ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 11 May 2018

അടിവസ്ത്ര വിഷയം വഹാബികൾ വിവാദമാക്കിയതെന്തു കൊണ്ട്?

മഹാ പുരോഗമനവാദികളും നവോത്ഥാന നായകരുമായ വക്കം മൗലവിയുടെയും കെ എം സീതിയുടെയും താഴ്‌വഴിയിലെ ഇപ്പോഴത്തെ പ്രതിനിധിയാണല്ലോ മുജാഹിദ് ബാലുശ്ശേരി. ശംസുദ്ധീന്‍ പാലത്ത്, എം എം അക്ബര്‍, ജൗഹര്‍ മുനവ്വര്‍, ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരുടെയൊക്കെ കൂടെ മുജാഹിദ് /സലഫി/വഹാബി ധാരക്കു വേണ്ടി മുന്നിൽ നിന്നു ആദർശ പ്രഭാഷണം നടത്തുന്ന സലഫീ പ്രഭാഷകന്‍. സുന്നികളായ കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലണം, ഹജ്ജിന് പങ്കെടുക്കുന്നതില്‍ ഭൂരിപക്ഷവും ബഹുദൈവ വിശ്വാസികളായതുകൊണ്ടാണ് അവിടെ ദുരന്തങ്ങള്‍ ഉണ്ടാകുന്നത്, മർകസ് തകര്‍ത്താല്‍ ഒരു പത്ത് കൊല്ലം കൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാം തുടങ്ങി ഒരുപാട് സദുപദേശങ്ങള്‍ ബാലുശ്ശേരിയുടേതായി ഇപ്പോഴും വിവിധ സലഫീ പ്രസിദ്ധീകരണാലയങ്ങളിലും വേദികളിലും ലഭ്യമാണ്. മുസ്‌ലിം സ്ത്രീകളെ അടിപ്പാവാട ഉടുപ്പിച്ചത് മുജാഹിദ് പ്രസ്ഥാനമാണ് എന്നൊരു അവകാശവാദവും മൂപ്പരുടെതായി നേരത്തേ പ്രചാരത്തിലുണ്ടായിരുന്നു. സ്ത്രീകള്‍ ജോലി ചെയ്യുന്നതിന്റെ പ്രശ്‌നം വൃത്തികെട്ട അടിവസ്ത്രം വീട്ടില്‍ അലക്ഷ്യമായി കിടക്കുന്നതും അത് മൂലം അതിഥികള്‍ക്കും മറ്റു ആളുകള്‍ക്ക് വീട്ടില്‍ കയറാന്‍ കഴിയാത്തതുമാണെന്ന അദ്ദേഹത്തിന്റെ പ്രഭാഷണമാണല്ലോ പുതിയ ചര്‍ച്ച.
എന്തുകൊണ്ടായിരിക്കും അലക്ഷ്യമായി കിടക്കുന്ന ആ അടിവസ്ത്രം മുജാഹിദ് ബാലുശ്ശേരിയെ ഇത്രമേൽ നോവിപ്പിച്ചിട്ടുണ്ടാവുക? അല്ലെങ്കിലും നവോത്ഥാനത്തിന്റെ ഭാഗമായി തങ്ങള്‍ ഉടുപ്പിച്ചതെന്ന് മുജാഹിദുകള്‍ വിശ്വസിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ഇങ്ങന അലക്ഷ്യമായി കിടക്കുന്നത് കണ്ടാല്‍ ഏത് മുസ്ലിം ഉത്പതിഷ്ണുവിനാണ് ഹാലിളകാതിരിക്കുക? കേരളത്തിലെ സലഫി നവോഥാനത്തിന്റെ കൊടിയടയാളമാണല്ലോ ആ വസ്ത്രങ്ങൾ. ആ കൊടി നീണാൾ വാഴണം എന്ന് ഒരു മുജാഹിദുകാരൻ ആഗ്രഹിക്കാതിരിക്കുന്നതെങ്ങിനെ?Abdurahman Pkm