ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 21 August 2017

ഇസ്തിഗാസയും കുഞ്ഞീദ് മദനിയും പിന്നെ ,മലക്കം മറിഞ്ഞ വഹാബിയും!


"എന്നാല്‍ 'മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളില്‍' ജീവിചിരിക്കുന്നവരോടോ
മരിച്ചവരോടോ സഹായാർത്ഥന നടത്തുന്നത് ശിര്‍ക്കാണ്‌ (ബഹുദൈവാരാധനയാണ്)"
അല്ലാഹുവിന്റെ ഔലിയാക്കള്‍ - കുഞ്ഞീദു മദനി - കെ എന്‍ എം പ്രസിദ്ധീകരണം 1982, പേജ് 102.
പാവം കുഞ്ഞീദു മദനി !!! ഇസ്‌ലാം ദീനില്‍ അടിയുറച്ചു നിന്ന് നിസ്കാരവും നോമ്പും സകാത്തും ഹജ്ജുമായി ജീവിച്ചു വന്ന മുസ്‌ലിം ജനകോടികളെ മുശ്രിക്കാക്കാൻ ഉസ്താദുല്‍ അസാതീദ് ഇബ്ലീസിന്റെ സഹായത്തോടെ ഒരു നിര്‍വചനം തട്ടികൂട്ടി.
എന്നാല്‍ പിന്നീട് സംഭവിച്ചത് എന്താണെന്ന് ആ പാവം എങ്ങനെ അറിയാന്‍?

അങ്ങനെ കുഞ്ഞീദു മദനിയുടെ ശിർക്കിന്റെ നിര്‍വചനവും
ശിരസാവഹിച്ചു അക്കാലത്തെ വഹാബികള്‍, ആടിനെ കറക്കാതെ,
പശുവിന്‍ പാല്‍ കുടിക്കാതെ, മുട്ടക്ക് വേണ്ടി കോഴിയുടെ സഹായം തേടാതെ
 ദുന്‍യാവിന്റെ എല്ലാ സുഖങ്ങളും, ശിര്‍ക്കില്‍ നിന്നും ഒഴിവാകാന്‍ വേണ്ടി ,ത്യജിച്ചു കൊണ്ട് ജീവിച്ചു യാത്രയായി.

പക്ഷെ നെറികെട്ട ലോകം, കനിവറ്റ കാലം -അവരെയും വെറുതെ വിട്ടില്ല. 'നവോത്ഥാന ശകടം' മുടന്തി മുടന്തി നൂറ്റാണ്ടിന്റെ സ്റ്റേഷന്‍ സമീപിക്കവേ ആണ്, മുജാഹിദ് മതത്തിലെ പുതിയ തൗഹീദീ പ്രബോധകന്‍ സകരിയ്യാ സലാഹി ആ ശബ്ദം കേട്ടത്.
വഹാബീ പ്രസ്ഥാനത്തിന്റെ പ്രബോധന ചരിത്രം തന്നെ മാറ്റി മറിച്ച ശബ്ദം!
എന്താണെന്നല്ലേ???

" എടത്താനേ...." –
നോക്കുമ്പോള്‍ ഒരു പപ്പാന്‍ ആനയുടെ സഹായം തേടുന്നതാണ്!.,
മരമില്ലിലാണ് സംഭവം.ആനയാകട്ടെ വലിയൊരു തടി തുമ്പിക്കൈ കൊണ്ട് പൊക്കി എടുക്കുന്നു. ആ പ്രബോധകന്റെ മനസ്സ് നൊന്തു.
ആനയുടെ കഷ്ടപ്പാട് ഓര്‍ത്തല്ല.
പാപ്പാന്‍‌ മുശ്രിക്കാകുകായാണല്ലോ ,ന്റെ റബ്ബേ...
ആ പാപ്പാന്‍‌ മുശ്രിക്കാകാതെ നോക്കല്‍ മൂപരുടെ ഒരു വലിയ 'പ്രബോധന ദൗത്യം' ആയിരുന്നു.

പിന്നെയും അല്പം മുന്നോട്ടു നീങ്ങിയപ്പോള്‍ അതാ ഒരു പറ്റം
കാക്കിധാരികള്‍ ഓടുന്നു. താനും ഓടണോ വേണ്ടേ എന്ന് ശങ്കിച്ചെങ്കിലും
ഒന്ന് കൂടി നോക്കിയപ്പോള്‍ മനസ്സിലായി, ആ പോലീസുകാര്‍ക്ക് മുന്നില്‍ ഒരു വി ഐ പി യും ഓടുന്നുണ്ടെന്നു.
അത് പോലീസ് നായ ആണ്. പോലീസുകാര്‍ തെളിവ് കണ്ടെത്താന്‍
അതിന്റെ പിന്നാലെ ഓടുകയാണ്.
തൌഹീദീ പ്രബോധകന്റെ തിരിച്ചറിവിന്റെ നിമിഷം!
ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല.
ഈ പോലീസുകാരെയെല്ലാം മുശ്രിക്കാക്കി തനിക്കു ഇവിടെ ‘പ്രബോധന ദൗത്യം’ വേണ്ട.
കുറച്ചപ്പുറത്ത്, JCB യുടെ സഹായം തേടുന്ന കുറേ മനുഷ്യരെയും കണ്ടതോടെ ക്ളൈമാക്‌സാതെ മാറി.

'‘മാറ്റുവിന്‍ നിര്‍വചനങ്ങളെയല്ലെങ്കിലതു മാറ്റി മറിക്കും നിങ്ങളെ തന്നെ’ യെന്ന ഒരു ഉള്‍വിളി അഗാധതയില്‍ നിന്നും ഉയര്‍ന്നു വന്നു.
പിന്നെ താമസിച്ചില്ല.
പുതിയ തൗഹീദിന്റെ പ്രഭാതം പൊട്ടി വിടര്‍ന്നു! എല്ലാ ആനയും ആമയും കോഴിയും താറാവും നായയും പൂച്ചയും JCB യുംഉള്‍പ്പെടുന്ന ഒരു പുതിയ നിര്‍വചനം! അതെ, അതാണ്‌ 'സൃഷ്ടികളുടെ കഴിവിന്നതീതമായ കാര്യങ്ങള്‍ സൃഷ്ടികളോട് ചോദിച്ചാല്‍ അതാണ്‌ പ്രാര്‍ത്ഥന, അത് ശിര്‍ക്കാണ്‌'.
അങ്ങനെ ആ പ്രശ്നവും പരിഹരിച്ചു. കരുവമ്പൊയിൽ എ പി എ ഖാദർ 2007 ഏപ്രിലിലെ ഇസ്ലാഹ് മാസികയുടെ പത്താം പേജിൽ ,പുതിയ നിർവചനത്തിന് ആധികാരികതയുടെ അവസാന ആണിയുമടിച്ചു!.

പാവം, ഇതൊന്നുമറിയാതെ കുഞ്ഞീദു മദനി പരലോകം പൂകി.

പക്ഷെ, പുതിയ തലമുറയുണ്ടോ കഥയറിയുന്നു? ജീവിതം ശിര്‍ക്ക് മുക്തമാക്കുവാന്‍ വേണ്ടി ഈ ദുന്‍യാവില്‍ നിന്ന്
തന്നെ നരകയാതന ഏറ്റു വാങ്ങിയ, കോഴിമുട്ട തിന്നാതെ, പശുവിന്‍ പാല്‍ കുടിക്കാതെ, ആട്ടിന്‍ പാല്‍ കുടിക്കാതെ, ജീവിച്ചു യാത്രയായവരുടെ അവസ്ഥ? ഉമര്‍ മൌലവിയെ കുതിപ്പിച്ച ഒരു സ്ഥലമുണ്ടല്ലോ? അവിടെ അവരെല്ലാം എത്തിയോ എന്നറിയാന്‍ ഒരു ജിന്നിനെയെങ്കിലും പറഞ്ഞയച്ചു കൂടെ എന്റെ പൊന്നു മൗലവിമാരെ നിങ്ങള്‍ക്ക്??? ഒരു സമാധാനത്തിനു വേണ്ടിയെങ്കിലും....


NB :പുതിയ നിർവചനത്തിന് എത്ര നാൾ ആയുസുണ്ടാകുമെന്ന് ആർക്കുമറിയില്ല. വഹാബീ -തൗഹീദിന്റെ പുതിയ അപ്ഡേഷൻ വരുന്നത് വരെ കാത്തിരിക്കാം!