ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 15 August 2017

ഖബർ സിയാറത്തും സഹായം തേടലും




ആവശ്യ നിർവ്വഹണത്തിനു വേണ്ടി മഹാന്മാരായ സ്വഹാബത്തും താബിഉകളും തബഉത്താബിഉകളും ഖബ്ർ സിയാറത്ത് ചെയ്തിരുന്നതായി പ്രമാണ സഹിതം 'ഇസ്തിഗാസ' 'ഇസ്തിഷ്ഫാഹ്' എന്നീ ബ്ലോഗിൽ വിവരിച്ചതാണ്. 

(1) മഹാനായ ബിലാലുബ്നു ഹാരിസ്(റ) നബി(സ)യുടെ ഖബ്റിങ്കൽ വന്നു മഴയ്ക്ക് വേണ്ടി നബി(സ)യോട് ശുപാര്ശ ആവശ്യപ്പെട്ടു. (ഇസ്തിഗാസ നൂറ്റാണ്ടുകൾ എന്നാ ബ്ലോഗ്‌ കാണുക.)

(2) മഹാനായ ഉഖ്ബത്തുബ്നു ആമിർ(റ) മദീനയിൽ നിന്നുള്ള ശാമിലേക്കുള്ള വഴിദൂരം ചുരുക്കികിട്ടാൻ നബി(സ)യുടെ ഖബ്റിങ്കൽ വന്നു ശുപാര്ശ ആവശ്യപ്പെട്ടു. (ഇസ്തിഗാസ നൂറ്റാണ്ടുകൾ എന്നാ ബ്ലോഗ്‌ കാണുക.)

(3) മഹാനായ അബൂഅയ്യൂബുൽ അൻസാരി(റ) നബി(സ)യുടെ ഖബ്റിങ്കൽ ഭരണത്തെപ്പറ്റി ആവലാതിപ്പെട്ടു. (ഇസ്തിഗാസ നൂറ്റാണ്ടുകൾ എന്നാ ബ്ലോഗ്‌ കാണുക.)

(4) അന്സുബ്നുമാലിക് (റ) 
  


عن عَبْدُ اللَّهِ بْنُ مُنِيبِ بْنِ عَبْدِ اللَّهِ بْنِ أَبِي أُمَامَةَ ، عَنْ أَبِيهِ ، قَالَ : " رَأَيْتُ أَنَسَ بْنَ مَالِكٍ أَتَى قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَوَقَفَ فَرَفَعَ يَدَيْهِ حَتَّى ظَنَنْتُ أَنَّهُ افْتَتَحَ الصَّلاةَ فَسَلَّمَ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ انْصَرَفَ " . (شعب الإيمان للبيهقي:٣  /٤٩١-٤٠٠٥)

 അർത്ഥം: 
അബൂഉമാമ(റ)യിൽ നിന്ന് നിവേദനം. അനസ്(റ) നബി(സ)യുടെ ഖബ്റിനു സമീപിച്ച് ഇരുകൈകളും ഉയർത്തി നില്ക്കുന്നത് ഞാൻ കണ്ടു. അത് കണ്ടപ്പോൾ അദ്ദേഹം സ്വലാത്ത് തുടങ്ങിയതായി ഞാൻ ധരിച്ചുപോയി. പിനീട് നബി(സ)ക്ക് സലാം ചൊല്ലി അദ്ദേഹം പിരിഞ്ഞുപോയി. (ഇമാം ബൈഹഖിയുടെ ശുഅബുൽഈമാൻ. 4005)   

(5) ഇസാമാത്തുബ്നു സൈദ്‌(റ)


 അർത്ഥം:
ഉബൈദുല്ല(റ)യിൽ നിന്ന് നിവേദനം. ആഇഷ(റ)യുടെ വീടിനു സമീപം നിന്ന് ഉസാമത്തുബ്നു സൈദ്‌ പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടു. അപ്പോൾ മര്വാൻ അദ്ദേഹത്തോട് എന്തോ സംസാരിച്ചു. അപ്പോൾ ഉസാമ(റ) പ്രതിവചിച്ചു. അറിയുക. മോശമായത്  പറയുന്നവനോട്  അല്ലാഹു ദേഷ്യപ്പെടുമെന്നു നബി(സ) പറയുന്നത് ഞാൻ കേട്ടിടുണ്ട്. ഈ ഹദീസ് ഇമാം ത്വബ് റാനി(റ) കബീർ 1/166- ൽ നിവേദനം ചെയ്തിട്ടുണ്ട്. ളിയാഉൽമഖ്ദസി(റ) മുഖ്‌താറ 4/105 - ൽ അത് പ്രബലമാണെന്ന്  പ്രഖ്യാപിച്ചിട്ടുണ്ട്. ഹാഫിള് ഹൈസമി(റ) മജ്മഉസ്സവാഇദ് 8/64-65 ൽ അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. 



 അർത്ഥം:
അബ്ദുല്ലാഹിബ്നുദീനാർ(റ) നിവേദനം: അബ്ദുല്ലാഹിബ്നു ഉമർ(റ) നബി(സ)യുടെ ഖബ്റിനു സമീപം നിന്ന് നബി(സ)ക്ക് സലാം ചൊല്ലുകയും തുടർന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നത് കണ്ടു. പിന്നീട് അബൂബക്ർ(റ) നും ഉമർ(റ) വിനും അദ്ദേഹം പ്രാർത്ഥിക്കും.   

(7) ഇബ്നുഅബീആസിം(റ) (ഹി. 206- 287)


  അർത്ഥം:
70,000 ദിർഹം കൊടുത്ത് വാങ്ങിയ വീട്ടിലാണ് ത്വൽഹത്തുബ്നുബൈദില്ല(റ)യുടെ ഖബ്റുള്ളത്. വല്ല പ്രയാസവും നേരിട്ടാൽ അദ്ദേഹത്തിൻറെ ഖബ്റിങ്ങൽ വന്ന് അദ്ദേഹത്തിനു സലാം ചൊല്ലി അദ്ദേഹത്തിൻറെ തിരുഹള്റത്തിൽ വെച്ച് പ്രാർത്ഥിച്ചാൽ ഫലം ലാഭിക്കാറുണ്ട്. പണ്ഡിതരിൽനിന്നും ശ്രേഷ്ടവാന്മാരിൽ നിന്നും ധാരാളം പേർ അപ്രകാരം ചെയ്യുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. പണ്ടു മുതല്ക്ക്തന്നെ പൂർവ്വികരും അപ്രകാരം ചെയ്തിരുന്നതായി നമ്മുടെ മശാഇഖുമാർ നമ്മോടു പറഞ്ഞിട്ടുണ്ട്.  (അൽആഹാദു വൽമസാനീ. 1/163) ഹാഫിള് അബൂനുഐം(റ) മുഅ്ജമുസ്സ്വഹാബ 1/334 ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട് .

(8) ഇബ്നുഖുസൈമ(റ) (ഹി. 233. 311)


 അർത്ഥം:
നൈസാബൂറിന്റെ ചരിത്രം പറയുന്നിടത്ത് ഹാകിം(റ) പറയുന്നു. മുഹമ്മദുബ്നുൽ മുഅമ്മൽ(റ) പറയുന്നത് ഞാൻ കേട്ട്. ഇബ്നുഖുസൈമ(റ) അബൂഅലിയ്യിസ്സഖഫീ(റ) തുടങ്ങി ഒരു കൂട്ടം പണ്ഡിതന്മാരുടെ കൂടെ ത്വൂസിലുള്ള അലിയ്യുബ്നു മൂസർരിളാ(റ)യുടെ ഖബ്ർ സന്ദർശിക്കാൻ ഞങ്ങൾ പോയി. അപ്പോൾ മഹാനായ ഇബ്നു ഖുസൈമ(റ) ആ സതലത്തെ അങ്ങേയറ്റം ആദരിക്കുകയും അവിടെ വെച്ച് വിനയം കാണിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ഞങ്ങൾ പരിഭ്രമിച്ചുപോയി. 

(9) ഇമാം ശാഫിഈ(റ) ആവശ്യനിർവ്വഹണത്തിനു  ഇമാം അബൂഹനീഫ(റ)യുടെ ഖബ്റിങ്കൽ വന്ന് അവിടത്തെ മധ്യവർത്തിയാക്കിപ്രാർത്ഥിച്ചു. (ഇസ്തിഗാസ നൂറ്റാണ്ടുകളിൽ നോക്കുക.)

(10) ഇമാം ബുഖാരി(റ)യുടെ ഉസ്താത് മുഹമ്മദുബ്നുൽ മുൻകദിർ(റ) പ്രയാസം നേരിടുമ്പോൾ നബി(സ)യുടെ ഖബ്റിങ്കൽ വന്ന് നബി(സ)യോട് സഹായം തേടി.(ഇസ്തിഗാസ നൂറ്റാണ്ടുകളിൽ നോക്കുക.)

ഇതിനു പുറമേ ധാരാളം മഹാന്മാർ ആവശ്യനിർവ്വഹണത്തിനുവേണ്ടി മഹാന്മാരെ സന്ദർശിച്ചവരാണ്. ഏതാനും ഉദാഹരണങ്ങൾ കൂടി കാണുക.

(11)ഇമാം അബൂഅലിയ്യിൽഖല്ലാൽ(റ) (മരണം. ഹി. 281)

ഞാൻ മൂസബ്നുജഅ്ഫർ(റ) എന്നവരുടെ ഖബ്റിനെ ഉദ്ദേശിച്ചു ചെന്നു. അങ്ങനെ അവരെകൊണ്ട് തവസ്സുൽ ചെയ്തു. (താരീഖുബഅ്ദാദ് : 1/120)



(12) ഹാഫിള്  അബൂത്ത്വയ്യിബുൽ മക്കിയ്യ്‌(റ) മുർസലുകളുടെ  നേതാവ്  മുഹമ്മദ്‌ നബി(സ) യെക്കൊണ്ട് തവസ്സുൽ ചെയ്യുന്നു. (ദയ് ലുത്തഖ്‌യദ്. 1/69)

(13) ഹാഫിള് അബൂഅംറുബ്നുസ്സ്വലാഹ്(റ) (മരണം. ഹി. 643)

പ്രവാചക തിരുസന്നിധിയിൽ എത്തിയാൽ നബി(സ)യുടെ ശഫാഅത്ത് മുഖെന അല്ലാഹുവിലേക്ക് തേടണം. പ്രാർത്ഥനയിൽ മുഴുകണം. (ഇത്ഹാഫുസാഇർ. പേ. 53)

(14) ഹാഫിള് ഹിബ്നു ഹിബ്ബാൻ(റ). മരണം. ഹി. 354)


അർത്ഥം:
ഇമാം അലിരിളാ(റ) യുടെ ഖബ്ർ പല പ്രാവശ്യം ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഞാൻ ത്വൂസിൽ താമസിക്കുന്ന കാലം എനിക്ക് എന്തുപ്രയാസം വന്നാലും അലിരിളാ(റ) യുടെ ഖബ്റിനരികിൽ ചെന്നു തവസ്സുലാക്കി പ്രാർത്ഥിച്ചാൽ എന്റെ പ്രയാസങ്ങൾ നീങ്ങാറുണ്ട്. ഇക്കാര്യം പല പ്രാവശ്യമുള്ള പരീക്ഷണത്തിലൂടെ എനിക്ക് ബോധ്യപ്പെട്ട കാര്യമാണ്. നബി(സ)യുടെ അഹ് ലു ബൈത്തിനെ പ്രിയം വെക്കുന്നവരായി അല്ലാഹു നമ്മെ മരിപ്പിക്കട്ടെ. (അസ്സിഖാത്ത്. 8/ 857)

(15) ഇമാം ബൈഹഖി(റ). (മരണം. ഹി 458).


 പ്രമുഖ വലിയ്യായ അഹ്മദുബ്നുഹമ്പൽ(റ) ന്റെ മഹത്വം വിശദീകരിക്കവെ ഇമാം പറഞ്ഞു. അദ്ദേഹത്തിൻറെ ഖബ്റിനെ മുൻ നിറുത്തി (തവസ്സുലാക്കി) പ്രാർത്ഥിച്ചാൽ ആ ദുആക്ക് ഉത്തരമുണ്ട്. (ഇബ്നുജൗസി. അൽ മുൻത്വള് രി. 11/211)

(16) ഹാഫിള് ഇമാം മഹാമിലി(റ) (ഹി. 235-330) അദ്ദേഹം പറയുന്നു. 

അർത്ഥം:
ശൈഖ് മഅ്റൂഫുൽകർഖി(റ) യുടെ ഖബ്ർ  70 വർഷമായി എനിക്കറിയാം. ദുഖിതർ അവരുടെ ഖബ്റിടത്തിൽ എത്തി അവരെക്കൊണ്ട് തവസ്സുലാക്കി സിയാറത്തു നടത്തിയാൽ ഉദ്ദേശ്യസാഫല്യമുണ്ടാകുമെന്നതാണ്. (തരീഖുൽ ബാഗ്ദാദ്. 1/123)

(17) ഇമാംഇബ്നുഅഖീൽ അൽഹമ്പലി(റ) (ഹി.- 513)

നബി(സ)യെ സിയാറത്തു ചെയ്യുമ്പോൾ ഇപ്രകാരം പറയണം. അല്ലാഹുവേ, നബി(സ)യുടെ ഹഖ് കൊണ്ട് എന്റെ ദോഷം നീ പൊറുത്തുതരേണമേ (കിതാബുൽഫുനൂൻ. 78)

(18) ഇമാം ഗസ്സാലി(റ) ഹി. - 505)

ثم يرجع فيقف عند رأس رسول الله صلى الله عليه وسلم - بين القبر والاسطوانة اليوم - ويستقبل القبلة وليحمد الله عز وجل وليمجده وليكثر من الصلاة على رسول الله صلى الله عليه وسلم ثم يقول "اللهم إنك قد قلت وقولك الحق "ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله تواباً رحيماً" اللهم إنا قد سمعنا قولك وأطعنا أمرك وقصدنا نبيك متشفعين به إليك في ذنوبنا وما أثقل ظهورنا من أوزارنا تائبين من زللنا معترفين بخطايانا وتقصيرنا فتب اللهم علينا وشفع نبيك هذا فينا وارفعنا بمنزلته عندك وحقه عليك. اللهم اغفر للمهاجرين والأنصار واغفر لنا ولإخواننا الذين سبقونا بالإيمان. اللهم لا تجعله آخر العهد من قبر نبيك ومن حرمك يا أرحم الراحمين. 

 പ്രവാചകസവിധത്തിൽ ചെന്നു പറയും. അല്ലാഹുവേ, നിന്റെ നബി(സ)യെ മുൻ നിറുത്തിയും നബി(സ)യുടെ ശഫാഅത്ത് തേടിക്കൊണ്ടും ഞങ്ങളിതാ എത്തിയിരിക്കുന്നു. ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് തെരേണമേ, (ഇഹ് യാ. 1/235)    

(19) ഗൗസുൽ അഅ്ള്വം  ജീലാനി(റ) ഹി. - 561) സിയാറത്തു വേളയിൽ പ്രവാചകരെ വിളിച്ച് ഇപ്രകാരം പറയണം. നിന്റെ പ്രവാചകരായ കാരുണ്യത്തിന്റെ നബിയെക്കൊണ്ട്  ഞാനിതാ നിന്നിലേക്ക്‌ മുന്നിടുന്നു. അല്ലാഹുവേ, ആ നബിയുടെ ഹഖു കൊണ്ട് നീ എനിക്ക് പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ. (ഗുൻയത്ത് . 1/36)



(20) ഇമാം നവവി(റ) (ഹി. 676) പ്രാവാചക സന്നിധിയിൽ എത്തിയാൽ നബി(സ)യുടെ മുഖത്തേക്ക് തിരിഞ്ഞുനിന്ന്  നബി(സ)യെക്കൊണ്ട്  തവസ്സുൽ ചെയ്യണം. നബി(സ)യോട് ശുപാർശ ആവശ്യപ്പെടുകയും വേണം. (ശർഹുൽമുഹദ്ദബ്/ 7/202)

(21) ഇമാം മുഹിബ്ബുത്ത്വബ് രി (റ) ഹി. 695) നബി(സ)യുടെ തിരു ഹള്റത്തിലെത്തിയാൽ വളരെ ബഹുമാനാദരവുകളോടെ അവിടുത്തെ മുഖത്തേക്ക് തിരിഞ്ഞു നില്ക്കുകയും തവസ്സുൽ ചെയ്യുന്നതിൽ പ്രത്യേക താല്പര്യം കാണിക്കുകയും വേണം. നബി(സ)യോട് ശുപാർശ തേടുന്നതിലും ഉപേക്ഷ വരുത്തരുത്. (അത്തശ് വീഖു ഇലൽ ബൈത്തിൽ അതീഖ്. പേ. 322-234)

(22) താജുദ്ദീൻ ഹാകിഹാനി(റ) ഹി. 734)

നബി(സ)യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ നടത്തുകയും ശുപാർശ ആവശ്യപ്പെടുകയും വേണം. (അൽഫജ്റുൽ മുനീര്. പേ. 118)

(23) ഇബ്നുഖുദാമ(റ) -ഹി. 620) പ്രവാചകരെ വിളിച്ച് അല്ലാഹുവിലേക്ക് ശുപാർശതേടണം. ഇത് പ്രാവാചകരിലേക്ക് തിരിഞ്ഞുകൊണ്ടാവണം. (മുഗ്നി. 3/558)

(24) ബഹാഉദ്ദീനുൽ മഖ്ദസി(റ) ഹി. 624) പ്രാവാചകരെ സിയാറത്ത് ചെയ്യുമ്പോൾ നബി(സ)യെ വിളിച്ച് അല്ലാഹുവിലേക്ക് ശുപാർശ തേടുകയും അതുമുഖെന ദോഷം പൊറുക്കാൻ പ്രാർത്ഥിക്കുകയും വേണം. (അൽഉദ്ദഫിശ്ശർഹിൽഉംദ 1/312.)

(25) ഹാഫിള് ഇബ്നുസ്സംലകാനി(റ) ഹി. 727) അല്ലാഹുവേ, സൃഷ്ടികളിൽ അത്യുത്തമാരായ മുഹമ്മദ്‌ നബി(സ)യെ ക്കൊണ്ട് ഞാൻ ചോദിക്കുന്നു. എന്റെ പാപങ്ങൾ പൊറുത്ത് തരേണമേ. (ഉജാലത്തുർറാകിബ്. പേ. 54)

(26) ഇമാം കമാലുദ്ദീനിദ്ദമീരി(റ) ഹി. 808.
നബി(സ)യുടെ മുഖത്തിനു നേരെ തിരിഞ്ഞുനിന്നു നബി(സ)യെ കൊണ്ട്  അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുകയും ശുപാർശ തേടുകയും  ചെയ്യുന്നു. (അന്നജ്മുൽ വഹ്ഹാജു്. 3/558)

(27) ഇബ്നുഹജറുൽ അസ്ഖലാനി(റ) ഹി. 852.)

പ്ലേഗ് പോലുള്ള വിപത്തുകളിറങ്ങുമ്പൊൽ ദുആചെയ്യേണ്ട വചനത്തിൽ ഇപ്രകാരം പറയണം. അല്ലാഹുവേ, ശുപാർശക്കാരിൽ ഏറ്റവും ആദരണീയരായ, കാരുണ്യത്തിന്റെ പ്രവാചകരായ മുഹമ്മദ്‌ മുഹമ്മദ്‌ നബി(സ)യെ മുൻ നിറുത്തി ചോദിക്കുന്നു. ഈ വിഷമാവസ്ഥ ഞങ്ങൾക്ക് നീ ഒഴിവാക്കി തരേണമേ. (ബദ് ലുൽ മ ഊൻ. പേ 379)

ഇതുപോലുള്ള ധാരാളം സംഭവങ്ങൾ ഇനിയും എടുത്തുനിരത്താൻ സാധിക്കും. ഇവരെല്ലാം ചെയ്തതും പ്രസ്താവിച്ചതും ശിർക്കും കുഫ്ഫ്റുമാണെന്ന് പറയാൻ മുസ്ലിംകളിൽ ആരെങ്കിലും ധൈര്യം കാണിക്കുമോ