ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 28 August 2017

ഔലിയാ - എന്നൊരു പ്രത്യേക വിഭാഗം ഉണ്ടോ❓

വഹാബി പറയുന്നത് പോലെ എല്ലാരും വലിയ്യ് ആണോ
തഖ്‌വയുടെ സൗഗന്തിക തീരം പിന്നിട്ട്‌ ആത്മീയ ചക്രവാളത്തില്‍ പരിലസിക്കുന്നവരാണ്‌ ഔലിയാക്കള്‍. സ്രഷ്ടാവിന്റെ അടുക്കലില്‍ നിന്നുള്ള പാര്യമ്മമായ്‌ സംപ്രീതിക്കും ശാശ്വതമായ പാരത്രിക സൗഭാഗ്യങ്ങള്‍ക്കും വേണ്ടി ഐഹിക ലോകത്തെ സര്‍വ്വസ്വവും കൈവെടിഞ്ഞ ത്യാഗ വരേണ്യരാണിവര്‍. തഖ്‌ വയും ജീവിത പരിത്യാഗവുമാണിവരുടെ സിംബലുകള്‍.അത്‌ കൊണ്ട്‌ തന്നെ പിശാചിന്റെ ജല്‍പനങ്ങള്‍ക്കോ ദുനിയാവിന്റെ പ്രലോഭനങ്ങള്‍ക്കോ ഇവര്‍ വശം വതരാകുകയില്ല.

സത്യവിശ്വാസികളിലെ ഒരു പ്രത്യേക വിഭാഗം തന്നെയാണ്‌ അല്ലാഹുവിന്റെ ഔലിയാക്കള്‍. വലിയ്യ്‌ എന്നതിന്റെ അര്‍ത്ഥം സംരക്ഷകന്‍,സഹായി,ഇഷ്ടക്കാരന്‍, എന്നൊക്കെയാണ്‌.ഇതനുസരിച്ച അല്ലാഹുവിന്റെ ഇഷ്ടക്കാരും അവന്റെ ദീനിന്റെ സംരക്ഷകരുമാണ്‌ ഔലിയാക്കള്‍.ഭയഭക്തി(തഖ്‌വ )യാണ്‌ ഈ നില പ്രാപിക്കുന്നതിനുള്ള ഏകകമായി വര്‍ത്തിക്കുന്നത്‌.എന്നാല്‍ എല്ലാ വിശ്വാസികളും ഔലിയാക്കളാകുകയില്ല.പക്ഷേ ഔലിയാക്കള്‍ മുഴുവനും വിശ്വാസികളാകുന്നതാണ്‌.ഭക്തിയുളളവരെയെല്ലാം ഔലിയാക്കള്‍ എന്ന്‌ ഭാഷാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാമെങ്കിലും സാങ്കേതികമായി ഔലിയാക്കള്‍ എന്ന്‌ പ്രയോഗിക്കുമ്പോള്‍ ഉദ്ദേശിക്കപ്പെടുന്നത്‌ തഖ്‌ വയുടെ ഉന്നതമായ സോപാനം കൈയ്യടക്കിയവരെയാണ്‌. 

തഖ്‌ വക്ക്‌ കേവലം ഭക്തി എന്ന അര്‍ത്ഥം മത്രം നല്‍കുന്നത്‌ അബദ്ധജടിലവും വിമര്‍ശന വിധേയവുമാണ്‌.ഇസ്‌്‌ലാമിക ദൈവ ശാസ്‌ത്ര നിയമ പ്രകാരം തഖ്‌്‌ വക്ക്‌ മൂന്ന്‌ അര്‍ത്ഥ തലങ്ങളാണുള്ളത്‌.ഇമാം ബൈളാവിയുടെ വീക്ഷണം ശ്രദ്ധിക്കൂ..തഖ്‌ വക്ക്‌ മൂന്ന്‌ വിദാനങ്ങളാണുള്ളത്‌.ശാശ്വതമായി നരക ശിക്ഷയില്‍ നിന്നും മുക്തമാകുന്ന അവസ്ഥയാണ്‌ ഒന്നാമത്തേത്‌.ബഹുദൈവ വിശ്വാസം വെടിഞ്ഞ്‌ ഏക ദൈവ വിശ്വാസം സ്വീകരിക്കുന്നതോടെ ഈ വിതാനത്തിലെത്താം.എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും ഒഴിഞ്ഞ്‌ നില്‍ക്കുകയും മത ശാസനകള്‍ മുഴുക്കെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന അവസ്ഥയാണതില്‍ രണ്ടാമത്തേത്‌.ചെറു ദോഷങ്ങളില്‍ നിന്നും മുക്തി നേടുന്ന അവസ്ഥയെയാണിത്‌ കുറിക്കുന്നത്‌.(ബൈളാവി 1 100 റൂഹുല്‍ ബയാന്‍ 1 / 31)
സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്‌ തഖ്‌ വയുടെ മൂന്നാം വിതാനത്തിലുള്ളത്‌.ഇവരാണ്‌ സാക്ഷാല്‍ ഔലിയാക്കള്‍.(റൂഹുല്‍ ബയാന്‍ 4/ 59)
ആരാണ്‌ അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന്‌ ഉദൃത വചനത്തില്‍ നിന്നും സുവിതമാണ്‌.മേല്‍ പറയപ്പെട്ടത്‌ പോലെ തഖ്‌ വയുടെ ഒന്ന്‌ രണ്ട്‌ എന്നീ വിതാനങ്ങള്‍ കൈയ്യടക്കിയവരെ ഔലിയാക്കള്‍ എന്ന്‌ പറയാപ്പെടാറില്ല. 

മൂന്നാം വിതാനം മറികടന്നവരെ മാത്രമാണ്‌ പ്രസ്‌തുത പേരില്‍ വിളിക്കപ്പെടാറുള്ളത്‌.ഔലിയാക്കളെ കുറിച്ച്‌്‌ ഹദീസുകള്‍ ആധാരമാക്കി ഇമാം റാസി(റ ) പറയുന്നു.നബി(സ്വ) പറയുന്നു. ദര്‍ശനം കാരണം അല്ലാഹുവിനെ ഓര്‍ക്കാന്‍ കാരണമാകുന്ന വാഭാഗമാണ്‌ ഔലിയാക്കള്‍.ഇവരില്‍ കുടികൊള്ളുന്ന തഖ്‌ വയും വിനയവും നിമിത്തം അവരെ ദര്‍ശിക്കല്‍ പരലോക ചിന്തയെ ഉദ്ദീപിപ്പിക്കും. വാവ്‌,ലാമ്‌, യാഅ്‌, എന്നീ അക്ഷരങ്ങള്‍ കൂടിയ പദം (വലിയ്യ്‌) അടുപ്പം എന്ന അര്‍ത്ഥത്തെ കുറിക്കുന്നതാണ്‌.

അപ്പോള്‍ ഏതൊന്നിന്റെയും വലിയ്യ്‌ അതിനോട്‌ അടുത്തതായിരിക്കും.അല്ലാഹുവിനോടുള്ള അടുപ്പം ഉണ്ടാകുക ഹൃദയം വിജ്ഞാനത്തില്‍ ലയിക്കുമ്പോഴാണ്‌.അയാള്‍ കാണുന്നത്‌ ദിവ്യ ശക്തിയുടെ ദൃഷ്ടാന്തങ്ങളും അയാള്‍ കേള്‍ക്കുന്നത്‌ ദിവ്യ സൂക്തങ്ങളും അയാള്‍ സംസാരിക്കുന്നത്‌ ദിവ്യാപദാനങ്ങളും അയാള്‍ അനങ്ങുന്നത്‌ ദിവ്യ ദാസ്യത്തിലുമായിരിക്കണം.അല്ലാഹുവിന്റെ സാമീപ്യം പ്രാപിച്ച അദ്ദേഹമാണ്‌ വലിയ്യ്‌.(റാസി വാള്യം 17 പേജ്‌ 132)
 N:B-വലിയ്യ് എന്നൊരു പ്രത്യേക വിഭാഗമില്ലെന്ന് വാദിച്ച് ,വഹാബീ സ്ഥാപക നേതാക്കളെപ്പോലും വട്ടം കറക്കിയ - കുഞ്ഞീദ് മദനിയെ തള്ളണോ, പ്രമുഖ ഖുർആൻ വ്യാഖ്യാതാവ് റാസി ഇമാമിനെ[റ] തള്ളണോ എന്ന് - ബുദ്ധി മരവിച്ചിട്ടില്ലാത്ത വഹാബികളുണ്ടെങ്കിൽ ചിന്തിക്കട്ടെ!. പ്രാർത്ഥനയുടെയും ശിർക്കിന്റെയും വിഷയത്തിൽ ,കുഞ്ഞീദ് മൗലവിയെ വഹാബികൾ പണ്ടേ തള്ളിയതാണ്!. വിശദ വായനക്ക് - ഇസ്തിഗാസയിൽ തട്ടി വീണ വഹാബിസം, ഇസ്തിഗാസയും കുഞ്ഞീദ് മദനിയും, പിന്നെ ,മലക്കം മലക്കം മറിഞ്ഞ വഹാബിയും - എന്നീ ബ്ളോഗുകൾ നോക്കുക.