മരിച്ചവര്‍ക്ക് കേള്‍വിശക്തിയില്ലെന്ന് ആഇശ(റ) പറഞ്ഞതായി ഒരു മൌലവി പ്രസംഗിക്കുന്നത് കേട്ടു. ശരിയാണോ?
ഉത്തരം:
ബുഖാരി, മുസ്ലിം, നസാഇ, ഇബ്നുഅബീഹാതിം, ഇബ്നുമുര്‍ദവൈഹി(റ.ഹും) തുടങ്ങിയവര്‍ ഇബ്നുഉമര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസാകാം മൌലവി ആധാരമാക്കിയത്. അതിപ്രകാരമാണ്. “ബദ്റില്‍ കൊല്ലപ്പെട്ട കാഫിറുകളുടെ ശവക്കുഴിക്കരികില്‍ നിന്ന് കൊണ്ട് നബി(സ്വ) ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ റബ്ബ് നിങ്ങളോട് കരാര്‍ ചെയ്ത കാര്യത്തെ നിങ്ങള്‍ യാഥാര്‍ഥ്യമായി എത്തിച്ചോ. പിന്നീട് നബി(സ്വ) പറഞ്ഞു: ഞാന്‍ പറയുന്നത് നിശ്ചയം അവര്‍ കേള്‍ക്കുന്നുണ്ട്.”
ഈ സംഭവം ആഇശ(റ)യോട് പറയപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അവര്‍ കേള്‍ക്കുന്നുവെന്ന് നബി(സ്വ) പറഞ്ഞതിന്റെ വിവക്ഷ ഇതാണ്: ദുനിയാവില്‍ വെച്ച് ഞാന്‍ അവരോട് പറഞ്ഞിരുന്ന കാര്യം യാഥാര്‍ഥ്യമായിരുന്നുവെന്നവര്‍ക്കിപ്പോള്‍ ബോധ്യമായിട്ടുണ്ട്. കാരണം മരിച്ചവരെ നിശ്ചയം നിങ്ങള്‍ കേള്‍പ്പിക്കുകയില്ലെന്ന് ഖുര്‍ആനില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ’ (അദ്ദുര്‍റുല്‍ മന്‍സൂര്‍ 5/304).
ഈ ഖുര്‍ആനിക സൂക്തത്തിന്റെ ബാഹ്യം പിടിച്ചുകൊണ്ട് നബി(സ്വ)യുടെ വാക്ക് ആഇശ(റ) ഇങ്ങനെ വ്യാഖ്യാനിച്ചത് അവരുടെ ഇജ്തിഹാദ് മാത്രമാണ്. പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനം ആഇശ(റ) നബി(സ്വ)യില്‍ നിന്ന് കേട്ടിട്ടില്ലെന്നു വ്യക്തമാണ്.
കാരണം ഇമാം മുസ്ലിം(റ), ഇബ്നു മുര്‍ദവൈഹി(റ) എന്നിവര്‍ അനസുബ്നു മാലികി (റ)ല്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യുന്നു.
നബി(സ്വ)ബദ്റില്‍ കൊല്ലപ്പെട്ടവരുടെ ശവക്കുഴിക്കരികില്‍ നിന്ന് കൊണ്ട് ഉമയ്യതുബ്നു ഖലഫ്, അബൂജഹ്ലുബ്നു ഹിശാം, ഉത്ബതുബ്നു റബീഅത് തുടങ്ങിയവരുടെ പേരു വിളിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു. നിങ്ങളുടെ നാഥന്‍ നിങ്ങളോട് കരാര്‍ ചെയ്തത് യാഥാര്‍ഥ്യമായി എത്തിച്ചുവോ? ഇതുകേട്ട ഉമര്‍(റ) ചോദിച്ചു. മൂന്നുദിവസം കഴിഞ്ഞാ ണ് തങ്ങള്‍ അവരെ വിളിക്കുന്നത്. അവര്‍ അത് കേള്‍ക്കുമോ. മരിച്ചവരെ തീര്‍ച്ചയായും നിങ്ങള്‍ കേള്‍പ്പിക്കുകയില്ലെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നബി(സ്വ) പറഞ്ഞു. എന്റെ ശരീരം ആരുടെ ഉടമയിലാണോ അവന്‍ തന്നെ സത്യം. നിങ്ങള്‍ അവരെക്കാള്‍ കേള്‍വിശക്തിയുള്ളവരൊന്നുമല്ല. പക്ഷേ, അവര്‍ക്ക് ഉത്തരം ചെയ്യാന്‍ കഴിയില്ലെന്ന് മാത്രം.”
ബഹു. അഹ്മദുബ്നു ഹമ്പല്‍, ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ (റ.ഹും) തുടങ്ങിയവര്‍ ഖതാദ(റ) വഴിയായി അബൂത്വല്‍ഹ(റ)യില്‍ നിന്നുദ്ധരിക്കുന്നതിപ്രകാരമാണ്. “ബദ്റില്‍ കൊല്ലപ്പെട്ടവരുടെ പേര് വിളിച്ചുകൊണ്ടുള്ള നബി(സ്വ)യുടെ ചോദ്യം കേട്ടപ്പോള്‍ ഉമര്‍(റ) ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ആത്മാവില്ലാത്ത ജഢങ്ങളോടാണോ തങ്ങള്‍ സംസാരിക്കുന്നത്. പ്രത്യുത്തരമായി നബി(സ്വ) പറഞ്ഞു: ഞാന്‍ പറയുന്നത് നിങ്ങളിലുപരി നിശ്ചയം അവര്‍ കേള്‍ക്കുന്നവരാണ്” (അദ്ദുര്‍റുല്‍ മന്‍സൂര്‍ 5/304).
അവര്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ലെന്ന് നബി(സ്വ) പറഞ്ഞതിന്റെ വിവക്ഷ സാധാരണഗതിയില്‍ മനുഷ്യര്‍ കേള്‍ക്കുന്നവിധം മറുപടി പറയാന്‍ കഴിയില്ലെന്നും അവരുടെ മറുപടി സാധാരണ രീതിയില്‍ മനുഷ്യര്‍ കേള്‍ക്കില്ലെന്നുമാണെന്ന് ഇമാം സുയൂത്വി(റ) ശറഹു സ്വുദൂര്‍ പേജ് 70ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ബഹു. അബൂശൈഖ്(റ) ഉബൈദുല്ലാഹിബ്നു മര്‍സൂഖി(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് ഇതിനുപോല്‍ബലകമാണ്. അവര്‍ പറയുന്നു. “മദീനാ പള്ളി അടിച്ചുവാരിയിരുന്നൊരു സ്ത്രീ മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ നബി(സ്വ)യും കൂടെയുണ്ടായിരുന്നവും ഖബറിനരികില്‍ വന്ന് നിസ്കരിച്ച ശേഷം നബി(സ്വ) ഇങ്ങനെ ചോദിച്ചു. നീ ചെയ്ത അമലുകളില്‍ ഏറ്റവും പുണ്യമായി നിനക്കനുഭവപ്പെട്ടത് ഏതാണ്. സ്വഹാബത് ചോദിച്ചു. അവര്‍ കേള്‍ക്കുമോ നബിയേ, നബി(സ്വ) പറഞ്ഞു. നിശ്ചയം അവളിലുപരി കേള്‍ക്കുന്നവരല്ല നിങ്ങള്‍. അവര്‍ പള്ളി അടിച്ചുവാരിയിരുന്ന അമലാണ് ഏറ്റവും പുണ്യമായി എത്തിച്ചതെന്ന് പ്രത്യുത്തരം നല്‍ കിയെന്ന് നബി(സ്വ) പറയുകയുണ്ടായി” (അത്തര്‍ഗീബു വത്തര്‍ഹീബ് 1/197).
ഇബ്നുഉമര്‍(റ)ന്റെ നിവേദനത്തെ ആഇശ(റ) ഖണ്ഡിച്ചത് സംബന്ധിച്ച് ഹാഫിള് ഇബ്നുഹജര്‍(റ) എഴുതുന്നു: “ആഇശ(റ)യുടെ ഉപര്യുക്ത വ്യാഖ്യാനത്തില്‍ ബഹുഭൂരിപക്ഷം പണ്ഢിതന്മാരും അവരോടെതിരായിരിക്കുകയാണ്. അവരെല്ലാം ഇബ്നുഉമറി (റ)ന്റെ ഹദീസ് സ്വീകരിച്ചിരിക്കുന്നു. ഈ ഹദീസ് നിവേദനം ചെയ്ത മറ്റുള്ളവരെല്ലാം ഇബ്നുഉമറി(റ)നോട് യോജിച്ചത് കൊണ്ടാണിത്. എന്നാല്‍പിന്നെ മരിച്ചവരെ നിങ്ങള്‍ കേള്‍പ്പിക്കില്ലെന്ന ആശയം വരുന്ന സൂക്തം ആഇശ(റ) രേഖയാക്കിയതിന് മറുപടിയായി പണ്ഢിതന്മാര്‍ പറയുന്നതിപ്രകാരമാണ്. മരിച്ചവരെ കേള്‍പ്പിക്കില്ലെന്ന് പറഞ്ഞത് അവര്‍ക്ക് പ്രയോജനപ്രദമാകും വിധം കേള്‍പ്പിക്കില്ലെന്നോ അെല്ലങ്കില്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ കേള്‍പ്പിക്കില്ലെന്നോ ആണ്. സുഹൈലി(റ) പറയുന്നതിപ്രകാരമാണ്. നബി (സ്വ) (മുശ്രിക്കുകളുടെ ശവക്കുഴിക്കരികില്‍വെച്ച്) പറഞ്ഞ വാക്കിന് ദൃക്സാക്ഷിയല്ല ആഇശ(റ). കാരണം അവര്‍ അവിടെ അപ്പോഴുണ്ടായിരുന്നില്ല. അവിടെ സന്നിഹിതരായ മറ്റുള്ളവരാകട്ടെ റസൂലേ, ശവങ്ങളായ ഈ വിഭാഗത്തോടാണോ തങ്ങള്‍ അഭിസംബോധന ചെയ്യുന്നത് എന്ന ചോദ്യത്തിന് അവിടുന്നരുളിയത്, ഞാന്‍ പറയുന്നതിനെ അവരെക്കാള്‍ കേള്‍ക്കുന്നവരല്ല നിങ്ങള്‍ എന്നാണ്. മാത്രമല്ല ആ സന്ദര്‍ഭത്തില്‍ അവ ര്‍ക്ക് ബോധ്യമാകും വിധം ജ്ഞാനികളാകാന്‍ സാധ്യതയുണ്ടെങ്കില്‍ എന്തുകൊണ്ട് കേള്‍വിശക്തിയുള്ളവരാകാന്‍ സാധ്യതയില്ല. ഒരുപക്ഷേ, നേരെ ചെവികള്‍ കൊണ്ട് തന്നെ കേട്ടിരിക്കാം. ഇതാണ് ഭൂരിപക്ഷത്തിന്റെയുമഭിപ്രായം. അതല്ലെങ്കില്‍ ആത്മീയമായ കേള്‍വിയുമാകാം. ആത്മാവിനെ ശരീരത്തിലേക്ക് മടക്കല്‍ കൂടാതെ തന്നെ ആത്മാവിനോടാണ് ചോദ്യമെന്ന് പറയുന്നവരുടെ അഭിപ്രായമാണിത്” (ഫത്ഹുല്‍ ബാരി 3/300) ഇപ്രകാരം ഉംദതുല്‍ഖാരി 8/202ലും കാണാം.
മേല്‍ സൂക്തം സംബന്ധിച്ച് ഉല്‍പതിഷ്ണു മൌലവിമാരുടെ അവലംബ പണ്ഢിതന്‍ കൂടിയായ ഇബ്നുല്‍ഖയ്യിമിന്റെ വിശദീകരണം കാണുക. “മേല്‍ സൂക്തത്തിന്റെ ശൈലി ഇപ്രകാരമാണ് കുറിക്കുന്നത്. പ്രയോജനപ്രദമായ രൂപത്തില്‍ മരണപ്പെട്ടവരെ കേള്‍പ്പിക്കാന്‍ (പറഞ്ഞ കാര്യമനുസരിപ്പിക്കാന്‍) സാധ്യമല്ലാത്തതുപോലെ ഹൃദയം മരിച്ച അവിശ്വാസികളെ പ്രയോജനപ്രദമാം വിധം കേള്‍പ്പിക്കാന്‍ (പറഞ്ഞതനുസരിപ്പിക്കാന്‍) തങ്ങ ള്‍ക്ക് കഴിയില്ലെന്നാണ് മേല്‍ സൂക്തത്തിന്റെ വിവക്ഷ. എന്നല്ലാതെ മരിച്ചവര്‍ക്ക് കേള്‍വിശക്തി തന്നെയില്ലെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടേയില്ല. അതെങ്ങനെ ഉദ്ദേശിക്കും. ജനാസ സംസ്കരണ കര്‍മങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നവരുടെ ചെരിപ്പടി ശബ്ദം വരെ മരിച്ചവര്‍ കേള്‍ക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടല്ലോ” (കിതാബുര്‍റൂഹ് 45, 45).
ഇമാം സുയൂത്വി(റ) പറയുന്നു: “(മുശ്രിക്കുകളുടെ ശവക്കുഴിക്കരികില്‍ വെച്ച് നബി(സ്വ) പറഞ്ഞതായി) ഇബ്നുഉമര്‍(റ) ഉദ്ധരിച്ച വിഷയത്തില്‍ അവര്‍ ഒറ്റപ്പെട്ടിട്ടില്ല. അവരുടെ പിതാവായ ഉമര്‍, അബൂത്വല്‍ഹത്, ഇബ്നുമസ്ഊദ് (റ.ഹും) തുടങ്ങിയവരും മറ്റും ഇബ്നുഉമറി(റ)നോട് യോജിച്ചിട്ടുണ്ട്. എന്നല്ല, ആഇശ(റ)യില്‍ നിന്ന് തന്നെ ഇപ്രകാരം വന്നിട്ടുമുണ്ട്. നല്ല പരമ്പരയിലൂടെ ഇമാം അഹ്മദ്(റ) ഉദ്ധരിച്ചതാണിത്. ഇതനുസരിച്ച് ആഇശ(റ) മരിച്ചവരുടെ കേള്‍വിയെ നിഷേധിക്കുന്ന വാദത്തില്‍ നിന്ന് മടങ്ങിയിരിക്കണം. സംഭവത്തിന് ആഇശ(റ) ദൃക്സാക്ഷിയാകാത്തതിനാലും ദൃക്സാക്ഷികളായ സ്വ ഹാബത് മേല്‍പറഞ്ഞ പ്രകാരം ഉദ്ധരിച്ചത് അവരുടെ അരികില്‍ സ്ഥിരപ്പെട്ടതിനാലുമാണിത്” (സുയൂത്വി(റ)യുടെ ഹാശിയതുനസാഇ 4/111).