ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 17 May 2018

തറാവീഹിനിടയിലെ സ്വലാത്ത് ചൊല്ലൽ

ഫതാവൽ കുബ്റയിൽ ഇബ്നു ഹജർ[റ]നോട് വന്ന ചോദ്യത്തിന് അവിടുന്ന് നൽകിയ മറുപടി:തറാവീഹിനിടയിൽ എന്ന സ്ഥലവിശേഷണത്തോടെ ഒരു സ്വലാത്തുണ്ടെന്ന് കരുതി വല്ലവനും സ്വലാത്ത് ചൊല്ലുന്നുണ്ടെങ്കിൽ അവനെ തടയണം. തറവീഹിനിടയിൽ എന്ന വിശേഷണമില്ലാതെ- സ്വലാത്ത് എപ്പോഴും സുന്നത്തല്ലേ എന്ന് കരുതി തറാവീഹിനിടയിൽ കൊണ്ടുവരുന്നവനെ തടയരുത്.[ഫതാവൽ കുബ്റാ 1-266]
ഇന്ന് എല്ലാ മുസ്ലിം പള്ളികളിലും തറാവീഹിനിടയിൽ സ്വലാത്ത് നടന്നു വരുന്നു.തറാവീഹിന്റെ സ്വലാത്ത് എന്നതിനെ ,അത്തഹിയ്യാത്തിലെ സ്വലാത്ത് എന്ന പോലെ ഒരു സ്ഥല നിർണയ സ്പെഷ്യൽ സ്വലാത്ത് ആയി കരുതിക്കൊണ്ടല്ല, മറിച്ച്-നിങ്ങൾ സ്വലാത്ത് ചൊല്ലുക എന്ന കല്പപനക്ക് പരമാവധി വഴങ്ങാൻ ശ്രമിക്കുക എന്ന നിലക്കാണ്.ഈ വഴങ്ങൽ മറ്റു സമയത്തുമുണ്ട്.യോഗം പിരിയുമ്പോൾ ,ആശീർവദിക്കുമ്പോൾ........ഇതൊന്നും ഒരു സ്ഥല സമയ നിർണിത സ്വലാത്തല്ല. വക്രബുദ്ധിക്ക് ഇഷ്ടപ്പെടാത്തതൊക്കെ നരകത്തിലാക്കുന്ന ബിദഈ ശൈലിക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് ചുരുക്കം!