ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 29 August 2017

ദുആ- പ്രാർത്ഥന-വിളി - ആരാധന

ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ട്!. അതിങ്ങനെയാണ്:
പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30). അല്ലാഹു അല്ലാത്തവരോട് നടത്തുന്ന സഹായാര്‍ത്ഥന പിന്നെ ഏതര്‍ത്ഥത്തിലാണ് പ്രാര്‍ത്ഥനയാവുക?


എല്ലാ ദുആയും  ആരാധന എന്നാണോ? ഒരിക്കലുമല്ല. കാരണം, ' എന്റെ ജനതയെ രാവും പകലും ഞാൻ  [ദുആ]വിളിച്ചു.'-



 قَالَ رَ‌بِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارً‌ا ﴿نوح :٥﴾



എന്ന് മഹാനായ നൂഹ് നബി(അ) പറഞ്ഞത് സൂറത്ത് നൂഹ് അഞ്ചാം വചനത്തിൽ പറഞ്ഞിടുണ്ട്.ദുആ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ,തല കറങ്ങുന്ന വഹാബിക്കുണ്ടോ ഇത് വല്ലതും തിരിയുന്നു!.
ഇനി മരണപ്പെട്ടവയെ വിളിക്കൽ ആരാധനയാണ് എന്നാണോ ? ആവാൻ തരമില്ല. കാരണം,മഹാനായ ഇബ്രാഹിം നബി(അ) യോട് ജീവൻ പോയ പക്ഷികളെ വിളിക്കാൻ അള്ളാഹു നിർദ്ദേശിച്ചു.

അല്ലാഹു പറയുന്നു :

وَإِذْ قَالَ إِبْرَ‌اهِيمُ رَ‌بِّ أَرِ‌نِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْ‌بَعَةً مِّنَ الطَّيْرِ‌ فَصُرْ‌هُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّـهَ عَزِيزٌ حَكِيمٌ ﴿البقرة:٢٦٠﴾

എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്‌) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക.(അൽ ബഖറ:261)

മരണപ്പെട്ടുപോയ ഒരു വ്യക്തിയെ വിളിക്കലാണോ ആരാധന? ആവാൻ തരമില്ല.കാരണം നബി(സ) ബദർ യുദ്ദം കഴിഞ്ഞ ശേഷം ശത്രുപക്ഷത്തു നിന്ന് കൊല്ലപ്പെട്ട പ്രധാനികളായ അബുജഹ്ൽ,ഉത്ത്ബത്ത് ,ശൈബത്, തുടങ്ങിയവരെ വിളിച്ച സംസാരിച്ച സംഭവം ബുഖാരിയിലു൦ മറ്റുമുണ്ട്.

ഇനി മരണപ്പെട്ടുപോയ ഒരു വ്യക്തിയെ വിളിക്കലാണോ ആരാധന? ആവാൻ തരമില്ല.കാരണം ബിലാലുബ്നുഹാരിസ്(റ) എന്നാ സ്വഹാബീവര്യൻ നബി(സ) യുടെ വഫാത്തിനു ശേഷം മഴക്കുവേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കാൻ നബി(സ) യോട് ആവശ്യപ്പെട്ടതും നബി(സ) സ്വപ്നത്തിലൂടെ അദ്ദേഹത്തിനു മറുവടി നല്കിയതും പ്രബലമായ പരമ്പരയിലുടെ സ്ഥിരപ്പെട്ടതാണ്. അതെ പോലെ മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നുഉമർ (റ) തന്റെ കാലു കൊച്ചിയപ്പോൾ നബി(സ) യെ വിളിച്ചു സഹായം തേടിയതും പ്രബലമായി വന്നിടുണ്ട്.


ഇനി പുത്തൻവാദികൾ പറയുന്നത് പോലെ അഭൗതികമായ മാർഗത്തിലുടെ മഹാന്മാരെ വിളിക്കുന്നത് അവർക്കുള്ള ആരാധനയാണ് എന്നാണോ? ഒരിക്കലുമല്ല.കാരണം,ബിലാലുബ്നുഹാരിസ് (റ) ന്റെ സംഭവത്തിലും ഉമർ(റ) സാരിയ(റ) വിളിച്ച സംഭവത്തിലും അബ്ദുല്ലഹിബ്നു ഉമർ(റ) യുടെ സംഭവത്തിലും അതാണല്ലോ ഉള്ളത്.

NB :ഓരോന്നിനും ,ഓരോ മൗലവിക്കും- തോന്നുന്ന ,അർത്ഥവും വിശധീകരണവും നൽകൽ - വഹാബികളിലും സമാന സ്വഭാവക്കാരിലും  മാത്രം കണ്ടു വരുന്ന പ്രത്യേക രോഗമാണ്!. ഇവർ പറയുന്ന അർത്ഥവും വ്യാഖ്യാനങ്ങളും, ഇവരുടെ തന്നെ - മറ്റ് ഗ്രൂപ്പിലെ മൗലവിമാർ [കൂടെക്കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ !]പോലും അംഗീകരിക്കുന്നില്ല!.എന്നിട്ടല്ലേ മുസ്ലിംകൾ അംഗീകരിക്കൽ!