ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 31 December 2018

വക്കം മൗലവിയുടെ തൗഹീദ് വഹാബീ നവോത്ഥാനം വെട്ടിമാറ്റി !




വക്കം മൗലവിയെ കുറിച്ച്‌ മുജാഹിദ് നേതാവ് എഴുതിയ ജീവ ചരിത്ത്രതില്‍ കള്ളക്കളി, "വിഷമിറക്കാന്‍ മൗലവിയെ കൊണ്ട് വെള്ളം ജപിപ്പിക്കാറുണ്ടായിരുന്നു" എന്ന ഭാഗം വെട്ടി


കോഴിക്കോട്: 'സ്വദേശാഭിമാനി' പത്രത്തിന്റെ ഉടമയും സ്വാതന്ത്രസമര സേനാനിയുമായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെ കുറിച്ചു മുജാഹിദ് നേതാവ് എഴുതിയ ജീവ ചരിത്രത്തില്‍ മൗലവിയെ കുറിച്ചുള്ള പ്രധാനപ്പെട്ട ചരിത്ര ഭാഗം വെട്ടിമാറ്റി. മുജാഹിദ് മര്‍കസു ദഅ്‌വ വിഭാഗം നേതാവും എഴുത്തുകാരനുമായ മുജീബുറഹ്മാന്‍ കിനാലൂര്‍ എഴുതിയ 'പൗരോഹിത്യം വേണ്ട, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി' എന്ന പുസ്തകത്തിലാണ് ചരിത്ര ഭാഗം വികൃതമാക്കി നല്‍കിയിരിക്കുന്നത്.

പുസ്തകത്തിന്റെ അവസാനം കൊടുത്ത അനുബന്ധത്തില്‍ വക്കം മൗലവിയെ കുറിച്ച്‌ അമ്ബതുകളില്‍ കെ.എം സീതി സാഹിബ് എഴുതിയ ലേഖനം ചേര്‍ത്തിട്ടുണ്ട്. ആ ലേഖനത്തില്‍ 'വിഷമേറ്റാല്‍ അത് ഇറക്കാന്‍ മൗലവി സാഹിബിനെ കൊണ്ടു വെള്ളം ജപിപ്പിച്ച്‌ കൊണ്ടു പോവുക എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ സാധാരണ പതിവായിരുവെന്നാണ് മൂല കൃത്യയിലുള്ളത് . ഇതില്‍ ' വെള്ളം ജപിപ്പിച്ച്‌ കൊണ്ടുപോകുക ' എന്ന ഭാഗം ഒഴിവാക്കിയാണ് മുജീബ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.

മന്ത്രിച്ചു വെള്ളത്തില്‍ ഊതിയുള്ള ചികിത്സ മൗലവി നടത്തിയിരുന്നു എന്നും ഹിന്ദു സമൂഹത്തിലെ ആളുകള്‍ വരെ വന്നിരുന്നുവെന്നുമുള്ള സീതി സാഹിബിന്റെ ലേഖനത്തിലെ പ്രധാന ഭാഗമാണ് മുജീബു റഹ്മാന്‍ കിനാലൂര്‍ വെട്ടിക്കളഞ്ഞത്. ' വെള്ളം ജപിച്ച്‌ കൊണ്ടുപോകുക ' എന്ന ഭാഗം കൃത്യമായി തങ്ങളുടെ ഇപ്പോഴുള്ള ആശയത്തിനു എതിരായതിനാല്‍ പുനപ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. മുട്ടില്‍ WMO കോളജിലെ മലയാളം അധ്യാപകനായ ഡോ. ശഫീഖ് വഴിപ്പാറയാണ് പുസ്തകത്തിലെ ചരിത്ര വക്രീകരണം കണ്ടെത്തി തന്റെ ഫെയ്‌സ്ബുക്ക് പേജിലിട്ടത്.

ഡോ. ശഫീഖ് വഴിപ്പാറയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വക്കം മൗലവിയും മന്ത്രിച്ചൂത്തും
...........
കണ്ണൂരില്‍ നടക്കുന്ന കൈരളി ബുക്‌സിന്റെ പുസ്തക മേളയില്‍ നിന്ന് ഇന്നലെയാണ് മുജീബ് റഹ്മാന്‍ കിനാലൂര്‍ ഋാാമൃ ഗശിമഹൗൃ എഴുതിയ വക്കം മൗലവിയുടെ ജീവചരിത്രം വാങ്ങിയത്.

വക്കം മൗലവി ഒരു ഇഷ്ടവിഷയം ആയതു കൊണ്ടു തന്നെ, ഇന്ന് ഈ പുസ്തകത്തിന്റെ മുന്നില്‍ പ്രതീക്ഷയോടെ ഇരുന്നു.

ഒരു കാര്യം മാത്രം സൂചിപ്പിക്കാം.
പുസ്തകത്തിന്റെ അവസാനം കൊടുത്ത അനുബന്ധത്തില്‍ വക്കം മൗലവിയെ കുറിച്ച്‌ അമ്ബതുകളില്‍ കെ.എം സീതി സാഹിബ് എഴുതിയ ലേഖനവുമുണ്ട്.
ആ ലേഖനത്തില്‍ 'വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെ കൊണ്ടുപോവുക എന്നുള്ളത് സ്ഥലത്തെ പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു.' എന്ന ഭാഗത്ത് മൂല ലേഖനത്തിലുള്ള ' വെള്ളം ജപിപ്പിച്ച്‌ കൊണ്ടുപോകുക ' എന്ന ഭാഗം വിട്ടു കളഞ്ഞിരിക്കുന്നു.
ഈ പൂര്‍ണ ഭാഗം നേരത്തേ വായിച്ചതു കൊണ്ട് ഓര്‍മ വന്നതാണ്. 1998 ല്‍ ഇറങ്ങിയ പ്രബോധനം നവോത്ഥാന പതിപ്പില്‍ 50 കളില്‍ സീതി സാഹിബ് എഴുതിയ ലേഖനം പുനപ്രസിദ്ധീകരിച്ചിരുന്നു.
അതിലെ ചില ഖണ്ഡികകളൊക്കെ പുസ്തകത്തില്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒരു വാക്യത്തിനിടയില്‍ നിന്ന് എങ്ങനെ പ്രധാനപെട്ട ഈ ആശയം വിട്ടു പോയി.

മുമ്ബ്, പച്ചക്കുതിരയില്‍ വക്കം മൗലവിയെ കുറിച്ച്‌ സൈനുദ്ദീന്‍ മന്ദലാംകുന്ന് എഴുതിയ ലേഖനത്തിലും മൗലവിയുടെ മന്ത്രിച്ചൂത്തിനെ കുറിച്ച്‌ പറഞ്ഞിരുന്നു.

വക്കം മൗലവി മന്ത്രിച്ചുതിയിരുന്നുവെന്ന് സീതി സാഹിബ് പറഞ്ഞ രേഖയെയാണ് ഈ ജീവചരിത്ര പുസ്തകം മായ്ച്ചു കളയാന്‍ ശ്രമിച്ചിരിക്കുന്നത്.
സമഗ്രമായി പഠിച്ചു അവതരിപ്പിക്കേണ്ട ബഹുമുഖ പ്രതിഭയാണ് വക്കം മൗലവി.
കേവലം സംഘടനാ മുറിക്കുള്ളില്‍ ഒതുക്കി അന്വേഷിക്കേണ്ട വിഷയമല്ല ആ വ്യക്തിത്വം.


പി കെ എം അബ്ദുറഹ്മാന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്....

വക്കം മൗലവിയുടെ വിഷ  ചികിത്സകള്‍

------------------
വക്കം മൗലവിയെ കുറിച്ചുള്ള കെ എം സീതി സാഹിബിന്റെ ലേഖനം നേരത്തെ വായിച്ചിരുന്നെങ്കിലും ശഫീഖ് വഴിപ്പാറയുടെ പോസ്റ്റില്‍ നിന്നാണ്,  മുജീബുര്‍റഹ്മാന്‍ കിനാലൂരിന്റെ(എമ്മാര്‍ കിനാലൂര്‍) ആ കൗശലം മനസ്സിലായത്.
വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെക്കൊണ്ട് ''വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക'' എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു എന്നാണ് കെ എം സീതി സാഹിബിന്റെ ലേഖനത്തിലുള്ളത്. എന്നാല്‍ അത് മുജീബുര്‍റഹ്മാന്‍ ഉദ്ധരിച്ചത് ഇങ്ങനെ: വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെ കൊണ്ടുപോകുക എന്നുള്ളത് സ്ഥലത്തെ പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു.  ''വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക'' എന്നത് മുജീബുര്‍റഹ്മാന്‍ വിട്ടുകളഞ്ഞു.
സലഫീ - സുന്നീ സംവാദ ചരിത്രം ശ്രദ്ധിച്ചവര്‍ക്ക് ഇങ്ങനെ  വിട്ടുകളയുന്നതിലും കൂട്ടിച്ചേര്‍ക്കുന്നതിലുമൊന്നും അതിശയം തോന്നിക്കൊള്ളണമെന്നില്ല. (പണ്ട് 'ല' എന്ന അക്ഷരമായിരുന്നല്ലോ ഒരു മൗലവി വിട്ടത്. ഇപ്പോള്‍ വാക്കുകള്‍ തന്നെയായി. കുറച്ചുകൂടി കഴിഞ്ഞാല്‍ സെന്റന്‍സും പുസ്തകങ്ങളും കാണാതായിക്കൂടായ്കയില്ല.)  എന്നാല്‍, എങ്ങനെയാണ് കേരള മുസ്‌ലിം നവോത്ഥാനത്തിന് സലഫീ വിഷബാധയേറ്റതെന്ന് മനസ്സിലാക്കാന്‍ കൂടി ഉപകരിക്കുന്നതാണ് മുജീബീന്റെ നടപടി.
ഇത് വായിച്ച് നമ്മുടെ നവോത്ഥാന നായകന്‍ നല്ലൊരു വിഷചികിത്സകന്‍ കൂടിയായിരുന്നു എന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കില്‍ വിചാരിക്കട്ടെ എന്നു കരുതിക്കാണണം. ഏതായാലും വക്കം മൗലവി  വലിയൊരു പാമ്പ് പിടുത്തക്കാരനായിരുന്നു എന്ന്  പറയാതിരുന്നത് ഭാഗ്യമായി.
വക്കം മൗലവി വിഷചികിത്സയില്‍ വിദഗ്ധനാണെന്ന് മനസ്സിലായി. അപ്പോള്‍ മുജീബുര്‍റഹ്മാന്‍ എന്തിലൊക്കെ വിധഗ്ദനാണ് എന്നാണല്ലോ അദ്ദേഹത്തിന്റെ പ്രവര്‍ത്തി തന്നെ വ്യക്തമാക്കുന്നത്.
പലമാതിരി ആരോപണങ്ങളാല്‍ പ്രതിരോധത്തിലായ ഇന്നത്തെ അന്തരീക്ഷത്തില്‍ അല്ലെങ്കിലും കേരളത്തിലെ സലഫികള്‍ ഇങ്ങനെ ചിലതൊക്കെ വെട്ടിക്കളഞ്ഞും മായ്ച്ചുകളഞ്ഞുമല്ലാതെ എങ്ങനെയാണ് നിന്ന്പിഴക്കുക? ഇനിയും ഇറങ്ങാത്ത എത്രയെത്ര വിഷങ്ങള്‍ അവര്‍ക്ക് ഇങ്ങനെ ഇറക്കാനുണ്ടാകും? അതിന് വക്കം മൗലവിയില്ലെങ്കിലും അതിലും സമര്‍ഥരായ പിന്മുറക്കാരുണ്ടല്ലോ എന്നാലോചിക്കുമ്പോഴാണ് ഒരു സമാധാനം.
 ✍ Abdurahman Pkm[FB പോസ്റ്റ്]

👇👇👇👁👁👁
http://www.sirajlive.com/2019/01/01/347263.html

👇👇👇👁👁👁
http://dhunt.in/5ikyz?s=a&ss=wsp