ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 29 May 2018

സംഘടിത സകാത്തിന് ബാങ്ക് പലിശയുമായി വഹാബികൾ !!!



*സംഘടിത സകാത്തിന് ബാങ്ക് പലിശയുമായി വഹാബികൾ !!!*

സകാത്ത് മുതൽ അർഹതപ്പെട്ടവർക്ക് കൊടുക്കാതെ ബാങ്കിൽ നിക്ഷേപിച്ചിട്ട്- അതിന്റെ പലിശയായി കിട്ടിയ 939 രൂപയുടെ ബർകത്തുള്ള-വഹാബികളുടെ കണക്ക് കണ്ടോളൂ.....

*KNM കാരാപ്പറമ്പ് ശാഖാ സകാത്ത് സെൽ 2005 ഒക്ടോബർ മുതൽ 2006 സെപ്തംബർ വരെയുള്ള വരവ് ചിലവ് കണക്ക്...!!!*
-
*മുൻവർഷത്തെ ബാക്കി*--- *41104.60*

- *മേൽ പറഞ്ഞ കാലയളവിൽ മൊത്തം വരവ്---265522*

- *ബാങ്ക്പലിശ ---939*

N:B-മുൻവർഷത്തെ ബാക്കി എന്നാൽ ,ആളുകളിൽ നിന്ന് സകാത്തിന്റെ സംഘടിത പിരിവ് നടത്തിയിട്ട് ചിലവഴിക്കാതെ ബാങ്കിലിട്ട തുക...!!!
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/05/blog-post_840.html
ബാങ്ക് പലിശ എന്നാൽ -ബാങ്കിൽ നിന്ന് സംഘടിത സകാത്ത് ഫണ്ടിലേക്ക് കിട്ടിയ സംഖ്യ അല്ല. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ ,അവന്റെ അവകാശമായി പ്രഖ്യാപിച്ച സകാത്ത് സംഖ്യ സംഘടിത സകാത്തെന്ന പേരിൽ പിരിച്ചിട്ട് ,ബാങ്കിലിട്ട വകയിൽ കിട്ടിയ പലിശയാണ്....!!!.... *അരച്ചാൺ വയറിന്റെ വിശപ്പടക്കാൻ കഴിയാതെ - പ്രായമായിട്ടും മംഗല്യ സൗഭാഗ്യമില്ലാതെ നാൽ ചുമരുകളോട് സങ്കടം പറഞ്ഞ് വിതുമ്പി വിതുമ്പി കുടിലുകളിൽ കഴിയുന്ന - പ്രാരാബ്ദങ്ങളും പ്രയാസങ്ങളുമായി ഒന്നുറക്കെ കരയാൻ പോലുമാകാതെ കാലം കഴിച്ചുകൂട്ടുന്ന - പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇസ്ലാം ആസൂത്രണം ചെയ്ത സകാത്തെന്ന പരിപാവന സംവിദാനത്തെ ചൂണ്ടിക്കാണിച്ച് ശേഖരിച്ച ഫണ്ട് ,ബാങ്കുകൾ 12 ഉം 15ഉം ശതമാനം പലിശക്ക് മറിച്ച് കൊടുക്കാൻ ഉതകുന്ന രൂപത്തിൽ ,ബാങ്കിൽ നിക്ഷേപിച്ച കൊടും ക്രൂരതയെ എങ്ങിനെയാണ് വാക്കുകളിൽ വരച്ചുകാട്ടുക.....!!!....* സ്ഥാപനങ്ങൾക്കും സംഘടനകൾക്കും സകാത്ത് നൽകണമെന്ന അഭ്യർത്ഥനയുമായി പുരോഗമന മാസികകളുടെ പെട്ടിക്കോളങ്ങളിൽ നിറയുന്ന പരസ്യങ്ങൾ വേറെയും....!....സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ നൽകണ്ട എന്നല്ല പറഞ്ഞ് വരുന്നത്...... അത്തരം വിഷയങ്ങൾക്ക് സകാത്ത് മുതൽ നൽകാതെ  മറ്റ് മുതലുകൾ വിനിയോഗിക്കുക...... *സകാത്ത് മുതൽ സംഘടിത സക്കാത്തെന്ന കൊട്ടയിലേക്ക് വലിച്ചെറിയാതെ - എന്റെ സകാത്ത് കൊടുക്കാനായി ഞാൻ തന്നെ രംഗത്തിറക്കുക....* ലോകം മുഴുവൻ കൂരിരുട്ടിന്റെ കരിമ്പടം വാരിപ്പുതച്ചുറങ്ങുന്ന  പാതിരാ കഴിഞ്ഞ സമയത്തു പോലും - കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നിസ്കാരപ്പായയിൽ മുഖമമർത്തിക്കരയുന്ന നൂറ് കണക്കിന് കണ്ണുകൾ ....... ഓരോ ഗ്രാമങ്ങളിലെയും നൂറ് കണക്കിന് വീടുകളിൽ കാത്തിരിക്കുന്നത്- *ഈ കുറിപ്പ് വായിക്കുന്ന നിങ്ങളെത്തന്നെയാണ്.....* തണുപ്പു തുപ്പുന്ന മുറികളിലെ കറങ്ങുന്ന കസേരകളിലിരുന്ന് ചെറുതോ വലുതോ ആയ സ്വന്തം സാമ്രാജ്യത്തിന്റെ ചെങ്കോലേന്തുന്നതിനിടയിൽ ഔദ്യോഗികതകളുടെ ഉടയാടകളഴിച്ച് വച്ച്- പാവങ്ങളുടെ ഇടയിലേക്ക് നിങ്ങൾക്കൊന്നിറങ്ങി ചെല്ലാനായാൽ ..... നിങ്ങൾ ലോകത്തിലെ മികച്ച ഭാഗ്യവാനായിരിക്കും.... *ആളും അഡ്രസുമില്ലാത്ത അനാഥ പ്രേതങ്ങളെപ്പോലെ പലിശയുടെ മേശവലിപ്പിലേക്ക് തല ചാക്കാനായി/ അതല്ലെങ്കിൽ ആരോ ആർക്കോ എപ്പോളോ എന്തിനോ കൊടുക്കുന്ന ഒരു അലങ്കാരമായി സ്വന്തം സക്കാത്ത് മുതൽ നൽകുന്നതിന് മുമ്പ്- എന്റെ സകാത്ത് മുതൽ ഞാൻ തന്നെ കൊടുത്തു കൊള്ളാമെന്ന് താങ്കൾക്കൊന്ന് തീരുമാനിച്ചു കൂടേ.......* താങ്കൾ പോകുമ്പോൾ സ്വന്തം മക്കളെക്കൂടി കൂടെ കൂട്ടുന്നത് നന്നായിരിക്കും... *ദാരിദ്രമെന്തെന്നറിയാത്ത മക്കൾ ,പാവങ്ങളുടെ റിയൽ സീനുകൾ കാണുന്നത് - വയസ് കാലത്ത് നിന്നെ പരിചരിക്കുന്നതിൽ നാഴികക്കല്ലാകുമെന്നത് സൈക്കോളജിക്കൽ തിയറിയാണ്....* അഞ്ചും ആറും ATM കാർഡുകളും ചുമന്ന്- പതിനായിരങ്ങൾ മുടക്കി ഒരായുസു മുഴുവനിടാനുള്ള ഡ്രസ് ഒറ്റപ്പെരുന്നാളിന് പൊടിച്ചു തീർക്കുമ്പോഴും night ഡ്രസുകളും, bathroom ഡ്രസുകളും ,വീടിനകത്തെ ഡ്രസുകളും, പുറത്തെ 
ഡ്രസുകളുമായി നീയും കുടുംബവും അരങ്ങ് തകർക്കുമ്പോൾ - *പിറ്റേന്ന് ധരിക്കാൻ ഷർട്ടില്ലാത്തതിനാൽ തലേ രാത്രി ഷർട്ട് ധരിക്കാതെ അർധ നഗ്നനായി കിടന്നുറങ്ങുന്ന അനാഥ ബാല്യങ്ങളെ നീ മറക്കരുത്.4ഉം5ഉം മോഡൽ ബിരിയാണികളുമായി മെഗാ ഭക്ഷ്യമേള തന്നെ നിന്റെ വീട്ടിലൊരുക്കുമ്പോൾ റേഷൻ കഞ്ഞിയും ചുട്ട പപ്പടവുമായി ആർത്തിയോടെ പാത്രത്തിലേക്ക് നീളുന്ന കൈകളുടെ ഉടമകളായി നൂറ് കണക്കിന് അനാഥകളും വിധവകളും ,അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി നമുക്ക് ചുറ്റുമുണ്ടെന്നത് നിന്റെ ഓർമ്മയിലുണ്ടാകട്ടെ...!ഡ്രസെടുക്കാൻ പോകുമ്പോൾ പാവപ്പെട്ട ഒരു കുട്ടിയെയെങ്കിലും കൂടെക്കൂട്ടാനോ-അവർക്കുള്ള ഡ്രസിന്റെ കാഷ് മാറ്റി വക്കാനോ- വീട്ടിലെ വലിയ ഭക്ഷണത്തിന്റെ പങ്കിലൊന്ന് അയൽവീട്ടിലേക്കായി മാറ്റി വക്കാനോ- സകാത്തിന്റെ മുതൽ നീയും മക്കളും കൂടി നേരിട്ടേല്പിക്കാനോ തയ്യാറാകുന്നതിന്റെ ഗുണമറിയണമെങ്കിൽ ,ഏറ്റ് വാങ്ങുന്ന അനാഥകളുടെ -അശരണരുടെ -ആലംബഹീനരുടെ -കുരുന്നു കുട്ടികളുടെ കണ്ണുകളിലുറവയെടുക്കുന്ന നീർത്തുള്ളികൾ കാണണം... ആ കണ്ണു നീർത്തുള്ളികളുടെ പിന്നിൽ നിന്റെ ഇരു ലോക വിജയമൊളിച്ചിരിക്കുന്നുണ്ടെന്ന് നീ അറിയണം.... ഒരിക്കൽ നീ മരിച്ചെന്നറിഞ്ഞാൽ കണ്ണീരൊഴുക്കിയുള്ള പ്രാർത്ഥനയിൽ നിന്നെയുൾപ്പെടുത്താൻ ,സമ്പത്തിന്റെ അളവ് കോലിൽ നീ അണച്ച് കൂട്ടിയവരല്ല-പട്ടിണിപ്പാവങ്ങളേ ഉണ്ടാകൂ എന്നും നീ മനസിലാക്കണം....*

  തിരു നബിയുടെ കുടുംബത്തിന് സകാത്ത് അനുവദനീയമല്ലെന്നതും സകാത്ത് 

ഉൽപതിഷ്ണുക്കൾ പറയും പോലെ സംഘടിതമായി നൽകരുതെന്നതുമൊക്കെ

 പ്രമാണങ്ങളാണ്....... യുക്തിയാണ് ചിലർക്കിന്ന് മതത്തേക്കാൾ വലിയ പ്രമാണം....!.... *സകാത്ത് വിശപ്പു മാറ്റാനല്ലേ- പാവങ്ങളെ സഹായിക്കാനല്ലേ-സംഘടിത സകാത്തായി നൽകുമ്പോൾ പല ഗുണങ്ങളില്ലേ-  പുണ്യമല്ലേ--- എന്ന് തുടങ്ങി നീണ്ട് പോകുന്ന യുക്തി ന്യായങ്ങളാണ് പുത്തൻ ,പുരോഗമന പ്രസ്ഥാനക്കാർ നിരത്തുന്നത്..!!!... വിശപ്പ്  സഹിക്കവയ്യാതെ സകാത്ത് മുതൽ ഭക്ഷിക്കാൻ ഒരുങ്ങിയ പേരക്കുട്ടിയുടെ വായിൽ കയ്യിട്ട് ഭക്ഷണം പുറത്ത് കളയിച്ച പ്രവാചക തിരുമേനി ,ഇത്തരക്കാരുടെ ഒരു യുക്തിക്കും മതത്തിൽ സ്ഥാനമില്ലെന്ന്‌ പഠിപ്പിച്ചത് നാമാരും മറന്നിട്ടില്ല...........* സാന്ത്വനത്തിന്റെ തൂവൽസ്പർശമാകേണ്ട സകാത്ത് പോലും സംഘടിതമെന്ന പേര് പറഞ്ഞ് ബാങ്കിലിട്ട് പലിശ വാങ്ങി  ഐക്യത്തിന്റെ വക്താക്കളാകാൻ ശ്രമിച്ച വഹാബികൾ, കേരളത്തിൽ കാലുകുത്തിയത് ഐക്യസംഘമെന്ന പേരിലായത് യാദൃശ്ചികം മാത്രം.....!!!..... സകാത്ത് പോലുള്ള  അമലുകൾ ഇത്തരക്കാരെ എല്പിച്ച് നശിപ്പിക്കണോ അതോ മതം നിഷ്കർശിക്കുന്ന രൂപത്തിൽ നേരിട്ട് കൊടുക്കണോ എന്ന്  ഓരോ വിശ്വാസിയും ചിന്തിക്കട്ടെ...!!!

*മാത്രവുമല്ല-മുജാഹിദുകള്‍ ഈകാലം വരെയും സംഘടിത സകാത്ത് നടത്തിയിരുന്നത് പല ന്യായങ്ങളും പറഞ്ഞായിരിന്നു. ഇതിനെല്ലാം എതിരായി മുജാഹിദുകളുടെ തന്നെ അല്‍ഇസ്ലാഹ് മാസികയില്‍ അതിനെല്ലാം മറുപടി അവർ തന്നെ എഴുതിവെച്ചിരിക്കുന്നു ...!.. പോരാത്തതിന്, സംഘടനക്കാർ സകാത് ഒാഹരി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു എന്ന് വിശദമായി അല്‍ഇസ്ലാഹ് മാസികയിൽ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു[അല്‍ഇസ്ലാഹ് മാസിക , ജൂൺ 2015]*

*സകാത്ത് പോലുള്ള ആരാധനകൾ സംഘടിത സകാത്തെന്ന പേരിൽ ഏതെങ്കിലും സംഘടനക്കാരെ ഏല്പിപിക്കണോ/സ്വയം നൽകണോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക....!... സമ്പത്ത് നിങ്ങളുടേതാണ്... ഖബർ നിങ്ങളുടേതാണ്... മഹ്ഷറ നിങ്ങളുടേതാണ്... അവിടെ രക്ഷപ്പെടാനുതകുന്ന ചിന്തയും നിങ്ങളുടേതാകട്ടെ........!!!....*

നല്ലത് പറയാനും നല്ലതുൾക്കൊള്ളാനും നാഥൻ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ..
     *ഖുദ്സി*       

അല്‍ഇസ്ലാഹ് മാസിക  2015 ജൂൺ മാസത്തിലെ ഏതാനും പേജുകൾ താഴെ കൊടുക്കുന്നു. വ്യക്തമായി വായിക്കേണ്ടവർ ഇമേജിൽ ഒന്ന് തൊടുക...!!!