ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 23 April 2018

കസേര നിസ്കാരം

*കസേര നിസ്കാരം: ആര്‍ക്ക്....? എപ്പോള്‍....?*
⏬⏬⏬❓❓ *______________________________________________* ✒

 ഉസ്മാൻ കുട്ടിക്ക് തലവേദനയാണെന്നറിഞ്ഞ് കാണാൻ
ചെന്നതായിരുന്നു. അവൻ കസേരയിലിരുന്ന് നിസ്കരിക്കുകയാണ്.
റുകൂഉം സുജൂദുമെല്ലാം കസേരയിലിരുന്നു തന്നെ. അതിനു മാത്രമുളള അസുഖമൊന്നും ഉസ്മാൻ
കുട്ടിക്കില്ല. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, തലവേദനയായതുകൊണ്ട് കുനിയേണ്ടെന്നു കരുതി കസേര ഉപയോഗിച്ചതാണെന്ന് മറുപടി.
                             
     കസേര നിസ്കാരക്കാർ വർധിച്ചുവരുന്ന
കാലമാണിത്. ഈയിടെ ഒരു പള്ളി ഉൽഘാടനത്തിനു
ചെന്നപ്പോൾ, മുപ്പതിലധികം കസേരകൾ ആവശ്യക്കാർക്ക് സൗകര്യപ്പെടുത്തിയതു കണ്ടു. വലിയ ബുദ്ധിമുട്ടില്ലാത്തവർ പോലും ഇവ ഉപയോഗിക്കുകയും ചെയ്യുന്നു.
ഇതേക്കുറിച്ചുള്ള ശരിയായ അറിവ് പലർക്കുമില്ലെന്നത് ഒരു സത്യമാണ്.

 *നിസ്കാരം പൂർണമായില്ലെങ്കിൽ വലിയ നഷ്ടമാണ്.* *അപൂർണമായ നിസ്കാരം അല്ലാഹു*
*സ്വീകരിക്കില്ലെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.* *പൂർണമാവാത്ത നിസ്കാരം കറുത്ത രൂപമായിട്ടാണത്രേ  മേൽപോട്ടുയരുക."* *നീ* *എന്നെ അവഗണിച്ച പോലെ*
*അല്ലാഹു നിന്നെയും* *അവഗണിക്കട്ടെ എന്ന് നിസ്കാരം ശപിക്കുകയും ചെയ്യും* . പഴയ വസ്ത്രം ചുരുട്ടിയെറിയുന്നതുപോലെ, അത് അല്ലാഹു അവഗണിക്കുകയും ചെയ്യുമെന്ന് ഹദീസിൽ കാണാം. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കരുതി ഇരുന്ന് നിസ്ക്കരിക്കരുത്. *ശക്തമായ പ്രയാസമോ നാശമോ സംഭവിക്കലാണ് 'നില്‍ക്കാന്‍ സാധ്യമല്ലെങ്കിൽ' എന്ന്  ഹദീസിൽ പറഞ്ഞതിന്റെ താൽപര്യമെന്ന് കർമശാസ്ത്ര പണ്ഡിതർ പഠിപ്പിക്കുന്നുണ്ട്.*

 *നിൽക്കാൻ കഴിയാത്തവർ ആരൊക്കെ?*

 *എല്ലാവർക്കും കസേരയിലിരിക്കാമോ?*

 *ശ്രദ്ധിക്കുക* ⬇⬇

ഊന്നുവടിയുടെയോ തുണിന്റെയോ കയറിന്റെയോ മറ്റോ സഹായത്തിൽ നിൽക്കാൻ കഴിയുന്നവർ ഇവ ഉപയോഗിച്ച് നിൽക്കേണ്ടതാണ്. സുന്നത്തായ കൈകെട്ടൽ ഒഴിവാക്കേണ്ടി വന്നാലും, പിടിച്ചുനിൽക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. റുകൂഅ് ചെയ്യുമ്പോഴും ഈ
വിധം സഹായങ്ങളുപയോഗിച്ച് കഴിവിന്റെ പരമാവധി കുനിയുകയാണ് വേണ്ടത്. മറ്റു ഫർളുകളും ഇപ്രകാരം ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യണം. അല്ലാതെ ഇരുന്നു നിസ്കരിക്കുകയല്ല.

   ഒരാൾക്ക് മേല്‍ വിധം  നിസ്കരിക്കാനാവില്ല. പക്ഷേ ഒരു
സഹായിയുണ്ടെങ്കിൽ അയാളുടെ സഹായത്തോടെ നിൽക്കാമെങ്കിൽ അങ്ങനെ ചെയ്യേണ്ടതാണ് (കൂലി
കൊടുത്താണെങ്കിലും). നിൽക്കാൻ മാത്രം സഹായി വേണമെങ്കിലാണിപ്പറഞ്ഞത്. എപ്പോഴും സഹായിയുടെ
ആവശ്യമുള്ളയാൾക്കല്ല. എന്നാൽ ഒരു സഹായിയെക്കൊണ്ട് റുകൂഅ് നിർവഹിക്കാമെങ്കിൽ അത് സ്വീകരിക്കൽ നിർബന്ധമാണ്.

    ബൈക്ക് ആക്സിഡന്റിൽ പെട്ടു കിടക്കുകയാണ് നാസർക്ക. നിൽക്കാനും റുകൂഇനും കുഴപ്പമില്ല. പക്ഷേ,
സുജൂദിലേക്കു പോകാൻ വയ്യ.ഇത്തരക്കാർ നിർത്തവും റുകൂഉം യഥാർത്ഥ രൂപത്തിൽ ചെയ്യേണ്ടതാണ്. ഇഅ്തിദാലിനു ശേഷം സുജൂദിന്റെ സ്ഥാനത്ത് റുകൂഅ്
ആവർത്തിക്കുകയും വേണം. ആദ്യം ചെയ്തത് ഫർളായ റുകൂഉം രണ്ടാമത് ചെയ്യുന്നത് സുജൂദിനു പകരമുള്ള
റുകൂഉമാണ്. സുജൂദിനുള്ള കുനിയൽ കൂടുതലാക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യൽ നിർബന്ധമാണ്.

 നിൽക്കാനും ഇരിക്കാനും കഴിയുന്ന ഒരാൾ, അയാൾക്കാണെങ്കിൽ റുകൂഇനും സുജൂദിനും സാധിക്കുന്നില്ല. ഇയാൾ എന്തു ചെയ്യണം?
ഇത്തരക്കാർ നിൽക്കേണ്ട സമയത്ത് നിൽക്കുകയും ഇരിക്കേണ്ടിടത്ത് ഇരിക്കുകയും വേണം. ഇയാളും
നിന്നുകൊണ്ടു തന്നെ കഴിവനുസിരിച്ച് തലകൊണ്ടും പിരടികൊണ്ടും റുകൂഅ് സുജൂദുകൾക്ക് ആംഗ്യം
കാണിക്കുകയും വേണം. ഈയവസ്ഥയിലും ചാടിക്കേറി കസേരയിലിരിക്കുകയല്ല വേണ്ടത്.

   ഇനി മറ്റൊരാളെക്കുറിച്ച് പറയാം.ഇയാൾക്ക് നിൽക്കാനും കിടക്കാനും സാധിക്കുന്നുവെങ്കിലും ഇരിക്കാൻപറ്റുന്നില്ല. ഇയാളുടെ നിസ്കാരത്തിൽ ഇരുത്തത്തിനു പകരം നിൽ
ക്കുകയാണ് വേണ്ടത്. റുകൂഅ് സുജൂദുകൾക്ക് അവയുടെ സ്ഥാനത്ത് ആംഗ്യം കാണിക്കുകയും വേണം.
അത്തഹിയാത്ത് നിന്നുകൊണ്ടാണ് ഓതേണ്ടത് കിടന്നുകൊണ്ടല്ല. സ്വയം നിൽക്കാൻ കഴിയുന്നയാൾ സ്വന്തമായി റുകൂഇനു കഴിയില്ലെങ്കിൽ പരസഹായത്തോടെയോ ഊന്നുവടി ഉപയോഗിച്ചോ റുകൂഅ് നിർവഹിക്കുകയാണ് വേണ്ടത്.

ചെറിയ കാരണങ്ങൾക്കൊന്നും ഇരുന്നു നിസ്കരിക്കാൻ വകുപ്പില്ലെന്നോർക്കണം. പ്രത്യക്ഷവും ശക്തവുമായ വിഷമമുള്ളവർക്ക് ഇരുന്നു നിസ്ക്കരിക്കാം. മൂന്നു വിഭാഗം ആളുകൾക്ക് നിർത്തം ഒഴിവാക്കാമെന്ന് കർമശാസ്ത്ര
പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.

 *1. *കപ്പലിൽ യാത്ര ചെയ്യവേ തലചുറ്റുമെന്നോ* *കപ്പൽ മുങ്ങുമെന്നോ* *ആശങ്കയുണ്ടായാൽ ഇരുന്നുനിസ്കരിക്കാം.*

 *2. നിന്നു നിസ്കരിച്ചാൽ മൂതം ഇറ്റുന്നവർ-ഇരുന്നാൽ കുഴപ്പമില്ലെങ്കിൽ നിർത്തം ഒഴിവാക്കാം.*

 *3. മലർന്നു കിടന്നു നിസ്കരിച്ചാൽ രോഗം ഭേദമാകുമെന്ന്, ഒരു കണ്ണു രോഗിയോട് വിശ്വസ്തനായ ഡോക്ടർ പറഞ്ഞാൽ അയാൾക്കും നിർത്തം ഒഴിവാക്കാം.*

ഒരു നിലക്കും നിൽക്കാൻ കഴിയാത്തവന് ഇരുന്നു നിസ്ക്കരിക്കാമെന്നു പറഞ്ഞല്ലോ. ഇരുത്തം
ഏതു രൂപത്തിലും ആവാം. ആദ്യ അത്തഹിയ്യാത്തിന് ഇരിക്കുന്നതു പോലെയോ, അവസാന അത്തഹിയ്യാത്തിന് ഇരിക്കുന്നതുപോലെയോ, ഇനി കസേരയിലോ സ്റ്റൂളിലോ
കട്ടിലിലോ എവിടെയും ഇരുന്ന് നിസ്കരിക്കാവുന്നതാണ്. (ഒരുവിധം നിൽക്കാൻ കഴിയുന്നവർക്ക് ഇരിക്കാൻ വകുപ്പില്ലെന്ന് പ്രത്യേകം ഓർക്കണേ). പക്ഷേ, സുജൂദിന്
ആംഗ്യം മതിയാവില്ല.

കസേര നിസ്കാരക്കാർ പലരും വായുവിൽ സുജൂദ് ചെയ്യുന്നവരാണ്. ഇത് ശരിയാണോ? അവർ എങ്ങനെ
യാണ് സുജൂദ് ചെയ്യേണ്ടത്. മുട്ടുകൾ വേണ്ടത്ര വഴങ്ങാത്തവർ തൂണോ വടിയോ കയറോ മറ്റോ ഉപയോഗിച്ച് കസേരയുടെ അടുത്ത് നിൽക്കുക.
നിർത്തം, റുകൂഅ്, ഇഅ്തിദാൽ എന്നിവയെല്ലാം യഥാർത്ഥ രൂപത്തില്‍ തന്നെ ചെയ്യണം. ഇരിക്കരുത്. തുടർന്ന് സ്വയമോ പരസഹായത്തോടെയാ കഴിയുംവിധം സുജൂദിലേക്ക് പോവണം. ശേഷം കസേരയിലിരിക്കാം. വീണ്ടും സുജൂദ് ചെയ്യുക. ഈ രീതി സ്വീകരിക്കുകയല്ലാതെ എല്ലാം കസേരയിൽ ഇരുന്നു ചെയ്യുന്നത് ശരിയല്ല.
 നിൽക്കാൻ കഴിയാത്തയാൾ, പക്ഷേ, തറയിലോ കസേരയിലോ ഇരിക്കാൻ സാധിക്കും, നിലത്തിരുന്നാൽ സുജൂദ് ചെയ്യാന്‍ കഴിയുന്നു. ഇത്തരക്കാർ എവിടെയിരുന്നാലും സുജൂദും റുകൂഉം പൂർണമായി ചെയ്യേണ്ടതാണ്. കസേരയിലിരുന്ന് ആംഗ്യം കാണിച്ചാൽ ഇത്തരക്കാരുടെ നിസ്കാരം നിഷ്ഫലമാകും.

നിൽക്കാനും ഇരിക്കാനും കഴിയില്ലെങ്കിലും നിസ്കാരം ഒഴിവാക്കാൻ വകുപ്പില്ലെന്നോർക്കുക. ഇത്തരക്കാർ
മുഖവും ശരീരവും ഖിബ്ലയുടെ നേരെയാക്കി വലതു
വശത്തേക്കു ചെരിഞ്ഞു കിടന്ന് നിസ്കരിക്കുകയാണ് വേ
ണ്ടത്. ഇതിനു സാധിക്കില്ലെങ്കിലാണ് ഇടതുവശത്തേക്ക്
ചെരിഞ്ഞു കിടന്നു നിസ്കരിക്കേണ്ടത്. ഇതിനും കഴിയി
ല്ലെങ്കിൽ മലർന്നു കിടന്നു നിസ്കരിക്കണം. തലയിണയോ
മറ്റോ വെച്ച് മുഖം അൽപം ഉയർത്തിവെക്കുകയും വേണം.
മുഖം ഖിബ്ലക്ക് അഭിമുഖമാവാനാണിത്. ഇവർക്കു
തന്നെയും റുകൂഉം സുജൂദും ഇരുന്നു നിർവഹിക്കാൻ
കഴിയുമെങ്കിൽ അങ്ങനെ ചെയ്യൽ നിർബന്ധമാണ്.

 *കസേര നിസ്കാരക്കാർ ജമാഅത്തില്‍ പങ്കെടുക്കുമ്പോൾ കസേര എവിടെയാണ് ഇടേണ്ടത്❓*

 *നിസ്കാരത്തിൽ മുഴുവൻ ഇരിക്കുന്നവരാണെങ്കിൽ കസേര മുന്നോട്ടിട്ട് പൃഷ്ടഭാഗം സ്വഫ്ഫിനു നേരെയാക്കുകയാണ് വേണ്ടത്.*
 *എന്നാൽ നിൽക്കേണ്ട സമയം നിൽക്കുകയും*
*ഇരിക്കേണ്ട അവസരത്തിൽ കസേരയിലിരിക്കുകയും*
*ചെയ്യുന്നവർ സ്വയമോ, അല്ലെങ്കിൽ ആരുടെയെങ്കിലുംസഹായത്താലോ* *മറ്റോ നിർത്തത്തിൽ മടമ്പും ഇരു ത്തത്തിൽ സൃഷ്ടഭാഗവും* *പരിഗണിക്കാൻ കസേര പിന്നിലാക്കി മടമ്പൊപ്പിച്ചു നിന്നശേഷം ഇരിക്കാൻ*
*മുമ്പോട്ടു നീങ്ങി, കസേര മുമ്പോട്ടു വലിച്ച് പൃഷ്ടം*
*നേരെയാക്കുകയാണ് വേണ്ടത്.*

ചുരുക്കത്തിൽ, ശരിയായ കാരണമുണ്ടെങ്കിൽ മാത്രമേ
ഇരുന്ന് നിസ്കരിക്കാവൂ. ചെറിയ കാരണങ്ങൾക്കുവേണ്ടി
ഇരുന്നു നിസ്കരിക്കുന്നത് നിസ്കാരത്തെ ബാധിക്കുമെ
ന്നറിയുക. ഇതെഴുതുന്നയാൾ, സ്ഥിരമായി ഒരു വൃദ്ധൻ
ജമാഅത്തിൽ പങ്കെടുക്കുന്നത് കാണാറുണ്ട്. ഇയാൾ
തന്റെ അടുത്തുതന്നെ ഒരു കസേര വെക്കുന്നു. നിസ്കാരം
കഴിഞ്ഞാൽ ഉടനെ കസേരയിൽ ഇരിക്കുന്നു. സുജൂദും
' റുകൂഉമെല്ലാം കഴിയുംവിധം (കസേരയിൽ ഇരുന്നുകൊ
ണ്ടല്ലാതെ) നിർവഹിക്കുകയും യഥാവിധി നിസ്കാരം
പൂർത്തിയാക്കുകയും ചെയ്യുന്നു. ഇത്തരക്കാരെയാണ്
നാം മാതൃകയാക്കേണ്ടത്. ചെറിയൊരു മുട്ടുവേദന
വരുമ്പോഴേക്കും വായുവിൽ സുജൂദ് ചെയ്യുന്നവരെയല്ല.
അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സുജൂദ്
എന്നു മനസ്സിലാക്കിയാൽ, എങ്ങനെയും സുജൂദ് ചെയ്യാൻ
നാം പരിശ്രമിക്കുക തന്നെ ചെയ്യും. ശ്രമിച്ചാൽ ശരീരം
വഴങ്ങാതിരിക്കില്ല. മടിയൻ മല ചുമക്കും എന്നാണല്ലോ.

 *(കസേര നിസ്ക്കാരം ,ഇസ്ലാമിക വിധിവിലക്കുകള്‍ -കെ കെ സി ബാഖവി)*

 *കടപ്പാട്: പൂങ്കാവനം*