ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 8 December 2018

ആരാധനയാകണമെങ്കിൽ ദിവ്യത്വം കല്പിപിക്കണമെന്ന് മുജാഹിദ് മൗലവിമാർ !

ഒഹാബീ മതക്കാര്‍ അറിയാതെ പറഞ്ഞുവെച്ച സത്യങ്ങളില്‍ ചിലത്!! :
"ദിവ്യത്വ സങ്കല്‍പത്തോടെ ചെയ്യുമ്പോഴേ ഒരു കാര്യം ആരാധനയാകൂ .. (അല്‍ മനാര്‍: 1988 ജനുവരി)
.........................................................................
അപ്പോള്‍ അങ്ങേയറ്റത്തെ അനുസരണവും താഴ്മയും അടിമത്വവുമൊക്കെത്തന്നെയും ഇബാദത്തും തൗഹീദിനു വിരുദ്ധവുമായിത്തീരണമെങ്കില്‍ അതിന്റെ പിന്നില്‍ ദിവ്യത്വ സങ്കല്‍ പവും തദനുസാരമുള്ള വുശ്വാസവും കൂടി ഉണ്ടായിരിക്കേണമെന്നു വരുന്നു. ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ മുഴുവന്‍ പല ശൈലികളില്‍ ഇതു ഒരു നിബന്ധനയായി അംഗീകരിച്ചതായി കാണാം. ...........
(അല്‍ മനാര്‍: വാള്യം:33 , ലക്കം: 8 , 1988 ജനുവരി)
എന്ത് ചെയ്യാനാണ്- ഖുർആൻ വ്യാഖ്യാതാക്കൾ മുഴുവനംഗീകരിച്ചാലും വഹാബികൾക്കത് പ്രശ്നമല്ല.അവർക്ക് തോന്നുന്നതെല്ലാം ആരാധനയാക്കും- ശിർക്കാക്കും- നരകത്തിൽ തള്ളും... ചാത്തപ്പനെന്ത് മഹ്ഷറ....!
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<