ചോദ്യം: മുഹമ്മദ് നബി(സ്വ) ആദം, ഇബ്‌റാഹീം, നൂഹ്(അ) എന്നിവരോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് മൗലിദുകളില്‍ പറയുന്നതും സുന്നികള്‍ വിശ്വസിക്കുന്നതും. എന്നാല്‍ പരിശുദ്ധ ഖുര്ആണനിലെ ആലുഇംറാന്‍ 44, അല്‍ ഖസ്വസ്വ് 44 പോലുള്ള സൂക്തങ്ങളില്‍ നിന്ന് ഗ്രഹിക്കാനാകുന്നത് നബിയേ, തങ്ങള്‍ അന്നുണ്ടായിരുന്നില്ല, അങ്ങ് അതിന് സാക്ഷിയായിരുന്നില്ല എന്നൊക്കെയാണ്. അപ്പോള്‍ മൗലിദുകളിലെ പരാമര്ശം ശരിയല്ലെന്ന് വ്യക്തമല്ലേ?
മറുപടി
ഇല്ല. മൗലിദുകളിലെ പരാമര്ശം ശരിയാണ്. അവ വസ്തുതാപരമാണെന്ന് തെളിയിക്കാന്‍ സുന്നികള്‍ ഉദ്ധരിക്കുന്നത് നബി(സ്വ)യുടെ ഹദീസുകളാണ്. നിരവധി ഹദീസുകളില്‍ ഇതിന് തെളിവുകളുണ്ട്. (അവ നേരത്തെ ഉദ്ധരിച്ചതിനാല്‍ ആവര്ത്തി ക്കുന്നില്ല). അപ്പോള്‍ ഈ ഹദീസുകളെല്ലാം റസൂല്‍(സ്വ) ഖുര്ആിനിന് വിരുദ്ധമായി പറഞ്ഞതാണോ? അല്ല, ഹദീസുകളില്‍ പറഞ്ഞ ഈ ആശയങ്ങളാണ് മൗലിദുകളില്‍ കാണുന്നത്. എന്നാല്‍ മേല്‍ ആയത്തുകളില്‍ പറഞ്ഞ ‘അന്നുണ്ടായില്ല’ എന്നതിന്റെ വിവക്ഷ ശാരീരിക ലോകത്ത് നമ്മളൊക്കെ ജീവിക്കുന്നത് പോലെ ശരീരത്തോടെ ഉണ്ടായിരുന്നില്ല; അതിനാല്‍ ഇത് വിശദീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലായില്ല എന്നാണ്. അല്ലാതെ മേല്‍ പറയപ്പെട്ട പ്രവാചകന്മാരുടെ മുതുകില്‍ സൂക്ഷ്മമായി ഉണ്ടായിരുന്നില്ല എന്ന് ഇതിനര്ത്ഥേമില്ല. ഇത് ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ‘അന്നുണ്ടായിരുന്നില്ല’ എന്ന ഖുര്ആ്ന്‍ പ്രസ്താവനയും ‘അന്നുണ്ടായിരുന്നു’ എന്ന പ്രവാചകരുടെ പ്രഖ്യാപനവും തമ്മില്‍ വൈരുധ്യമില്ലെന്ന് സ്പഷ്ടമാവും. രണ്ടും രണ്ട് അര്ത്ഥ്ത്തിലാണെന്ന് ചുരുക്കം.