ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 20 April 2018

ബറാഅത്ത് രാവും ഖബർ സിയാറത്തും

*ബറാ അത്ത് രാവും ഖബർ സിയാറത്തും*
ചോദ്യം*  ❓
🔽👇🏻
*ബറാ അത്ത് രാവിൽ ഖബർ സിയാറത്തിന്നായി പോകുന്നതായി കണ്ട് വരാറുണ്ട് ഇത് ഇസ്ലാം പ്രോൽസാഹിപ്പിക്കുന്നുണ്ടൊ* ❓
*ജവാബ്* ✅👇🏻
===================
🔽
തീർച്ചയായും ഇത് വളരെ നല്ലതാണ് ഈ ദിനത്തിൽ ഖബർ സിയാറത്ത് എന്നത് ഹബീബായ സ്വ യുടെ മാത്ർകയുണ്ടായത് കൊണ്ടാണ് പണ്ഡിതന്മാർ ഇതിന്ന് പ്രോൽസാഹനം നൽകുന്നത്
ഹദീസ് നോക്കാം
مَا جَاءَ فِي لَيْلَةِ النِّصْفِ مِنْ شَعْبَان
__________________َ
٣٥٤٤ - كَمَا أَخْبَرَنَا أَبُو عَبْدِ اللهِ الْحَافِظُ، حَدَّثَنَا أَحْمَدُ بْنُ إِسْحَاقَ الْفَقِيهُ، حَدَّثَنَا مُحَمَّدُ بْنُ رُبْحٍ، حَدَّثَنَا يَزِيدُ بْنُ هَارُونَ، أَخْبَرَنَا الْحَجَّاجُ بْنُ أَرْطَاةَ، عَنْ يَحْيَى بْنِ أَبِي كَثِيرٍ، قَالَ: خَرَجَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ لَيْلَةٍ وَخَرَجَتْ عَائِشَةُ تَطْلُبُهُ فِي الْبَقِيعِ، فَرَأَتْهُ رَافِعًا رَأْسَهُ إِلَى السَّمَاءِ، فَقَالَ: " أَكُنْتِ تَخَافِينَ أَنْ يَحِيفَ اللهُ عَلَيْكِ وَرَسُولُهُ؟ "، قَالَتْ: فقُلْتُ: يَا رَسُولَ اللهِ ظَنَنْتُ أَنَّكَ أَتَيْتَ بَعْضَ نِسَائِكَ، فَقَالَ: " إِنَّ اللهَ يَغْفِرُ لَيْلَةَ النِّصْفِ مِنْ شَعْبَانَ أَكْثَرَ مِنْ عَدَدِ شَعْرِ غَنَمِ كَلْبٍ ". 
وَلِهَذَا الْحَدِيثِ شَوَاهِدٌ مِنْ حَدِيثِ عَائِشَةَ، وَأَبِي بَكْرٍ الصِّدِّيقِ، وَأَبِي مُوسَى الْأَشْعَرِيِّ، وَاسْتَثْنَى فِي بَعْضِهَا الْمُشْرِكَ وَالْمُشَاحِنَ، وَفِي بَعْضِهَا الْمُشْرِكَ، وَقَاطِعَ الطَّرِيقِ، وَالْعَاقِّ، وَالْمُشَاحِنُ، [ص: ٣٥٦] وَقَدْ رَوَاهُ مُحَمَّدُ بْنُ مَسْلَمَةَ الْوَاسِطِيُّ، عَنْ يَزِيدَ بْنِ هَارُونَ
مَوْصُولًا كَمَا
( شعب الإيمان)
“”
ആഇശ(റ) പറയുന്നു: ‘ഒരു രാത്രിയില്‍ നബി(സ്വ)യെ ഞാന്‍ ശയ്യയില്‍ കണ്ടില്ല. അപ്പോള്‍ നബിയെ അന്വേഷിച്ചു ഞാന്‍ പുറപ്പെട്ടു. മിഴികള്‍ ആകാശത്തേക്കുയര്‍ത്തിയതായി മദീനയിലെ ഖ്വബര്‍സ്ഥാനായ ബഖ്വീ’ഇല്‍ നബി(സ്വ) നില്‍ക്കുന്നതാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ‘ആ ഇശാ, അല്ലാഹുവും അവന്റെ റസൂലും നിന്നോട് നീതികേട് ചെയ്യുമെന്ന് നീ ഭയപ്പെടുന്നുവോ’ നബി(സ്വ) ചോദിച്ചു. ഞാന്‍ പ്രതിവചിച്ചു. ‘അല്ലാഹുവിന്റെ റസൂലേ, മറ്റേതെങ്കിലും ഭാര്യമാരു ടെ അടുത്തേക്ക് അങ്ങ് പോയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. അപ്പോള്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും ശ’അബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു (അവന്റെ കരുണാധി രേകത്താല്‍) ഒന്നാം ആകാശത്തിലേക്കിറങ്ങും. എന്നിട്ട് കല്‍ബ് ഗോത്രക്കാരുടെ ആട്ടിന്‍പറ്റത്തിന്റെ രോമങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കും (അക്കാലത്ത് ഏറ്റവും കൂടുതല്‍ ആടുകള്‍ ഉണ്ടായിരുന്നത് അവര്‍ക്കായിരുന്നു).
(ശുഅബുൽ ഈമാൻ ഇമാം ബൈഹഖി , കൂടാതെ തുർമുദിയിലും ഇബ്നു മാജയിലും പ്രസ്തുത ഹദീസ് കാണാവുന്നതാണ്)
🔽
ശ’അബാന്‍ പതിനഞ്ചാം രാത്രിയായിരുന്നു ഈ സംഭവമെന്നും അന്ന് തന്റെ ഊഴത്തില്‍പെട്ട രാത്രിയായിരുന്നുവെന്നും ആ’ഇശ(റ) പ്രസ്താവിച്ചതായി അഹ്മദ് ഇബ്നു അബീശൈബ, തിര്‍മുദി, ഇബ്നുമാജ, ബൈഹഖി, ഹജ്ജാജുബ്നു അര്‍ത്വ, യഹ്യബ്നു അബീകസീര്‍ വഴി ഉര്‍വ(റ) വഴി ആഇശ(റ)യില്‍ നിന്ന് ബൈഹഖിയും ദാറഖ്വുത്വ്നിയും ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിട്ടുണ്ട്.
🔽
قَالَتْ عَائِشَةُ: دَخَلَ عَلَيَّ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَوَضَعَ عَنْهُ ثَوْبَيْهِ ثُمَّ لَمْ يَسْتَتِمَّ أَنْ قَامَ فَلَبِسَهُمَا فَأَخَذَتْنِي غَيْرَةٌ شَدِيدَةٌ ظَنَنْتُ أَنَّهُ يَأْتِي بَعْضَ صُوَيْحِباتِي فَخَرَجْتُ أَتْبَعَهُ فَأَدْرَكْتُهُ بِالْبَقِيعِ بَقِيعِ الْغَرْقَدِ يَسْتَغْفِرُ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَالشُّهَدَاءِ، فَقُلْتُ: بِأَبِي وَأُمِّي أَنْتَ فِي حَاجَةِ رَبِّكَ، وَأَنَا فِي حَاجَةِ الدُّنْيَا فَانْصَرَفْتُ، فَدَخَلْتُ حُجْرَتِي وَلِي نَفَسٌ عَالٍ، وَلَحِقَنِي رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: " مَا هَذَا النَّفَسُ يَا عَائِشَةُ؟ "، فَقُلْتُ: بِأَبِي وَأُمِّي أَتَيْتَنِي فَوَضَعْتَ عَنْكَ ثَوْبَيْكَ ثُمَّ لَمْ تَسْتَتِمَّ أَنْ قُمْتَ فَلَبِسْتَهُمَا فَأَخَذَتْنِي غَيْرَةٌ شَدِيدَةٌ، ظَنَنْتُ أَنَّكَ تَأْتِي بَعْضَ صُوَيْحِباتِي حَتَّى رَأَيْتُكَ بِالْبَقِيعِ تَصْنَعُ مَا تَصْنَعُ، قَالَ: " يَا عَائِشَةُ أَكُنْتِ تَخَافِينَ أَنْ يَحِيفَ اللهُ عَلَيْكِ وَرَسُولُهُ، بَلْ أَتَانِي جِبْرِيلُ عَلَيْهِ السَّلَامُ، فَقَالَ: هَذِهِ اللَّيْلَةُ لَيْلَةُ النِّصْفِ مِنْ شَعْبَانَ وَلِلَّهِ فِيهَا عُتَقَاءُ مِنَ النَّارِ بِعَدَدِ شُعُورِ غَنَمِ كَلْبٍ، لَا يَنْظُرُ اللهُ فِيهَا إِلَى مُشْرِكٍ، وَلَا إِلَى مُشَاحِنٍ، وَلَا إِلَى قَاطِعِ رَحِمٍ، وَلَا إِلَى مُسْبِلٍ، وَلَا إِلَى عَاقٍّ لِوَالِدَيْهِ، وَلَا إِلَى مُدْمِنِ خَمْرٍ " قَالَ: ثُمَّ وَضْعَ عَنْهُ ثَوْبَيْهِ، [ص: ٣٦٤] فَقَالَ لِي: " يَا عَائِشَةُ تَأْذَنِينَ لِي فِي قِيَامِ هَذِهِ اللَّيْلَةِ؟ "، فَقُلْتُ: نَعَمْ بِأَبِي وَأُمِّي، فَقَامَ فَسَجَدَ لَيْلًا طَوِيلًا حَتَّى ظَنَنْتُ أَنَّهُ قُبِضَ فَقُمْتُ أَلْتَمِسْهُ، وَوَضَعْتُ يَدِي عَلَى بَاطِنِ قَدَمَيْهِ فَتَحَرَّكَ فَفَرِحْتُ وَسَمِعْتُهُ يَقُولُ فِي سُجُودِهِ: " أَعُوذُ بِعَفْوِكَ مِنْ عِقَابِكَ، وَأَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَأَعُوذُ بِكَ مِنْكَ، جَلَّ وَجْهُكَ، لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ "، فَلَمَّا أَصْبَحَ ذَكَرْتُهُنَّ لَهُ فَقَالَ: " يَا عَائِشَةُ تَعَلَّمْتِهُنَّ؟ "، فَقُلْتُ: نَعَمْ، فَقَالَ: " تَعَلَّمِيهِنَّ وَعَلِّمِيهِنَّ، فَإِنَّ جِبْرِيلَ عَلَيْهِ السَّلَامُ عَلَّمَنِيهِنَّ وَأَمَرَنِي أَنْ أُرَدِّدَهُنَّ فِي السُّجُودِ
(ശുഅബുൽ ഈമാൻ , ബൈഹഖി)....
👇🏻ഇനി ഈ ഹദീസിന്റെ സനദിനെപ്പറ്റി പരിശോധിക്കാം. നാം ഇവിടെ ഉദ്ധരിച്ച നിവേദക പരമ്പര ക്ക് പുറമെ വേറെ മൂന്ന് വഴികളില്‍ക്കൂടിയും ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ടതായി അല്‍ഹാഫിള്വ് സൈനുദ്ദീന്‍ ഇറാഖ്വി(റ) വ്യക്തമാക്കിയിട്ടുണ്ട്. അവ ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തുന്ന വിധത്തിലാണുതാനും. ആകയാല്‍ ഈ ഹദീസ് ഹസനുല്‍ ലിഗ്വൈരിഹി(മറ്റൊന്നിന്റെ പിന്‍ബലത്തോടെ സ്വഹീഹിന്റെ അടുത്തപടി) എന്ന ഡിഗ്രി പ്രാപിച്ചിരിക്കുന്നു (സുര്‍ഖ്വാനി 7/412)..
ഈ വിഷയകമായിവന്ന ഹദീസുകളില്‍ ഏറ്റവും സ്വീകാര്യമായത് ഈ ഹദീസാണെന്ന് ഇമാം ഇബ്നുറജബ്(റ) പറഞ്ഞതായി ഇമാം സുര്‍ഖ്വാനി(റ) പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.