*തറാവീഹ് 20 റകഅത്തെന്ന് മുജാഹിദ് സ്ഥാപക നേതാക്കളും പാഠപുസ്തകവും*
മുജാഹിദ് പ്രസ്ഥാന സ്ഥാപക നേതാക്കളായ ഇ കെ. മൗലവി, ടി കെ. മൗലവി, എം സി സി. മൗലവി, തുടങ്ങിയവര്‍ ചേര്‍ന്ന് രചിച്ച മുജാഹിദ് മദ് റസാ പാഠപുസ്തകമായ 'കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്' എന്ന ബുക്കില്‍ പറയുന്നത് കാണുക: 'തറാവീഹ് 20 റക് അത്താണ്, എല്ലാ ഈരണ്ട് റക് അത്തിലും സലാം വാജിബാണ്.(കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്:പേജ്/28-29)(ഒന്നാം പതിപ്പ്:1923), 'തറാവീഹ് നിസ്കാരം റമളാനില്‍ മാത്രമേ ഉള്ളൂ, സമയം വിത് റിന്റെ സമയം തന്നെ, ഇത് 20.റക് അത്താണ്, എല്ലാ ഈരണ്ട് റക് അത്തിലും സലാം വാജിബുണ്ട്.(കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്:പേജ്/34)(ആറാം പതിപ്പ്-1936).
✍ *ഖുദ്സി*