ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 17 May 2018

ബാങ്കിനു മുൻപ് സ്വലാത്ത് ചൊല്ലൽ

ബാങ്കിന്റെ മുൻപ് സ്വലാത്ത്
ചൊല്ലുന്നത് ബിദ്'അത്താണെന്ന് ഷാഫി
മദ്'ഹബിലെ പണ്ഡിതർ ഇബ്നു ഹജർ അൽ
ഹൈതമി തന്റെ ഫതാവയിൽ പറഞ്ഞിട്ടുണ്ടോ?

--

അത്  നിരുപാദികം ബിദ്അത്താണന്ന് ഫതാവൽ കുബ് റയിൽ പറഞ്ഞിട്ടില്ല.

ബാങ്കിനും ഇഖാമത്തിനും മുമ്പ് സ്വലാത്ത് ചൊല്ലൽ സുന്നത്താണെന്ന്  ശൈഖുൽ കബീറുൽ ബകരി [റ]. പറഞ്ഞത് ഫത്ഹുൽ
മുഈൻ 106 പേജിൽ പറഞ്ഞിട്ടുണ്ട്

പ്രത്യേകം  സുന്നത്തില്ലെന്ന് പറയുന്നവർ പറയുന്നത്  സ്വലാത്ത് ആ സമയത്ത് ചൊല്ലി എന്നത് നിരുപാദികം തെറ്റാണെന്നല്ല.

ആ സമയത്ത് പ്രത്യേ സുന്നത്തുണ്ടെന്ന് കരുതിക്കൊണ്ട് ചൊല്ലരുത് എന്നാണ്.


ഇമാം ഇബ്നു ഹജർ റ പറയുന്നത് കാണുക
فمن اتي ذلك معتقدا سنينه في ذلك المحل المخصوص نهي عنه فتاوي الكبري١ ٢١٤
ആ സമയത്ത് പ്രത്യേകം സുന്നത്തുണ്ടെന്ന് കരുതി കൊണ്ട് ചൊല്ലരുത്
ഫതാവൽ കുബ്റ I/214

എന്നാൽ സുന്നികൾ പതിവാക്കാറുളള  റാതീബുകളും മറ്റും പ്രതേകം സുന്നത്തില്ലാത്തിടത്ത് സുന്നത്തുണ്ട് എന്നോ  സമയം   നിർണയിച്ചു തരാത്തിടത്ത് അങ്ങനെ നിർണയിക്കുന്നതിന് പ്രതേകം പുണ്യമുണ്ടന്നോ സുന്നികൾ കരുതാറില്ല.

സാഹജര്യങ്ങളും സന്ദർഭങ്ങളും നോക്കി ചെയ്യുന്നു എന്ന് മാത്രം '   അങ്ങനെ പ്രത്യേകകം കരുതാതെ എപ്പോഴും ചെയ്യാവുന്ന കർമങ്ങൾ ഒരു സമയത്ത് ചെയ്തു എന്നത് കൊണ്ട് മാത്രം തെറ്റാണെന്ന് ഒരിക്കലും തെളിയിക്കാൻ ആർക്കും സാദ്യമല്ല.