ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 23 April 2018

നബിയുടെ പ്രകാശം തീയിലും കപ്പലിലും

ചോദ്യം: മൻഖൂസ് മൗലിദുള്പ്പെ ടെ എല്ലാ മൗലിദുകളിലും കാണുന്നതാണ്, തീയിലെറിഞ്ഞപ്പോള്‍ ഇബ്‌റാഹീം നബി(അ)യുടെ കൂടെയും തൂഫാന്‍ ജലപ്രളയമുണ്ടായപ്പോള്‍ നൂഹ് നബി(അ)യുടെ കൂടെ കപ്പലിലും നബിപ്രകാശം ഉണ്ടായിരുന്നുവെന്ന്. ഇതിന് പ്രാമാണികമായ വല്ല അടിസ്ഥാനവുമുണ്ടോ? ഇതൊക്കെ സുന്നികള്‍ മെനഞ്ഞെടുത്ത കള്ളക്കഥകളല്ലേ?

മറുപടി
ഒരിക്കലുമല്ല, നൂറു ശതമാനവും സത്യമാണവ. പ്രമാണങ്ങള്‍ പരതിയാലതു ബോധ്യപ്പെടും. റസൂലിന്റെ നൂറിനെ ആദം നബി(അ)യില്‍ നിക്ഷേപിക്കുകയും പിന്നീട് അത് തൂഫാന്‍ വെള്ളപ്പൊക്ക സമയത്ത് നൂഹ് നബി(അ)യിലും നംറൂദിന്റെ അഗ്നിയില്പെംട്ടപ്പോള്‍ ഇബ്‌റാഹീം നബി(അ)യുടെ മുതുകിലുമായി വിശുദ്ധ വ്യക്തികളിലൂടെയാണ് ആമിന(റ)യില്‍ എത്തിച്ചേര്ന്നതെന്ന് ശര്റഫല്‍ അനാം, സുബ്ഹാന മൗലിദുകളില്‍ കാണുന്നു. ഇത് പ്രമാണങ്ങള്ക്കെതതിരല്ലെന്നും മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും പരാമര്ശി‍ച്ചിട്ടുണ്ടെന്നും മുൻധാരണകൾക്കടിമപ്പെടാത്ത നിഷ്പക്ഷാന്വേഷണങ്ങള്‍ തെളിയിക്കും. ഹാഫിള് ഇബ്‌നു അസാക്കിര്‍(റ) സ്വഹാബി പ്രമുഖനായ ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് മേൽ സംഭവം റിപ്പോര്ട്ട് ചെയ്യുന്നതിങ്ങനെയാണ്: ഇബ്‌നു അബ്ബാസ്(റ) പറയുന്നു; ഞാന്‍ നബി(സ്വ)യോട് ചോദിച്ചു: ആദം നബി(അ) സ്വര്ഗ്ത്തിലായിരുന്നപ്പോള്‍ അങ്ങ് എവിടെയായിരുന്നു? ഇതുകേട്ട് നബി(സ്വ) പല്ലുകള്‍ വെളിവാകുന്ന രൂപത്തില്‍ പുഞ്ചിരിച്ചു. ശേഷം പറഞ്ഞു: ഞാന്‍ ആദം നബി(അ)യുടെ മുതുകിലായിരുന്നു. പിന്നീട് എന്റെ പിതാവായ നൂഹ് നബി(അ) കപ്പലില്‍ കയറിയപ്പോള്‍ ഞാന്‍ നൂഹ് നബി(അ)മിന്റെ മുതുകിലായിരുന്നു. പിന്നീട് ഇബ്‌റാഹീം നബി(അ)മിന്റെ മുതുകിലൂടെ സംശുദ്ധരായ മാതൃപിതൃ പരമ്പരവഴി എന്നെ അല്ലാഹു നീക്കിക്കൊണ്ടിരുന്നു. എന്റെ മാതാപിതാക്കളാരും അനാശാസ്യ പ്രവര്ത്തതനങ്ങളില്‍ ഭാഗഭാക്കായിട്ടേയില്ല (താരീഖു ബ്‌നു അസാക്കിര്‍ 3/408, ഹാഫിള് ബ്‌നു കസീര്‍ അസ്സീറത്തുന്നബവിയ്യ 1/195,196-ലും ഹാഫിള് സുയൂഥി അദ്ദുര്റു,ല്‍ മന്സൂ്ര്‍ 5/184-ലും ഹാഫിള് ഇബ്‌നു ഹജര്‍ അസ്ഖലാനി(റ) അല്‍ മത്വാലിബുല്‍ ആലിയ 4/177-ലും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം മുസ്‌ലിം(റ)വിന്റെ ശൈഖും പ്രമുഖ ഹദീസ് പണ്ഡിതനുമായ ഇബ്‌നു അബീ ഉമറുല്‍ അദനി(റ) തന്റെ മുസ്‌നദില്‍ സ്വഹാബി പ്രമുഖനും ഖുര്ആബന്‍ വ്യാഖ്യാതാക്കളുടെ നേതാവുമായ ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്നുദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ആദം നബി(അ)യെ സൃഷ്ടിക്കുന്നതിന് രണ്ടായിരം വര്ഷ ങ്ങള്ക്ക്ു മുമ്പ്തന്നെ എന്റെ നൂറും അത് കേട്ട് മലക്കുകളും അല്ലാഹുവിന് തസ്ബീഹ് ചെയ്തിരുന്നു. തുടര്ന്ന് ആദം നബി(അ)യെ സൃഷ്ടിച്ചപ്പോള്‍ എന്റെ നൂറിനെ ആദം നബി(അ)യില്‍ നിക്ഷേപിച്ചു. ശേഷം ആദം നബി(അ)യുടെ മുതുകിലായി അല്ലാഹു എന്നെ ഭൂമിയിലേക്ക് അവതരിപ്പിച്ചു. പിന്നെ നൂഹ് നബി(അ)യിലും പിന്നീട് ഇബ്‌റാഹീം നബി(അ)യുടെ മുതുകിലും അല്ലാഹു എന്നെ എത്തിച്ചു. നല്ല പരമ്പരയിലൂടെയായിരുന്നു എന്റെ ചലനം നടന്നത്. എന്റെ മാതാപിതാക്കളാരും വ്യഭിചാരം ചെയ്തിട്ടേയില്ല (അല്‍ ഖസാഇസുല്‍ കുബ്‌റ-ഇമാം സുയൂഥി 1/39).
നൂഹ്, ഇബ്‌റാഹീം(അ) തുടങ്ങിയ പ്രവാചകന്മാരുടെ മുതുകിലൂടെ വിശുദ്ധി നിറഞ്ഞ പരമ്പരയിലൂടെയാണ് തിരുനബി(സ്വ)യുടെ ജനനമെന്ന ആശയം പദ്യമായി സ്വഹാബി പ്രമുഖനും പ്രവാചകരുടെ പിതൃവ്യനുമായ അബ്ബാസ്(റ) അവിടുത്തെ അനുമതി പ്രകാരം തിരുസന്നിധിയില്‍ ആലപിച്ചതായും നബി(സ്വ) അബ്ബാസ്(റ)വിന് വേണ്ടി പ്രത്യേകം പ്രാര്ത്ഥിിച്ചതായും ഹദീസുകളില്‍ കാണാം. ഖുറൈമുബ്‌നു ഔസ്(റ)ല്‍ നിന്ന് ഇമാം ഹാകിമും ത്വബ്‌റാനി(റ)യും ഉദ്ധരിക്കുന്ന ഹദീസ് കാണുക.
അദ്ദേഹം പറയുന്നു: ‘നബി(സ്വ) തബൂക്ക് യുദ്ധം കഴിഞ്ഞ് മടങ്ങിയെത്തിയ അവസരത്തില്‍ ഞാന്‍ അടുത്തുചെന്നു. ആ അവസരത്തില്‍ അബ്ബാസ്(റ) നബിയോട് ചോദിക്കുന്നത് കേട്ടു: റസൂലേ, ഞാന്‍ അങ്ങയെ പ്രശംസിക്കട്ടെയോ?
നബി(സ്വ) പറഞ്ഞു: അതേ, അല്ലാഹു താങ്കളുടെ വായക്ക് ആപത്ത് വരുത്താതിരിക്കട്ടെ.
അപ്പോള്‍ അബ്ബാസ്(റ) നബിയെ പ്രകീര്ത്തിങച്ചു: ‘ഇലകള്‍ ചേര്ത്തു വെച്ച് നാണം മറക്കപ്പെട്ട സുരക്ഷിത സങ്കേതത്തിലും അവിടുത്തെ നിഴലിലും ഈ ലോകത്തിന്റെ സൃഷ്ടിപ്പിന് മുമ്പുതന്നെ നബിയേ, അങ്ങ് പരിശുദ്ധനായി നിലനിന്നിരുന്നു. രക്തക്കഷ്ണമോ മാംസക്കഷ്ണമോ മനുഷ്യരൂപമോ അല്ലാത്ത നിലയില്‍ നബിയേ, അങ്ങ് ഭൂമിയിലേക്ക് ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഉയരത്തില്‍ പറക്കുന്ന കഴുകന്മാരെയും അവരുടെ ബന്ധുജനങ്ങളെയും ജലപ്രളയം പിടികൂടിയ അവസരത്തില്‍ നൂഹ് നബി(അ)മിന്റെ കപ്പലില്‍ അണുരൂപത്തില്‍ അങ്ങ് സഞ്ചരിച്ചിട്ടുണ്ട്. ശേഷം തലമുറകള്‍ മാറുന്നതിനനുസരിച്ച് അങ്ങ് പുരുഷന്മാരുടെ മുതുകില്‍ നിന്നും ഗര്ഭാജശയങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഇബ്‌റാഹീം നബി(അ) എറിയപ്പെട്ട അഗ്നിയില്‍ പ്രത്യക്ഷനല്ലാത്ത നിലയില്‍ തങ്ങളും ഉണ്ടായിരുന്നു. അപ്പോള്‍ പിന്നെ ഇബ്‌റാഹീം നബി(അ) തീയില്‍ കത്തിക്കരിയുമോ?’
ഈ സംഭവം വിവിധ പരമ്പരകളിലൂടെ ഇമാം ഹാകിം(റ) അല്മുിസ്തദ്‌റക് 3/324-ലും ഹാഫിള് ഇബ്‌നു അസാക്കിര്‍ താരീഖുല്‍ കബീര്‍ 3/410-ലും ഹാഫിള് ഇബ്‌നു അബ്ദുല്‍ ബര്റ്യ അല്‍ ഇസ്തീആബ് 2/447-ലും ഖാളിഇയാള് അശ്ശിഫാ 1/83-ലും ഹാഫിള് കബീര്‍ അസ്സീറത്തുന്നബവിയ്യ 1/43-ലും മറ്റനവധി ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ പരമ്പരയിലൂടെ നബിതങ്ങളുടെ നൂര്‍ ആമിനാ ബീവി(റ)യില്‍ എത്തിച്ചേര്ന്നു്വെന്ന് കുറിക്കുന്ന പദ്യങ്ങള്‍ റസൂല്‍(സ്വ)ക്ക് മുമ്പില്‍ പലപ്പോഴായി അവതരിപ്പിക്കപ്പെട്ടതും അവിടുന്ന് അതിനംഗീകാരവും പ്രോത്സാഹനവും നല്കിയതും ചരിത്രങ്ങളില്‍ സ്ഥലം പിടിച്ചിട്ടുണ്ട്. നബി(സ്വ)യുടെ മൗനാനുവാദം സുന്നത്ത് തന്നെയാണല്ലോ. പ്രവാചകര്‍ ഇതംഗീകരിച്ചുവെന്ന് വരുമ്പോള്‍ അവിടുന്ന് പറഞ്ഞതിന് തുല്യമായി. അതുകൊണ്ട് തന്നെയാണ് മൻഖൂസ് മൗലിദിലും മറ്റു മൗലിദുകളിലും ഇത് പരാമര്ശിൊച്ചത്.