ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 16 April 2018

ആത്മാക്കളുടെ കഴിവുകളും ഇബ്നുതൈമിയ്യയും!

ആത്മാവിന് പല കഴിവുകളും ഉണ്ട്. ആത്മാവിന്റെ ക്രിയവിക്രയങ്ങൾ വിവരിക്കാൻ പുത്തൻപ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുൽ ഖയ്യിം 'കിതാബർറൂഹ്' എന്ന പേരിൽ ഒരു ഗ്രൻഥം തന്നെ രചിച്ചിട്ടുണ്ട്.


ഇബ്നുൽഖയ്യിമിൻ റ്റെ ഉസ്താദും പുത്തൻ വാദികളുടെ നേതാവും ഷൈഖുൽ ഇസ്ലാമുമായ ഇബ്നു തയ്മിയ്യ തന്നെ

ആത്മാക്കൾക്ക്  കേട്ടാൽ‍ ഉത്തരം നല്‍കുമോ??? അതിന്നവർക്ക് കഴിവുണ്ടൊ എന്നതിന്ന് തൻ റ്റെ ഫതാവയിലൂടെ മറുപടി നൽകുന്നു

وَالرُّوحُ تُشْرِفُ عَلَى الْقَبْرِ وَتُعَادُ إلَى اللَّحْدِ أَحْيَانًا. كَمَا قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ {مَا مِنْ رَجُلٍ يَمُرُّ بِقَبْرِ الرَّجُلِ كَانَ يَعْرِفُهُ فِي الدُّنْيَا فَيُسَلِّمُ عَلَيْهِ إلَّا رَدَّ اللَّهُ عَلَيْهِ رُوحَهُ حَتَّى يَرُدَّ عَلَيْهِ السَّلَامَ} . وَالْمَيِّتُ قَدْ يَعْرِفُ مَنْ يَزُورُهُ وَلِهَذَا كَانَتْ السُّنَّةُ أَنْ يُقَالَ: {السَّلَامُ عَلَيْكُمْ أَهْلَ دَارِ قَوْمٍ مُؤْمِنِينَ وَإِنَّا إنْ شَاءَ اللَّهُ بِكُمْ لَاحِقُونَ، وَيَرْحَمُ اللَّهُ الْمُسْتَقْدِمِينَ مِنَّا وَمِنْكُمْ، وَالْمُسْتَأْخِرِين} وَاَللَّهُ أَعْلَمُ.

"""""

ആത്മാക്കൾ അവരുടെ ഖബരുകളിൽ വെച്ച് കാര്യങ്ങൾ അറിയുകയും ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം ചെയ്യുകയും ചെയ്യും റസൂൽ സ.അ പറഞ്ഞതു പോലെ, "ഒരാള്‍ ദുനിയാവില്‍ വെച്ച് അവനു അറിയാമായിരുന്ന മുഹ്മിനായ  ഒരു സഹോദരൻ റ്റെ ഖബറിന്നരികിലൂടെ പോകുകയാണെങ്കില്‍ ഖബറിനരികിൽ നില്‍കുകയും അവിടെ വെച്ച് സലാം ചൊല്ലുകയും ചെയ്താല്‍, ഖബറിലുള്ള വ്യക്തിക്ക് റൂഹിനെ മടക്കപ്പെടുകയും അവന്റെ സലാം മടക്കുകയും ചെയ്യും"... നിശ്ചയം  ഖബരാളിക്ക് സന്ദര്ഷകനെ അറിയുന്നതാണ്.. അവൻ അവര്ക്ക് അസ്സലാമു അലൈകും അഹ്ലു ദാര ഖൗമിൻ മു'അമിനീൻ എന്ന് തുടങ്ങുന്ന സലാം പറയൽ സുന്നതുമാണ്.

 ഇബ്നു തൈമിയ്യ തന്നെ പറയുന്നതു കാണുക;


وأما كونه رأى موسى قائما يصلي في قبره، ورآه في السماء أيضًا، فهذا لا منافاة بينهما، فإن أمر الأرواح من جنس أمر الملائكة، في اللحظة الواحدة تصعد، وتهبط كالملك، ليست في ذلك كالبدن، وقد بسطت الكلام على أحكام الأرواح بعد مفارقة الأبدان، في غير هذا الموضع، وذكرت بعض ما في ذلك من الأحاديث، والآثار، والدلائل‏.‏ (مجموع فتاوي: ٣٦٦/١)


 മൂസാനബി(അ) ഖബറിൽ വെച്ച് നിസ്കരിക്കുന്നതായും പിന്നീട് ആകാശത്തുവെച്ചും മുഹമ്മദ് നബി(സ) കണ്ടുവെന്ന് പറയുന്നത് വൈരുദ്ധ്യമല്ല. കാരണം ആത്മാക്കളുടെ കാര്യം മലക്കുകളുടെ കാര്യത്തിന്റെ ജാതിയിൽ പെട്ടതാണ്. മലകിനെ പോലെ ഒരു നിമിഷത്തിൽ അത് ഇറങ്ങുകയും കയറുകയും ചെയ്യും. ഈ വിഷയത്തിൽ ശരീരത്തിന്റെ സ്വഭാവമല്ല ആത്മാവിനുള്ളത്. ശരീരവുമായി വേർപിരിഞ്ഞതിനുശേഷം ആത്മാക്കളുടെ സ്വഭാവത്തെ കുറിച്ച് മറ്റൊരു സ്ഥലത്ത് വിശദമായി ഞാൻ സംസാരിച്ചിട്ടുണ്ട്. ചില ഹദീസുകളും ആസാറുകളും പ്രമാണങ്ങളും അവിടെ ഞാൻ പരാമർശിച്ചിട്ടുണ്ട്. (മജ്‌മൂഅ് ഫതാവ: 1/366)