സിഹ്റിലെ ശിർക്ക് ,ചവിട്ടിക്കൂട്ടി ഇങ്ങിനെ ഒടിക്കണമെന്നത് മുജാഹിദ് പൗരോഹിത്യ സഭയായ KJU വിന്റെ 23-5-2017 ലെ തീരുമാനമാണിത്.വഹാബീ പാതിരിമാരിൽ പെട്ട 13 വലിയ പാതിരിമാർ ഒപ്പിട്ട വിശുദ്ധ പ്രമാണം...!....കാര്യകാരണ ബന്ധത്തിലതീതമായതിലെ ശിർക്ക് അവ്യക്തതയുടെ കുടത്തിലിറക്കി തൗഹീദാക്കി.ഇത് കേട്ട കുഞ്ഞാടുകൾ വാ പൊളിച്ച് മാനത്തേക്ക് നോക്കിയെങ്കിലും തൗഹീദ് കൂട്ടിയൊട്ടിച്ച് ഗ്രൂപ്പുകളെ ഒറ്റപ്പൊത്തിലടക്കാനുള്ള ഐക്യശ്രമത്തിനിടയിലെ കാർമേഘക്കൂട്ടത്തിനിടയിലൂടെ മാനത്തൊന്നും കണ്ടില്ല... ഇതിനിടെ - മൈക്കിന്റെ മുമ്പിലോ പൊത്തകത്തിലോ വാരി വലിച്ചിട്ട് പ്രശ്നമുണ്ടാക്കരുതെന്ന കല്പന കൂടി എഴുതിച്ചേർത്ത് പുരോഹിതരെല്ലാം ഒപ്പിട്ടതോടെ സലഫീ ആപ്പീസിലെല്ലാം ശുഭം... ഈ ചീട്ടുമായി പടച്ചോന്റെ മുമ്പിലേക്ക് ചെല്ലാനൊക്കുമോന്ന് മൗലവിമാരെന്തിനറിയണം... അന്നവും വഹാബിസവുമാണല്ലോ അവർക്ക് വലുത്...! ''അല്ല മൗലവീ ,ശിർക്ക് ഫലിക്കുമോ ഇല്ലയോ''ന്ന് നാട്ടുകാര്‍ ചോദിച്ചപ്പോൾ നവോത്ഥാനം വീണ്ടും ശശി, ഇനി എന്ത് മറുപടി പറയും.വഹാബീ ഐക്യം ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചപ്പോൾ ,ഇത്തരം വിഷയങ്ങൾ മിണ്ടരുതെന്ന് അന്ത്യശാസനമിറക്കിയത് ഒന്നോ രണ്ടോ അണികൾ മൂന്നോ നാലോ ദിവസത്തേക്ക് ശ്വാസമടക്കിപ്പിടിച്ച് അംഗീകരിച്ചെങ്കിലും നാട്ടുകാർക്കെന്ത് വഹാബീ സഭ...!...എന്ത് മറുപടി പറയും.സിഹ്ർ ഫലിക്കുമെന്ന് പറഞ്ഞാൽ കുറേ വഹാബികൾ മുശ്രിരിക്കാകും. ഫലിക്കില്ലെന്നു പറഞ്ഞാൽ മറു ഭാഗത്തെ വഹാബികൾ മുശ്രിക്കാകും... മൗലവിമാരുടെ പൗരോഹിത്യ സഭ ഒപ്പിട്ട ഈ പഴങ്കടലാസുമായി മഹ്ഷറയിൽ ചെന്നിട്ടൊരു കാര്യവുമില്ല.ദജ്ജാലിറങ്ങുന്നതിന് മുമ്പെങ്കിലുമൊരു തീരുമാനമെടുക്കണം... വല്ലതും നടക്കുമോ എന്തോ...?
2017 ലെ ഒപ്പിട്ടൊപ്പിക്കൽ 2018 ഡിസംബർ 8 ലെ കടപ്പുറം സമ്മേളനത്തിൽ ബല്ലാത്തൊരൊപ്പിക്കലായി മാറി... അതായത് ഒരേ സ്റ്റേജിൽ സിഹ്ർ ശിർക്കായും ശിർക്കല്ലാതായുമുള്ള നവോത്ഥാനത്തിന്റെ മാലപ്പടക്കം പൊട്ടി...
👇👇👇👁👁👁😃
https://youtu.be/cK6D19QZIxo
ഏതാണ്ട് തൃശൂർ പൂരവും സലഫീ ഫെസ്റ്റും ഒന്നിച്ച് വന്ന പ്രതീതിയിൽ ... രണ്ടും കേട്ട അണികൾ വീണ്ടും മേപ്പോട്ട് നോക്കി... എന്താ കഥ... ആർക്കറിയാം... ഒരു വഹാബിക്കുമൊന്നും മനസിലായില്ല... പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്ന കോലത്തിലായി കടപ്പുറം സമ്മേളനത്തിന് പോയ വഹാബികൾ... കേരളത്തിലെ മുസ്ലിംകളെ മുശ്രിക്കാക്കാൻ വഹാബീ മൗലവിമാർ താത്കാലികമായി തട്ടിക്കൂട്ടിയ
നജ്ദിയൻ ഉസൂലാണ് വഹാബികളുടെ ജീവവായു...പക്ഷേ അത് തുറക്കുന്നതാകട്ടെ മുസ്ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി മാത്രവും...സുന്നികൾ ഉദ്ധരിക്കുന്ന പ്രമാണങ്ങൾക്കു മുന്നിൽ ശിയാ ആരോപണം നടത്തി ,സ്വന്തം അണികളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപെടാൻ ശ്രമിക്കലായിരുന്നു വഹാബീ മൗലവിമാരുടെ രീതി... അല്ലാഹു അല്ലാത്തവരിൽ നിന്ന് അദൃശ്യവും അഭൗതികവുമായ മാർഗത്തിൽ ഉപകാരമോ ഉപദ്രവമോ പ്രതീക്ഷിക്കൽ ശിർക്കാണെന്നും അതിനാൽ സിഹ്ർ ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാണെന്നും നബിക്ക് സിഹ്ർ ബാധിച്ചെന്ന ഹദീസ് ശിയാ നിർമിതിയെന്നും പറഞ്ഞ് ,വഹാബീ ഭരണമെന്നിവർ തന്നെ കൊട്ടിഘോഷിക്കുന്ന-മക്കത്തുണ്ടോ മദീനത്തുണ്ടോ എന്ന ചോദ്യമായിരുന്നു സ്ഥിരം തിയറി...
നബി(സ്വ) സിഹ് റ് ബാധിച്ചുവെന്നും അല്ലാഹു നബി(സ്വ)യെ രക്ഷപ്പെടുത്തിയെന്നും സൗദീ ഗ്രാന്റ് മുഫ്തിയായിരുന്ന "ഇബ്നു ബാസ്" ഹുക്മുസ്സിഹ് രി വല്‍ കഹാന എന്ന പുസ്തകത്തിന്റെ ഇരുപത്തിയാറാം പേജിൽ കുറിച്ചിട്ടത് സുന്നികൾ പഠിപ്പിച്ചതോടെ കുറച്ച് മൗലവിമാർ കൂടും കുടുക്കയുമെടുത്ത് നെട്ടോട്ടമോടി...
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് 2008 ൽ മടവൂർ വിഭാഗത്തിന്റെ സമ്മേളന നഗരിയില്‍ സപ്ലിമെന്റ് ആയി പുറത്ത് ഇറക്കിയ അല്‍ ഇസ്ലാഹ് മാസികയും തൗഹീദും നവയാഥാസ്ഥിതികരുടെ വൃതിയാനവും എന്ന പുസ്തകത്തിന്റെ 129 ആമത്തെ പേജും വ്യക്തമാക്കിയതോടെ വഹാബീ തൗഹീദ് ആകെപ്പാടെ സാമ്പാർ പരുവത്തിലായി...!...
സൗദീ വഹാബി പറഞ്ഞതംഗീകരിച്ചാൽ ,ഇസ്തിഗാസ ശിർക്കാക്കാനുന്നയിച്ച വഹാബീ ന്യായപ്രമാണങ്ങൾ മുഴുവനും പൊളിച്ചെഴുതേണ്ടി വരും.... അദൃശ്യം അഭൗതികം കാര്യകാരണ ബന്ധം തുടങ്ങിയ എല്ലാ വഹാബീ സ്വയം നിർമിതികളും അറബിക്കടലിലെറിയേണ്ടി വരും...അതോടെ-വഹാബീ വിടുവായിത്തങ്ങൾക്ക് ഇസ്ലാമിക പ്രമാണങ്ങളുമായി പുലബന്ധം പോലുമില്ലെന്നത് മാലോകർ മുഴുവനറിയും... അതല്ലാതെ-സിഹ്ർ ഫലിക്കും എന്ന് കണ്ണടച്ചങ്ങ് സമ്മതിക്കുന്നതിലൊതുങ്ങില്ല കാര്യങ്ങൾ... അതു കൊണ്ടാണ് 2017ൽ ഒപ്പിട്ടൊളിപ്പിച്ചത് 2018ലെ കടപ്പുറം സമ്മേളനത്തിൽ ചൈനയിലെ വൻമതിലിനെയും കവച്ച് വച്ച് വേറിട്ട് നിന്നത്... ഇനി എന്നുണ്ടാകും തീരുമാനങ്ങൾ എന്നോ തൗഹീദ് തീരുമാനമാകാതെ മരണപ്പെടുന്ന വഹാബികളുടെ കാര്യം എന്താകുമെന്നോ ഒരു വഹാബിക്കും ഒരു പിടുത്തവുമില്ല...ചുരുക്കത്തിൽ- സിഹ്ർ വിശദീകരിക്കുംതോറും വഹാബിസം ഒരു ഭാഗത്ത് തകർന്നടിയുന്നു... മറുഭാഗത്ത് മുശ്രിക്കാകുന്ന വഹാബികളുടെ എണ്ണം കൂടുന്നു... ദീൻ പൂർണമായ കാര്യം വഹാബികൾക്ക് മാത്രം ബാധകമല്ല...കേരളത്തിലെ മുസ്ലിംലിംകളെ മുശ്രിക്കാക്കി പ്രഖ്യാപിച്ച് ശിർക്ക് കൃഷി വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങിയ വഹാബികൾ നൂറ് വർഷമെത്തുന്നതിന് മുമ്പ് തന്നെ നൂറ്റാണ്ടാഘോഷിച്ച്- നവോത്ഥാനം പൊടിപൊടിച്ചു... ഇവരല്ലാത്ത എല്ലാ മുസ്ലിംകളെയും മുശ്രിക്കാക്കിയിട്ടും വഹാബികൾക്ക് മാത്രമിതുവരെ തൗഹീദ് തിരിഞ്ഞില്ല. ശിർക്കും തൗഹീദും തീരുമാനമാകാതെ-പരസ്പരം മുശ്രിക്കാക്കി മുശ്രിക്കാക്കി വഹാബികൾ മരിച്ചൊടുങ്ങുന്നു.പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്ന പ്രതീതിയാണ് വഹാബിക്കൂടാരങ്ങളിലെങ്ങും...ഖുർആനും സുന്നത്തും പരിഭാഷയിലൊതുക്കി- കക്ഷത്തിൽ വച്ച് ,സ്വന്തമായി തട്ടിക്കൂട്ടിയ ന്യായ പ്രമാണങ്ങളുമായി ഊര് ചുറ്റുന്ന മാൻ മെയ്ഡ് തൗഹീദുകളൊക്കെ അല്ലെങ്കിലും ഇങ്ങിനെയാണ്- വധശിക്ഷ കാത്ത് കഴിയുന്ന കുറ്റവാളികളെപ്പോലെ...
✍ *ഖുദ്സി*
ഇബ്നു ബാസിന്റെ പുസ്തകം
👇👇👇👁👁👁😃
2008 ൽ മടവൂർ വിഭാഗത്തിന്റെ സമ്മേളന നഗരിയില്‍ സപ്ലിമെന്റ് ആയി പുറത്ത് ഇറക്കിയ അല്‍ ഇസ്ലാഹ് മാസികയിൽ സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണ്...
👇👇👇👁👁👁😃
--------------------------------------------------------------
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണ്.മടവൂർ ഗ്രൂപ്പ്
( തൗഹീദും നവയാഥാസ്ഥിതികരുടെ വൃതിയാനവും പേജ്-129 )
👇👇👇👁👁👁😃
-------------------------------------------------------------