് തരം താഴ്ത്തി. എം.ഡി.പിയെ പ്രതിരോധിക്കാനും സുന്നികളെ മുഴുവന്‍ ലീഗില്‍ തളച്ചിടാനും ലക്ഷ്യമിട്ട് സുന്നി മഹല്ല് ഫെഡറേഷന്‍ രൂപീകരിച്ച് സുന്നീ സമ്മേളനങ്ങള്‍ നടത്തി. ഈ സംഘടനയെ സമസ്തയെ കൊണ്ട് അംഗീകരിപ്പിക്കാന്‍ മലപ്പുറത്തെ ഏതാനും പണ്ഡിതന്മാര്‍ ശംസുല്‍ ഉലമ ഇ.കെ യെ സമീപിച്ചപ്പോള്‍ രോഷാകുലനായ അദ്ദേഹം ചോദിച്ചത്എന്തിനാടാ ഈ കുണ്ടറേഷന്‍ എന്നായിരുന്നു.
ലീഗ് നയങ്ങളെ എതിര്‍ത്ത കാരണത്താല്‍ പട്ടിക്കാടു നിന്ന് പുറത്താക്കപ്പെട്ട ശംസുല്‍ ഉലമ കുറഞ്ഞ കാലം കാസര്‍കോടിനടുത്ത് പൂച്ചക്കാട് ദര്‍സ് നടത്തി. ശേഷം നന്തി ദാറുസ്സലാമിന്‍റെ പ്രിന്‍സിപ്പളായി ചാര്‍ജെടുത്തു. മര്‍ക്കസ് പ്രസിഡന്‍റു കൂടിയായിരുന്ന അദ്ദേഹം നിശ്ചിത ദിവസങ്ങളില്‍ മര്‍ക്കസിലെത്തി ശരീഅത്ത് കോളേജിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബുഖാരി ഓതിക്കൊടുക്കാറുണ്ടായിരുന്നു.
നവോത്ഥാന ശില്‍പികള്‍ ഇ കെ യും എപിയും
==================================
ശംസുല്‍ ഉലമയും മൗലാന കാന്തപുരവും അന്ന് നടത്തിയ പടയോട്ടത്തിന്‍റെ ഫലമാണ് ഇന്ന് കേരത്തില്‍ കാണുന്ന സുന്നി നവജാഗരണപ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളും. ഒരു കാലത്ത് വഖഫ് ബോര്‍ഡ് തുടങ്ങി ഉന്നതങ്ങളിലെല്ലാം ലീഗിന്‍റെ നോമിനികളായി വന്നത് ഒഹാബികളായിരുന്നു.ഗവഃചീഫ് വിപ്പ് ഒരു തീവ്ര ഒഹാബിയായിരുന്നു.പൊതു മരാമത്ത് തുടങ്ങി പല വകുപ്പുകളും അക്കാലത്ത് ഒഹാബികളുടെ കയ്യിലായിരുന്നു. ഗവഃ ചെലവില്‍ മുന്‍ഷിമാരെ വാര്‍ത്ത് വിടുന്ന 99 ശതമാനം എയിഡഡ് അഫ്ളലുല്‍ ഉലമാ കോളേജുകളും ഒഹാബി നിയന്ത്രണത്തിലായിരുന്നു. ബഹു ഭൂരിപക്ഷം വരുന്ന സുന്നികളുടെ നികുതിപ്പണം ഉപയോഗിച്ച് ലീഗ് സ്വാധീനത്തോടെ ഒഹാബി മിഷിണറിമാരുംപ്രഭാഷകരും ഒഹാബിസത്തിന്‍റെ പ്രചാരകരായി. പ്രൈമറി തലം മുതല്‍ ഉന്നത കേന്ദ്രങ്ങള്‍ വരെ ഒഹാബിസം കയ്യടക്കി. കേരളത്തില്‍ അവര്‍ക്കുള്ള വളര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്ക് കോണി വെച്ച് കൊടുത്തവര്‍ക്കാണ്. അഖിലേന്ത്യാ ലീഗ് ഇടതു പക്ഷവുമായി ധാരണയിലെത്തിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നായനാരുടെ കാലത്ത് സുന്നികള്‍ക്ക് പല ഔദ്യോഗിക കമ്മിറ്റികളിലും പ്രാതിനിധ്യം ലഭിച്ചു. ഇടതുപക്ഷം സുന്നികളെ കയ്യിലെടുക്കുമെന്ന് ബോധ്യപ്പെട്ട് ലീഗുകാര്‍ പില്‍ക്കാലത്ത് ലീഗ് അനുകൂല സുന്നികള്‍ക്ക് സ്ഥാനമാനങ്ങള്‍ കൊടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ചന്ദ്രികയില്‍ സുന്നി വാര്‍ത്തകള്‍ക്ക് ഒരു പ്രാധാന്യവും കല്‍പ്പിച്ചിരുന്നില്ല. അഖിലേന്ത്യാ ലീഗിന്‍റെ മുഖപത്രമായ ലീഗ് ടൈംസും എം. ഡി. പി.യുടെ മുഖപത്രവും സുന്നി വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയതോടെ ചന്ദ്രിക സുന്നീ അനുകൂല വാര്‍ത്തകള്‍ കൊടുക്കാന്‍ നിര്‍ബന്ധിതരായി.അവരെ അനുകൂലിക്കാത്ത സുന്നീ വിഭാഗത്തിന്‍റെ വാര്‍ത്തകള്‍ പൂഴ്ത്തി വെച്ച് കൊണ്ട് സുന്നികളെ ഭിന്നിപ്പിക്കാന്‍ പത്രത്തിലെ ഒഹാബികള്‍ കരുക്കള്‍ നീക്കി. ആര്‍. എസ്. എസിന് വോട്ട് ചെയ്താലും ഒഹാബികള്‍ക്ക് സുന്നികള്‍ വോട്ട് ചെയ്യരുത് എന്ന ശംസുല്‍ ഉലമയുടെ അരീക്കോട് സമ്മേളന പ്രഖ്യാപനം ലീഗിനെ മാറ്റി ചിന്തിപ്പിച്ചു. വഖഫ് ബോര്‍ഡ്,ഹജ്ജ് കമ്മറ്റി തുടങ്ങി ഔദ്യോഗിക കമ്മറ്റികളിലും ബോര്‍ഡുകളിലും മറ്റും സുന്നികള്‍ക്ക് പ്രാതിനിധ്യം കിട്ടിത്തുടങ്ങി. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോഴും സ്ഥാനങ്ങള്‍ നല്‍കുമ്പോഴുമെല്ലാം ഒഹാബി കുത്തക കുറയാന്‍ കാരണം ശംസുല്‍ ഉലമയുടേയും മൗലാന കാന്തപുരത്തിന്‍റേയും ശക്തമായ ഇടപെടലുകളാണ്. സുന്നീനവജാഗരണ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ചാലക ശക്തികളായിരുന്നു ഇവര്‍ രണ്ട് പേരും. ഇങ്ങനെ സര്‍വ്വ രംഗത്തും അധഃസ്ഥിത വിഭാഗമായി കഴിഞ്ഞിരുന്ന സുന്നികളെ കൈപിടിച്ചുയര്‍ത്തിയതിനു പിന്നില്‍ ശംസുല്‍ ഉലമയും കാന്തപുരവും നടത്തിയ പടയോട്ടം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. സര്‍വ്വ രംഗത്തും സുന്നികള്‍ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത് രാഷ്ട്രീയ-ഒഹാബി അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച് നട്ടെല്ലോടെ നിവര്‍ന്നു നില്‍ക്കാന്‍ സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തത് മുഖ്യമായും ഈ രണ്ട് പണ്ഡിതപ്രതിഭകളാണ്എന്നത് എല്ലാ വിഭാഗം സുന്നികളും അംഗീകരിക്കേണ്ട യാഥാര്‍ഥ്യമാണ്.
എന്നാല്‍ 60ാം വാര്‍ഷികം കഴിഞ്ഞതോടെ ഈ രണ്ട് പണ്ഡിതരെയും അകറ്റാന്‍ സുന്നി ശത്രുക്കള്‍ നടത്തിയ ഹീനമായ കുതന്ത്രങ്ങള്‍ തല്‍കാലം ഫലം കണ്ടെങ്കിലും ശംസുല്‍ ഉലമയുടെ അവസാന നിമിഷങ്ങളില്‍ സുന്നി രംഗത്തുണ്ടായ ഭിന്നിപ്പില്‍ അദ്ദേഹം വല്ലാതെ ഖേദിക്കുകയുണ്ടായി. തന്‍റെ വാക്കിലും പ്രവര്‍ത്തിയിലും ഇത് പ്രകടമായിരുന്നു.സമസ്ത 70ാം വാര്‍ഷിക സമ്മേളനത്തില്‍ ബിദ്അത്തിനെതിരെ ശക്തമായി ശബ്ദിച്ച ശംസുല്‍ ഉലമ സുന്നി പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. മരണത്തിനു മുമ്പ് ശംസുല്‍ ഉലമയുടെ വീട്ടിലെത്തിയ മൗലാനാ കാന്തപുരത്തെയും നെല്ലിക്കുത്ത് ഉസ്താദിനെയും സ്നേഹാദരങ്ങളോടെ സ്വീകരിച്ച് പ്രാര്‍ത്ഥിച്ച് പിരിയുകയുണ്ടായി. ഇപ്രകാരം എല്ലാം മറക്കാനും പൊറുക്കാനും നാം സന്മനസ്സ് കാണികാണിക്കുക. സുന്നി ഐക്യത്തിന് വേണ്ടി ശൈഖുനാ കാന്തപുരം ഇതിനിടെ പല ശ്രമങ്ങളും നടത്തുകയുണ്ടായി. ശംസുല്‍ ഉലമയുടെയും താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും അന്ത്യാഭിലാഷമായിരുന്ന സുന്നി ഐക്യത്തിന് വേണ്ടി ഭൗതിക ലാഭ നഷ്ടങ്ങള്‍ നോക്കാതെ ഇനിയും ശ്രമങ്ങള്‍ നടക്കട്ടെ. വിദ്വേഷവും വൈരാഗ്യവും വളര്‍ത്തുന്ന എഴുത്തുകളും പ്രസംഗങ്ങളും അവസാനിപ്പിച്ച് ഒരു വെടി നിര്‍ത്തലിന് എല്ലാവരും തയ്യാറാകുക. സമസ്തയുടെ ആദ്യകാല നേതാക്കളുടെ ഗുരുത്തവും പൊരുത്തവും നേടാന്‍ സ്ഥാപക ലക്ഷ്യത്തില്‍ നാം അടിയുറച്ച് നില്‍ക്കുക. അല്ലാഹു നിങ്ങള്‍ക്ക് പൊറുക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ. എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്ക് മാപ്പ് ചെയ്തു കൊടുക്കുക (വിശുദ്ധ ഖുര്‍ആന്‍). ബിദഇകളെ പ്രതിരോധിച്ച് സുന്നത്ത് ജമാഅത്തിനെ സംരക്ഷിക്കാന്‍ എല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ പൂര്‍വ്വ കാല വിശ്വാസികള്‍ക്ക് ലഭിച്ച പോലെ റബ്ബിന്‍റെ സഹായം നമുക്ക് ലഭിക്കും. ഭരണമോ മന്ത്രിമാരോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഈ പരിശുദ്ധ ദീനിന്ന് കേരള മണ്ണില്‍ വേരോട്ടം ലഭിക്കാന്‍ കാരണം പൂര്‍വ്വ സൂരികളായ ആ നേതാക്കളുടെ വിശ്വാസവും വിശുദ്ധ ജീവിതവും സൗഹാര്‍ദവുമായിരുന്നല്ലോ. ശൈഖ് ജിഫ്രി തങ്ങളുടെ ഉപദേശവും മാനവിക്രമ (സാമൂതിരി) രാജാവിന്‍റെ ശ്രമവും ഒത്തു കൂടിയപ്പോള്‍ അന്നത്തെ മത സൗഹാര്‍ദ്ദത്തിന്‍റെ സ്മാരകമായി ഇന്നും മാനാഞ്ചിറ - ജലാശയം നിലനില്‍ക്കുന്നു. ആ ഒരു ആത്മീയതയിലേക്ക്, ധാര്‍മ്മികതയിലേക്ക് പാരമ്പര്യ വിശ്വാസ ദാര്‍ഢ്യതയിലേക്ക് സ്നേഹ സൗഹാര്‍ദങ്ങളിലേക്ക് നമുക്കും കൂട്ടുകാര്‍ക്കും സന്താന പരമ്പരകള്‍ക്കും എത്താന്‍ സാധിക്കണം. വരും തലമുറയെ ബിദ്അത്തിലേക്ക് ആകൃഷ്ടരാകാതെ സംരക്ഷിക്കാന്‍ സമസ്തക്കും മറ്റു സുന്നി സംഘടനകള്‍ക്കും നാം ശക്തി പകരുക. "ഞങ്ങള്‍ക്കും മുമ്പ് കഴിഞ്ഞു പോയ എല്ലാ വിശ്വാസികള്‍ക്കും നീ പൊറുക്കണേ. എന്‍റെ ഹൃദയത്തില്‍ വിശ്വാസികളോട് ഒരു വെറുപ്പും പകയും നീ ഉണ്ടാക്കരുതേ നാഥാ" -(ഖുര്‍ആന്‍) ഇതാകട്ടെ ഒരോ വിശ്വാസിയുടേയും പ്രാര്‍ത്ഥന.
അഹ്ലുസ്സുന്നയുടെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍
കേരളത്തിന് അകത്തും പുറത്തുമായി സമസ്തയുടെ കീഴില്‍ മര്‍കസിന്‍റെ മേല്‍ നോട്ടത്തിലായി നിരവധി വിദ്യാഭ്യാസ സാമൂഹിക ജീവകാരുണ്യ നവോത്ഥാന സംരംഭങ്ങള്‍ നടക്കുന്നു. പതിനായിരത്തോളം മദ്രസകള്‍, പള്ളികള്‍, ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ അനാഥ അഗതി മന്ദിരങ്ങള്‍ മത ഭൗതിക രംഗത്തെ ഉന്നത ബിരുദ- ബിരുദാനന്തര കോളജുകള്‍, അലോപ്പതി യൂനാനീ ഹോസ്പ്പിറ്റലുകള്‍, ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകള്‍.......
വിവിധ പിന്നോക്ക സംസ്ഥാനങ്ങളില്‍ ആര്‍. സി. എഫ് . ഐ യുടെ കീഴില്‍ സോഷ്യല്‍ ഡവലപ്മെന്‍റ് പ്രൊജക്ടുകള്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നാലായിരത്തോളം പള്ളികള്‍, 2913 കുടിവെള്ള പദ്ധതികള്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്കായി സ്പെഷ്യല്‍ സ്കൂളുകള്‍, വിവിധ ഭാഷകളിലായി മദ്രസാ പാഠ പുസ്തകങ്ങള്‍, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് നിര്‍ധനര്‍ക്ക് വസ്ത്ര വിതരണം. റിലീഫ് ക്ഷ ചാരിറ്റി ദഅ്വ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ ആര്‍. സി. എഫ് . ഐ പ്രവര്‍ത്തിക്കുന്നു. ഭാവിയില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും പിന്നോക്ക ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സമ്പൂര്‍ണ വികസന പദ്ധതി, സ്ത്രീകള്‍ക്കായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നിര്‍ധന കുടുംബങ്ങളുടെ പുനരധിവാസം, ഓര്‍ഫന്‍ വില്ല പ്രൊജക്ട്, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍, ഓള്‍ഡ് എയ്ജ് ഹോം പദ്ധതി തുടങ്ങിയവ ലക്ഷ്യം വെക്കുന്നു. എസ്. വൈ എസ് ന്‍റെ പ്രവാസി ഘടകമായ ഐ. സി. എഫ് ലോക മലയാളികള്‍ക്കിടയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്നു. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിയില്‍ സമസ്ത സെന്‍ററും എസ്. വൈ. എസിന്‍റെയും റീഡ് പ്രസ്സിന്‍റെയും ആസ്ഥാനവും നില കൊള്ളുന്നു. എസ്. വൈ എസിന്‍റെ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം തലസ്ഥാനനഗരിയില്‍ ആര്‍. സി .സിക്ക് സമീപം സ്ഥിതി ചെയ്യുന്നു.
സുപ്രധാന ആസ്ഥാനങ്ങള്‍
====================
കശ്മീര്‍ - ശ്രീനഗര്‍ 09419404213
ഡല്‍ഹി - അന്‍സാരി റോഡ് 09868096462
മുംബൈ - നിസാന്‍പാട റോഡ് 09821871157
ഗുജറാത്ത് 09913848333
ചെന്നൈ 09444297449
മൈസൂര്‍ സുല്‍ത്താന്‍ റോഡ് 09448553713
ലക്ഷദീബ് കവരത്തി 04896263858
2011 ഏപ്രില്‍ 27, 28 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ പതിനായിരത്തിലധികം വരുന്ന ജനറല്‍ബോഡി മെമ്പര്‍മാരായ പണ്ഡിതര്‍ പങ്കെടുത്ത ഉലമാ കോണ്‍ഫ്രന്‍സില്‍ വെച്ച് താജുല്‍ഉലമ ഉള്ളാള്‍ തങ്ങളും ശൈഖുനാ കാന്തപുരവും വീണ്ടും സമസ്തയുടെ സാരഥികളായി തെരഞ്ഞെടുക്കപ്പെട്ടു.
അന്നത്തെ മുശാവറ മെമ്പര്‍മാര്‍
=======================
പ്രസി: താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍
ജന: സിക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍
നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍
കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍
അലി ബാഫഖി തങ്ങള്‍
ഇ. സുലൈമാന്‍ മുസ്ലിയാര്‍
ആലികുഞ്ഞി മുസ്ലിയാര്‍ ശിറിയ
എ. കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍
കാന്തപുരം എ. പി മുഹമ്മദ് മുസ്ലിയാര്‍
കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍
വൈലത്തൂര്‍ ബാവ മുസ്ലിയാര്‍
സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്
സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി
പടനിലം ഹുസൈന്‍ മുസ്ലിയാര്‍
വാളക്കുളം ബീരാന്‍ കുട്ടി മുസ്ലിയാര്‍
കൊമ്പം മുഹമ്മദ് മുസ്ലിയാര്‍
കുമരംപുത്തൂര്‍ അലി മുസ്ലിയാര്‍
താഴപ്ര മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍
മോളൂര്‍ മാനു മുസ്ലിയാര്‍
വയനാട് ഹസ്സന്‍ മുസ്ലിയാര്‍
പി. എ ഹൈദ്രോസ് മുസ്ലിയാര്‍ കൊല്ലം
കട്ടിപ്പാറ മുഹമ്മദ് മുസ്ലിയാര്‍
മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍
വെന്മനാട് അബൂബക്കര്‍ മുസ്ലിയാര്‍
ചുള്ളക്കോട് ഹുസൈന്‍ സഖാഫി
പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി
ബേക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍
ളിയാഉല്‍ മുസ്ഥഫ തങ്ങള്‍ മാട്ടൂല്‍
കോടമ്പുഴ ബാവ മുസ്ലിയാര്‍
താനാളൂര്‍ അബ്ദു മുസ്ലിയാര്‍
സി മുഹമ്മദ് ഫൈസി പന്നൂര്‍
ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം
മുഹമ്മദലി സഖാഫി ത്രിക്കരിപ്പൂര്‍
അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി
ചാലാട് ഹമീദ് മുസ്ലിയാര്‍
വി പി എം ഫൈസി വില്ല്യാപള്ളി
തെന്നല അബൂഹനീഫല്‍ ഫൈസി
മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി
ഹസ്രത്ത് മുഖ്താര്‍ ബാഖവി
പേരോട് അബ്ദുറഹ്മാന്‍ സഖാഫി================================
90 പിന്നിടുന്ന സമസ്ത: ഒരു പുനര്‍ വായന

'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന സംഘടനക്ക് രൂപം നല്‍കി. സര്‍വ്വാദരണീയരും നിരവധി കറാമത്തുകളുടെ ഉടമയുമായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങളാ