ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 16 August 2017

ഉമർ(റ) ഇസ്തിഗാസയെ അംഗീകരിക്കുന്നു

ഉമർ(റ) ഇസ്തിഗാസയെ അംഗീകരിക്കുന്നു! قال ابن كثير في تاريخه (ج/ص: 7/ 105) عن مالك قال : أصاب الناس قحط في زمن عمر بن الخطاب، فجاء رجل إلى قبر النبي صلى الله عليه وسلم. فقال: يا رسول الله استسق الله لأمتك فإنهم قد هلكوا. فأتاه رسول الله صلى الله عليه وسلم في المنام فقال: إيت عمر، فأقرئه مني السلام، وأخبرهم أنه مسقون، وقل له عليك بالكيس الكيس. فأتى الرجل فأخبر عمر، فقال: يا رب ما ءالوا إلا ما عجزت عنه. وهذا إسناد صحيح” اهـ. وهذا إقرار من ابن كثير بصحة هذا الحديث. ഉമർ(റ) ന്റെ കാലത്ത് കഠിനമായ വരൾച്ച ബാധിച്ചു. അന്ന് ഒരാൾ നബിﷺ യുടെ ഖബറിനു സമീപം വന്നു പറഞ്ഞു. “അല്ലാഹുവിന്റെ തിരു ദൂതരേ, അങ്ങയുടെ സമുദായത്തിനു വേണ്ടി അങ്ങു അല്ലാഹുവിനോട് മഴയ്ക്കു വേണ്ടി പ്രാർഥിക്കുക! നിശ്ചയം അവർ നാശത്തിന്റെ വക്കിലാണ് ” പിന്നീട് അദ്ദേഹം നബിﷺയെ സ്വപ്നത്തിൽ ദർശിച്ചു. നബിﷺ അദ്ദേഹത്തോടു പറഞ്ഞു. ‘നീ ഉമർ(റ)വിനെ സമീപിച്ചു എന്റെ സലാം പറയുക. അവർക്കു വെള്ളം നൽകപ്പെടുമെന്നു അറിയിക്കുക!’ അങ്ങനെ ആ മനുഷ്യന്‍ ഈ സംഭവം ഉമര്‍(റ)വിനോട് വന്ന് പറയുകയും ഉമര്‍(റ) അത് കേട്ട് കരഞ്ഞ് പറഞ്ഞു. എനിക്ക് അശക്തമായ കാര്യത്തിലെല്ലാതെ ഞാന്‍ വീഴ്ച വരുത്തിയിട്ടില്ല (അല്‍ബിദായതുവന്നിഹായ 7/111, ഫത്ഹുല്‍ ബാരി 3/587, ദലാഇലുന്നുബുവ്വ 7/47, താരീഖുല്‍ കബീര്‍ 7/34, ശിഫാഉസ്സഖാം 173, ഇബ്നുകസീര്‍ 1/533) ഈ ഹദീസിന്റെ പരമ്പര സ്വീകാര്യയോഗ്യമാണെന്ന് ഇമാം ഇബ്നുഹജര്‍(റ) ഫത്ഹുല്‍ ബാരിയിലും, ഇബ്നുകസീര്‍ അല്‍ബിദായയിലും വ്യക്തിമാക്കിയിട്ടുണ്ട്. ഈ ഇസ്തിഗാസ തടത്തിയ ആൾ സ്വഹാബിയാണെന്നു ഹാഫിൾ ഇബ്നു ഹജറുൽ അസ്ഖലാനി ഈ സംഭവം ഉദ്ദരിച്ച്‌ കൊണ്ട് രേഖപ്പെടുത്തുന്നു(ഫതഹുൽ ബാരി 3/382) ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഉമർ(റ) ഈ ഇസ്തിഗാസയെ അംഗീകരിക്കുന്നു എന്നുള്ളതാണ്