ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 28 August 2017

ഇൽമുൽ ഗൈബ്

ഇസ്തിഗാസ വിരോധികൾ ഉന്നയിക്കുന്ന മറ്റൊരു വാദമാണ് ഇൽമുൽ ഗൈബ്. അഥവാ അദൃശ്യ ജ്ഞാനം. അല്ലാഹു അല്ലാതെ മരിച്ചവരോ/അല്ലാത്തവരോ ആയ ഒരാളും തന്നെ മറഞ്ഞ കാര്യങ്ങൾ അറിയുകയില്ല. കാണുകയില്ല. കേൾക്കുകയില്ല. അവരോട് നടത്തുന്ന ഇസ്തിഗാസ അവർക്ക് അറിയാനോ കേൾക്കാനോ കഴിയില്ല. കേള്ക്കാനും കാണാനും കഴിയാതവരോട്‌ ഇസ്തിഗാസ നടത്തുന്നത് ശിര്ക്കാണ് കുഫ്രാണ്. ഇതൊക്കെയാണ് അവരുടെ വാദത്തിന്റെ ചുരുക്കം.
✏✏✏✏
എന്നാൽ സുന്നത്ത്‌ ജമാ-അത്ത് ഈ വാദം അന്ഗീകരിക്കുന്നില്ല. മാത്രവുമല്ല ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ അപകടം പിടിച്ച വാദമാണ്. അദൃശ്യ കാര്യങ്ങൾ ആരുടേയും സഹായം ആവശ്യമില്ലാതെ സ്വയം കേൾക്കാനും കാണാനും അറിയാനും അല്ലാഹുവിനല്ലാതെ കഴിയില്ല. ഈ ആശയം പഠിപ്പിക്കുന്ന ഖുർആൻ സുക്തങ്ങളുടെയും മറ്റു നബി വചനങ്ങളുടേയും അധ്യാപനം ഇത് തന്നെയാണ്. എന്നാൽ അല്ലാഹു അറിയിച്ചു കൊടുകുന്നത് കാരണം മറഞ്ഞ കാര്യങ്ങൾ അവന്റെ മഹത്തുക്കളായ അമ്ബിയാക്കൾ ഔലിയാക്കൾ അറിയുമെന്ന് സുന്നത്ത് ജമാ-അത്ത് വിശ്വസിക്കുന്നു. ധാരാളം മറഞ്ഞ കാര്യങ്ങൾ അല്ലാഹു അവന്റെ മഹത്തുക്കൾക്ക് അറിയിച്ചു കൊടുത്തിട്ടുണ്ടെന്ന് പ്രമാണങ്ങൾ കൊണ്ട് മനസ്സിലാക്കാവുന്നതാണ്.✏✏✏
അല്ലാഹുവിലേക്ക് അടുത്ത ഇഷ്ട്ടദാസന്റെ കണ്ണും കയ്യും കാലും കാതും ഞാനാകും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. ഏതൊരു മനുഷ്യന്റെയും മിക്ക പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഈ നാലെണ്ണം അല്ലാഹു ആകുന്നു എന്ന് പറഞ്ഞതിന്റെ അർത്ഥം ഇവ നാലിന്നും അല്ലാഹു സാധാരനക്കാരനില്ലാത്ത ചില അസാധാരണ കഴിവ് നൽകും എന്നാണ്. എല്ലാവരുടെയും(ഇഷ്ട്ടടാസനാവട്ടെ/അല്ലാതവനാവട്ടെ) കയ്യും കാലും കണ്ണും കാതും ഞാനാകും എന്ന് പറയാതെ ഇഷ്ട്ടടാസനെ മാത്രം പ്രത്യേകമായി പറഞ്ഞതിൽ നിന്നും അവരുടെ ഈ അംഗങ്ങൾക്ക് എന്തോ പ്രത്യേകത ഉണ്ടെന്നും അത് സാധാരണക്കാരന് ഇല്ലാത്ത അവസ്ഥയാണെന്നും മനസ്സിലാക്കാം....
✏✏✏✏
ഇമാം റാസി(റ) ഈ ഹദീസിനെ വിശദീകരിക്കുന്നത്കൂടി കാണുക.👇🏻👇🏻👇🏻
📜📜📜
كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد وإذا صار ذلك النور بصرا له رأى القريب والبعيد وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب
അല്ലാഹുവിന്റെ അടിമകള്‍ ആരാധനകളില്‍ വ്യാപൃതരാ കുമ്പോള്‍ അവന്റെ ചെവിയാകും, കണ്ണാകും എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തും. അല്ലാഹുഅവന്റെ ചെവിയായാല്‍ അരികിലും അകലെയുമുള്ളത് ഒരു പോലെ അവന്‍ കേള്‍ക്കുന്നതാണ്. അല്ലാഹു അവന്റെ കണ്ണായാല്‍ സമീപത്തും ദൂര ത്തുമുള്ളതും അവന്‍ കാണുന്നു. അല്ലാഹു അവന്റെ കൈ ആയാല്‍ പ്രയാസമുള്ളതും എളുപ്പമായതും അടുത്തും അകലെയുമുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാന്‍ അവന് കഴിയുന്നു” (റാസി 21/92).
⛳⛳⛳⛳
അപ്പോൾ അല്ലാഹുവിന്റെ സാധാരണ അടിമകൾ അവരുടെ അവയവങ്ങൾ കൊണ്ട് സാധാരണ കാര്യങ്ങൾ കാണുന്നു കേൾക്കുന്നു പ്രവർത്തിക്കുന്നു. അതുപോലെ ഇഷ്ട്ടദാസനായ അടിമ തന്റെ അവയവങ്ങൾ കൊണ്ട് അസാധാരണമായ പ്രവർത്തനങ്ങൾ നടത്തുന്നു. അല്ലെങ്കിൽ പിന്നെ അവന്റെ കണ്ണും കയ്യും മറ്റും അല്ലാഹു ആകുന്നതിൽ പ്രസക്തിയില്ലല്ലോ. അപ്പോൾ മേൽ ഹദീസിൽ നിന്ന് മഹാത്മാക്കൾ മറഞ്ഞ കാര്യങ്ങൾ അറിയും എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
മറഞ്ഞകാര്യങ്ങൾ എല്ലാ സമയത്തും ഇഷ്ട്ടദാസന്മാർ എല്ലാവരും ഒരുപോലെ അറിയും എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. സാധാരണക്കാരനറിയുന്ന മറയാത്ത കാര്യമുണ്ടല്ലോ. പക്ഷെ, മറയാത്ത എല്ലാ കാര്യങ്ങളും എല്ലാ സമയത്തും എല്ലാ സാധാരണക്കാരും ഒരുപോലെ അറിയുന്നുമില്ലല്ലോ. സാധാരണ കാര്യങ്ങൾ തന്നെ അറിയാത്ത സാധാരണക്കാരില്ലേ. ചിലർ അറിയുന്നത് വേറെ ചിലർ അറിയാത്തതായും ഉണ്ടല്ലോ. ഒരാൾ തന്നെ ഒരിക്കൽ അറിയാത്തത് മറ്റൊരിക്കൽ അറിയുന്നുമുണ്ട്. ഇതെല്ലാം സാധാരണക്കാരന്റെ സാധാരണ കാര്യങ്ങളിലെ അവസ്ഥയാണ്. എന്നാൽ അസാധാരണ കാര്യങ്ങളിൽ അസാധാരനക്കാരന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ്. രണ്ടും അല്ലാഹു അറിയിച്ച് കൊടുക്കുന്നത് കൊണ്ട് മാത്രമാണ്. സാധാരണ കാര്യങ്ങൾ അല്ലാഹു അറിയിച്ച് കൊടുക്കുമ്പോൾ സാധാരണക്കാരൻ അറിയുന്നത് പോലെ അസാധാരണ കാര്യങ്ങൾ അസാധാരണക്കാരന് അല്ലാഹു അറിയിച്ച് കൊടുക്കുമ്പോൾ അവൻ അറിയുന്നു.
അല്ലാഹു അറിയിച്ച് കൊടുത്താലും അറിയില്ലെന്ന് പറയാനൊക്കുമോ..?????!!! ഇല്ല. കാരണം അത് തികഞ്ഞ അജ്ഞതയും അതിലേറെ കുഫ്രുമാണ്...
🌟🌟🌟🌟🌟
ചുരുക്കത്തിൽ മഹത്തുക്കൾക്ക് മറഞ്ഞ കാര്യങ്ങൾ അറിയാൻ കഴിയില്ലെന്ന വാദം ബാലിശമാണ്.. ഇസ്ലാമിക പ്രമാണങ്ങൾ മഹത്തുക്കൾ മറഞ്ഞ കാര്യം അറിയുമെന്നാണ് പഠിപ്പിക്കുന്നത്....
🔱🔱🔱🔱🔱
അതുകൊണ്ട് തന്നെ ഈ ബാലിശമായ വാദം ഉന്നയിച്ച് ഇസ്തിഗാസ ഷിർക്കാണെന്നു പറയുന്നവർ അവരുടെ അന്ത്യം സൂക്ഷിച്ച് കൊള്ളട്ടെ.....
തെറ്റിദ്ധരിച്ച സഹോദരൻമാർ മനസ്സിലാക്കുക. തിരുത്തുക. 🌸🌸
സുന്നിയാവുക.🌳 സുന്നിയായി ജീവിച്ച് സുന്നിയായി മരിക്കാൻ പടച്ചവൻ തുണക്കട്ടെ.