തലപ്പാവും പുത്തൻ വാദികളും
വാഹബികളുടെ പൂർവ്വകാല നേതാക്കളായ വക്കം മൗലവി, കെ എം മൗലവി, എം സി സി മൗലവി, പി കെ മൂസ മൗലവി , വെട്ടം അബ്ദുല്ല ഹാജി, എ അലവി മൗലവി, കെ പി മുഹമ്മദ് മൗലവി, കെ ഉമർ മൗലവി, തുടങ്ങിയവർ തലപ്പാവോ തൊപ്പിയോ ധരിച്ചവരായിരുന്നു. എന്ന് മാത്രമല്ല ആദ്യകാല നേതാക്കൾ തൊപ്പിയോ തലപ്പാവോ ധരിച്ച് ,മുസ്ലിംകൾ തലമറക്കൽ സുന്നത്താണെന്ന് എഴുതിയിരുന്നു. അൽ മനാറിൽ നിന് വായിക്കുക;
"മുസ്ലിംകൾക്ക് തങ്ങളുടെ തല മറക്കൽ- തൊപ്പികൊണ്ടോ തലപ്പാവ് കൊണ്ടോ എന്തുകൊണ്ടായാലും വേണ്ടില്ല- സുന്നത്താണ്". [അൽമനാർ 1950
പേജ് 4 സെപ്റ്റംബർ 20] സൽസബീലിൽ കെ ഉമർ മൗലവി എഴുതുന്നു:
"പിന്നെ ഇപ്പോൾ ഒരു പുതിയ വാദം കേള്ക്കുന്നു. നബി ചെയ്താൽ പോര. അതനുസരിച്ച് പറയുകയും വേണം. എന്നാലെ സുന്നത്തെന്നു പറയുകയുള്ളൂ എന്നാണു. ഇവിടെ ഒരു വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. സുന്നത്തിന്റെ വിശദീകരണത്തിൽ എല്ലാവരും പറയുന്നു. നബിയുടെ വാക്ക്, നബിയുടെ പ്രവർത്തി , നബിയുടെ അംഗീകാരം എന്നിങ്ങനെ മൂന്നുണ്ട് എന്ന്. അപ്പോൾ നബിയൊരു സംഗതി പറഞ്ഞാൽ അത് സുന്നത്താണ്. ഒരു കാര്യം ചെയ്താൽ അതും സുന്നത്താണ്. ഒരു കാര്യം അംഗീകരിച്ചാൽ അതും സുന്നത്താണ്. ഇങ്ങനെ എല്ലാവരും വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. ചെയ്താൽ പോര പറയുകയും കൂടിവെണമെന്നാണെങ്കിൽ അതൊരു പ്രത്യേക ഇനമായി പറഞ്ഞതെന്തിന്? നബിയുടെ വാക്ക്, നബിയുടെ അംഗീകാരം ഇങ്ങനെ രണ്ടെണ്ണം പറഞ്ഞാൽ മതിയല്ലോ. ഈ പുതിയ വാദക്കാർ സുന്നത്തിന്റെ വിശദീകരണത്തിൽ ഇത് മൂന്നും പറയൽ പതിവാണ്. അതുകൊണ്ട് ഈ ചോദ്യത്തിനുത്തരം കിട്ടണം. ഈ ചോദ്യം ഞാൻ പുറത്ത് വിട്ടിട്ട് കുറെ കാലമായി ഇതുവരെ ഒരു മറുവടിയും ആരിൽ നിന്നും കിട്ടിയില്ല. അതുകൊണ്ട് ഞാൻ ഈ വിഷയത്തിൽ ഉരച്ചു നില്ക്കുന്നു. തലമറക്കൽ നബിയുടെ സുന്നത്താണെന്ന് പറയുന്നു". (സൽസബീൽ 1999 മെയ് പേ 34-35)
ആധുനിക പുത്തൻ വാദികൾ എഴുതിവിടുന്നത്കാണുക:
"പ്രത്യേക രീതിയിലുള്ള തലപ്പാവും ളോഹയും പൌരോഹിത്യത്തിന്റെ ലക്ഷണങ്ങളായി സമൂഹത്തിൽ കടന്നു കൂടി. ഹിജ്റ ആറാം നൂറ്റാണ്ടിലും , അതിനു മുമ്പോ ശേഷം എട്ടാം നൂറ്റാണ്ട വരെയോ ഒരിസ്ലാമിക പണ്ഡിതനും തലപ്പാവ് തന്റെ സാംസ്കാരിക വേഷമായി കരുതിയിരുന്നില്ല" (അൽ ഇസ്ലാഹ് മാസിക: 2000-ജൂണ്‍ 10)
നബി(സ) തലപ്പാവ് ധരിച്ചിരുന്നതായി പരമാർഷിക്കുന്ന ഹദീസുകൾ ശരിയാണെന്ന് സമ്മതിച്ച ശേഷം ഒരു മൗലവി എഴുതുന്നു:
"എന്നാൽ ഇതൊരു പുണ്യകർമ്മം എന്നനിലക്ക് അവിടന്ന് ചെയ്തതല്ല. ഇത് അറബികളുടെ ഒരു സമ്പ്രദായമായിരുന്നു. മുശ്രിക്കുകളും തലപ്പാവ് ധരിച്ചിരുന്നത് കാണാം. ഇപ്രകാരമുള്ള ഒരു സംഗതി നബി(സ) ചെയ്തു എന്നത് കൊണ്ട് മാത്രം പുണ്യകർമ്മം എന്നതിന്റെ വിവക്ഷയിൽ വരുന്ന സുന്നത്താണെന്ന് നമുക്ക് ഖാണ്ടിതമായി പറയാൻ സാധ്യമല്ല. നബി(സ) പ്രേരിപ്പിച്ചതിന് തെളിവുകള കൂടി ആവശ്യമാണ്". (അൽ ഇസ്ലാഹ് 1997- ജൂണ്‍ 25)(*)
(*)എന്നാൽ ഇത്തരം നവീനാഷയങ്ങളെ ഖണ്ഡിച്ച് കെ എം മൌലവിയെ പരിചയപ്പെടുത്തുന്ന പുസ്തകത്തിൽ പറയുന്നത് നോക്കൂ.
"നിങ്ങൾ കെ എം മൗലവി സാഹിബിന്റെയും മറ്റും വേഷത്തെ കുറിച്ച് ചിന്തിച്ചു നോക്കുക. കണങ്കാലിന്റെ മേൽ ഭാഗം വരെ താന് കിടക്കുന്ന ഉദ് വസ്ത്രമാണദ്ദേഹം ധരിച്ചിരുന്നത്. അറബി വേഷത്തിലുള്ള നീളൻ കുപ്പായവും തൊപ്പിയും തലപ്പാവും സാധാരണ ധരിച്ചിരുന്നു. പുറത്ത് പോകുമ്പോൾ ഒരു കോട്ടും തോളിൽ ഒരു തട്ടവും കയ്യിൽ ഊന്നുവടിയും പഴയ കുടയുമുണ്ടായിരിക്കും. വക്കം മൗലവിയും എം സി സി മൗലവിയും വടി ഉപയോഗിചിരുന്നില്ലെന്നു മാത്രം. കെ എം മൌലവിക്ക് സമാനമായി ഇസ്ലാമിക വേഷത്തിൽ തന്നെ അവർ ജീവിക്കുകയും മരിക്കുകയും ചെയ്തു.
ആധുനിക ഇസ്ലാഹി പ്രവർത്തകന്മാരുടെയും പണ്ഡിതൻമാരിൽപ്പെട്ട ചിലരുടെയും വേഷവിധാനങ്ങൾ ഇസ്ലാമിക സംസ്കാരവുമായി പൊരുത്തപ്പെടുന്നില്ലന്നത് ദുഖ സത്യം മാത്രമാണ്. താടി നീട്ടലും തല മറക്കലും പഴയ അറബി സംസ്കാരമാണെന്നും അത് നബി തീരുമേനിയുടെ വർഗ്ഗപാരമ്പര്യാചാരമാണെന്നും ചില അത്യാധുനികൻമാർ വാദിക്കുന്നു. ഇത്തരം പുരോഗമന പരമായ അതിര് വരമ്പ് അതിലംഘിക്കുന്നതായ അഭിപ്രായങ്ങളും അതിന്നനുയോജ്യമായ കർമങ്ങളുമാണ് സർവനാശങ്ങൾക്കും കാരണം. അതിനാൽ ഇസ്ലാമിന്റെ അധ്യാപനങ്ങളിൽ ഒന്ന് പോലും അവഗണിക്കതിരിക്കാൻ ഇസ്ലാഹി പ്രവർത്തകൻമാരും യുവ പണ്ഡിതന്മാരും ശ്രദ്ദിക്കണം. ഉപരിസൂചിതമായ തത്വങ്ങൾ പ്രാവർത്തികമാക്കിയാൽ കെ എം മൌലവിമാരും എം സി സി മാരും ഇനിയുമിനിയും ഈ സമുദായത്തിൽ വളര്ന്നു വലുതാകും. സംശയമില്ല". (കെ എം മൗലവി സാഹിബ് പേ 243)
തലപ്പാവിനെ വിമർശിക്കുന്നതും അതുപേക്ഷിക്കുന്നതുമാണ് സർവ നാശത്തിനും കാരണമെന്ന് മേൽ പുസ്തകത്തിൽ പുത്തൻ വാദികൾ തന്നെ തുറന്നെഴുതിയിരിക്കുന്നത് പ്രത്യേകം ശ്രദ്ദേയമാണ്.
മറ്റു വിഷയങ്ങളിലെന്നപോലെ തലപ്പാവിന്റെ വിഷയത്തിലും വഹാബി പുരോഹിത വര്ഗ്ഗം പരസ്പര വൈരുദ്ദ്യപ്രസ്താവനകൾ നടത്തുന്നതാണ് ഇതിലൂടെ നാം കാണുന്നത്.
അപ്പോൾ ആധുനിക പുത്തൻ വാദികൾ ഇസ്ലാമിലെ പല അനുഷ്ടാന കർമ്മങ്ങളിലും ഗണ്യമായ മാറ്റം വരുത്തിയത് പോലെ തലമറക്കുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിരിക്കുന്നു. 1950- ന്റെ മുമ്പ് സുന്നത്തായിരുന്ന സ്വുബ്ഹിലെ ഖുനൂത്ത് 1950- നു ശേഷം ബിദ്അത്തായതും 1929-ൽ 20 റക്അത്തായിരുന്ന തറാവീഹ് പിന്നീട് എട്ടും എപ്പോൾ വട്ട പൂജ്യമായതും കണ്ടവരാണല്ലോ നമ്മൾ.
يكون في آخر الزمان دجالون كذابون يأتونكم من الأحاديث بما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم ، لا يضلونكم ولا يفتنونكم. (صحيح مسلم: ٨)
ആഖിർ സമാനിൽ സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരും വലിയ കള്ളം പറയുന്നവരുമായ ഒരു വിഭാഗം വരുന്നതാണ്. നിങ്ങളോ നിങ്ങളുടെ പൂർവ്വികരോ കേട്ടിട്ടില്ലാത്ത ആശയമായിരിക്കും അവർ ഉന്നയിക്കുക.(അവരുടെ കെണിയിൽ അകപ്പെട്ടുപോകുന്നതിൽ നിന്ന് ) നിങ്ങൾ നിങ്ങളെയും (നിങ്ങളെ പിഴപ്പികുന്നതിൽ നിന്ന് ) നിങ്ങൾ അവരെയും സൂക്ഷിക്കണം. അവർ നിങ്ങളെ വഴികേടിലും ഫിത്നയിലും അകപ്പെടുത്താതിരിക്കണം.(സ്വഹീഹ് മുസ്ലിം : 8) എന്ന നബി(സ) തങ്ങളുടെ പ്രസ്താവം വായിച്ച് നമുക്ക് സമാധാനിക്കാം.