ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 16 May 2018

തറാവീഹ് 20 റകഅത്തെന്ന് മുജാഹിദ് നേതാവ് കെ എം മൗലവി

*തറാവീഹ് 20 റകഅത്തെന്ന് കെ എം മൗലവി*

*1920കള്‍ക്ക് ശേഷം കേരളത്തില്‍ ഉടലെടുത്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ അന്നത്തെ നേതാവായ കെ എം മൗലവി* അദ്ധേഹം പുറത്തിറക്കിയിരുന്ന 'അല്‍ മുര്‍ശിദ്' പത്രത്തില്‍ തറാവീഹിനെ കുറിച്ചു പറയുന്നത് കാണുക: 'ഉമര്‍(റ)വിന്റെ കാലത്തു തന്നെ ഇരുപത് റക് അത്തും വിത് റും നിസ്കരിക്കാറുണ്ടായിരുന്നുവെന്ന് സായിബ് ബ്നു യസീദ് പറഞ്ഞതായി ബൈഹഖി രിവായത്ത് ചെയ്തിട്ടുണ്ട്, ഇതിന്റെ ഇസ്നാദ് സ്വഹീഹാണെന്നു ഇമാം നവവി(റ) തന്റെ 'ഖുലാസ്വ'യില്‍ പറഞ്ഞതായി മുല്ലാ അലിയ്യുല്‍ ഖാരി 'മിര്‍ഖാത്തി'ല് പറയുന്നു. (അല്‍ മുര്‍ശിദ്:പുസ്തകം-1, പേജ്/384). കെ എം മൗലവി പിന്നെയും പറയുന്നു: 'ഇരുപത് റക് അത്തായിട്ടാണ്. ഇവിടങ്ങളില്‍ മാത്രമല്ല മിക്ക മുസ് ലിം രാജ്യങ്ങളിലും നിസ്കരിച്ചു വരാറ്, അത് പത്ത് സലാമോടു കൂടി നിര്‍ വ്വഹിക്കണം എന്ന നിബന്ധനയുമുണ്ട്. (അല്‍ മുര്‍ശിദ്:പുസ്തകം-2, പേജ്/395), തുടര്‍ന്ന് കെ എം മൗലവി പറയുന്നു: 'മാത്രമല്ല ഉബയ്യുബ്നു ക അബ്(റ) ഉമര്‍ ബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് മദീനയില്‍ തന്നെ ഇരുപത് റക അത്ത് തറാവീഹ് നിസ്കരിച്ചതായി മാലിക് ഇമാമിന്റെ 'മുവത്ത്വ' മുതലായ പല കിത്താബുകളിലും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. (അല്‍ മുര്‍ശിദ്:പുസ്തകം-2, പേജ്/396). വീണ്ടും കെ എം മൗലവി തന്നെ പറയുന്നു: 'ജനങ്ങള്‍ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് റമളാനില്‍ 23.റക് അത്ത് നിസ്കരിച്ചിരുന്നു എന്ന് യസീദ് (റ) മാലിക്കിനോട് പറഞ്ഞു. ഈ സ്നദ് ബുഖാരിയുടേതാണ്.(അല്‍ മുര്‍ശിദ്:പുസ്തകം-3, പേജ്/416)
          ✍ *ഖുദ്സി*