രണ്ടാം ഭാഗം
كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقاً قَالَ يَا مَرْيَمُ أَنَّى لَكِ هَـذَا قَالَتْ هُوَ مِنْ عِندِ اللّهِ إنَّ اللّهَ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ (سورة آل عمران 37

ആയത്തിന്റെ പശ്ചാത്തലം : പള്ളിയിലേക്ക്നേര്ച്ചയാക്കപ്പെട്ട മഹതി മര്‍യം ബീവി عليها السلام ന്റെസംരക്ഷണം ഏറ്റെടുത്തിരുന്നത് മാതൃസഹോദരിയുടെഭര്ത്താവായ സകരിയ്യാ عليه السلام ആയിരുന്നു.(സകരിയവിവാഹം ചെയ്തത് ഹന്നത്തിന്റെഅനുജത്തിയെയായിരുന്നു. ഹന്നത്തിനെ വിവാഹംചെയ്തത് ഔലിയാക്കളില്‍ പെട്ട ഇംറാനുമായിരുന്നു).
സംരക്ഷകനായ സകരിയ്യാ നബി عليه السلام മസിജിദുല്‍ അഖ്സയില്‍ തന്നെ ഒരു പ്രത്യേക റൂമുണ്ടാക്കിഅതിലായിരുന്നു മഹതിയെ താമസിപ്പിച്ചിരുന്നത്.
ആയത്തിന്റെ അര്‍ത്ഥം:
സംരക്ഷകനായ സകരിയ്യാ നബി عليه السلام മസിജിദുല്‍ അഖ്സയില്‍ തന്നെ ഒരു പ്രത്യേക റൂമുണ്ടാക്കിഅതിലായിരുന്നു മഹതിയെ താമസിപ്പിച്ചിരുന്നത്.
ആയത്തിന്റെ അര്‍ത്ഥം:
“സകരിയാ നബി എപ്പോള്‍ ആ റൂമില്‍ പ്രവേശിച്ചോഅപ്പോഴൊക്കെ അവിടെ പ്രത്യേക ഭക്ഷണംകാണാമായിരുന്നു. അല്ഭുതത്തോടെമഹാനവര്കള് ചോദിക്കുന്നു : നിങ്ങള്‍ക്ക് എവിടെനിന്ന് ലഭിക്കുന്നു ഈ ഭക്ഷണം ? ' قالت هو من عند الله'അത് അല്ലാഹുവില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. (ഇത് അസാധാരണ മാര്‍ഗത്തില്‍ അല്ലാഹുനല്കികൊണ്ടിരിക്കയാണെന്നര്ത് ഥം). തുടര്ന്ന്മറിയം ബീവി പറയുന്നു. إن الله يرزق من يشاء بغير حسابഅല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് യാതൊരുകണക്കുമില്ലാതെ അവന് കൊടുക്കും” (ആലുഇംറാന് 37)
മര്‍യം ബീവി നബിയല്ല . സിദ്ദീഖത്താണെന്ന് ഖുര്‍ആന്‍ പറഞ്ഞതുമാണ്.
മര്‍യം ബീവി നബിയല്ല . സിദ്ദീഖത്താണെന്ന് ഖുര്‍ആന്‍ പറഞ്ഞതുമാണ്.
രണ്ടാമത്തെ ആയത്ത് (ഭൌതിക ലോകത്ത്മഹാന്മാർക്ക് കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്ന )
നിരവധി അത്ഭുതങ്ങൾ നൽകി ആദരിച്ച ബഹുമാനപ്പെട്ടസുലൈമാൻ നബി عليه السلام യെകുറിച്ച് വിശുദ്ധഖുർആൻ പറയുന്നു.
നിരവധി അത്ഭുതങ്ങൾ നൽകി ആദരിച്ച ബഹുമാനപ്പെട്ടസുലൈമാൻ നബി عليه السلام യെകുറിച്ച് വിശുദ്ധഖുർആൻ പറയുന്നു.
وَوَرِثَ سُلَيْمَانُ دَاوُودَ وَقَالَ يَا أَيُّهَا النَّاسُ عُلِّمْنَا مَنطِقَ الطَّيْرِ وَأُوتِينَا مِن كُلِّ شَيْءٍ إِنَّ هَذَا لَهُوَ الْفَضْلُ الْمُبِينُ (سورة النمل 16
“സുലൈമാൻ നബി عليه السلام ദാവൂസ് നബി ന്റെ عليه السلام പിൻഗാമിയായി. മഹാനവർകൾ പറഞ്ഞു. : ഓജനങ്ങളേ, പക്ഷികളുടെ ഭാഷ എനിക്ക്പഠിപ്പിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ആവശ്യമായഎല്ലാം നൽകപ്പെട്ടിരിക്കുന്നു. ഇത് അല്ലാഹുവിന്റെവ്യക്തമായ ഔദാര്യമാകുന്നു. (സൂറത്തുനംല് 16 )
ഇവ്വിഷയകമായിതന്നെ സൂറത്തു സ്വാദിൽ അല്ലാഹുപറയുന്നു.
ഇവ്വിഷയകമായിതന്നെ സൂറത്തു സ്വാദിൽ അല്ലാഹുപറയുന്നു.
قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّنْ بَعْدِي إِنَّكَ أَنتَ الْوَهَّابُ*فَسَخَّرْنَا لَهُ الرِّيحَ تَجْرِي بِأَمْرِهِ رُخَاء حَيْثُ أَصَابَ * وَالشَّيَاطِينَ كُلَّ بَنَّاء وَغَوَّاصٍ * وَآخَرِينَ مُقَرَّنِينَ فِي الْأَصْفَاد * هَذَا عَطَاؤُنَا فَامْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ * (ص 35 – 39
“സുലൈമാൻ നബി عليه السلام പറഞ്ഞു : അല്ലാഹുവേഎനിക്ക് നീ പൊറുത്തു തരേണമേ, എന്റെ ശേഷംമറ്റാർക്കും നൽകാത്ത രാജാധികാരം എനിക്ക് നീനൽകേണമേ, നീയാണ് കൂടുതൽ നൽകുന്നവർൻ -ദുആഫലമായി – നാം കാറ്റിനെ അവർക്ക്കീഴ്പ്പെടുത്തിക്കൊടുത്തു. താൻ ലക്ഷ്യം വെക്കുന്നസ്ഥലത്തേക്ക് ആ കാറ്റ് തന്റെ ആജ്ഞാനുസരണംസൌമ്യമായി സഞ്ചരിക്കുമായിരുന്നു. വാസ്തുശില്പികളും മുങ്ങൽ വിദഗ്ദരുമായപിശാചുക്കളെയും കിഴ്പ്പെടുത്തികൊടുത്തു., ചങ്ങലകളിൽ ബന്ധിക്കപ്പെട്ട മറ്റു ചിലചെകുത്താന്മാരെയും .(ശേഷം അല്ലാഹു പറഞ്ഞു ) ഈകാര്യങ്ങളൊക്കെ നാം നിങ്ങൾക്ക് ദാനമായിനൽകികൊണ്ടിരിക്കുകയാണ്. ഇതിൽ ഇഷ്ടമുള്ളത്യഥേഷ്ടം ഉപയോഗിച്ചോളൂ. അല്ലെങ്കിൽ വേണ്ടെന്നുവെക്കാം കണക്കില്ലാതെ. (സാദ് -35-39 )
ദുനിയാവിൽ അസാധാരണക്കാർക്ക് അസാധാരണകഴിവുകൾ കണക്കില്ലാതെ കൊടുക്കുമെന്നതിന് ഈരണ്ട് ആയത്തുകൾ മതി.
ദുനിയാവിൽ അസാധാരണക്കാർക്ക് അസാധാരണകഴിവുകൾ കണക്കില്ലാതെ കൊടുക്കുമെന്നതിന് ഈരണ്ട് ആയത്തുകൾ മതി.
പരലോകത്ത് അല്ലാഹു അടിമക്ക് കണക്കില്ലാതെനൽകുമെന്നു പറയുന്ന സൂക്തങ്ങൾ :ഒന്ന്
زُيِّنَ لِلَّذِينَ كَفَرُواْ الْحَيَاةُ الدُّنْيَا وَيَسْخَرُونَ مِنَ الَّذِينَ آمَنُواْ وَالَّذِينَ اتَّقَواْ فَوْقَهُمْ يَوْمَ الْقِيَامَةِ وَاللّهُ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ (البقرة 212
“കാഫിറുകൾക്ക് ഭൌതിക ജീവിതംആകർഷകമാക്കപ്പെട്ടിരിക്കുന്നു. മുഅ്മിനുകളെഅവർ പരിഹസിക്കും. എന്നാൽ അന്ത്യ ദിനത്തിൽതഖ്വയിലധിഷ്ടിതമായി ജീവിച്ചവർക്കായിരിക്കുംഉന്നതസ്ഥാനം. അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻകണക്കില്ലാതെ നൽകും “ ( അൽ -ബഖറ 212 )
ഈ ആയത്തിൽ തഖ്വയിലൂന്നി ജീവിച്ചവർക്ക്പരലോകത്ത് അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്ന്പറയുന്നു. അവർ തന്നെയാണല്ലോ ഔലിയാക്കൾ.അല്ലാഹു തന്നെ പറയുന്നു.
ഈ ആയത്തിൽ തഖ്വയിലൂന്നി ജീവിച്ചവർക്ക്പരലോകത്ത് അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്ന്പറയുന്നു. അവർ തന്നെയാണല്ലോ ഔലിയാക്കൾ.അല്ലാഹു തന്നെ പറയുന്നു.
أَلا إِنَّ أَوْلِيَاء اللّهِ لاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ * الَّذِينَ آمَنُواْ وَكَانُواْ يَتَّقُونَ* لَهُمُ الْبُشْرَى فِي الْحَياةِ الدُّنْيَا وَفِي الآخِرَةِ لاَ تَبْدِيلَ لِكَلِمَاتِ اللّهِ ذَلِكَ هُوَ الْفَوْزُ الْعَظِيمُ (يونس 62 إلى 64
“അറിയുക നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കൾ,അവർക്ക് ഭയമോ ദു:ഖമോ ഇല്ല. അവർവിശ്വസിക്കുകയും തഖ്വയിലധിഷ്ടിതമായിജീവിക്കുകയും ചെയ്തവരാണ്. അത്തരക്കാർക്ക്ഇഹത്തിലും പരത്തിലും സുവിശേഷങ്ങളാണുള്ളത്”( യൂനുസ് 62-64 )
രണ്ട് :
وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ (غافر 40
“സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമ്മ,ചെയ്യുന്ന പുരുഷനും സ്ത്രീയും സ്വർഗത്ത്ല്പ്രവേശിക്കും. അവർക്ക് കണക്കില്ലാതെ അല്ലാഹുനൽകുന്നതാകുന്നു. “ (ഗാഫിർ-40 )
അപ്പോൾ ദുനിയ്യാവിലായാലും ആഖിറത്തിലായാലുംഅല്ലാഹു മഹാന്മാർക്ക് കണക്കില്ലാതെ നൽകുന്നു. ഇതനുസരിച്ച് അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത്പറയുന്നു : സ്വന്തമായി കഴിവില്ല എന്നത്സത്യമാണെങ്കിലും അല്ലാഹു ഉദ്ദേശിച്ച മഹാന്മാർക്ക്അവൻ ഉദ്ദേശിച്ച അസാധാരണ മാർഗത്തിലൂടെയുള്ളകഴിവുകൾ ദുനിയാവിൽ ജീവിത കാലത്തും മരണശേഷംആഖിറത്തിലും യാതൊരു കണക്കുമില്ലാതെ അവൻഉദ്ദേശിക്കുന്നവർക്ക് ഉദ്ദേശിക്കുമ്പോൾ കൊടുക്കുന്നു.
ഈ ആശയത്തെ വ്യക്തമാക്കിക്കൊണ്ട് ഖുദ്സിയായഹദീസിൽ കാണാം,
ഈ ആശയത്തെ വ്യക്തമാക്കിക്കൊണ്ട് ഖുദ്സിയായഹദീസിൽ കാണാം,
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلّم: إن الله قال: من عادَى لي وَليّاً فقد آذَنْته بالحرب. وما تقرَّب إليَّ عبدي بشيءٍأحب إلي مما افتَرَضْته عليه. وما يزال عبدي يتقرب إلي بالنوافل حتى أُحبه، فإذا أحبَبته كنت سمعه الذي يسمع به وبَصرَه الذي يبصر به ويدَه التي يبطِش بها. ورجله التي يمشي بها، وإنْ سألني لأَعطينه ، ولئن استعاذ بي لأعيذَنه (صحيح البخاري 6502
“എന്റെ വലിയ്യിനോട് ഒരാൾ ശത്രുത വെച്ച്പുലർത്തിയാൽ فقد آذنته بالحرب അവനോട് ഞാൻ യുദ്ധംപ്രഖ്യാപിച്ചിരിക്കുന്നു. (അല്ലാഹുവിന്റെ എതിരാളികളാണ്അവർ, അവരെ നാശപ്പെടുത്താൻ അല്ലാഹുതീരുമാനിച്ചിരിക്കുന്നു എന്നർത്ഥം . അഥവാ ഹുസുനുൽഖാതിമത്ത് ലഭിക്കാതെ പോകും. അല്ലാഹു നമ്മേകാക്കട്ടെ )
എന്റെ അടിമ എന്നോടടുക്കാൻ , എനിക്ക് ഏറ്റവുംപ്രിയങ്കരമായത് ഞാനവനോട് നിർബന്ധമായി കല്പിച്ചകാര്യങ്ങളെ കൃത്യമായി അനുഷ്ടിക്കലാണ്. (ഹറാമിനെവെടിയുകയും കല്പിച്ചതിനെ ചെയ്യുകയും ചെയ്യുക )അനന്തരം ഫർളായ കാര്യങ്ങൾ കാർക്കശ്യമായിചെയ്യുന്നതോടൊപ്പം സുന്നത്തായ കർമ്മങ്ങളെക്കൊണ്ട്എന്നിലേക്ക് അവൻ അടുത്തു കൊണ്ടിരിക്കും ഞാൻഅവനെ മഹബ്ബത്ത് വെക്കുക എന്ന പദവിയിലെത്തുന്നത്വരെ
فإذا أحببته അങ്ങിനെ ഞാനവനെ സ്നേഹിച്ചു കഴിഞ്ഞാൽ(അല്ലാഹുവിന്റെ മുഹിബ്ബ് എന്നപദവിയിലെത്തിക്കഴിഞ്ഞാൽ പിന്നെ അവൻസാധാരണക്കാരനല്ല ) അവൻ കേൾക്കുന്ന കേൾവിഞാനായി മാറും, അവൻ കാണുന്ന കാഴ്ച ഞാനായിമാറും, പിടിക്കുന്ന കരം ഞാനായി മാറും , അവൻസഞ്ചരിക്കുന്ന പാദങ്ങൾ ഞാനായി മാറും. നിശ്ചയമായുംഅവൻ എന്നോട് ചോദിച്ചാൽ ഞാനവന് നൽകുക തന്നെചെയ്യും . എന്നെക്കൊണ്ട് കാവലിനെ തേടിയാൽ നിശ്ചയംഅവനെ ഞാൻ കാക്കുക തന്നെ ചെയ്യും “ (ബുഖാരി 6502 )
അഥവാ, അത്തരം ഔലിയാക്കൾ ഔർ കാര്യംകേൾക്കണമെന്നുദ്ദേശിച്ചാൽ, അവരൊരു കാര്യംകാണണമെന്നോ ചെയ്യണമെന്നോ ഒരു സ്ഥലത്ത്എത്തണമെന്നോ ഉദ്ദേശിച്ചാൽ അതൊക്കെ അല്ലാഹുഅവർക്ക് സാധിപ്പിച്ച് കൊടുക്കും
പത്തോളം രിവായത്തിലൂടെ ഈ ഹദീസ് റിപ്പോർട്ട്ചെയ്തിട്ടുണ്ട് . അബൂഹുറൈറ , ആഇശ , അബ്ദുല്ലാഹിബ്നു അബ്ബാസ് , മുആദ്ബുനുജബൽ رضي الله عنهم തുടങ്ങി നിരവധി മഹാന്മാരിൽ നിന്നുദ്ധരിച്ചഹദീസാണിത്
ഇതിന് ഒരു പരിധിയുമില്ല . والله يرزق من يشاء بغير حساب.സാധാരണക്കാർക്ക് സാധാരണ കഴിവാവട്ടേ,അസാധാരണക്കാർക്ക് അസാധാരണ കഴിവാവട്ടെ ,അല്ലാഹു നൽകുമ്പോൾ കിട്ടും. സൃഷ്ടികൾക്ക് കഴിവില്ലഎന്നു പറഞ്ഞാൽ അത് കൊണ്ടുദ്ദേശിക്കുന്നത്സ്വന്തമായി കഴിവില്ല എന്നതാണ്. അവർക്ക് കഴിവുണ്ട്എന്ന് പറഞ്ഞാൽ അല്ലാഹു നൽകുന്ന കഴിവുണ്ട്എന്നുമാണ്

“അല്ലാഹുവിൽ ആര് തവക്കുലാക്കുന്നോ അവന്മുഴുവൻ കാര്യങ്ങൾക്കും അല്ലാഹു മതി. അല്ലാഹുഅവന്റെ കാര്യം പൂർണ്ണമായി ഏറ്റെടുത്തുനിറവേറ്റുക തന്നെ ചെയ്യും (ത്വലാഖ് 3 )
സ്വന്തമായി സാധാരണ കഴിവുമില്ല , അസാധാരണകഴിവുമില്ല. കഴിവുകൾ ആർക്കും അല്ലാഹുമുൻകൂർ കൊടുത്തുവെച്ചിട്ടുമില്ല. അല്ലാഹുഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിക്കുമ്പോൾഅവനുദ്ദേശിച്ചത് കൊടുക്കും. അത് ദുനിയാവിലുംകൊടുക്കും ആഖിറത്തിലും കൊടുക്കും. അതിന്പരിധിയൊന്നുമില്ല. ഇതാണ് കഴിവിനെ സംബന്ധിച്ച്പറയാനുള്ളത്
ഉദാഹരണം : ഈസാ നബി عليه السلامതൊട്ടിലിൽ കിടന്നു പറഞ്ഞു آتاني الكتاب “എനിക്ക് വേദ ഗ്രന്ഥം തന്നിരിക്കുന്നു” ഇതെല്ലാംഅല്ലാഹുവിന്റെ വാഗ്ദാനങ്ങൾ കിട്ടിയതിന്തുല്യമാണ്. അല്ലാഹുവിന്റെ വാഗ്ദാനമാണല്ലോوالله يرزق من يشاء بغير حساب “ അല്ലാഹുഉദ്ദേശിച്ചവർക്ക് അവൻ കണക്കില്ലാതെകൊടുക്കുമെന്നത്.” അതുപോലെ ഖുദ്സിയായഹദീസിൽ വന്ന വാഗ്ദനമാണ് ولئن سألني لأعطينه“ആ മുഹിബ്ബ് എന്നോട് ചോദിക്കുകയാണെങ്കിൽഞാൻ തീർച്ചയായും അത് നൽകുന്നതാണ്“എന്നത് . ഇത്തരം വാഗ്ദാനങ്ങൾ അല്ലാഹുവിൽനിന്നുള്ളതായതു കൊണ്ട് കിട്ടിയതിനുതുല്യമാണ്.
ഈ അടിസ്ഥാനത്തിലാണ് ചില സ്ഥലങ്ങളിൽഇമാമുകൾ മഹാന്മാർക്ക് കഴിവുണ്ട് എന്ന്പറയുന്നത്. ഖുർആനിൽ أتى أمر الله فلا تستعجلوه“ഖിയാമം വന്നു കഴിഞ്ഞു.” എന്ന് പറഞ്ഞത്പോലെയാണിത്. അപ്പോൾ അമ്പിയാക്കൾക്കുംമഹാന്മാർക്കും അസാധാരണ കഴിവുണ്ട് എന്ന്പറയാം അത് ഈ അർത്ഥത്തിലാണെന്ന് മാത്രം
അസാധാരണ കഴിവാകട്ടെ, സാധാരണ കഴിവാകട്ടെ,അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരാൾക്കും ഒന്നുംചെയ്യാൻ കഴിയുകയില്ല. لا حول ولا قوة إلا بالله العلي العظيمനല്ലതായ കാര്യങ്ങൾ ചെയ്യാനോ തെറ്റായ കാര്യങ്ങളിൽനിന്ന് മാറി നിൽക്കാനോ അല്ലാഹു ഖുദ്റത്തുംതൌഫീഖും നൽകിയാലല്ലാതെ സാധ്യമല്ല.
അല്ലാഹു അവന്റെ ഇഷ്ടദാസൻമാർക്ക് നൽകുന്നകഴിവിന് ഒരു പരിധിയുമില്ല. ഇത്തരം അസാധാരണകഴിവുകൾ അല്ലാഹു നൽകിയതിന്റെ ചിലഉദാഹരണങ്ങൾ ഖുർആനിൽ നിന്നു പറയാം. അല്ലാഹുവിശുദ്ധ ഖുർആനിൽ മർയം ബീവി رضي الله عنها യെ കുറിച്ച്പറയുന്ന സ്ഥലത്ത് പറയുന്നു :
إِذْ قَالَتِ الْمَلآئِكَةُ يَا مَرْيَمُ إِنَّ اللّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالآخِرَةِ وَمِنَ الْمُقَرَّبِينَ * وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلاً وَمِنَ الصَّالِحِينَ* (آل عمران 45 إلى 46
മലക്കുകൾ മർയം ബീവി (رضي الله عنها) യോട്പറഞ്ഞതോർക്കുക : ഓ മർയം , അല്ലാഹുവിൽനിന്നുള്ള വിശുദ്ധമായ തിരുവാക്യം കൊണ്ട്അങ്ങയെ അവൻ സുവിശേഷമറിയിക്കുന്നു.മഹാന്റെ പേര് മർയമിന്റെ പുത്രൻ ഈസാമസീഹ്എന്നാണ്. ഇഹത്തിലും പരത്തിലും മഹത്തായസ്ഥാനമുള്ളവരും അല്ലാഹുവിന്റെഇഷ്ടദാസന്മാരിൽ പെട്ടവരുമാണ്. മഹാനവർകൾമനുഷ്യരോട് സംസാരിക്കും. തൊട്ടിലിൽ വെച്ചുംപിന്നീട് മധ്യവയസ്കരായ സമയത്തും.മഹാനവർകൾ സജ്ജനങ്ങളിൽ പെട്ടവരാണ്.(ആലുഇംറാൻ 45-46)
എത്രയോ കാലങ്ങൾ കഴിഞ്ഞ് വരാനിരിക്കുന്ന കാര്യംപോലും അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക് നൽകുന്നു.
ഗൈബ് അല്ലാഹുവിനെ അറിയൂ എന്നതിൽ വിശ്വാസിക്ക്സംശയമില്ല. قل لا يعلم الغيب إلا الله “അല്ലാഹു അല്ലാതെഗൈബ് അറിയുന്നവനില്ല”. അത് വിശ്വാസത്തിന്റെഭാഗമാണ്. പക്ഷെ അറിയിച്ചു കൊടുക്കുന്നവർക്ക്അറിയിച്ചുകൊടുക്കുമ്പോൾ അറിയും അതിന് ഒരു പരിധിഎവിടെയും അല്ലാഹു പറഞ്ഞിട്ടില്ല. ഉടമക്കാരൻ അല്ലാഹുആണ് എന്നതു തന്നെ മതിയല്ലോ പരിധിയായി.
മറ്റൊരു ആയത്ത് നോക്കൂ :
قَالَ قَدْ أُوتِيتَ سُؤْلَكَ يَا مُوسَى* وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَى * إِذْ أَوْحَيْنَا إِلَى أُمِّكَ مَا يُوحَى * أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَى عَيْنِي* (طه 36-39

“മൂസാ നബിയേ, അങ്ങയുടെ പ്രാർത്ഥനക്ക് ഉത്തരംനൽകപ്പെട്ടിരിക്കുന്നു. മറ്റൊരു സമയത്തുംനിങ്ങൾക്ക് നാം ഔദാര്യം ചെയ്തിട്ടുണ്ട്. താങ്കളുടെമാതാവിന് നാം സന്ദേശം നൽകി. ഈ ശിശുവിനെഒരു പെട്ടിയിലാക്കി പുഴയിലേക്കെറിയുക. നദിഅതിനെ കരയിലെത്തിക്കും. പിന്നീട് എന്റെയും ആകുട്ടിയുടെയും ശത്രു അതിനെ എടുക്കുകയുംചെയ്യും. ഞാൻ എന്റെ സ്നേഹം നിങ്ങളുടെ മേലിൽഇട്ടു തന്നു. എന്റെ മേൽനോട്ടത്തിൽ നിങ്ങളെവളർത്തപ്പെടാൻ സൌകര്യമൊരുക്കുകയുംചെയ്തു”. (ത്വാഹാ 36-38)
മൂസാ നബി عليه السلام ന്റെ മാതാവിന് എന്തെല്ലാംഅസാധാരണവും അൽഭുതകരവുംവരാനിരിക്കുന്നതുമായ കാര്യങ്ങളാണ് അല്ലാഹുഅറിയിച്ച് കൊടുത്തത്. മഹതി നബിയല്ലെന്നത്തർക്കമില്ലാത്ത കാര്യവുമാണ്.
മൂസാ നബി عليه السلام ന്റെ മാതാവിന് എന്തെല്ലാംഅസാധാരണവും അൽഭുതകരവുംവരാനിരിക്കുന്നതുമായ കാര്യങ്ങളാണ് അല്ലാഹുഅറിയിച്ച് കൊടുത്തത്. മഹതി നബിയല്ലെന്നത്തർക്കമില്ലാത്ത കാര്യവുമാണ്.
ഇനി കറാമത്തുകൾ എവിടെ വരെ എത്താമെന്നത്കാണുക. എല്ലാ വെള്ളിയാഴ്ചയും പാരായണം ചെയ്യാൻകൽപിക്കപ്പെട്ട സൂറത്തുൽ കഹ്ഫിൽ ഔലിയാക്കളായഅസ്ഹാബുൽ കഹ്ഫിനെ കുറിച്ച് അല്ലാഹു പറയുന്നു :
وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ذَلِكَ مِنْ آيَاتِ اللَّهِ (الكهف 17
“സൂര്യന്റെ നിങ്ങൾക്കു കാണാം, അത് ഉദിച്ചു വരുന്നസമയത്ത് അവരുടെ ഗുഹയുടെ വലതു ഭാഗത്തേക്ക്തെറ്റി ഉദിക്കുന്നതായി, അസ്തമിക്കുമ്പോൾഅവരെ ഒഴിവാക്കി ഇടത്തോട്ട് തെറ്റി പോകുന്നതുംകാണാം. അവരോ അവരുടെ ഗുഹക്കുള്ളിൽവിശാലമായ ഭാഗത്ത് വിശ്രമിച്ച് കൊണ്ടിരിക്കുന്നു.ഇത് അല്ലാഹുവിന്റെ അൽഭുത ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്” (അൽ കഹ്ഫ് 36-38)
സൃഷ്ടികളായ ഏഴ് വ്യക്തികൾക്ക് വേണ്ടി ഭൂമിയേക്കാൾഎത്രയോ ഇരട്ടി വലിപ്പമുള്ള സൂര്യന്റെ ഗതി മാറ്റാൻഅല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്തിന്കഴിയുമെന്നാണല്ലോ ഈ പറഞ്ഞത്.
സൃഷ്ടികളായ ഏഴ് വ്യക്തികൾക്ക് വേണ്ടി ഭൂമിയേക്കാൾഎത്രയോ ഇരട്ടി വലിപ്പമുള്ള സൂര്യന്റെ ഗതി മാറ്റാൻഅല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്തിന്കഴിയുമെന്നാണല്ലോ ഈ പറഞ്ഞത്.
അതേ സൂറത്തിൽ ദുൽഖർനൈനി (رحمه الله) യെ കുറിച്ച്അല്ലാഹു പറയുന്നു : അല്ലാഹുവിന്റെ ഔലിയാക്കളിൽപെട്ട വലിയ്യാണ് ദുൽഖർനൈനി.
وَيَسْأَلُونَكَ عَن ذِي الْقَرْنَيْنِ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا* إِنَّا مَكَّنَّا لَهُ فِي الْأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا* (الكهف 83-84
“നബിയേ, ദുൽഖർനൈനിയെ കുറിച്ച് തങ്ങളോട്അവർ ചോദിക്കും. അദ്ദേഹത്തെക്കുറീച്ച് ചിലകാര്യങ്ങൾ ഞാൻ പറഞ്ഞു തരാമെന്ന് പറയുക. നാംഅദ്ദേഹത്തിന് ഭൂമിയിൽ അധികാരം നൽകുകയുംഎല്ലാ വസ്തുക്കളുടെയും കാരണങ്ങളെഅദ്ദേഹത്തിന് കീഴ്പ്പെടുത്തി കൊടുക്കുകയുംചെയ്തിരിക്കുന്നു”. (അൽ കഹ്ഫ് 36-38)
ഈ ലോകം കാരണങ്ങളുടെ ലോകമാണ്. വെള്ളംകുടിച്ചാൽ ദാഹം മാറും. കത്തി മുറിയാനുള്ളകാരണമാണ്. ഈ കാരണങ്ങൾ ഒരു വ്യക്തിക്ക്കീഴ്പ്പെടുത്തിക്കൊടുത്താൽ പിന്നീട് ഈ ലോകത്ത്നടക്കാത്ത ഒന്നുമില്ല.
കുതിരയും ഒട്ടകവുമല്ലാതെ ഔർ വാഹനവുമില്ലാത്തകാലത്ത് ഭൂഗോളത്തിന്റെ നാല് ഭാഗത്തും സഞ്ചരിച്ചെത്തിഅവിടെയുള്ള മുഴുവൻ ജനങ്ങളുടെയും വിവരങ്ങൾഅന്വേഷിക്കാനും തൌഹീദ് പ്രചരിപ്പിക്കാനും യഅ്ജൂജ്മഅ്ജൂജിന്റെ പ്രവേശനം തടയാനുമൊക്കെഅദ്ദേഹത്തിന് സാധിച്ചത് ഈ കാരണങ്ങൾ കീഴ്പ്പെട്ടുകിട്ടിയത് കൊണ്ടാണ്.

“ഇത് എന്റെ നാഥന്റെ കാരുണ്യമാകുന്നു. പക്ഷെഎന്റെ റബ്ബിന്റെ വാഗ്ദത്ത സമയമാകുമ്പോൾഅവൻ അതിനെ ( ആ മതിലിനെ ) തകർത്തുതരിപ്പണമാക്കും. എന്റെ നാഥന്റെ വാഗ്ദത്തംസത്യമാണ്”. (അൽ കഹ്ഫ് 98)
അല്ലാഹു അറിയിച്ചു കൊടുത്താൽ ഗൈബുംഅറിയുമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു.
അല്ലാഹു അറിയിച്ചു കൊടുത്താൽ ഗൈബുംഅറിയുമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു.
പ്രിയ സഹോദരൻമാരേ, “അഹ്ലുസ്സുന്നത്തി വൽജമാഅ” എന്ന സീരീസ് തൽക്കാലം ഇവിടെഅവസാനിപ്പിക്കുകയാണ്. ഇനിയും ആവിഷയത്തിൽ ഒരു പാട് എഴുതാനുണ്ട്. إن شاء اللهമറ്റൊരു സമയത്ത് എഴുതാം. എന്നാലുംഅവസാനിപ്പിക്കുന്നതിന് മുമ്പ് ചില പ്രധാനകാര്യങ്ങൾ കൂടെ ചേർക്കട്ടെ.
മഹാനയ ഗൌസുൽ അഅ്സം മുഹ്യിദ്ധീൻ ശൈഖ് رضيالله عنه നെ കുറിച്ചും അവരുടെ പ്രകീർത്തനങ്ങളിലായിരചിക്കപ്പെട്ട മുഹ്യിദ്ധീൻ മാലയെക്കുറിച്ചും ഈയിടെവളരെ മോശമായി പല സഹോദരൻമാരുംമെയിലുകളയച്ചതു കണ്ടു.
സാധാരണക്കാരയ പല വായനക്കാരും മാലയിലെഇത്തരം വരികളെ നാമെങ്ങിനെ മനസ്സിലാക്കണമെന്ന്ചോദിക്കുകയുണ്ടായി. ആ അടിസ്ഥാനത്തിൽ ചിലപ്രധാന കാര്യങ്ങൾ വായനക്കാരുമായി പങ്കുവെക്കാൻആഗ്രഹിക്കുകയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ .
മഹാനായ അബ്ദുൽ ഖാദിർ മുഹ്യിദ്ധീൻ അൽഇർബലി رحمه الله തന്റെ “തഫ്രീജുൽ ഖാഥിർ” എന്നകിതാബിന്റെ ആമുഖത്തിൽ പറയുന്നു:

اعلم يا أخي أن كل كلمة سمعتها من ثناء على الله وحمد له عز وجل وعلمت أنه ليس فيها نقص للألوهية يجب عليك تصديقها وإن لم يكن قائلها معلوما وكذا في حق الأنبياء إذا لم يكن فيها نقص لمرتبة النبوة وكذا في حق الأولياء إذا لم يكن فيها شيء من خصائص الألوهية والنبوة فيلزم قبولها ولا تأت بإنكار لأن إنكار كرامات الأولياء مؤد إلى إنكار معجزات الأنبياء فإن كل ولي على قدم نبي فمن آمن بمعجزات الأنبياء عليهم الصلاة والسلام فقد آمن بكرامات الأولياء رضي الله عنهم والإنكار موجب للمقت والخذلان لأنه جاء في الحديث القدسي من آذى لي وليا فقد آذنته بالحرب نعوذ بالله من شر النفس والشيطان
“സഹോദരാ നീ മനസ്സിലാക്കുക, അല്ലഹുവിന്റെആസ്തിക്വത്തിനും പരിശുദ്ധിക്കും എതിരല്ലാത്ത,അല്ലാഹുവിനെക്കുറിച്ച് നീ കേട്ട എല്ലാ സ്തുതിവാക്കുകളും പ്രകീർത്തനങ്ങളും നീഅംഗീകരിക്കുക. അത് പറഞ്ഞയാൾ ആരെന്ന്നോക്കേണ്ടതില്ല. അതുപോലെ പ്രവാചകത്വത്തിന്റെമഹത്വത്തിന് നിരക്കുന്ന പ്രകീർത്തനങ്ങൾപ്രവാചകൻമാരെക്കുറിച്ച് കേട്ടാലും നീഅംഗീകരിക്കുക. അപ്രകാരം തന്നെഔലിയാക്കളെക്കുറിച്ച് കേട്ടാലും നീ വിശ്വസിച്ചോ,അത് പ്രവാചകത്വത്തിന്റെയോഉലൂഹിയ്യത്തിന്റെയോ പ്രത്യേകതയിൽപെടാത്തതാണെങ്കിൽ അത്തരം കാര്യങ്ങളെ നീനിഷേധിക്കാൻ മുതിരണ്ട. ഔലിയാക്കളുടെകറാമത്തുകളെ നിഷേധിക്കുന്നത് അമ്പിയാക്കളുടെമുഅ്ജിസത്തിനെ നിഷേധിക്കുന്നതിലേക്ക്എത്തിക്കും. കാരണം ഓരോ വലിയ്യും ഏതെങ്കിലുംപ്രവാചകൻമാരുടെ കീഴിലായിരിക്കുമെന്നതാണ്.പ്രവാചകൻമാരുടെ മുഅ്ജിസത്തുകളെക്കൊണ്ട്വിശ്വസിക്കുന്നവർ ഔലിയാക്കളുടെകറാമത്തുകളിലും വിശ്വസിക്കണം. അവനിഷേധിക്കൽ അല്ലാഹുവിന്റെ കോപത്തിനുംനാശത്തിനും കാരണമാകും. കാരണം ഖുദ്സിയ്യായഹദീസിൽ വന്നിട്ടുണ്ട് “എന്റെ വലിയ്യിനെആരെങ്കിലും വിഷമിപ്പിച്ചാൽ അവനോട് ഞാൻയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു” എന്ന്.
ഈ അടിസ്ഥാന തത്വം വെച്ചുകൊണ്ടാണ് നാംമഹാൻമാരായ അല്ലാഹുവിന്റെ ഔലിയാക്കളുടെവാക്കുകളെ വിലയിരുത്തേണ്ടത്. അവരിൽസമുന്നതരായ ഗൌസുൽ رحمه الله നെ പോലുള്ളവരുടെവാക്കുകളും പ്രവൃത്തികളുമൊക്കെ ഒരു പക്ഷെ , നാംനമ്മുടെ നിലവാരത്തിലും നമ്മുടെ ചെറിയ ബുദ്ധികൊണ്ടും ചിന്തിച്ചാൽ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന്വന്നേക്കാം
താഴെയുള്ള ഒരു ഹദീസ് നോക്കൂ ..ഇമാം ബുഖാരിറിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ കാണാം
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله
“നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ?അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെറുകൂഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല,നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”
പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെകാണുമെന്ന്, വഹ്യ് മുഖേന അറിയുമെന്നല്ല പറഞ്ഞത്. ഇതൊക്കെ മുഅ്ജിസത്തുകളാണ്. എങ്ങിനെ എന്നചോദ്യത്തിന് അവിടെ പ്രസക്തിയില്ല. വിശുദ്ധഖുർആനിൽ അല്ലാഹു ദുൽഖർനൈനിയെ കുറിച്ച്പറഞ്ഞില്ലേ : وآتيناه من كل شيء سببا
“എല്ലാറ്റിന്റെയും കാരണങ്ങളെ നാം അദ്ധേഹത്തിന്കീഴ്പ്പെടുത്തിക്കൊടുത്തു “
കാരണങ്ങളുടെ ലോകമായ ഇവിടെകാരണങ്ങളെത്തന്നെ അല്ലാഹു ഒരാൾക്ക്കീഴ്പ്പെടുത്തിക്കൊടുത്താൽ അവിടെ പിന്നെ “എങ്ങിനെ” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നേരത്തെ ഉദ്ധരിച്ചഉദ്ധരണിയിലുള്ളതു പോലെ ഉലൂഹിയ്യത്തിന്റെയോഇലാഹിന്റേയോ പ്രത്യേകതകളിൽപ്പെട്ടതാവാതിരു
അതാണ് മഹാനായ ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله തന്റെ ഫത്ഹുൽ ബാരിയിൽ പറഞ്ഞത്.
فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس من ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره. )فتح الباري – باب المبشرات
അപ്പോൾ ആ കറാമത്തിന്റെയും മുഅ്ജിസത്തിന്റെയുംലോകത്ത് നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ ഒരു വലിയ്യിന്ഒരേ രാത്രി 40 പ്രാവശ്യം ജനാബത്തുണ്ടാകുകയും 40 പ്രാവശ്യം കുളിച്ചു എന്നു പറയുന്നതും അത്ഭുതമല്ല.മിഅ്റാജിന്റെ രാത്രിയിൽ മുഹ്യിദ്ദീൻ ശൈഖിനെകാണുന്നതിനോ സംസാരിക്കുന്നതിനോ തടസ്സമില്ല. അല്ലാഹു ഗൌസുൽ അഅ്ളം എന്ന് വിളിക്കുന്നതിനുംഇസ്ലാമിക അധ്യാപനങ്ങൾ എതിരല്ല.
നാമൊക്കെ ജനിക്കുന്നതിന് മുമ്പ് നമ്മേയടക്കമുള്ളമനുഷ്യരെ ഹജ്ജിന് വിളിക്കാൻ അല്ലാഹു ഇബ്റാഹിംനബിയോട് കല്പിച്ചത് ഖുർആനിലുണ്ടല്ലോ . നൂറ്റാണ്ടുകൾക്ക് മുമ്പ് വഫാതായ മൂസാ നബി عليه السلام, ഇബ്റാഹിം നബി عليه السلام തുടങ്ങിയ നബിമാരോട്മിഅ്റാജിന്റെ രാത്രിയിൽ നബി صلى الله عليه وسلمസംസാരിച്ച സംഭവം സ്വഹീഹായ ഹദീസുകളിലുണ്ട്