ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 17 August 2017

ഇസ്തിഗാസ- മദ്ഹബിന്റെ ഇമാമീങ്ങൾ


മദ് ഹബിൻ റ്റെ ഒന്നാമത്തെ ഇമാമായ അബൂ ഹനീഫ ഇമാം(റ)  ഹിജ് റ (80- 150)     ഇസ്തിഗാസ .........
മഹാനവർകൾ ചൊല്ലിയ 53 വരികളുള്ള  "അൽഖസ്വീദത്ത്ന്നുഅമാനിയ്യ:" യിലെ ഏതാനും വരികളിവിടെ കുറിക്കുന്നു.
يا سيد السادات جئتك قاصدا                  أرجو رضاك و أحتمي بحماك
يا سيّدي كن شا فعى فى فاقتى                    انى  فقير  فى  الــــــورى  لغناكا
يا أكرم الثقلين يا كنز الورى                  جد لى بجودك أرضنى  برضاكا
أنا طامع بالجود منك ولم يكن              لأبى  حنيفة  من  الأنام  ســـواكا
فعساك تشفع فيه عند شفاعتى           فلقد  غدا  متمسكا  بـــــــــعراكا
فلأنت  أكرم  شافع  و مشفع           ومن  التجا  بحماك  نال   وفاكا
فاجعل قراك شفاعة لى فى غد        فعسى أكن فى الحشر تحت لواكا
സാരം: നേതാക്കളിൽ നേതാവായവരെ! അങ്ങയുടെ പൊരുത്തവും കാവലും ആഗ്രഹിച്ചു ഞാനിതാ വന്നിരിക്കുന്നു.
മനുഷ്യ-ഭൂതവർഗ്ഗത്തിൽ വെച്ച് ഏറ്റം ആദരനീയരായവരെ! അങ്ങയുടെ ധർമ്മവും പ്രീതിയും എനിക്കുവേണം.
എന്റെ ഹ്രദയം അങ്ങയെയല്ലാതെ മറ്റാരേയും തേടുകയില്ല. അവിടത്തെ ധർമത്തിനായി മ്ജാൻ അതിയായ ആഗ്രഹമുള്ളവനാണ്.
മഹ്ഷറയിലും അങ്ങയുടെ ശുപാർശയും ഔദാര്യവും ലഭിക്കുമെന്ന പ്രതീക്ഷയാണ്  അബൂഹാനീഫക്കുള്ളത്. അതിനാല അങ്ങയുടെ പിടിവള്ളി ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു.
താങ്ങൾ ആദരണീയരായ ശുപാർഷകാനും കാക്കുന്നവനുമാകുന്നു. അങ്ങയുടെ ശുപാർശ നാളെ എനിക്ക്  ലഭിക്കണം. മഹ്ഷറയിൽ  അങ്ങയുടെ കൊടിക്കീഴിൽ ഞാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.
(അൽഖസീദത്തുന്നുഅമാനിയ്യ:)
"അൽഖയ്റാത്തുൽഹിസാൻ" എന്നാ ഗ്രന്ഥത്തിൽ പ്രസ്തുത കാവ്യഗ്രന്ഥം ഇമാം ഹനീഫയുടെതായി മഹാനായ ഇബ്നുഹജറുൽ ഹയ്തമീ(റ) പരിചയപ്പെടുത്തിയിട്ടുണ്ട്.
അതേ പോലെ അൽഖസ്വീദത്തുന്നുഅമാനിയ്യ: ഇമാം അബൂഹനീഫ(റ) യുടെതാനെന്നും ഹി: 1268-ൽ ഖുസ്ത്വുൻത്വിനിയ്യയിൽ വച്ച്  പ്രസിദ്ദീകരിച്ചതായും  "ഇഖ്തിഫാഉൽഖാനൂഅ ബിമാഹുവമത്വ് ബൂഅ" (إكتفاع القنوع بما هو مطبوع)  എന്ന ഗ്രന്ഥത്തിന്റെ (1/49) ൽ പരമാർഷിച്ചിട്ടുണ്ട്. അതുപോലെ "മുഅജമുൽമത്വ്ബൂആത്ത്" (معجم المطبوعات) 1/303-ലും "മുഅജമുല്മുഅല്ലിഫീൻ" (معجم المؤلّفين)  1/30-ലും "ഈളാഹുൽമക്നൂൻ ഫിദ്ദയ്ലി അലാകശ്ഫിള്ളൂനൂൻ" (إيضاح المكنون في الذيل علي كشف الظنون)  2/14-ലും പ്രസ്തുത കാവ്യങ്ങൾ ഇമാം അബൂഹനീഫ(റ) യുടെതാനെന്ന പരാമർശമുണ്ട്.
എന്നാൽ ഹി: 790 -ൽ ജനിച്ച മുഹമ്മദുൽ അബ്ശീഈ(റ) യും പ്രസ്തുത കാവ്യങ്ങൾ ആലപിച്ചതായി പറയപ്പെടുന്നത് ഇതിനെതിരല്ല. കാരണം ഒരാൾക്ക് മറ്റൊരാളുടെ കാവ്യങ്ങൾ എടുത്തുദ്ദരിക്കാമല്ലോ.......
__________________________________________
ഇസ്തിഗാസ..... മദ് ഹബിൻ റ്റെ രണ്ടാമത്തെ ഇമാമായ
മാലികി ഇമാം റ...... പടിപ്പിക്കുന്നു......
: ♻ പ്രമുഖ മുസ്ലിം ഭരണാധികാരിയായിരുന്ന  അബൂജഅ്ഫര്‍ ഹജ്ജ് ചെയ്ത ശേഷം നബി ﷺ യുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ മസ്ജിദുന്നബവിയിലുണ്ടായിരുന്ന ഇമാം മാലിക് (റ) നോട് ചോദിച്ചു.
" ഓ ഇമാം , ഞാന്‍ ഖിബ്ലയിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കുകയാണോ അതല്ല തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കയാണോ വേണ്ടത് ? "
🎓 ഇമാം മാലിക് (റ) പറഞ്ഞു:.
💠 " എന്തിന് തിരുനബിയിൽ ‍ﷺ  നിന്ന് നീ മുഖം തിരിക്കണം?
അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റേയും വസീല അല്ലേ. അതിനാല്‍ തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് അവിടത്തോട് ശിപാര്‍ശ തേടൂ.
നിങ്ങളുടെ വിഷയത്തില്‍ നബി ﷺ  യുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കും. അല്ലാഹു പറഞ്ഞില്ലേ അവന്‍ സ്വശരീരങ്ങളെ ആക്രമിക്കുകയും (ദോഷം ചെയ്യുകയും) തുടര്‍ന്ന് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി ﷺ അവര്‍ക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്."
📕(അശ്ശിഫാ  ഖാദീഇയാദ് 2 :41)
©📣صوت الدعوة لاهل السنة
     ➖➖➖➖
ഇത് ഉദ്ദരിച്ച ധാരാളം ഇമാമീങ്ങളും കിതാബുകളും........ ചുവടെ കൊടുക്കുന്നു.....
: قال الإمام مالك للخليفة المنصور لما حج وزار قبر النبي صلى الله عليه وسلم وسأل مالكا قائلاً ( يا أبا عبد الله أستقبل القبلة وأدعوا أم أستقبل رسول الله صلى الله عليه وسلم ؟ قال : ولِم تصرف وجهك عنه وهو وسيلتك ووسيلة أبيك ءادم عليه السلام الى الله تعالى ؟ بل استقبله واستشفع به فيشفعه الله
1) كتاب فضائل مالك للإمام أبي الحسن على بن فهر الرازي المصري .
2) الشفاء بتعريف حقوق المصطفي للإمام أبي الفضل القاضي عياض (المتوفى: 544هـ) ج 2, ص 92,طبع دار الفيحاء - عمان .
3) ترتيب المدارك وتقريب المسالك للإمام أبي الفضل القاضي عياض (المتوفى: 544هـ)
ج 1, ص101, طبع مطبعة فضالة - المحمدية، المغرب .
4) مصباح الظلام في المستغيثين بخير الأنام في اليقظة والمنام للإمام المحدث أبي عبد الله محمد بن موسي المراكشي (المتوفي 683هـ) ص19, طبع دار الكتب العلمية بيروت ـ لبنان .
5) ) أنوار البروق في أنواع الفروق
للعلامة شهاب الدين أحمد بن إدريس المالكي الشهير بالقرافي (المتوفى: 684هـ) ج3 ص 52 طبع عالم الكتاب .
6) المدخل للإمام أبي عبد الله محمد بن محمد الفاسي المعروف بـ إبن الحاج المالكي (المتوفى : 737هـ)
ج 1, ص 260, طبع دار الفكر ,بيروت لبنان .
7) هداية السالك إلى المذاهب الأربعة في المناسك
للإمام عز الدين بن جماعة الكناني الشافعي ( المتوفي : 767هـ) ج 3 ص 138 طبع دار البشائر الإسلامية .
8) غاية السول في خصائص الرسول صلى الله عليه وسلم
للإمام سراج الدين أبو حفص عمر بن عليّ الأنصاريّ الشافعيّ الشهيـر بإبن الـمُـلَـقِّـن (المتوفى: 804هـ) ج 1, ص 275, طبع دار البشائر الإسلامية - بيروت .
9) إمتاع الأسماع للإمام أحمد بن علي المقريزي (المتوفى: 845هـ) ج 14, ص 617, طبع دار الكتب العلمية - بيروت .
10) تاريخ مكة المشرفة والمسجد الحرام والمدينة الشريفة والقبر الشريف
للإمام محمد بن أحمد بن الضياء محمد القرشي العمري المكي الحنفي، بهاء الدين أبو البقاء، المعروف بابن الضياء (المتوفى: 854هـ) ج1, ص342, طبع دار الكتب العلمية - بيروت / لبنان .
11) ) وفاء الوفاء بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 4,ص 197, طبع دار الكتب العلمية - بيروت ز
12) خلاصة الوفا بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 1,ص 425 .
13) المواهب اللدنية للعلامة أحمد بن محمد القسطلاني (المتوفى: 923هـ) ج 3, ص 594,طبع المكتبة التوفيقية، القاهرة- مصر .
14) سبل الهدى والرشاد للإمام العلامة محمد بن يوسف الصالحي الشامي (المتوفى: 942هـ) ج 12, ص 395 , طبع دار الكتب العلمية بيروت - لبنان .
15) شرح الشفاء للإمام علي بن (سلطان) محمد المعروف بـأبي الحسن نور الدين الملا الهروي القاري (المتوفي : 1014هـ) ج 2, ص 73, طبع دار الكتب العلمية - بيروت .
16) نسيم الرياض في شرح الشفاء للإمام شهاب الدين أحمد بن محمد الخفجي المصري (المتوفي :1079) ج 3 ص 398 ,طبع دار الكتب العلمية ,بيروت لينان .
17) شرح الزرقاني على المواهب اللدنية للإمام أبي عبد الله محمد بن عبد الباقي الزرقاني المالكي (المتوفى: 1122هـ)
, ج 12, ص 194 طبع دار الكتب العلمية بيروت ـ لبنان .
_________________________________________
ഇസ്തിഗാസ മദ് ഹബിൻ റ്റെ മൂന്നാമത്തെ  ഇമാം ശാഫിഈ റ..
ആവശ്യ പൂർത്തീകരണത്തിന്ന് വേണ്ടി മഹാനായ ഇമാം ശാഫിഈ റ അബൂ ഹനീഫ ഇമാമിൻ റ്റെ മഖ്ബറയിൽ ചെന്ന് രണ്ട് റക് അത്ത് നിസ്കരിച്ച് കൊണ്ട് ദുആഹ് നടത്തിയാൽ എനിക്ക് ആവശ്യം നിറവേറിക്കിട്ടാറുണ്ട് കൂടാതെ മഹാനവർകളുടെ മഖ്ബറ കൊണ്ട്  ബറകത്തെടുക്കാറുമുണ്ട് .....
أَخْبَرَنَا الْقَاضِي أَبُو عَبْد اللَّهِ الْحُسَيْنُ بْن عَلِيّ بْن مُحَمَّد الصيمري قال أنبأنا عمر بن إبراهيم قال نبأنا عَلِيّ بْن ميمون قَالَ: سمعت الشافعي يقول: إني لأتبرك بأبي حنيفة وأجيء إِلَى قبره في كل يوم- يَعْنِي زائرا- فإذا عرضت لي حاجة صليت ركعتين وجئت إِلَى قبره وسألت الله تعالى الحاجة عنده، فما تبعد عني حتى تقضى.
تاريخ بغداد :1/123
و (مناقب ابى حنيفة لموفق المكي :453)
و (أخبار أبى حنيفة للصيمري : 94)
و (خيرات الحسان لابن حجر 94)............
________________________________________
മദ് ഹബിൻബ്റ്റെ നാലാമത്തെ   ഇമാം അഹ്മദുബ്നു ഹൻബൽ(റ)(വിയോഗം:241)   🌷
പത്തുലക്ഷം ഹദീസുകൾ മനപ്പാഠമാക്കിയ ഹൻബലി മദ്ഹബിൻറെ ഇമാമായ അഹ്മദുബ്നു ഹൻബൽ(റ)പണ്ഡിതലോകത്ത് പരിചയപ്പെടുത്തെണ്ടാതില്ലാത്ത വിധം പ്രശസ്തനാണ് .അദ്ദേഹം നടത്തിയ ഇസ്തിഗാസ കാണുക .               
   قال عبد الله بن أحمد بن حنبل قال سمعت أبي يقول حججت خمسة حجج منها اثنتين راكبا وثﻻثة ماشيا أو ثﻻثا راكبا واثنين ماشيا فضللت الطريق في حجة وكنت ماشيا فجعلت أقول يا عباد الله دلوني على الطريق قال:فلم أزل أقول ذلك حتى وقفت على الطريق أو كما قال أبي ( تاريخ دمشق الكبير لإبن عساكر:5/298، شعب الإيمان للبيهقي 6/128، ، البدايةوالنهاية لإبن كثير 10/278 )  
                                                       ഇമാം അഹ്മദ്(റ)പറയുന്നു:ഞാൻ അഞ്ച് ഹജ്ജ് ചെയ്തിട്ടുണ്ട് .മൂന്ന് തവണ കാൽനടയായിട്ടാണ് ഹജ്ജിനു പോയത് .ഒരു യാത്രയിൽ എനിക്ക് വഴിതെറ്റിയപ്പോൾ "അല്ലാഹുവിൻറെ അടിമകളെ എനിക്ക് വഴി കാണിച്ചു തരൂ "എന്ന് ഞാൻ വിളിച്ചു സഹായം തേടിക്കൊണ്ടെയിരുന്നു .അതിനാൽ എനിക്ക് വഴി അറിയാൻ കഴിഞ്ഞു .ഇബ്നു കസീറിൻറെ അൽ ബിദായത്തു വന്നിഹായ (10/278),ഹാഫിള് ഇബ്നു അസാകിർ (റ)വിൻറെ താരിഖുദ്ധിമഷ്ഖിൽ കബീർ(5/298),ഇമാം ബൈഹഖിയുടെ ശുഅബുൽ ഈമാൻ (6/128)എന്നീ ഗ്രന്ഥങ്ങൾ ഈ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്
.ഇമാമിൻറെ ജീവിതത്തിലെ മറ്റു ചില രീതികൾ കൂടി മകൻ അബ്ദുല്ല(റ)പറയുന്നുണ്ട്:      
      قال عبد الله بن أحمد:رأيت أبي يأخذ شعرة من شعر رسول الله صلى الله عليه وسلم فيضعها على فمه يقبلها وأحسب أني رأيته يضعها على عينيه ويغمسها في الماء ويشربه يستشفي به ...الخ قاله الحافظ في تاريخ الإسلام ( ترجمةالإمام أحمد:ص/63 )  
  എൻറെ പിതാവ് തിരുനബി (സ്വ )യുടെ തിരുകേശം എടുത്ത് ചുംബിക്കുകയും അത് വെള്ളത്തിൽ മുക്കി രോഗശമനം തേടുകയും ചെയ്യാറുണ്ടായിരുന്നു .ഹാഫിളു ദ്ദഹബിയുടെ താരിഖുൽ ഇസ്ലാമിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട് .(തർജമത്തുൽ ഇമാം അഹമദ് )അനിഷേധ്യമായ ഈ ചരിത്ര  വസ്തുതകൾക്ക് പ്രമാണിക പിൻബലമില്ലെന്നു ആർക്ക് പറയാനാവും ?                             അഭൗതിക മാർഗത്തിൽ അല്ലാഹു അല്ലാത്തവരിൽ നിന്ന് ഗുണം പ്രതീക്ഷിക്കൽ ശിർക്കാണ്‌ എന്ന് പറയുന്ന വഹാബികളുടെ ഭാഷയിൽ ഇമാമവർകൾ ആരായിരിക്കും ??  
 
     🌷 point........    ബുദ്ധി മൗലവിമാർക്ക് പണയം വെച്ചിട്ടില്ലാത്ത അൽപമെങ്കിലും ചിന്താ ശേഷിയുള്ള മുജാഹിദ് പ്രവർത്തകരോടായി പറയട്ടെ നിങ്ങൾ  ഒന്ന് ചിന്തിച്ചു നോക്കൂ ഇത് പോലുള്ള കാര്യങ്ങൾ ശിർക്ക് ആയിരുന്നുവെങ്കിൽ ലക്ഷകണക്കിനു ഹദീസുകൾ മനപ്പാഠം ഉള്ള മദ് ഹബിൻ റ്റെ  ഇമാമുമാർ  ഇസ്തിഗാസ ചെയ്യുമായിരുന്നൊ  ?, അവർ അത് പടിപ്പിക്കുമായിരുന്നൊ??? മറ്റു  ഇമാമീങ്ങൾ  അവരുടെ കിതാബുകളിൽ രേഖപ്പെടുത്തി വെക്കുമായിരുന്നോ?ചിന്തിക്കൂ മുജാഹിദ് സുഹുർത്തെ .ഇസ്ലാമിനെ കുറിച്ചു പഠിക്കൂ ഇമാമിങ്ങളിലൂടെ.എന്നിട്ട് വഹാബിസം എന്ന ജഹാലത്തിനെ വലിച്ചെറിയൂ ...!!