*ഈസാ നബിദിനാഘോഷവുമായി വഹാബികൾ...❗🤭*
👇👇👇👁️👁️👁️
✍️ക്രൈസ്ത ലോകം ഡിസംബർ മാസത്തിൽ യേശുവിന്റെ ജൻമദിന ആഘോഷത്തിന്റെ തിരക്കിലാണ്.മുഹമ്മദ് നബി തങ്ങളുടെ ജൻമദിനം കൊണ്ടനുഗ്രഹീതമായ റബീഉൽ അവ്വലിൽ മുസ്ലിംകൾ സന്തോഷം പ്രകടിപ്പിക്കുമ്പോൾ 1920 കളിലെ വഹാബീ നേതാക്കൾ ഒപ്പം ചേരുകയും ലോകം മുഴുവൻ സന്തോഷിക്കുന്നെന്ന് റേഡിയോ പ്രഭാഷണം പോലും നടത്തുകയും ചെയ്തതാണ്.പിന്നീട് നവോത്ഥാനം തലക്ക് പിടിച്ചപ്പോൾ, സ്വന്തം ആചാര്യരെ വരെ നരകത്തിലാക്കി- നബിദിനത്തിനെതിരെ ഉറഞ്ഞു തുള്ളി-വഹാബികൾ രംഗത്തെത്തിയിരുന്നു... പക്ഷേ, പ്രമാണങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ ,റബിഉൽ അവ്വലിൽ നബി സന്ദേശ യോഗങ്ങളും നബി സിമ്പോസിയങ്ങളും മീലാദ് പ്രഭാഷണങ്ങളുമൊക്കെയായി വഹാബികൾ കളം നിറയുന്നതാണ് കാണാൻ കഴിഞ്ഞത്.എന്നാലും കുഞ്ഞാടുകളിൽ പലർക്കും ഇതൊന്നും ദഹിക്കുന്ന രൂപത്തിലല്ലായിരുന്നു കാര്യങ്ങൾ. മൗലവിമാർ പഠിപ്പിച്ച ഓരോ കുരുട്ടു ചോദ്യങ്ങളുമായവർ സ്വയം സമാധാനിച്ചു കൊണ്ടിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതായിരുന്നു- ''നിങ്ങളെന്തു കൊണ്ട് ഈസാ നബിയുടെ ജൻമദിനമാഘോഷിക്കുന്നില്ല'' എന്നത്... എന്ത് ചെയ്യാനാണ്- വഹാബികൾ തന്നെ അതിനുത്തരവുമായി രംഗത്തെത്തിക്കഴിഞ്ഞു.ഈസാ നബി ജീവിതവും സന്ദേശവുമെന്ന പ്രമേയത്തിൽ, ''യേശുവിന്റെ ജനന മാസമെന്ന് ക്രൈസ്തവർ'' വിശ്വസിക്കുന്ന ഡിസംബറിലെ സമയങ്ങൾ ചിലവഴിക്കാൻ വഹാബികൾ അരയും തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞു... എന്നാലും എന്റെ മൗലവിമാരേ- ഇത്ര പെട്ടെന്ന് ഈസാ നബിദിനവും നിങ്ങൾ ഈ രൂപത്തിൽ കൈകാര്യം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല...!... മുസ്ലിംകൾ റബിഉൽ അവ്വലിൽ, പ്രത്യേക സ്റ്റേജും പരിപാടികളും തിരു നബിയുടെ മദ്ഹ് പറച്ചിലുകളുമായി ഒരുമിച്ചു കൂടുമ്പോൾ- കൃസ്തീയ വിശ്വാസമനുസരിച്ച് യേശുവിന്റെ ജനന മാസമായ ഡിസംബറിൽ പ്രത്യേക സ്റ്റേജും പരിപാടികളും ഈസാ നബിയുടെ മദ്ഹ് പറച്ചിലുമായി നിങ്ങളുമങ്ങ് ഒരുമിച്ച് കൂടൂ... കാര്യങ്ങൾ വളരെ ഭംഗിയായി നടക്കട്ടെ... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
സ്നേപൂർവ്വം...
*ഖുദ്സി*
16-10 -2020