ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 23 April 2018

നബിയുടെ മാതൃപരമ്പരയില്‍ നൂഹ് നബിയുടെ ഭാര്യ?

തിരുനബി(സ്വ)യുടെ നൂര്‍ സംശുദ്ധരായ മാതാപിതാക്കളിലൂടെയാണ് അബ്ദുല്ല-ആമിന ദമ്പതികളിലേക്കു വന്നതെന്നും മാതൃപിതൃ പരമ്പരയിലുള്ളവര്‍ അവിശ്വാസികളല്ലെന്നും അവര്‍ രക്ഷയുടെ ആളുകളാണെന്നും വാദിക്കുന്ന സുന്നികള്ക്ക് ഒരിക്കലും മറുപടിയില്ലാത്ത ഒരു കാര്യമുണ്ട്. അത് നബി(സ്വ)യുടെ മാതൃപിതൃ പരമ്പരയില്‍ നൂഹ്(അ)യുടെ ഭാര്യയുണ്ട്, ആ സ്ത്രീ അവിശ്വാസിയായിരുന്നുവെന്ന് ഖുര്ആനന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘സത്യവിശ്വാസികള്ക്ക്ന ഉദാഹരണമായി നൂഹ് നബിയുടെയും ലൂത്ത് നബിയുടെയും ഭാര്യമാരെ അല്ലാഹു എടുത്ത് കാണിച്ചിരിക്കുന്നു’ (അത്തഹ്‌രീം 10). ഇതു പ്രകാരം നബി(സ്വ)യുടെ നൂര്‍ അവിശ്വാസികളിലൂടെ വന്നിട്ടില്ലെന്നും ആ കുടുംബ പരമ്പരയില്‍ ഒറ്റ അവിശ്വാസിയുമില്ലെന്നുമുള്ള വാദം ഇവിടെ അപ്രസക്തമാകുന്നില്ലേ?

മറുപടി

നൂഹ് നബി(അ)യുടെ ഭാര്യ അവിശ്വാസിനിയാണെന്ന് ഖുര്ആനന്‍ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ മുസ്‌ലിമത്തായ മറ്റൊരു ഭാര്യ കൂടി നൂഹ് നബി(അ)ക്കുണ്ടായിരുന്നു. അവരെയും അവരിലുണ്ടായ മക്കളെയും നൂഹ് നബി(അ) കപ്പലില്‍ കയറ്റുകയും അതുവഴി അവര്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

വിശുദ്ധ ഖുര്ആയന്‍ സൂറത്തു ഹൂദിലെ 40-ാം സൂക്തത്തിലൂടെ വിഷയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതു കാണാം. അല്ലാഹു പറയുന്നു: ‘അങ്ങനെ നമ്മുടെ കല്പ്ന വരികയും അടുപ്പ് ഉറവ പൊട്ടി ഒഴുകുകയും ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാ വര്ഗബത്തില്‍ നിന്നും രണ്ട് ഇണകളെ വീതവും നിന്റെ കുടുംബങ്ങളെയും സത്യവിശ്വാസികളെയും അതില്‍ കയറ്റിക്കൊള്ളുക. (അവരുടെ കൂട്ടത്തില്‍ നിന്ന്) ആര്ക്കെ്തിരില്‍ (ശിക്ഷയുടെ) വചനം മുന്കൂയട്ടി ഇറങ്ങിയിട്ടുണ്ടോ അവരൊഴികെ, അവരില്‍ നിന്ന് വളരെ കുറഞ്ഞ ആളുകള്‍ മാത്രമേ വിശ്വസിച്ചുള്ളൂ.’

ഈ ആയത്തിലെ ‘വ അഹ്‌ലക’ എന്ന ഭാഗം വിശദീകരിച്ച് ശൈഖ് ആലൂസി(റ) പറയുന്നു: അഹ്‌ല് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് നൂഹ് നബി(അ)മിന്റെ മുസ്‌ലിമത്തായ ഭാര്യയും അവരിലുണ്ടായ മക്കളായ സാം, ഹാം, യാഫിസ് എന്നിവരുമാണ്. ശിക്ഷയുടെ വചനമിറങ്ങിയവരായി ഖുര്ആാന്‍ പരിചയപ്പെടുത്തുന്നത് നൂഹ് നബിയുടെ മറ്റൊരു ഭാര്യയായ വാഇലയെയും ആ സ്ത്രീയുടെ മകനായ കന്ആിനെയുമാണ്. അവര്‍ രണ്ടുപേരും അവിശ്വാസികളായിരുന്നു (റൂഹുല്‍ മആനി 12/55).

നബി(സ്വ)യുടെ കുടുംബപരമ്പര നൂഹ് നബി(അ)യുടെ മുസ്‌ലിമായ ഭാര്യയിലൂടെയാണെന്ന് ഇതിലൂടെ സ്പഷ്ടമായി. കാരണം കന്ആഅനും അവന്റെ അവിശ്വാസിയായ മാതാവും വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചിട്ടുണ്ട്. അതിനാല്‍ അതിലൂടെ പരമ്പര നിലനില്ക്കുപന്നില്ല. ഇതേ ആശയം ഇബ്‌നു ജരീറുത്ത്വബ്‌രി(റ) വ്യക്തമാക്കിയിട്ടുണ്ട്: ‘ഇബ്‌നു ജുറൈജ് പറയുന്നു: നൂഹ്(അ) തന്നോടൊപ്പം (സ്വന്തം കുടുംബത്തില്‍ നിന്ന്) കപ്പലില്‍ കയറ്റിയത് നൂഹ് നബി(അ)യുടെ ഭാര്യ, മൂന്ന് മക്കള്‍, അവരുടെ ഭാര്യമാര്‍ എന്നിവരെയാണ്. അതായത് നൂഹ് നബിയടക്കം അവര്‍ എട്ട് പേരുണ്ടായിരുന്നു.

വിശ്വാസികളെ മാത്രമേ കപ്പലില്‍ കയറ്റാവൂ എന്ന നിര്ദേിശമുണ്ടായിരിക്കെ അവിശ്വാസിയായ ഭാര്യയെ കപ്പലില്‍ കയറ്റില്ലെന്നും കയറ്റിയത് മുസ്‌ലിമായ ഭാര്യയെയായിരുന്നുവെന്നും വ്യക്തം. ശൈഖ് ഇസ്മാഈലുല്‍ ഹിഖി(റ) എഴുതുന്നു: ആയത്തിലെ അഹ്‌ല് കൊണ്ട് ഉദ്ദേശ്യം നൂഹ് നബി(അ)യുടെ മുസ്‌ലിമായ ഭാര്യയും അവരുടെ മക്കളും മക്കളുടെ ഭാര്യമാരുമാണ്. നൂഹ് നബിയുടെ ഭാര്യമാരില്‍ ഒരു വിശ്വസിനിയും ഉണ്ടായിരുന്നു. അവിശ്വാസിനിയായ ഭാര്യയാണ് കന്ആ നിന്റെ ഉമ്മ (റൂഹുല്‍ ബയാന്‍).

സൂറത്തുല്‍ മുഅ്മിനിലെ 28-ാം ആയത്ത് വ്യാഖ്യാനിച്ച് ഇമാം റാസി(റ) പറയുന്നു: ‘നൂഹ് നബി(അ)യുടെ കപ്പലില്‍ 80 ആളുകളുണ്ടായിരുന്നു. നൂഹ് നബിയും വെള്ളപ്പൊക്കത്തില്‍ പെടാത്ത (സത്യവിശ്വാസിനിയായ) ഭാര്യയും മൂന്ന് മക്കളും അവരുടെ മൂന്ന് ഭാര്യമാരും വിശ്വസികളായ മറ്റു 72 ആളുകളുമായിരുന്നു അവര്‍ (തഫ്‌സീര്‍ റാസി 23/83). ഇതേ ആശയം ഖുര്തുരബി(റ) തഫ്‌സീറുല്‍ ഖുര്ത്വു ബി 9/25-ലും രേഖപ്പെടുത്തിയതായി കാണാം.