*ബറാഅത്ത് രാവ്-വഹാബികളെ ഇബ്നുതൈമിയ്യയും കൈവിട്ടു...!*
👇👇👇👁️👁️👁️
✍️വഹാബീ ആചാര്യൻ ഇബ്നുതൈമിയ്യ പോലും ഈ രാവിന്റെ മഹത്വം അംഗീകരിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇഖ്തിളാഉസ്വിറാതുല് മുസ്തഖീം എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ ഫതാവയിലും ഇതുസംബന്ധമായി കാണാം. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര് നിരാകരിച്ച ചില കാര്യങ്ങളെപ്പോലും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞിട്ടില്ല......
..ليلة النصف مِن شعبان. فقد روي في فضلها من الأحاديث
المرفوعة والآثار ما يقتضي: أنها ليلة مُفضَّلة. وأنَّ مِن السَّلف مَن كان يَخُصّها بالصَّلاة فيها ، وصوم شهر شعبان قد جاءت فيه أحاديث صحيحة. ومِن العلماء من السلف، من أهل المدينة وغيرهم من الخلف: مَن أنكر فضلها ، وطعن في الأحاديث الواردة فيها، كحديث:[إن الله يغفر فيها لأكثر من عدد شعر غنم بني كلب] وقال: لا فرق بينها وبين غيرها. لكن الذي عليه كثيرٌ مِن أهل العلم ؛ أو أكثرهم من أصحابنا وغيرهم: على تفضيلها ، وعليه يدل نص أحمد - ابن حنبل من أئمة السلف - ، لتعدد الأحاديث الواردة فيها، وما يصدق ذلك من الآثار السلفيَّة، وقد روي بعض فضائلها في المسانيد والسنن. وإن كان وضع فيها أشياء أُخر ( اقتضاءالصراط المستقيم / ص266 )
ബറാഅത്ത് രാവിന്റെ മഹത്വത്തെ സംബന്ധിച്ച് ഇബ്നു തീമിയ പറയുന്നു...
ശഅബാൻ 15 പുണ്യമാണ് എന്നതിന് ഹദീസ്, അസർ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ പ്രത്യേക നിസ്കാരം സലഫ് നിർവഹിച്ചിട്ടുണ്ട്, ശഅബാനിലെ നോമ്പിന് സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്, മദീനക്കാരും, അല്ലാത്തവരുമായ പണ്ഡിതന്മാരിൽ പിൻഗാമികളായ ചിലർ ശഅബാൻ 15 ന്റെ പ്രത്യേകത നിശേദിച്ചിട്ടുണ്ട്, ആ വിഷയത്തിൽ വന്ന ഹദീസുകൾ വിമർശന വിദേയമാക്കി, എങ്കിലും നമുടെ അനുയായികളിൽ അധികവും ശഅബാൻ 15 ന് പ്രത്യേകത കൽപ്പിക്കുന്നവരാണ്, ആ വിഷയത്തിൽ ധാരാളം ഹദീസുകൾ വന്ന കാരണത്താൽ അഹ്മദ് ബിൻ ഹമ്പൽ (റ) ശഅബാൻ 15 ന് പ്രത്യേകത ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്, [ഇഖ്തിളഉ സ്വിറാത്വിൽ മുസ്തഖീം]
ഇബ്നുതൈമിയ്യയെ പൊക്കിപ്പിടിച്ച് യുക്തിക്കച്ചവടത്തിനിറങ്ങിയ മൗലവിമാർ പൊത്തോന്ന് താഴേക്ക്... സാരമില്ല... ഇതു പോലെ ഇനിയുമെത്ര വീഴാനിരിക്കുന്നു... ഇബ്നുതൈമിയ്യയുടെ വാക്ക് തള്ളുന്നത് ഖുർആൻ തള്ളുന്നതിന് തുല്യമാണെന്ന വഹാബീ ആക്ട് ഓർക്കുമ്പോളാണ് ഒരു സമാധാനം...
*ഖുദ്സി*
17-03-2022