🔹🔹
*തറാവീഹ്-കുന്നോളം വൈരുദ്ധ്യങ്ങളുമായി മൗലവിമാർ....!!!*
➖➖➖➖➖➖➖➖വൈരുദ്ധ്യം നമ്പർ1⃣
മുമ്പ് ഹുസൈൻ മടവൂർ തറാവീഹ് 11 ഉം 20 ഉം ശ്രേഷ്ഠമാണ് എന്നെഴുതിയതിനെ ഖണ്ഡിച്ചു കൊണ്ട് സകരിയ സ്വലാഹി 2002 ൽ ഇങ്ങനെ എഴുതി:
" തുടർന്നദ്ദേഹം (മടവൂർ മൗലവി) മുജാഹിദുകൾ സാധാരണ ഉദ്ദരിക്കുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ 11 ആണ് ഉത്തമമെന്ന് കാണുന്നു എന്നെഴുതി. അവിടെ അദ്ദേഹം നിർത്തിയില്ല. ഉമറി(റ)ന്റെ കാലത്ത് 23 റക്അത്ത് നമസ്കരിച്ചതിനാൽ അതാണുത്തമമെന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ടത്രെ! അപ്പോൾ രണ്ടുത്തമമായി. മുജാഹിദുകൾക്ക് ആകെ തറാവീഹിൽ 11 മാത്രമെ ഉത്തമമായതുള്ളൂ. രണ്ടു തരം 'ഉത്തമം' മടവൂരിന്റെ വകയാണ്."
ഗൾഫ് സലഫികളും
കേരളത്തിലെ
ഇസ്ലാഹി പ്രസ്ഥാനവും.
പേജ്: 145
സകരിയ്യ സ്വലാഹി
നോക്കൂ...
2008 ൽ 'രണ്ടുത്തമം' എന്നെഴുതിയ ഹുസൈൻ മടവൂരിനെ ശക്തമായി ഖണ്ഡിച്ച സകരിയ തന്നെ 2018ൽ 'രണ്ടുത്തമം' പഠിപ്പിക്കുന്നു..
സകരിയ സ്വലാഹി എഴുതുന്നു:
"നമസ്കരിക്കുന്നവരുടെ അവസ്ഥകളുടെ വ്യത്യാസത്തിനനുസരിച്ച് ശ്രേഷ്ഠതയുടെ കാര്യത്തിലും വ്യത്യാസം വരുന്നതാണ്. ദീർഘമായി നിൽക്കാൻ കഴിയുമെങ്കിൽ നബി(സ) റമദാനിലും അല്ലാത്തപ്പോഴും നിസ്കരിച്ചത് പോലെ പത്തും മൂന്നും 13 നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അതിന് സാധിക്കാത്തവരാണെങ്കിൽ ഇരുപത് നിസ്കരിക്കുന്നതാണ് ശ്രേഷ്ഠം. മുസ്ലിംകളിൽ ഭൂരിഭാഗവും നിർവഹിച്ചുകൊണ്ടിരിക്കുന്നത് അതാണ്."
അൽ ഇസ്ലാഹ് മാസിക
2018 മെയ് പേ: 34.
നോക്കൂ... 2008 ൽ ഏതൊരു കാര്യത്തെയാണൊ സ്വലാഹി ഖണ്ഡിച്ചത് / മുജാഹിദാശയമല്ല എന്ന് പറഞ്ഞത്, അതേ വിഷയം അങ്ങനെ തന്നെ 2018ൽ മുജാഹിദാശയമായി പഠിപ്പിച്ചു.
ഇനി, സകരിയ്യ സ്വലാഹി തന്നെ മുജാഹിദ് പ്രസ്ഥാനത്തിനു അവകാശപ്പെട്ട ഒരവകാശവാദമുണ്ട് അത് കൂടി വായിക്കുക:
"ഒന്നുകൂടി പറയട്ടെ മുജാഹിദുകൾക്ക് സമസ്തക്കാരെപ്പോലെ ഇടക്കിടെ വാദങ്ങൾ മാറ്റേണ്ടി വന്നിട്ടില്ല. എന്തെന്നാൽ, മുജാഹിദുകൾ വാദങ്ങൾ സ്വീകരിച്ചത്
പ്രമാണങ്ങളിൽ നിന്നാണ്. "
ഇസ്ലാഹ് മാസിക
2008 ജൂലായ് പേ: 20
😃😃😃😃😃😃😃😃
മൗലവി മാരുടെ പ്രമാണങ്ങൾക്ക് ഗ്യാരണ്ടി കുറവാണെന്ന് മാത്രം...
🤭🤭🤭🤭🤭🤭🤭🤭
അപ്പോൾ ഒരു കാര്യം ഉറപ്പായി, മൗലവിമാർ ദീൻ പറയുന്നത് പ്രമാണങ്ങളിൽ നിന്നല്ല,
അത് കൊണ്ട് തന്നെ ഇനിയും വൈരുദ്ധ്യങ്ങൾ വന്നു കൊണ്ടേയിരിക്കും.
വൈരുദ്ധ്യം നമ്പർ2⃣
ഹുസൈൻ മടവൂരിന്റെ വിവാദ പുസ്തകത്തിൽ തറാവീഹ് 11 ഉം, 20 ഉത്തമമാണെന്നെഴുതിയതിനെ കുറിച്ച് ' അത്, പണിതന്മാരുടെ അഭിപ്രായം എഴുതിയതാണെന്ന' വിശദീകരണത്തെ വിമർ ശിച്ചു കൊണ്ട് സകരിയ്യ സ്വലാഹി ഇങ്ങനെ എഴുതി:
"ഒന്നിലധികം ഉത്തമങ്ങൾ മടവൂർ പറയുന്നത് താൻ കണ്ടെത്തിയ സ്വഹീഹായ വല്ല ഹദീസിന്റെയും അടിസ്ഥാനത്തിലാണെങ്കിൽ കെ.എൻ.എം ഇത്രയും നാൾ പറഞ്ഞത് തിരുത്താൻ മുജാഹിദുകൾ തയ്യാറാണ്. പക്ഷേ, അങ്ങനെ യാതൊന്നും മൂപ്പർ തെളിയിച്ചിട്ടില്ല."പല പണിതന്മാരും അഭിപ്രായപ്പെടുന്നു " എന്നല്ലേ മടവൂർ പറഞ്ഞത്. അപ്പോൾ അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമല്ല; പണ്ഡിതന്മാരുടെ അഭിപ്രായം പറഞ്ഞതാണ്. അതിലെന്താണ് തെറ്റ്. അങ്ങനെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരില്ലേ "ചില വി.സികളുടെ ന്യായീകരണമാണിത്.
സ്വലാഹി തുടരുന്നു:
പണ്ഡിതാഭിപ്രായങ്ങൾ പ്രാമാണികവും നമുക്ക് അനുകൂലവുമാണെങ്കിൽ നമുക്ക് ഉദ്ദരിക്കാം. എന്തിനെന്നാൽ ഇത് ഞങ്ങൾ പുതുതായി പറയുന്നതല്ല;മുൻഗാമികളായ പണ്ഡിതന്മാർ പലരും പറഞ്ഞിട്ടുണ്ട്. എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അതിൽ ആർക്കും തർക്കമില്ല.എന്നാൽ നമുക്കെതിരായ പണ്ഡിതാഭിപ്രായമാണെങ്കിലോ? ഉദ്ദരിക്കാതിരിക്കുകയാണ് നമ്മുടെ രീതി"
ഗൾഫ് സലഫികളും
കേരളത്തിലെഇസ്ലാഹി
പ്രസ്ഥാനവും.പേ .. 145
സകരിയ സ്വലാഹി
പണ്ഡിത ഉദ്ദരണികൾ വെച്ച് തറാവീഹ് 11 ൽ കൂടുതലാണെന്ന് പറയരുത്, ആ തെളിവുകൾ മൂടിവെക്കണം എന്ന്
മടവൂർ മൗലവിയെ ഉപദേശിച്ച സ്വലാഹി തന്നെയാണ് ഇപ്പോൾ തറാവീഹ് 11 ൽ കൂടൽ തെറ്റെല്ല എന്നതിന് പണ്ഡിതമ്മാരുടെ അഭിപ്രായങ്ങളെ രേഖയാക്കുന്നത്.
അൽ ഇസ് ലാഹ് മാസികയിൽ സ്വലാഹി എഴുതുന്നു:
" സൗദീ അറേബ്യയിലെ ഗ്രാൻറ് മുഫ്തിയായിരുന്ന ശൈഖ് ഇബ്നുബാസ് ( ) യുടെ ഒരു സുപ്രധാന ഫത് വ ഇവിടെ ഉദ്ദരിക്കുന്നത് ഈ വിഷയത്തിലുള്ള ഭൂരിഭാഗം സലഫീ ഉലമാക്കളുടെയും നിലപാട് മനസിലാക്കാൻ ഉപകരിക്കും....... എത്ര റക്അത്തും നിസ്കരിക്കാമെന്നാണ് സലഫീ ഉലമാക്കളുടെ നിലപാട്....... ചുരുക്കത്തിൽ തറാവീഹിന്റെ റക്അത്തിന്റെ കാര്യത്തിൽ 11 എന്നോ 23 എന്നോ ഉള്ള കടുംപിടുത്തത്തിന് പ്രമാണങ്ങളുടെ പിൻബലമില്ലന്നും സലഫുകളുടെ മാതൃകക്കെതിരാണെന്നു മാണ് മേൽ പറഞ്ഞ ഉലമാക്കളെല്ലാം സമർത്ഥിക്കുന്നത്. "
അൽ ഇസ് ലാഹ് മാസിക
2018 മെയ് പേജ് -34
➖➖➖➖➖➖➖➖
വൈരുദ്ധ്യം നമ്പർ 3⃣
തറാവീഹ് റക്അത്തിന്റെ എണ്ണം ക്ലിപ്തമല്ല എന്ന പുതിയ വാദത്തിന് സകരിയ സ്വലാഹിക്ക് തെളിവ് നബി (സ) രാത്രി നിസ്കാരം ഈരണ്ട് ഈരണ്ട് നിസ്കരിച്ചു എന്ന ഹദീസാണ്.
സകരിയ എഴുതുന്നു:
"സ്വലാത്തുല്ലൈ ലി മഥ്നാ മഥ്നാ" (രാത്രി നിസ്കാരം ഈരണ്ട് ഈരണ്ടാകുന്നു) എന്ന ഹദീസിൽ നിന്നും തറാവീഹിന്റെ എണ്ണം ക്ലിപ്തമല്ല എന്നും പതിനൊന്നിലധികം നിസ്കരിക്കുന്നതും അനുവദനീയമാണ് എന്നുമാണ് മുൻഗാമികളും പിൻഗാമികളും മനസ്സിലാക്കിയിട്ടുള്ളത്. മാത്രമല്ല, എണ്ണം ക്ലിപ്തമായിരുന്നെങ്കിൽ 'രാത്രി നിസ്കാരം എങ്ങിനെയാണ് ' എന്ന് ചോദിച്ച വ്യക്തിയോട് നബി(സ) കൃത്യമായ എണ്ണം പറയുമായിരുന്നു. ഒരു കാര്യം വിവരിക്കൽ അനിവാര്യമായ സന്ദർഭത്തിൽ ആയത് വിവരിക്കാതെ പിന്തിപ്പിക്കുന്നത് നബി(സ)ക്ക് യോജിച്ചതല്ല. അഥവാ അനുവദനീയമല്ല എന്ന കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. പ്രത്യേകിച്ചും ജനങ്ങൾക്ക് മുമ്പാകെ വെച്ച് പരസ്യമായി മിമ്പറിൽ വെച്ച് നബി(സ) ഖുതുബ നടത്തിക്കൊണ്ടിരിക്കെ ചോദ്യം ചെയ്ത ഒരാളോട്. അത് കൊണ്ട് തന്നെ റക്അതുകൾ പരിമിതമല്ല എന്നതിന് തെളിവായി ഈ ഹദീസ് പല പണ്ഡിതന്മാരും ഉദ്ദരിച്ചിട്ടുണ്ട് ചില പണ്ഡിതോദ്ദരണികൾ കൂടി വിലയിരുത്താം.
1, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ ( ) യുടെ മജ്മൂ ഉൽ ഫതാവ (22/272-273) ൽ ഇപ്രകാരം കാണാം...... "
അൽ ഇസ്ലാഹ് മാസിക
2018 മെയ് പേ: 33
ഇനി നിങ്ങൾ സകരിയ സ്വലാഹി തന്നെ ഈ ഹദീസ് തറാവീഹ് റക്അത്തിന്റെ എണ്ണം ക്ലിപ്തമല്ല എന്നതിന് രേഖയല്ല എന്നും അതിന് തെളിവാക്കിയ ഇബ്നുതൈമിയ്യ അടക്കമുള്ള അറബികൾക്ക് പിഴച്ചുവെന്നും എഴുതിയത് വായിക്കൂ...
സകരിയ സ്വലാഹി എഴുതുന്നു:
"യഥാർത്ഥത്തിൽ 'ഈരണ്ട് ഈരണ്ടായി എത്രയും നിസ്കരിക്കാം' എന്ന് ഈ ഹദീസിനെ ചിലർ വ്യാഖ്യാനിക്കുന്നത് ശരിയല്ല. കാരണം റക്അതുകൾ എത്രയുമാവാമെന്നാണ് ഈ ഹദീസ് കൊണ്ട് റസൂൽ (സ) ഉദ്ദേശിച്ചതെങ്കിൽ അവിടുന്ന് ഒരിക്കൽ 15, മറ്റൊരിക്കൽ 17, മൂന്നാമതൊരിക്കൽ 21,.... എന്നിങ്ങനെ വിവിധ എണ്ണങ്ങൾ വിവിധ സന്ദർഭങ്ങളിൽ നമസ്കരിച്ച് കാണിക്കുമായിരുന്നു. പക്ഷേ, 11 ൽ കുറവായ റക്അത്തുകൾ ( 9,7,5,3) ഒക്കെ ചെയ്തു കാണിച്ച നബി(സ) 11 ലധികം നമസ്കരിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല....... അപ്പോൾ രാത്രിനമസ്കാരം ഈരണ്ട് ഈരണ്ടാണ് എന്ന ഹദീസ് 11റക് അത്തിന്റെ രൂപം വിവരിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ റക്അത്ത് എത്രയുമാവാമെന്ന് ധ്വനിപ്പിക്കുകയല്ല എന്ന് വ്യക്തം.ഇത് കൊണ്ടാണ് അറബികളുടെ ( ഇബ്നുതൈമിയ്യ മുതൽ ഇബ്നു ബാസ് വരെയുള്ള ) വ്യാഖ്യാനം അബദ്ധമാണ് , പിഴവാണ് എന്ന് നാം ഇത്രയും കാലം ജനങ്ങളെ പഠിപ്പിച്ചത്. അറബ് ലോകത്തെ ആധുനിക പണ്ഡിതന്മാരേക്കാൾ എത്രയോ ഉന്നതരായ ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ യെപ്പോലുള്ളവർ മേൽ പറഞ്ഞ വിധം വ്യാഖ്യാനിച്ചിട്ടും നാം ആ വ്യാഖ്യാനം സ്വീകരിക്കാതിരുന്നത് നബിചര്യയിൽ സ്ഥിരപ്പെട്ടത് സ്വീകരിക്കണം എന്ന നിലക്കായിരുന്നു .വ്യക്തികളല്ല; തെളിവുകളെയാണ് മുജാഹിദ് പ്രസ്ഥാനം എക്കാലത്തും നോക്കാറുള്ളത്. ഈയടുത്ത കാലം വരെ മുജാഹിദുകളിൽ ആർക്കും ഈ വിഷയത്തിൽ യാതൊരു വസ് വാസും അങ്കലാപ്പും ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മുജാഹിദുകളിൽ തന്നെ ചിലർ ഒരു വിഭാഗം അറബികളുടെ എത്രയുമാവാമെന്ന വാദത്തെ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും തങ്ങളുടെ വ്യതിയാനങ്ങൾക്ക് മറപിടിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്നത്തെ പ്രശ്നം. "
ഗൾഫ് സലഫികളും
കേരളത്തിലെഇസ്ലാഹി
പ്രസ്ഥാനവും പേ: 142
സകരിയ്യ സ്വലാഹി
ഇതൊക്കെ എഴുതിവിട്ടത് ഒരു മൗലവി തന്നെയാണ്. അയാളാണെങ്കിൽ ചില്ലറക്കാരനല്ല. സംവാദ വേദികളിൽ മുജാഹിദ് പണ്ഡിതനിരയിലെ ഒന്നാമൻ. ആലോചിച്ചു നോക്കൂ , വിശുദ്ധ റമളാനിലെ പ്രധാനപ്പെട്ട ഒരു നിസ്കാരം എത്ര റക്അത്താണെന്ന് അറിയാനോ, അനിയായികളെ പഠിപ്പിക്കാനോ ഒരു നൂറ്റാണ്ടായിട്ടും ഇവന്മാർക്ക് സാധിച്ചിട്ടില്ല!! ഇതിനിടെ മരണമടഞ്ഞ മൗലവിമാരടക്കം മുജാഹിദുകളുടെ അവസ്ഥ എന്തായിരിക്കും?
അല്ലാഹ്... നീ ഞങ്ങളെ കാത്തു. ഇനിയും നീ കാക്കണേ ഈ പുത്തൻ പ്രസ്ഥാനക്കാരുടെ ശർറിൽ നിന്ന്.
➖➖➖➖➖➖➖➖
വൈരുദ്ധ്യം നമ്പർ 4⃣
തറാവീഹ് 23 റക്അത് ഉത്തമമാണെന്ന് പണ്ഡിതന്മാർ പറഞ്ഞത് ഉമർ(റ) ന്റെ കാലത്ത് 23 നിസ്കരിച്ചുവെന്ന റിപ്പോർട്ടടിസ്ഥാനത്തിലാണെന്ന് ഹുസൈൻ മടവൂർ എഴുതിയതിനെ ഖണ്ഡിച്ചു കൊണ്ട് സകരിയ സ്വലാഹി എഴുതുന്നു:
" ഉമർ (റ)ന്റെ കാലത്ത് 23 നമസ്കരിച്ചുവെന്ന് പറയുന്ന മുഴുവൻ റിപ്പോർട്ടുകളും തെളിവിന് കൊള്ളാത്ത ദുർബലങ്ങളാണ് എന്ന് അൽബാനി തന്റെ തറാവീഹ് നമസ്കാരം എന്ന കൃതിയിൽ ശക്തിയുക്തം സമർത്ഥിച്ചിട്ടുണ്ട്. മുജാഹിദുകൾ ഇത്രയും കാലം ജനങ്ങളെ പഠിപ്പിച്ചതുമാണ്. അതിനാൽ ആ ദുർബ്ബല റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള പണ്ഡിതാഭിപ്രായം സലഫികൾക്ക് ഒട്ടും പ്രാമാണികമല്ല; മറിച്ച് ദുർബലമാണ് എന്ന് വ്യക്തം..... ഹുസൈൻ മൗലവി മുജാഹിദുകൾ
പഠിപ്പിച്ച ഇക്കാര്യം അറിയാതെ പോവുമോ? ഒരിക്കലുമില്ല. എന്നിട്ടും 23 ന്റെ ഹദീസ് ദുർബ്ബലമാണെന്ന് പറയാതെ അതിന്റെ അടിസ്ഥാനത്തിലുള്ള പണ്ഡിതാഭിപ്രായത്തെ സാധാരണക്കാർ വായിക്കുന്ന പുസ്തകത്തിൽ യാതൊരെതിർപ്പും കൂടാതെ രേഖപ്പെടുത്തിയിരിക്കുന്നു.!? ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഈ ശൈലി പ്രമാണങ്ങളെ സമീപിക്കുന്നതിൽ മുജാഹിദുകൾ സ്വീകരിച്ച നിലപാടിൽ നിന്നും (ഹുസൈൻ ) മടവൂർ വ്യതിചലിച്ചതിന്റെ വ്യക്തമായ തെളിവാണ്. "
ഗൾഫ് സലഫികളും
കേരളത്തിലെ ഇസ്ലാഹി
പ്രസ്ഥാനവും പേ: 145.
എന്നാൽ ഇപ്പോൾ
തറാവീഹ് (വിത്റടക്കം)23 ഉം ആകാം എന്നതിന് സകരിയ്യ സ്വലാഹി തെളിവ് കാണിക്കുന്നത് ഉമർ (റ)ന്റെ കൽപനപ്രകാരം സ്വഹാബികൾ 23 റക്അത്ത് നിസ്കരിച്ച റിപ്പോർട്ടാണ്. അതായത് മുമ്പ് ദുർബ്ബലം, തെളിവിനു കൊള്ളാത്തത്, സലഫികൾക്ക് ഒട്ടും പ്രമാണമല്ല, വ്യതിചലനം എന്നെല്ലാം പറഞ്ഞ് തള്ളിയ അതേ റിപ്പോർട്ട് അതേ ഹദീസ്.
സകരിയ്യ സ്വലാഹി തന്നെ എഴുതുന്നു:
" ഒരാൾ ഉമർ(റ)വും മറ്റു സ്വഹാബികളും ചില റമദാൻ രാത്രികളിൽ ചെയ്തതു പോലെ 23 റക്അത്ത് നിസ്കരിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യുന്നതും തെറ്റല്ല ഈ വിഷയം വിശാലമാണ്. ഉമർ(റ)വും സ്വഹാബികളും ആഇശ(റ)യുടെ ഹദീസിലുള്ളത് പോലെ 11റക്അത്ത് രാത്രി നിസ്കരിച്ചതും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഉമർ(റ) വിൽ നിന്ന് ഇത് രണ്ടും (11ഉം 23 ഉം) സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അദ്ദേഹം ഉമർ(റ) താൻ ഇമാമായി നിശ്ചയിച്ച വ്യക്തിയോട് 11 നിസ്കരിക്കാൻ കൽപിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. സ്വഹാബികൾ ഉമർ(റ) വിന്റെ കൽപന പ്രകാരം തന്നെ 23 നിസ്കരിച്ചതായും അവരിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. "
അൽ ഇസ്ലാഹ് മാസിക
2018 മെയ് 31.
വൈരുദ്ധ്യം നമ്പർ 5
🌹 🌹 🌹 🌹 🌹
➖➖➖➖➖➖➖
തറാവീഹ് നിസ്കാരം 20 റക്അത്തുണ്ട് എന്നതിന് ഉമർ (റ)ന്റെ കാലത്ത് സ്വഹാബികൾ ജമാഅത്തായി 20 നിസ്കരിച്ച സംഭവം പണ്ഡിതന്മാർ രേഖയാക്കിയത് സുന്നികൾ എടുത്തുകാണിച്ചപ്പോൾ മൗലവിമാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
" മുസ്ല്യാക്കന്മാർ പൊക്കിപ്പിടിക്കാറുള്ള ഒരു തുരുപ്പു ശീട്ട് ഉമർ(റ)വിന്റെ കാലത്തെ ജനങ്ങൾ 23 ( വിത്റടക്കം 20 + 3 ) റക്അത്ത് നമസ്കരിച്ചുവെന്നാണ്. ഇവിടെ ഉമർ (റ) ചെയ്തുവെന്ന് സ്ഥിരപ്പെട്ടാൽ പോലും അത് ഇസ്ലാമിൽ രേഖയാകുന്നില്ല, എന്നിട്ടല്ലേ അദ്ദേഹത്തിന്റെ കാലത്ത് നടന്നത് തെളിവാകുന്നത്?!"
ഇസ്ലാഹ് മാസിക
2007 സെപ്: പേ: 14
നോക്കൂ, ഉമർ(റ)വും മറ്റു സ്വഹാബികളും ചെയ്തത് മതത്തിൽ തെളിവല്ലപോൽ!
അത് വെറും തുരുപ്പ് ശീട്ട്!!
എന്നാൽ ഇന്നിപ്പോൾ തറാവീഹ് ഇരുപതും നിസ്കരിക്കാം എന്നിടത്തേക്ക് വഹാബിസം എത്തിയപ്പോൾ അവർക്കതിന് രേഖ ഉമർ(റ)വും മറ്റു സ്വഹാബികളും 20 നിസ്കരിച്ചു എന്നത്.🤔
അതെ, പണ്ട് സുന്നികൾ പറഞ്ഞ ആ
' തുരുപ്പ് ശീട്ട് ' തന്നെ!
അന്ന് രേഖയല്ലന്ന് പറഞ്ഞ് മാറ്റിവെച്ചത് ഇന്ന് ഒന്നാം നമ്പർ രേഖയായി സ്വീകരിച്ചിരിക്കുന്നു.!!
അൽ ഇസ്ലാഹ് മാസികയിൽ
സകരിയ സ്വലാഹി എഴുതി:
" ഉമർ (റ) അവരെ ഉബയ്യുബ്നു കഅബിന്റെ ഇമാമത്തിന് കീഴിൽ ഒരുമിച്ച് കൂട്ടിയപ്പോൾ അദ്ദേഹം അവരെയും കൊണ്ട് ഇരുപത് റക്അത് നിസ്കരിക്കുകയും മൂന്ന് റക്അത് കൊണ്ട് വിത്റാക്കുകയും ചെയ്യുമായിരുന്നു."
അൽ ഇസ്ലാഹ്
2018 മെയ് പേ:33
" ഉമറുബ്നുൽ ഖത്താബ് (റ) ജനങ്ങളെ കൊണ്ട് 20 റക്അത് നിസ്കരിക്കാൻ ഒരാളോട് കൽപ്പിച്ചു......
ഉബയ്യുബ്നു കഅബ് റമദാനിൽ മദീനയിൽ വെച്ച് ജനങ്ങളെയും കൊണ്ട് 20 റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിച്ചിരുന്നു.....
അവർ (സ്വഹാബികൾ) റമദാനിൽ 20 റക്അത്ത് നിസ്കരിച്ചിരുന്നു......
ഉമർ(റ)ന്റെ കാലത്ത് തന്നെ 23 റക്അതും സ്വഹാബികൾ നിസ്കരിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ് നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.......
ഉമർ(റ)വും മറ്റു സ്വഹാബികളും ചില രാത്രികളിൽ വിത്റ് കൂടാതെ 20 റക്അത്ത് നിസ്കരിച്ചിട്ടുണ്ട്. "
അൽ ഇസ്ലാഹ്
2018 ജൂൺ പേ: 31,32.
തറാവീഹ് : വൈരുദ്ധ്യം6⃣
🌑🔘🌑🔘🌑🔘🌑🔘
മുജാഹിദ് തീവ്രവാദി ഗ്രൂപ്പ്
പേരോട് ഉസ്താദിനു
മുമ്പിൽ കീഴടങ്ങി.
➖➖➖➖➖➖➖➖
സ്വഹാബികൾ തറാവീഹ് നിസ്കരിച്ചിരുന്നത് 20 റക്അത്താണ് എന്ന് പണ്ട് 1994 ൽ പൂങ്കാവനം മാസികയിലെ ഒരു അഭിമുഖത്തിൽ പേരോട് ഉസ്താദ് പറഞ്ഞിരുന്നു.
അത് ഉയർത്തിപ്പിടിച്ച്
പേരോട് കളവ് പറയുന്നു എന്ന് വലിയ നിലയിൽ കൊട്ടിഘോഷിച്ചിരുന്നു തീവ്ര മൗലവിമാർ അവരുടെ പ്രസിദ്ധീകരണമായ
ഇസ്ലാഹ് മാസികയിൽ.
അതിലെ വരികൾ ഇങ്ങനെയാണ്:
" കളവ് III
സ്വഹാബികൾ തറാവീഹ് നമസ്കരിച്ചത് ഇരുപതാണെന്ന് സ്വീകാര്യമായ രേഖകളുണ്ട്....... ഇരുപത് റക്അത്ത് സ്വഹീഹായി വന്നിരിക്കുന്നു.
നബി(സ)യുടെ പേരിൽ കളവ് പറയുന്നവർക്ക് സ്വഹാബികളുടെ പേരിൽ കളവ് പറയാൻ മടിയുണ്ടാവുകയില്ലല്ലോ.
സ്വഹാബികൾ ഇരുപത് റക്അത്ത് നമസ്കരിച്ചതായി സ്വീകാര്യമായ ഒരു റിപ്പോർട്ടും ചൂണ്ടിക്കാണിക്കാൻ സാധ്യമല്ല."
ഇസ്‌ലാഹ് മാസിക
2005 ഒക്ടോ: പേ: 26
എന്നാലിപ്പോൾ ഈ തീവ്രവാദി മൗലവിമാർ തന്നെ അന്ന് പേരോട് ഉസ്താദ് പറഞ്ഞത് അങ്ങനെ തന്നെ അംഗീകരിച്ചിരിക്കുന്നു എന്ന് മാത്രമല്ല അതിന് തെളിവുകൾ ഹാജറാക്കുകയും ചെയ്തിരിക്കുന്നു. ഹാ എന്തൊരു മാറ്റം! പേരോട് വന്നാൽ മുജാഹിദ് വളരും എന്ന് ഇടക്കിടേ പറഞ്ഞ് സമാധാനിക്കുന്നവരും ഇത് 👇ശ്രദ്ധിച്ച് വായിക്കുക
പുതിയ ലക്കം
അൽ ഇസ്ലാഹ് മാസികയിൽ തീവ്ര ഗ്രൂപ്പ് നേതാവ്
സകരിയ സ്വലാഹി എഴുതുന്നു:
1⃣" ഉമർ (റ) അവരെ ഉബയ്യുബ്നു കഅബിന്റെ ഇമാമത്തിന് കീഴിൽ ഒരുമിച്ച് കൂട്ടിയപ്പോൾ അദ്ദേഹം അവരെയും കൊണ്ട് ഇരുപത് റക്അത് നിസ്കരിക്കുകയും മൂന്ന് റക്അത് കൊണ്ട് വിത്റാക്കുകയും ചെയ്യുമായിരുന്നു."
അൽ ഇസ്ലാഹ്
2018 മെയ് പേ:33
2⃣" ഉമറുബ്നുൽ ഖത്താബ് (റ) ജനങ്ങളെ കൊണ്ട് 20 റക്അത് നിസ്കരിക്കാൻ ഒരാളോട് കൽപ്പിച്ചു......
3⃣ഉബയ്യുബ്നു കഅബ് റമദാനിൽ മദീനയിൽ വെച്ച് ജനങ്ങളെയും കൊണ്ട് 20 റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിച്ചിരുന്നു.....
3⃣അവർ (സ്വഹാബികൾ) റമദാനിൽ 20 റക്അത്ത് നിസ്കരിച്ചിരുന്നു......
4⃣ഉമർ(റ)ന്റെ കാലത്ത് തന്നെ 23 റക്അതും സ്വഹാബികൾ നിസ്കരിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ് നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.......
5⃣ഉമർ(റ)വും മറ്റു സ്വഹാബികളും ചില രാത്രികളിൽ വിത്റ് കൂടാതെ 20 റക്അത്ത് നിസ്കരിച്ചിട്ടുണ്ട്. "
അൽ ഇസ്ലാഹ്
2018 ജൂൺ പേ: 31,32.
NB : ഇസ്ലാഹ് മാസികയും അൽഇസ്ലാഹ് മാസികയും ഒരേ ഗ്രൂപ്പിന്റെ ത് തന്നെയാണ്. കുറഞ്ഞ കാലം ' അൽ ' ഇല്ലാതെ പ്രസിദ്ധീകരിച്ചു എന്ന് മാത്രം.
🌑🌑🌑🌑🌑🌑🌑🌑
🌹🌹 🌹🌹 🌹🌹
തറാവീഹ്;
30 വർഷത്തോളം
ഞാൻ പറഞ്ഞതും എഴുതിയതും തെറ്റാണെന്ന്
സകരിയ്യാ സ്വലാഹി.
➖➖➖➖➖➖➖➖
സകരിയ സ്വലാഹി പ്രസംഗിക്കാൻ പഠിച്ച കാലം മുതൽ പറയാൻ തുടങ്ങിയതാണ് തറാവീഹ് എട്ടേ/ പതിനൊന്നേ ഉള്ളൂ അതിലപ്പുറം അനാചാരമാ ണ് എന്നത്. ഇത് സത്യമാണെന്ന് കരുതി കുറേ പാവങ്ങൾ റമളാൻ മാസത്തിലെ ഇബാദത്തും നഷ്ടപ്പെടുത്തി. പലരും മരിച്ചു പോയി. ഇപ്പോഴിതാ മൗലവി പറയുന്നു ഞാൻ പറഞ്ഞത് തെറ്റായിരുന്നുവെന്ന്.!
സകരിയ്യ സ്വലാഹി എഴുതുന്നു: " മുജാഹിദുകളോട് വിനയപൂർവ്വം !
മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച നീണ്ട മുപ്പത് വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിന്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യയെന്നും അതിലപ്പുറമുള്ളത് നബി ചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കും ചെയ്തയാളാണ് ഈ ലേഖകൻ. മുജാഹിദ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ പതിനൊന്നിലധികം തറാവീഹിനെക്കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ.ഗൾഫ്സലഫീ പണ്ഡിതന്മാരുടെയും ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യയുടെയും ഉദ്ധരണികൾ എടുത്ത് കൊണ്ട് തറാവീഹിന്റെ കാര്യത്തിൽ കേരള സലഫികളെ എതിരാളികൾ പരിഹസിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെയും നാം തെളിവിന്റെയും നബിചര്യയുടെയും പിന്തുണയുള്ളവരാണെന്ന സമാധാനത്തിൽ എതിർവാദങ്ങളെ പ്രതിരോധിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്ന് വരുന്ന കടുംപിടുത്ത നിലപാട് പൂർണ്ണമായും സലഫീ നിലപാടിനൊപ്പമല്ല ന്ന തിരിച്ചറിവുണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്ന് പറയുകയാണ് ചെയ്തിട്ടുള്ളത്. അതിനാൽ, തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പെഴുതിയ ലേഖനങ്ങളിലൊ സംസാരങ്ങളിലോ സലഫുകളുടെയും ലോക സലഫീ ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന
എന്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബ്ബലപ്പെടുത്തുകയാണ് "
അൽ ഇസ് ലാഹ് മാസിക
2018 ജൂൺ പേ:36
✍ Aboohabeeb payyoli
⏺⏺⏺⏺⏺⏺⏺⏺
അടുത്ത വൈരുദ്ധ്യം
അടുത്ത ദിവസം
🔹🔹🔹🔹🔹🔹🔹🔹