പ്രവാചകന്മാരുടെ ഉദ്ദേശ്യത്തിനും ഇച്ഛക്കുമനുസരിച്ച് മുഅ്ജിസത്തുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതുപോലെ ഔലിയാക്കളുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്തുകളും പ്രകടിപ്പിക്കാന്‍ കഴിയും. ഇതിന് നിരവധി തെളിവുകളുണ്ട്. നാം നേരത്തെ വിവരിച്ച ബഹു. ജുറൈജ്(റ)ന്റെ സംഭവം ഇതിനു മികച്ച തെളിവാണ്. ബുഖാരിയും മുസ്ലിമും റിപ്പോര്‍ ട്ടു ചെയ്ത ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള് ഇബ്നുഹജര്‍(റ) പറയുന്നു. “ഈ ഹദീസ് ഔലിയാക്കളുടെ കറാമത്ത് സ്ഥാപിക്കുന്നതിനും അത് അവരുടെ ഉദ്ദേശ്യമനുസരിച്ച് ഉണ്ടാകുമെന് സ്ഥിരീകരിക്കുന്നതിനും തെളിവാണ്” ഫത്ഹുല്‍ബാരി 6/383 നോക്കുക. ഇതേ ആശയം ഇമാം നവവി(റ) തന്റെ ശര്‍ഹു മുസ്ലിം 6/108ലും ഇമാം ഖസ്ത്വല്ലാനി തന്റെ ഇര്‍ശാദുസ്സാരി 5/412ലും ഇമാം ബദ്റുദ്ദീനുല്‍ ഐനി തന്റെ ഉംദതുല്‍ ഖാരി 16/31ലും പറഞ്ഞിട്ടുണ്ട്. ഔലിയാക്കളുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്ത് പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് ഹാശിയത്തുല്‍ ബന്നാനി 2/430ലും ഇമാം റംലി(റ) തന്റെ ഫതാവാ 4/382ലും ഹാശിയതുല്‍ അത്ത്വാറില്‍ 2/481ലും തഫ്സീര്‍ റൂഹുല്‍ബയാന്‍ 6/351ലും പറഞ്ഞിട്ടുണ്ട്. ഇമാം ബുഖാരി(റ) റിപ്പോര്‍ട്ടുചെയ്യുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക. നബി(സ്വ) പറഞ്ഞു. “അല്ലാഹു പറഞ്ഞിരിക്കുന്നു. ഫര്‍ളായ ഇബാദത്തുകള്‍ക്കു പുറമെ സുന്നത്തായ അമലുകള്‍ ചെയ്തു എന്റെ അടിമകള്‍ എന്നിലേക്ക് അടുക്കുകയും ഞാനവനെ സ്നേഹിക്കുകയും ചെയ്യും. അങ്ങനെ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും നടക്കുന്ന കാലും പിടിക്കുന്ന കയ്യും ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാനത് അവന് കൊടുക്കും. അവന്‍ കാവലാവശ്യപ്പെട്ടാല്‍ ഞാനവന് കാവല്‍ നല്‍കും” (ബുഖാരി 2/963).
അല്ലാഹു -നൽകുമെന്ന് ,കൊടുക്കുമെന്ന് വഹാബി [നൽകാൻ, കൊടുക്കാൻ] സമ്മതിക്കില്ല!.
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള്ബ്നുഹജര്‍(റ) പറയുന്നു. അവന്റെ കയ്യും കാലും ചെവിയും ഒക്കെ അല്ലാഹു ആകുമെന്നു പറഞ്ഞതുകൊണ്ട് വിവക്ഷ, അവന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും അവന്റെ കാഴ്ചയിലും കേള്‍വിയിലുമൊക്കെ ഞാനവനെ പ്രത്യേകമായി സഹായിക്കുകയും അവന്റെ ആവശ്യങ്ങള്‍ ധൃതഗതിയില്‍ ഞാന്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും എന്നാണ്’ (ഫത്ഹുല്‍ ബാരി 11/344).
ഈ ഹദീസിന്റെ യാഥാര്‍ഥ്യം ഗ്രഹിച്ചാല്‍ ഔലിയാക്കള്‍ക്ക് അവരുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്തുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് വ്യക്തമാകും.
വഹാബികളുടെ താത്വികാചാര്യൻ ഇബ്നു തൈമിയ്യക്ക് പോലും - ഈ വിഷയത്തിൽ അടിയറവ് പറയേണ്ടി വന്നു!.
കറാമത്തുകൾ വലിയ്യിന്റെ ആവശ്യാനുസൃതം ഉണ്ടാകുന്നതാണ് .
ومما ينبغي ان يعرف ان الكرامات قد تكون بحسب حاجة الرجال ( فتاوي ابن تيمية ١١/١٥٧)
ഫതാവ ഇബ്നു തീമിയ്യ വാ : 11 പേ : 157
ആരൊക്കെപ്പറഞ്ഞാലും വേണ്ടില്ലാ, വഹാബി പിടിച്ച മുയലിന് മൂന്ന് കൊമ്പ്!......