ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 11 December 2018

നബിദിനമാഘോഷിക്കണമെന്ന് വഹാബീ നേതാവ് ഇ കെ മൗലവി !

- നബിയുടെ ജന്മദിനം- 
നബി ദിനം ആഘോഷിക്കണം- ഒഹാബീ പൂര്‍വ്വകാല നേതാവ്  (ഇ കെ മൗലവി)
....................................................................
... ലോകഗുരുവായ മുഹമ്മദ് നബി(സ്വ) ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ ഭൂജാതനഅയത്. ഈ ശിശു ഭൂജാതനഅയതും വളര്‍ന്നുവന്നതും കേവലം മറ്റു ശിശുക്കളില്‍ നിന്നും വ്യത്യസ്തമായ നിലയിലായിരുന്നുവെന്നുള്ളതു ചരിത്ര പ്രസിദ്ധമാണ്. സാധാരണ കുട്ടികളില്‍ കാണാറുള്ള വിക്ര്തിത്തരമോ കോമാളിത്തരമോ നമ്മുടെ ശിശുവില്‍ കണ്ടിരുന്നില്ല. ബാല്യകാലമാകട്ടെ പരിപാവനവും പരിശുദ്ധവുമായിരുന്നു. യൗവനത്തോടുകൂടി അദ്ധേഹത്തിന്റെ ആ നില പരിശുദ്ധതയില്‍ നിന്നു പരിശുദ്ധതയിലേക്ക് ത്വരിതഗമനംചെയ്തുകൊണ്ടേയിരുന്നു. അങ്ങിനെ അദ്ധേഹം ജനങ്ങളുടെ കണ്ണിലുണ്ണീയായി വളര്‍ന്നുവന്നു. .......
.... ആ മഹാപുരുഷന്‍ മുഹമ്മദ് നബി(സ്വ) ഭൂജാതനായത് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണല്ലോ, ആ മാസം വരുമ്പോള്‍ ലോകത്തുള്ള മുസ്ല്‍മാന്മാരൊക്കെ ആഹ്ലാദഭരിതരായി കാണപ്പെടുന്നു. നബിദിനം കൊണ്ടാടുന്നു. എന്നാല്‍ ആ നബിയെ അഥവാ അദ്ധേഹത്തിന്റെ ആജ്ഞകളെ അക്ഷരം പ്രതി സ്വീകരിക്കുകയും ഓരോരുത്തരും അവരുടെ ജീവിതത്തിലേക്ക് നബി തിരുമേനിയുടെ ചര്യകളെ പകര്‍ത്തുവാന്‍ ശ്രമിക്കുകയുമാണ് ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ നാം ചെയ്യേണ്ടത്. അതിന്നും പുറമെ നബിതിരുമേനി മാനവലോകത്തിനു നല്‍കിയിട്ടുള്ള ദൗത്യത്തേയും തിരുമേനിയുടെ സച്ചരിതങ്ങളേയും പ്രസംഗങ്ങള്‍ വഴിയും ലഘുലേഖകള്‍ വഴിയായും ചെറുഗ്രന്ഥങ്ങള്‍ മുഖേനെയും ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നതു കൊണ്ടാണ് നാം നബിദിനം കൊണ്ടാടേണ്ടത്. നബിയുടെ കാല്പാടനുസരിച്ചു ജീവിക്കുവാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
ഒഹാബീ മുന്‍കാല നേതാവ് - ഇ കെ. മൗലവി (നവ പ്രഭ: പുസ്തകം: 1 , ലക്കം: 11, 12 ,) (പേജ്-34-35) (1959 ആഗസ്റ്റ്-സെപ്തമ്പര്‍ -1379 മുഹര്‍റം-സഫര്‍)
<<<<<<<<<<<<<<<<<<<<<<