ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 24 April 2018

ഔലിയാക്കൾ-കൊടുക്കുന്ന അല്ലാഹുവും തടുക്കുന്ന വഹാബിയും!



*ഖുദ്സിയായ ഹദീസിൽ അല്ലാഹു പറയുന്നു:*

✒قال رسول الله - صلى الله عليه وسلم - : " إن الله تعالى
قال : " من عادى لي وليا فقد آذنته بالحرب ، وما تقرب إلي عبدي بشيء أحب إلي مما افترضت عليه ، وما يزال عبدي يتقرب إلي بالنوافل حتى أحبه ، فإذا أحببته كنت سمعه الذي يسمع به ، وبصره الذي يبصر به ، ويده التي يبطش بها ، ورجله التي يمشي بها ، وإن سألني لأعطينه ، ولئن استعاذني لأعيذنه ، وما ترددت عن شيء أنا فاعله ترددي عن نفس المؤمن ، يكره الموت وأنا أكره مساءته ، ولا بد له منه " ( رواه البخاري ) .📖
✏  "എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു"
💦 "ഫറള് ആയ കാര്യങ്ങള്‍ക്ക് പുറമേ സുന്നത്തായ ആരാധനകളെ കൊണ്ട് എന്‍റെ അടിമ എന്നിലേക്ക്‌ അടുത്താല്‍ അവനെ ഞാന്‍ സ്നേഹിക്കും അവനെ ഞാന്‍ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും അവന്‍ കാണുന്ന കണ്ണ് ഞാനാകും അവന്‍ ഉപയോഗിക്കുന്ന കൈ ഞാനാകും അവന്‍ നടക്കുന്ന കാല്‍ ഞാനാകും,
 ➿ അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ നിസ്സംശയം അവനു ഞാനത് നല്‍കും അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും....."*(ബുഖാരി: 6021)*

 📋 ഈ അനിഷേദ്യ ഹദീസില്‍ നിന്ന് അല്ലാഹുവിന്‍റെ  മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അസാധാരണ കഴിവുകള്‍ നല്‍കുമെന്നും എന്ത് ചോദിച്ചാലും നല്‍കും  എന്നുമൊക്കെ പ്രഖ്യാപിക്കുന്നത് അല്ലാഹുവാണ്, അതിനാല്‍ ഈ കഴിവില്‍ അവിശ്വസിച്ചാല്‍ അത്തരം അസാധാരണ കഴിവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അള്ളാഹു മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിമകളെ വന്ജിക്കുന്നവന്‍ ആകും.
 💟 മുസ്ലിംകളായ ഞങ്ങള്‍ വിശ്വസിക്കുന്ന  അള്ളാഹു അത്തരമൊരു വഞ്ചകന്‍ അല്ലേ അല്ല. വഹാബികളുടെ പടച്ചവന്‍ ഇത്തരം വഞ്ചകന്‍ ആയിരിക്കണം.
 ⛔  അല്ലങ്കിലും വഹാബി മൌദൂദികളുടെ പടച്ചവന്‍ കയ്യും കാലും ഊരയും മൊക്കെ പാട്സുകളായി ദിനംപ്രതി കിളിര്‍ത്തു കൊണ്ടിരിക്കുന്നവനാണ്, മുസ്ലിംകള്‍ക്ക് അത്തരമൊരു പടച്ചവനെ അറിയില്ല....
 🔴 ''എന്നിലെക്കടുത്തവര്‍ക്ക് എന്തും നല്‍കുമെന്ന് ആല്ലാഹു.......!നല്‍കില്ലെന്നു വഹാബി .......!
 🚫 നാം ഏത് വിശ്വസിക്കണം ആല്ലാഹു പറയുന്നതോ വഹാബി പറയുന്നതോ???
 🌱 "എന്നാലും മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവൊക്കെ ആല്ലാഹു കൊടുക്കുമോ?
 🍄 എന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള മറുപടി, തെളിവ് പരിശുദ്ധ ഖുര്‍ആനില്‍  നിന്നാണ്. മഹാനായ ഇസാ നബി (അ) തന്‍റെ ജനതയെ വെല്ലു വിളിച്ചു മരിച്ചവരെ ജീവിപ്പിച്ചു കാണിക്കട്ടെ എന്ന് ചോദിക്കുകയും ജീവിപ്പിച്ചു കാണി ച്ച് കൊടുക്കുകയും ചെയ്തു.
✒'واحي الموتى باذن الله
✏ "ഞാന്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം മരിച്ചവരെ ജീവിപ്പിക്കും' (സൂറത്ത് ആലു ഇമ്രാന്‍ 49)📖
 💦 "അപ്പോൾ , അല്ലാഹുവിന്റെ  മഹാത്മാക്കള്‍ക്ക് മരിച്ചവരെ വരെ ജീവിപ്പിക്കാനുള്ള കഴിവ് അവന്‍ കൊടുക്കുമെന്നതിന്  പരിശുദ്ധ ഖുര്‍ആന്‍ സാക്ഷി!...📖
 🍃അടുത്തത്‌  അല്ലാഹുവിന്‍റെ  മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അദൃശ്യങ്ങളിലും വിദൂരത്തുമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അള്ളാഹു കഴിവ് നല്‍കും
 🌎 ആസഫ് ബിന്‍ ബര്ഖയാ എന്ന വലിയ്യ് മറ്റൊരു രാജ്യത്തുള്ള ബില്കീസ് രാക്ഞ്ഞിയുടെ സിംഹാസനം ഞൊടിയിട കൊണ്ട് സുലയ്മാന്‍ നബി(അ) മുന്നില്‍ എത്തിച്ചു കൊടുത്ത സംഭവം അതും ഖുര്‍ആന്‍ തന്നെ തെളിവ് :-
✒قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ﴿4📖
 ✏വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു;
 💬താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:
💬 "ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌. (സൂരത് അല്‍ നംല്‍ 40)📖
 📋ഇത്രയും പറഞ്ഞതില്‍ നിന്ന് അല്ലാഹുവിന്‍റെ  പ്രവാചകന്മാര്‍ക്ക്‌, മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവ് വരെ അള്ളാഹു കൊടുക്കും, അവര്‍ ചോദിക്കുന്നതെന്തും അവര്‍ക്കല്ലാഹു നല്‍കും എന്നെല്ലാം വളരെ വ്യക്തമായി ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തെളിഞ്ഞു.
⛔ ഈ പറഞ്ഞ ആശയം  വിശ്വസിക്കാതിരുന്നാല്‍ സുന്നത്തായ കര്‍മങ്ങള്‍ ചെയ്തു എന്നിലേക്ക്‌ അടുത്താല്‍  ഇത്തരം  അസാധാരണ കഴിവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അള്ളാഹു മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിമകളെ വന്ജിക്കുന്നവന്‍ ആകും, മആദല്ലാഹ്
📘 അല്ലെങ്കിൽ , ആല്ലാഹു ഈ പറഞത് മുത്തശ്ശി കഥയിലെ വെറും സങ്കല്‍പ്പിക കഥയായി അവശേഷിക്കും, മആദല്ലാഹ്
🎈 പക്ഷെ ഇതെല്ലാം അംഗീകരിക്കുന്നതോടെ വഹാബി മൌദൂദികളുടെ കഥ കഴിയും .അതിനാല്‍ അവര്‍ ഇവ   ളഈഫാക്കും അ.തിനു കഴിഞ്ഞില്ലെങ്കിൽ യുക്തിന്യായം പറഞ്ഞു നോക്കും  .അല്ലെങ്കിൽ ചാടിക്കടന്നു ഓടും .മലക്കുകളെ കണ്ട ഇബ്ലീസ്‌ ഓടിയ പോലെ.....
📝 
ഈ ഹദീസിനെ വിശദീകരിച്ചു തഫ്സീര് റാസിയില്‍ ഇമാം റാസി(റ) -
✏ "അല്ലാഹുവിലെക്കടുത്തവര്‍ക്ക് അടുത്തുള്ളത് കാണും പോലെ വിദൂര ദ്രശ്യങ്ങള്‍ കാണാനും  അറിയാനും പ്രതികരിക്കനുംമോക്കെയുള്ള കഴിവ് നല്കുംമെന്നാണ് അടിമയുടെ കാലും കയ്യും കണ്ണുമൊക്കെ അല്ലാഹുവാകുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്നു  വിശദീകരിച്ചിട്ടുണ്ട്.കൂടാതെ ഹദീസില്‍ തന്നെ വളരെ വ്യക്തമായി ഇത്തരം അടിമ എന്നോട് എന്ത് ചോദിച്ചാലും  അവനു ഞാനത് നല്‍കും  എന്ന് അള്ളാഹു അസന്നിഗദമായി പ്രഖ്യാപിച്ചിട്ടുണ്ട്.

* ഇമാം റാസി(റ) എഴുതുന്നു:*

*وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)*

*അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.*
*(റാസി:21/92)*

വാൽകക്ഷണം:- അല്ലാഹുവിനെ ഒന്നിനും സമ്മതിക്കില്ലെന്നു പ്രതിജ്ഞ എടുത്ത് ബിദഇകൾ !!!മ്മടെ സംഘടനാ ആസ്ഥാനത്ത് നിന്നുള്ള സർക്കുലറനുസരിച്ച് പടച്ചോൻ ചെയ്താൽ മതി എന്ന ധാർഷ്ട്യത്തിൽ.......... ഇക്കൂട്ടരുടെ '''അവനോൻ നവോത്ഥാനം''' മൂലം പടച്ചോന് പോലും രക്ഷയില്ലെന്ന് പൊതുജനം !!!പടച്ചോനെതിരെ  സമാന്തര ഭരണവുമായി കുഞ്ഞാടുകൾ അരങ്ങു തകർക്കുന്നു!!! ഇവരെ അംഗീകരിക്കാത്ത-കയ്യും കാലുമുള്ള ,ആകാശങ്ങളിലൂടെ കയറി ഇറങ്ങു ന്ന '''വഹാബീ പടച്ചോനെ''' മൗലവിമാരൊക്കെച്ചേർന്ന് ,എന്നാണോ വലിച്ചു താഴെയിടുന്നത്......!!!.....

📜📜📜📜📚📚📜📜📜📜