ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 12 April 2018

റജബ് നോമ്പും അസ്ഖലാനി ഇമാമും മുജായിദുകളുടെ കാപട്യവും

*റജബിലെ നോമ്പും അസ്ഖലാനി ഇമാമും മുജായിദുകളുടെ കാപട്യവും*


*റജബ് മാസം വന്നാൽ മാത്രം  അസ്ഖലാനി ഇമാമിനെ കൂട്ട് പിടിച്ച് നന്മ മുടക്കികളായ മുജായിദുകളുടെ ഈ കാപട്യം എല്ലാവരും തിരിച്ചറിയുക*

🔻

പാരമ്പര്യമായി ചെയ്ത് വരുന്ന ഒരു പുണ്യ കർമ്മമാണ് റജബ് 27 ലെ സുന്നത്ത് നോമ്പ് , ഹബീബ് സ്വ യുടെ ജീവിതത്തിൽ നടന്ന ഏറ്റവും വലിയ അൽഭുത സംഭവം നടന്നതും അല്ലാഹുവിങ്കൽ നിന്ന് ഈ ഉമ്മത്തിന്ന് സമ്മാനമായി അല്ലാഹു നൽകിയ നിസ്ക്കാരത്തിന്റെ വാർഷിക മാസവുമാകുന്നു റജബ് മാസം  മുഹ്മിനീങ്ങൾ ഈ മാസത്തിൽ ആരാധനയാൽ വ്യാപ്ർതമാകുന്നത് ഒരുപാട് പ്രത്യേകതയുള്ള ദിനങ്ങളായത് കൊണ്ട് തന്നെയാണ് എന്നാൽ റജബിലെ നോമ്പാകുന്ന പുണ്യ കർമ്മത്തെ മുടക്കികളായിക്കൊണ്ട് കേരളത്തിലെ വഹാബികൾ കഷ്ടപ്പെടുകയാണ് ഇവരെ സംബന്ധിച്ചടുത്തോളം പൊതുവെ നന്മ മുടക്കികളാണല്ലോ ഇതിന്ന് വേണ്ടി  റജബ് മാസത്തിലേക്കായി മാത്രം ഇസ്തിഗാസ നടത്തിയ , മൗലിദാഘോഷത്തിന്റെ അസ് ല് സുന്നത്താണെന്ന് പഠിപ്പിച്ച ശാഫിഈ മദ് ഹബുകാരനുമായ സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിനെ കൂട്ട് പിടിക്കുന്നു.

🔻

അസ്ഖലാനി ഇമാമിന്റെ തബ്യീനുൽ അജബ് എന്ന കിതാബിലെ ഉദ്ധരണിയാണ് കൊണ്ട് വന്ന് പോസ്റ്ററൊട്ടിച്ചത് , അതിലാകട്ടെ ഒന്നുമില്ലതാനും കാരണം അസ്ഖലാനി ഇമാം ഷുറൂഹുൽ ഹദീസിന്റെ പണ്ടിതനാണ് ഹദീസുകളുടെ ദുർബ്ബലത അത് ഉള്ളത് പോലെ പറയും , പക്ഷെ ആ ഹദീസിൽ വന്ന ആശയം ശരിയോ തെറ്റോ മറ്റ് വഴിയിലൂടെ സ്ഥിരപ്പെട്ടതിനാൽ അത് കൊണ്ട് അമൽ ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് പറയേണ്ടത് ഫുഖഹാക്കളാണ് അല്ലാതെ ഷുറൂഹുൽ ഹദീസിന്റെ പണ്ഡിതരല്ലല്ലോ !? മാത്രവുമല്ല മുജായിദുകൾ ഉദ്ധരിച്ച ഇബാറത്തിൽ തന്നെ ഫളാഇലുൽ അഹ്മാലിന്ന് ളഈഫായ ഹദീസ് പറ്റുമെന്ന കാര്യം അസ്ഖലാനി ഇമാം  സമ്മതിക്കുകയും ചെയ്യുന്നുണ്ട്‌ . കൂടാതെ ളഈഫായ മുർസലായ മൗഖൂഫായ ഹദീസുകൾ ഫളാഇലുൽ അഹ്മാലിന്ന് പറ്റുമെന്ന സ്തിരപ്പെട്ട നിയമം പണ്ടിതർക്കിടയിൽ ഇത്തിഫാഖുണ്ടെന്നും , ഇജ്മാഉമാണെന്ന ഇമാം നവവി (റ) വിൽ നിന്ന് ഇതേ അസ്ഖലാനി ഇമാം തന്നെ മറ്റ് കിതാബുകളിൽ കൊണ്ട് വരുന്നുമുണ്ട്

🔻

റജബിലെ നോമ്പ് എന്നത് കർമ്മപരമായ കാര്യമാകുന്നു അഖീദയുടെ വിഷയമല്ല അത് കൊണ്ട് തന്നെ കർമ്മ പരമായ വിഷയങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും , അത് ഇജ്തിഹാദിയ്യായ വിഷയങ്ങളാണ് ഇത് റജബ് നോമ്പിൽ മാത്രമുള്ള കാര്യമല്ല , നാല് മദ് ഹബിലേയും കർമ്മ പരമായ വിഷയങ്ങൾ നോക്കിയാൽ തന്നെ മതി , സുബ് ഹിക്ക് ഖുനൂത് ഓതൽ ശാഫിഈ മദ് ഹബിൽ സുന്നത്തും ഹനഫി മദ് ഹബിൽ ഇല്ലതാനും എന്നത് കൊണ്ട് പരസ്പരം ഹനഫികൾ ശാഫികൾ ചെയ്യുന്നത് തെറ്റാണെന്നോ ബിദ് അത്തെന്നോ പറയാറില്ല കാരണം രണ്ടിന്നും അതിന്റേതായ പ്രാമാണിക ന്യായമുണ്ട്

🔻

ഇത് പോലെ റജബിലെ നോമ്പ് സുന്നത്തെന്ന് പറയുന്നവർക്ക് വ്യക്തമായ പ്രമാണമുണ്ട് അത് പോലെ സുന്നത്തില്ലാ എന്ന് പറയുന്നവർക്കും അതിന്റേതായ ന്യായമുണ്ടാകാം  ഇതൊക്കെ ഇജ്തിഹാദിയ്യായ വിഷയങ്ങൾ മാത്രം പക്ഷെ ഇന്ന് കേരള വഹാബികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും മതത്തിന്ന് നിരക്കാത്തതാണ് , കാരണം ഈ ഒരു സൽകർമ്മം ചെയ്യുന്നവർക്ക് ഇസ്ലാമിക ചതുർ പ്രമാണത്തിൽ വ്യക്തമായ പ്രമാണമുണ്ട് കാരണം ഇസ്ലാമിൽ കർമ്മപരമായ കാര്യങ്ങൾ പറയേണ്ടതും അതിന്റെ വിധി പറയേണ്ടതുമായ യോഗ്യതയുള്ള ഫുഖഹാക്കളാണ് പ്രസ്തുത നോമ്പ് സുന്നത്താണെന്ന് ഫിഖ് ഹിന്റെ കിതാബുകളിൽ രേഖപ്പെടുത്തി വെക്കുന്നത് , എന്നാൽ വഹാബികൾ ഇത് ബിദ് അത്തെന്ന് പറയുന്നത് ഇസ്ലാമിക നന്മകൾ മുടക്കാനുള്ള അപകടകരമായ വാദമാണെന്ന് എല്ലാവരും മനസ്സിലാക്കുക ഈ വാദമുന്നയിക്കുന്നവർ കിടന്ന് കൊണ്ട് മേല്പോട്ട് തുപ്പുകയാണെന്ന് ഓർക്കുക കാരണം ഇക്കൂട്ടർ ചെയ്യുന്ന കർമ്മപരമായ കാര്യങ്ങളിൽ മാത്രമല്ല അഖീദയിലുള്ള അതായത് തൗഹീദ് വിഷയത്തിൽ തന്നെ അഭിപ്രായ വ്യത്യാസം നിറഞ്ഞൊഴുകുകയാണെന്ന യാഥാർത്ത്യം മറച്ച് വെക്കുകയാണ് , അപ്പോൾ ഇവരേയൊക്കെ ബിദ് അത്തിലോ അതോ മറ്റേതെങ്കിലും ഗണത്തിൽ പെടുത്തണോ

🔻

റജബ് നോമ്പുമായി ബന്ധപ്പെട്ട ഹദീസുകളുടെ ദുർബ്ബലത പറഞ്ഞ അസ്ഖലാനി ഇമാമിന്റെ ഉദ്ധരണിയും‌ പൊക്കിപ്പിടിച്ച് കൊണ്ടാണ് കേരള മുജായിദുകൾ ലോക മുസ്ലിമീങ്ങൾ പാരമ്പര്യമായി ചെയ്ത് വരുന്ന റജബിലെ നോമ്പ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഈ നന്മ മുടക്കികളായ മുജായിദുകളുടെ ഇത്തരം കാപട്യത്തിൽ പെട്ട് പോകാതിരിക്കുക , കാരണം ഇവർ ഇസ്ലാമിന്റെ ഷിആറുകളെ നശിപ്പിക്കാനും പാരമ്പര്യ ആദർശത്തെ ഇല്ലായ്മ ചെയ്ത് നന്മ മുടക്കികളായി മുസ്ലിം ഉമ്മത്തിനെ ആത്മീയതയിൽ നിന്ന് അകറ്റി നിർത്തി മെല്ലെ മെല്ലെ ഇസ്ലാമിനെ തകർക്കുക എന്ന സൊയോണിസ്റ്റ് നിഘൂട അജണ്ടയല്ലേ നടപ്പിലാക്കുന്നതെന്ന് സംശയിച്ച് പോകുന്നു

🔻

എന്നാൽ ഈ ഒരു കിതാബിന്റെ ആധികാരികത എത്രത്തോളമുണ്ടെന്നത് അന്വേഷണവിധേയമാക്കേണ്ടതുമാണ് , കാരണം മഹാനായ സുയൂത്വി ഇമാമിന്റെ  പേരിൽ പോലും ഇസ്തിഗാസ എതിർക്കാൻ സ്വന്തം നേതാവായ ഇബ്നു തയ്മിയ്യയുടെ അഖീദയുടെ കിതാബിൽ നിന്ന് അപ്പിടി തിരുകിക്കയറ്റി ഒരു കിതാബ്    മഹാനവർകളുടെ പേരിൽ അടിച്ചിറക്കിയ ടീമല്ലേ എന്നിട്ടല്ലെ ഇതും , മാത്രവുമല്ല ഇതേ അസ്ഖലാനി ഇമാമിന്റെ ഫത് ഹുൽ ബാരിയടക്കമുള്ള ധാരാളം മറ്റ് കിതാബുകളിൽ കൈകടത്തലുകൾ നടത്തിയ ഒരു വിഭാഗമായത് കൊണ്ട് തന്നെ ഉദ്ധരിക്കുന്ന കിതാബുകളുടെ ആധികാരികത ഒരു പ്രാവശ്യമല്ല ഒരു അഞ്ച് തവണം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

🔻

ഇത് പ്രത്യേകമായി പറയാൻ കാരണം ശാഫിഈ പണ്ഡിതനായ അസ്ഖലാനി ഇമാമിന്റെയും നവവി ഇമാമിന്റേയൊക്കെ കിതാബുകളും അഖീദയൊക്കെ നമ്മേക്കാളൊക്കെ മനസ്സിലാക്കിയ ആധികാരിക കർമ്മ ശാസ്ത്ര പണ്ഡിതൻ ഇബ്നു ഹജർ ഹൈത്തമി (റ) അവിടത്തെ ഫതാവൽ കുബ്റയിൽ റജബ് നോമ്പിനെ എതിർക്കുന്ന പണ്ഡിതനെപ്പറ്റിയും റജബുമായി ബന്ധപ്പെട്ട ഹദീസുകൾ മൗളൂആണെന്നൊക്കെ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്ന് മഹാനവർകൾ  നൽകുന്ന മറുപടിയുടെ തുടക്കത്തിൽ തന്നെ നോക്കാം 🔻


🔷(فَأَجَابَ) - رَضِيَ اللَّهُ عَنْهُ - بِأَنِّي قَدَّمْت لَكُمْ فِي ذَلِكَ مَا فِيهِ كِفَايَة،


وَأَمَّا اسْتِمْرَارُ هَذَا الْفَقِيهِ عَلَى نَهْيِ النَّاسِ عَنْ صَوْمِ رَجَب فَهُوَ جَهْلٌ مِنْهُ وَجُزَافٌ عَلَى هَذِهِ الشَّرِيعَةِ الْمُطَهَّرَةِ فَإِنْ لَمْ يَرْجِع عَنْ ذَلِكَ وَإِلَّا وَجَبَ عَلَى حُكَّامِ الشَّرِيعَةِ الْمُطَهَّرَةِ زَجْرُهُ وَتَعْزِيرُهُ التَّعْزِيرَ الْبَلِيغَ الْمَانِعَ لَهُ وَلِأَمْثَالِهِ مِنْ الْمُجَازَفَةِ فِي دِينِ اللَّهِ تَعَالَى


റജബ് നോമ്പിനെ വിരോധിച്ച് കൊണ്ട് ഒരു പണ്ടിതൻ ജനങ്ങളെ  ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ

അത് വിവരക്കേട് തന്നെയാണ് പരിശുദ്ധ ശരീ അത്തിൻ മേൽ അയാൾ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത് അയാൾ അതിൽ നിന്നും മടങ്ങുന്നില്ലെങ്കിൽ

ശരീ അത്തിന്റെ വിധി കർത്താക്കൾക്ക് ഭരണാധികാരികൾക്ക് ഇത്തരം റജബ് നോമ്പിനെ എതിർക്കുന്നവർക്ക് ശക്തമായ ശിക്ഷ നടപടിയെടുക്കൽ നിർബന്ധമാണ് ഇത്തരം നല്ല കാര്യങ്ങളെ തടയാൻ വേണ്ടി വരുന്നവരെ മുഴുവനും ശിക്ഷയേർപ്പെടുത്തണം

--- (ഫതാവൽ കുബ്റ - ഇബ്നു ഹജർ ഹൈത്തമി (റ) )----


അത് പോലെ ത്തന്നെ ഇതേ ഫതാവയിൽ ബഹുമാനപ്പെട്ട  ഹിജ്റ 577 ൽ ജനിച്ച് 660 ൽ വഫാത്തായ അക്കാലത്തെ സുൽത്വാനുൽ ഉലമയെന്ന് അപര നാമത്തിൽ അറിയപ്പെട്ടിരുന്ന ബഹുമാനപ്പെട്ട ഇസ്സുദ്ധീനുബ്നു അബ്ദുസ്സലാം (റ) വിനോട് റജബ് നോമ്പിനെപ്പറ്റിയും , ആ നോമ്പ് നേർച്ചയാക്കുന്നതിനെപ്പറ്റിയും ചോദ്യമുണ്ടായപ്പോൾ മഹാനവർകൾ നൽകുന്ന മറുപടി

🔷فَقَالَ فِي جَوَابِهِ

(സുൽത്വാനുൽ ഉലമ) ഇസ്സിദ്ദീനുബ്നു അബ്ദുസ്സലാം (റ) മറുപടി പറഞ്ഞു



ذَكَرُهُ الشَّيْخُ أَبُو عَمْرِو بْنِ الصَّلَاحِ وَنَاهِيكَ بِهِ حِفْظًا لِلسُّنَّةِ وَجَلَالَةً فِي الْعُلُومِ وَيُوَافِقهُ إفْتَاءُ الْعِزِّ بْنِ عَبْدِ السَّلَامِ فَإِنَّهُ سُئِلَ عَمَّا نُقِلَ عَنْ بَعْضِ الْمُحَدِّثِينَ مِنْ مَنْعِ صَوْمِ رَجَب وَتَعْظِيمِ حُرْمَتِهِ وَهَلْ يَصِحُّ نَذْرُ صَوْمِ جَمِيعِهِ فَقَالَ فِي جَوَابِهِ نَذْرُ صَوْمِهِ صَحِيحٌ لَازِمٌ يَتَقَرَّبُ إلَى

اللَّهِ تَعَالَى بِمِثْلِهِ وَاَلَّذِي نَهَى عَنْ صَوْمِهِ جَاهِلٌ بِمَأْخَذِ أَحْكَامِ الشَّرْعِ وَكَيْف يَكُونُ مُنْهَيَا عَنْهُ مَعَ أَنَّ الْعُلَمَاءَ الَّذِينَ دَوَّنُوا الشَّرِيعَةَ لَمْ يَذْكُر أَحَدٌ مِنْهُمْ انْدِرَاجَهُ فِيمَا يُكْرَه صَوْمُهُ بَلْ يَكُونُ صَوْمُهُ قُرْبَةً إلَى اللَّهِ تَعَالَى لِمَا جَاءَ فِي الْأَحَادِيثِ الصَّحِيحَةِ مِنْ التَّرْغِيبِ فِي الصَّوْمِ مِثْلُ قَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «يَقُولُ اللَّهُ كُلُّ عَمَلِ ابْنِ آدَمَ لَهُ إلَّا الصَّوْمَ» ، وَقَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ» ، وَقَوْلُهُ «إنَّ أَفْضَلَ الصِّيَامِ صِيَامُ أَخِي دَاوُد كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا» وَكَانَ دَاوُد يَصُومُ مِنْ غَيْرِ تَقْيِيدٍ بِمَا عَدَا رَجَبًا مِنْالشُّهُورِ وَمَنْ عَظَّمَ رَجَبًا بِجِهَةٍ غَيْرِ مَا كَانَتْ الْجَاهِلِيَّةُ يُعَظِّمُونَهُ بِهِ فَلَيْسَ مُقْتَدِيًا بِهِمْ وَلَيْسَ كُلُّ مَا فَعَلُوهُ مَنْهِيًّا عَنْ فِعْلِهِ إلَّا إذَا نَهَتْ الشَّرِيعَةُ عَنْهُ أَوْ دَلَّتْ الْقَوَاعِدُ عَلَى تَرْكِهِ وَلَا يُتْرَكُ الْحَقُّ لِكَوْنِ أَهْلِ الْبَاطِلِ فَعَلُوهُ وَاَلَّذِي يَنْهَى عَنْ صَوْمِهِ جَاهِلٌ مَعْرُوفٌ بِالْجَهْلِ وَلَا يَحِلُّ لِمُسْلِمٍ أَنْ يُقَلِّدَهُ فِي دِينِهِ إذْ لَا يَجُوزُ التَّقْلِيدُ إلَّا لِمَنْ اُشْتُهِرَ بِالْمَعْرِفَةِ بِأَحْكَامِ اللَّهِ تَعَالَى وَبِمَآخِذِهَا وَاَلَّذِي يُضَاف إلَيْهِ ذَلِكَ بَعِيدٌ عَنْ مَعْرِفَةِ دِينِ اللَّهِ تَعَالَى فَلَا يُقَلِّد فِيهِ وَمَنْقَلَّدَهُ غُرَّ بِدِينِهِ اهـ جَوَابُهُ فَتَأَمَّلْ كَلَامَ هَذَا الْإِمَامِ

🔻☝🏻

"റജബ് നോമ്പ് നേർച്ചയാക്കൽ സ്വഹീഹാണ്

നേർച്ചയാക്കൽ ലാസിമാണ് അത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ്

റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , ശറ ഇന്റെ ഹുക്മുകൾ എങ്ങനെ തെളിവ് പിടിക്കണമെന്ന് അവന്ന് അറിയില്ല

ഇത് വിരോധിക്കാൻ എന്ത് ന്യായമാണ് അത്തരക്കാർക്കുള്ളത്,

ശരീഅത്തിനെ ക്രോടീകരിച്ച ഉലമാക്കൾ പറയുന്നു

റജബ് നോമ്പിനെ കറാഹത്തെന്നത് പണ്ഡിതരിൽ ഒരാളും പറഞ്ഞിട്ടില്ല

റജബ് നോമ്പ് അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യ കർമ്മമാണ്

ഇത് സ്വഹീഹായ ഹദീസിൽ തന്നെ വന്നിട്ടുമുണ്ട്,

നോമ്പിനെ പ്രേരിപ്പിക്കുന്ന ഹദീസുകൾ തന്നെ ഉണ്ട്

ദാവൂദ് നബി (അസ) മൊക്കെ റജബിനെ ഒഴിവാക്കിയിട്ടല്ല നോമ്പ് നോറ്റിട്ടുള്ളത്

ജാഹിലിയ്യാ കാലത്ത് റജബിനെ ബഹുമാനിച്ചു  എന്നത് കൊണ്ട് നമുക്ക് ബഹുമാനിക്കാൻ പാടില്ലാ എന്ന് വരുകയില്ല അവർ ബഹുമാനിച്ച ആ സ്ഥിതിയിൽ നമ്മൾ ബഹുമാനിക്കണ്ട എന്നേ ഉള്ളൂ

നമ്മൾ അവരോട് തുടർന്ന് കൊണ്ടല്ല ചെയ്യുന്നത്

ജാഹിലിയ്യ കാലത്ത് ചെയ്തതൊക്കെ പ്രവർത്തിക്കൽ പാടില്ലെന്നതുണ്ടൊ അങ്ങനെയൊന്നില്ലല്ലോ?

നമ്മളുടെ ശരീഅത്ത് വിരോധിക്കണ്ടെ ??

നമ്മുടെ ശരീഅത്തിന്റെ നിയമം അതുപേക്ഷിക്കണമെന്നത് അറിയിക്കണ്ടെ ?!

തിന്മയുടെ ആളുകൾ പണ്ട് ചെയ്തിരുന്നു  എന്നത് കൊണ്ട് ഹഖിനെ ഉപേക്ഷിക്കാൻ പാടില്ലല്ലോ"

റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , വിവരക്കേട് കൊണ്ട് മഹ് റൂഫായവൻ ആണ് ,

അവനെ ദീനിൽ തഖ് ലീദ് ചെയ്യാനോ സ്വീകരിക്കാനോ പറ്റില്ല

ആരെങ്കിലും പറയുന്നത് കേട്ട് കൊണ്ട് തഖ്ലീദ് ചെയ്യലല്ല

അല്ലാഹുവിന്റെ വിധിതീർപ്പുകളെ അറിയൽ കൊണ്ട് പ്രശസ്തിയാർജ്ജിച്ചവരെയാണ് തഖ് ലീദ് ചെയ്യേണ്ടത്

അതിൽ നിന്ന് പിടിക്കേണ്ടതും തഥൈവ

ഈ റജബ് നോമ്പിനെ വിരോധിക്കുന്നവർ അല്ലാന്റെ ദീനറിയൽനെ തൊട്ട് വിദൂരമാണ്

അവനെ തഖ്ലീദ് ചെയ്യരുത്

അങ്ങനെയുള്ളവരെ തഖ്ലീദ് ചെയ്താൽ ദീനിൽ ചതിയിലകപ്പെടും

ഇതാണ് സുൽത്വാനുൽ ഉലമ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ മുകളിലുള്ള  മറുപടി എടുത്തുദ്ധരിച്ച് കൊണ്ട് ഇബ്നു ഹജർ തങ്ങൾ ഫതാവ നൽകി സുൽത്വാനുൽ ഉലമയുടെ ഫത് വ നമുക്ക് ചിന്തിക്കാനുള്ളതാണെന്നുമാണ്"

(ഫതാവൽ കുബ്റ)-----------------🔻

ഇബ്നു ഹജർ (റ) ഇത്രയും വ്യക്തമായി ശാഫിഈ മദ് ഹബിൽ ആധികാരികമായിത്തന്നെ പറയലോടെ മദ് ഹബിലെ മുഖല്ലിദീങ്ങളായ കേരളത്തിലെ ശാഫിഈക്കാരായ സുന്നികൾക്ക് പിന്നെ മറ്റൊരു തെളിവ് തേടി പോകേണ്ടതില്ല. 🔵🔽🔽🔽🔽🔽🔽

എന്നാൽ റജബ് മാസത്തിലേക്കായി  മാത്രം അസ്ഖലാനി ഇമാമിനെ കൂട്ട് പിടിക്കുന്ന വഹാബികൾ താഴെയുള്ള കുറച്ച് ചോദ്യങ്ങൾക്ക് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു, അസ്ഖലാനി ഇമാമിന്റെ ഈ അഖീദ അംഗീകരിക്കുമോ ???

❓👇🏻

1) വഫാത്തായ നബി സ്വ യുടെ ഖബറിങ്കൽ ഹിജ്റ 17 ൽ ചെന്ന് ഇസ്തിഗാസ നടത്തിയ സംഭവവും അത് സ്വഹീഹാണെന്നും വന്നയാൾ സ്വഹാബി വര്യനായ ബിലാലുബ്നു ഹാരിസ് റ ആണെന്ന് സൈഫ് (റ) വിൽ നിന്നുദ്ധരിക്കുകയും ചെയ്ത ഉദ്ധരണി അസ്ഖലാനി ഇമാമിന്റെ ഏറ്റവും മഷ് ഹൂറായ ഷറഹ് കിതാബായ ഫത് ഹുൽ ബാരിയിൽ കൊണ്ട് വരുന്നു ഇതെന്ത് കൊണ്ട് നിങ്ങൾ അംഗീകരിക്കുന്നില്ല ,  നിങ്ങളുടെ വിശ്വാസത്തിന്ന് നിരക്കുന്നത് വരുമ്പോ അസ്ഖലാനി ഇമാമിനെ കൂട്ട് പിടിക്കുകയും നിരക്കാത്തതാണെങ്കിൽ പച്ചയായി പാളക്കിതാബെന്ന് പറഞ്ഞ് തള്ളുന്നത് വ്യക്തമായ കാപട്യമല്ലേ !?????

👇🏻❓

2) അത് പോലെ അസ്ഖലാനി ഇമാമിന്റെ സ്വന്തം കിതാബായ ദീവാനു ഇബ്നു ഹജർ അസ്ഖലാനി യിൽ വഫാത്തായ ഹബീബ് സ്വ യോട് സ്വർഗ്ഗവും , പാപ മോചനത്തിന്ന് ശുപാർഷയും തേടുന്നു ഈ അസ്ഖലാനി ഇമാമിന്റെ വിശ്വാസം ശരിയോ തെറ്റോ ??

നിങ്ങളുടെ ഭാഷയിൽ ഷിർക്കല്ലെ ഇത്തരം ഷിർക്ക് ചെയ്ത ഒരാളുടെ കിതാബിൽ നിന്ന് നിങ്ങൾക്കെങ്ങനെ തെളിവാകും ???

❓👇🏻

3) പ്ലേഗ് രോഗം വന്നപ്പോൾ നബി സ്വ യെക്കൊണ്ട് ശഫാ അത്ത് തേടിയതും , ശൈഖ് ജീലാനിയെക്കൊണ്ട് ധാരാളം തവസ്സുൽ ചെയ്തതുമൊക്കെ അവിടത്തെ ധാരാളം ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും ഇതൊക്കെ നിങ്ങൾ അംഗീകരിക്കുന്നുണ്ടൊ ?????


🔻അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ പണ്ഡിതന്മാർ അവരുടെ ഇജ്തിഹാദിയ്യായ വിഷയങ്ങളിൽ ഖിലാഫുള്ളതും ഇല്ലാത്തതും ഒക്കെയുണ്ടാവും അതിൽ തന്നെ മുഹ്തമദുണ്ടാകും ഒറ്റപ്പെട്ടതുമുണ്ടാകും, എന്നാൽ ഇവിടെ മുജായിദുകൾ ചെയ്യുന്നത് വ്യക്തമായ കാപട്യമാണ് കാരണം സ്വന്തം സംഘടനക്ക് നിരക്കാത്ത കാര്യമാണോ എന്നാൽ മറ്റ് ഇമാമീങ്ങളുടെ ധാരാളം കിതാബുകളിൽ തെളിവുകൾ ഉണ്ടെങ്കിൽ പോലും ഒറ്റപ്പെട്ട അതു വരെ എതിർത്ത് വന്നിരുന്ന ഇമാമിന്റെ കിതാബിൽ തന്റെ ആശയത്തിന്ന് വല്ല തെളിവുമുണ്ടോ എന്നാൽ  ഈ ഇമാമിനെ ഒരു ഉളുപ്പുമില്ലാതെ കൂട്ട് പിടിച്ച് തന്റെ ആശയം സ്ഥാപിക്കാൻ പെടാപാട് പെടുന്നു ഈ കാപട്യം എല്ലാവരും തിരിച്ചറിയുക.

🔵

റജബിലെ നോമ്പ് സുന്നത്താണെന്നതിന്ന് ഒരുപാട് ഹദീസുകൾ തെളിവിന്ന് പിടിക്കാറുണ്ട് അതിൽ സ്വഹീഹായ‌ ഒരു  പ്രധാന ഹദീസാണ് അബൂദാവൂദും ഇബ്നു മാജയും മറ്റുള്ളവരൊക്കെ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട് നബി സ്വ യുടെ അടുത്ത് ബാഹിലി (റ) ചെന്ന് കൊണ്ട് നോമ്പിനെ സംബന്ധിച്ച്  ചോദിച്ചപ്പോൾ യുദ്ധം ഹറാമായ മാസങ്ങളിൽ നോമ്പ് അനുഷ്ടിച്ചോളൂ എന്നാണ് നബി സ്വ മറുപടി നൽകിയത് , ഈ മാസത്തിൽ ഏറ്റവും സ്രേഷ്ടമായ മാസമാണല്ലോ റജബ്

🔷♦

കൂടാതെ മിഹ്റാജ് ദിനത്തിൽ തന്നെ  നോമ്പ് സുന്നത്താണെന്നത് കർമ്മശാസ്ത്ര പണ്ഡിതരിൽ നിന്ന്  ചില ഉദ്ധരണികളുടെ കിതാബും നംബറും കൊടുക്കാം

🔷♦

ويستحب صوم يوم المعراج{فتح العلام208/2وباجوري392/1وإعانة270/2وفتاوي الشالياتي135}

ويستحب صوم يوم المعراج

حاشيةالجمل٣/٤٦٨

ويستحب صوم يوم المعراج.

نزهةالمجالس١/٢٠٨


عن أبي هريرة(ر)عن النبي(ص)قال من

صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرا{الغنية182/1واحياء328/1}


അബൂഹുറൈറ( റ)തൊട്ട് വന്ന റിപ്പോർട്ടിൽ

നബി صل الله عليه وسلم

പറഞ്ഞു 'ആരെങ്കിലും റജബ്27 ന് നോബ് നോറ്റാൽ 60മാസം നോബ് നോറ്റ പ്രതിഫലം അവനിക്ക് രേഖപ്പെടുത്തും

🔷♦

അത് പോലെ എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നത്താണ്,


وَيُسَنُّ أَيْضًا صَوْمُ السَّابِعِ وَالْعِشْرِينَ وَتَالِيَيْهِ وَتُسَمَّى الْأَيَّامَ السُّودَ

(فتاوى الكبرى لابن حجر)


وَيُسَنُّ صَوْمُ أَيَّامِ اللَّيَالِي السُّودِ،

(مغني)


وَيُسَنُّ صَوْمُ السَّابِعُ ِوَالْعِشْرِينَ

(حاشية قليوبي)


☝🏻 ഈ നിലയിലും  റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മി'അ്റാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയ ഉദ്ധരണി മുകളിൽ ആദ്യമായി കൊടുത്തത് നോക്കുക.

🔻

അല്ലാഹു ഹഖിനെ മനസ്സിലാക്കി അവന്ന് ആത്മാർത്ഥമായി ഇബാദത്ത് ചെയ്യാൻ തൗഫീഖ് നൽകുമാറാകട്ടെ , വഹാബികൾ പോലുള്ള നന്മ മുടക്കികളുടെ ഷറിൽ നിന്ന് അല്ലാഹു നമ്മെയെല്ലാവരേയും കാക്കുമാറാകട്ടെ ആമീൻ_______😰

______________  ⏫⏫⏫💐