ഖബ്ർസിയാറത്തിനെ പരാമർശിക്കുന്ന ആയത്തുകളുടെയും ഹദീസുകളുടെയും പരിധിയിൽ പ്രഥമവും പ്രധാനവുമായി നബി(സ)യുടെ ഖബ്റും ഉൾപ്പെടുമല്ലോ. അതിനാൽ പൊതുവെ ഖബ്ർസിയാറത്തിനെ പറ്റി വന്ന എല്ലാ പ്രമാണങ്ങളും നബി(സ)യുടെ ഖബ്ർ സന്ദർശിക്കുന്നതിനും പ്രമാനമാണ്.
അതിനു പുറമേ നബി(സ) യുടെ ഖബ്ർ സന്ദർശിക്കൽ സ്ത്രീകള്ക്കും പുരുഷന്മാർക്കും ഏറ്റവും വലിയ സല്കർമ്മങ്ങളിൽപെട്ട ഒന്നാണെന്ന് പറഞ്ഞല്ലോ. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രമാണങ്ങൾ വന്നിട്ടുണ്ട്. ഏതാനും പ്രമാണങ്ങൾ നമുക്കിപ്പോൾ വായിക്കാം.
ഖുർആൻ
(1) അല്ലാഹു പറയുന്നു:
وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا(سورة النساء: 64)
“നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവര്‍ തങ്ങളെ സമീപിച്ച് അല്ലാഹുവോട് പാപമോചനം തേടുകയും റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ് താല്‍, തൌബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുമായിരുന്നു.” (അന്നിസാഅ് 64).
ഈ ആയത്തിൽ പറഞ്ഞ നിയമം നബി(സ)യുടെ ജീവിതകാലത്തും വഫാത്തിനു ശേഷവും ഒരു പോലെ ബാധകമാണെന്ന് പണ്ഡിതന്മാർ സവിസ്തരം പ്രതിപാദിച്ചതാണ്. വിശദ വിവരത്തിനു 'ഇസ്തിശ്ഫാ' കാണുക.
പ്രസ്തുത വചനം വിശദീകരിച്ച് ഇബ്നു ഹജറുൽ ഹയ്തമി(റ)പറയുന്നു:

അർത്ഥം:
'ശർത്വി' നു പിറകെ 'ജാഊക' (جاؤك) വന്നതിനാൽ ലഭിക്കുന്ന വ്യാപകാർത്ഥത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ആയത്ത് യാത്ര ചെയ്തും അല്ലാതെയും വിദൂരത്ത് നിന്നും സമീപത്ത് നിന്നും നബി(സ)യെ സമീപിക്കണമെന്ന് ആവശ്യപ്പെടുന്നതായി മനസ്സിലാക്കാം.(അൽജൗഹറുൽ മുനള്വം. 48) ഇതാവിവരണം ശിഫാഉസ്സഖാം (പേ: 84) ലും കാണാവുന്നതാണ്.
(2)അല്ലാഹു പറയുന്നു:

وَمَن يُهَاجِرْ فِي سَبِيلِ اللَّـهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً ۚ وَمَن يَخْرُجْ مِن بَيْتِهِ مُهَاجِرًا إِلَى اللَّـهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّـهِ ۗ وَكَانَ اللَّـهُ غَفُورًا رَّحِيمًا(سورة النساء: 100)
വല്ലവനും തന്റെ വീട്ടില് നിന്ന് അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും ഇറങ്ങി പുറപ്പെടുകയും അനന്തരം (വഴിമധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു.(അന്നിസാഅ്:100)
ഈ ഹദീസ്ദ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:
അർത്ഥം:
നബി(സ)യെ സിയാറത്ത് ചെയ്യാൻ പുറപ്പെട്ടയാളെക്കുറിച്ച് അയാൾ അല്ലാഹുവിലേക്കും അവന്റെ തിരുദൂതരിലേക്കും ഇറങ്ങി പുറപ്പെട്ടുവെന്ന് പറയാൻ പറ്റുമെന്നതിൽ വിജ്ഞാനത്തിന്റെ അഭിരുചി നുകരാൻ കഴിയുന്ന ഏതൊരാൾക്കും സംശയമുണ്ടാകുന്നതല്ല. നബി(സ)യെ മരണശേഷം സന്ദർശിക്കുന്നത് ജീവിതകാലത്ത് സന്ദർശിക്കുന്നതിന് തുല്യമാണെന്ന് വഴിയെ വരുന്നുണ്ട്. ജീവിതകാലത്ത് നബി(സ)യെ സന്ദർശിക്കുന്നത് ഉറപ്പായും മേല ആയത്തിൽ പെടുകയും ചെയ്യുമല്ലോ. ഇനിപ്പറയാൻ പോകുന്ന ഹദീസുകളുടെ അടിസ്ഥാനത്തിൽ മരണശേഷം നബി(സ)യെ സന്ദർശിക്കുന്നതും ഈ ആയത്തിന്റെ പരിധിയിൽ കടന്നു വരുന്നതാണ്. (അൽ ജൗഹറുൽ മുനള്വം. പേ: 48)

ഹദീസുകൾ:
അർത്ഥം:
(1)അബൂഹുറൈയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: "നിശ്ചയം ഈമാൻ മദീനയിൽ അഭയം തേടുന്നതാണ്. സര്പ്പം അതിന്റെ മാളത്തിൽ അഭയം തേടുന്നത് പോലെ". (ബുഖാരി: 1743- മുസ്ലിം. 210)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:
അർത്ഥം:
ഉപജീവനം തേടി മാളത്തിൽ നിന്ന് പുറത്തിറങ്ങിയ സര്പ്പത്തെ വല്ലതും ഭയപ്പെടുത്തിയാൽ അത് അതിന്റെ മാളത്തിൽ അഭയം തെടുമല്ലോ. അതെ പോലെ മദീനയിൽ നിന്ന് പ്രചരിച്ച ഈമാൻ മദീനയിൽ അഭയം തേടുന്നതാണ്. ഇതൊരു സത്യവിശ്വാസിയുടെയും മനസ്സ് നബി(സ)യോടുള്ള പ്രിയത്താൽ മദീനയിൽ വരണമെന്ന് മന്ത്രിക്കുന്നു. നബി(സ)യുടെ ജീവിതകാലത്ത് നബി(സ)യിൽ നിന്നു പഠിക്കാൻ ജനങ്ങൾ മദീനയിൽ വരുന്നു. സ്വഹാബത്തിന്റെയും താബിഉകളുടെയും തബഉ ത്താബിഉകളുടെയും കാലത്ത് അവരുടെ ചര്യ ജീവിതത്തിൽ പകര്ത്താനും മദീനയിൽ വരുന്നു. അതിനു ശേഷം നബി(സ)യുടെ ഖബ്ർ സന്ദർശിക്കാനും മദീനാ പള്ളിയില നിസ്കരിക്കാനും നബി(സ)യുടെയും അസ്വഹാബിന്റെയും ആസാറുകൾ നോക്കിക്കണ്ട് ബറക്കത്തെടുക്കാനും മദീനയിൽ വരുന്നു. അതിനാൽ ഇപ്പറഞ്ഞത് എല്ലാകാലത്തെക്കുംബാധകമാണ്. (ഫത്ഹുൽബാരി: 5/551)
ഇതേ ആശയം ഖാസീഇയാസി(റ) നെ ഉദ്ദരിച്ച് ഇമാം നവവി(റ) 'ശർഹുമുസ്ലിം' (1/84) ല രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ പ്രസ്തുത ഹദീസ് നബി(സ)യുടെ ഖബ്ർ സിയാറത്തിനു വ്യക്തമായ രേഖയാണ്.

(2) ഇബ്നു ഉമർ(റ) നിവേദനം. നബി(സ) പറഞ്ഞു. വല്ലവരും എന്റെ ഖബ്ർ സന്ദർശിച്ചാൽ എന്റെ ശുപാർശ അവര്ക്ക് സ്ഥിരപ്പെട്ടു. (ശുഅബുൽഈമാൻ: 4000- ദാറഖുത്വനീ: 2727)

(3) ഇബ്നു ഉമർ(റ) നിവേദനം. നബി(സ) പറഞ്ഞു. എന്റെ വഫാത്തിനുശേഷം വല്ലവനും ഹജ്ജ് കര്മ്മം നിരവ്വഹിച്ച് എന്റെ ഖബ്ർ സന്ദർശിച്ചാൽ എന്റെ ജീവിതകാലത്ത് എന്നെ സന്ദര്ശിച്ചത് പോലെയായി. (ത്വബ്റാനി(റ)യുടെ അൽമുഅജമുൽകബീർ: 13315)

(4) വല്ലവരും എന്റെ ഖബ്ർ സന്ദർശിച്ചാൽ, അല്ലെങ്കിൽ വല്ലവരും എന്നെ സന്ദർശിച്ചാൽ ഞാനവന്നു ശുപാർഷകനാകുന്നതാണ്. അല്ലെങ്കിൽ ഞാനവന്നു സക്ഷിയാകുന്നതാണ്. (സുനൻ: 5/545)
അർത്ഥം:
(5) എന്റെ മരണ ശേഷം വല്ലവരും എന്നെ സന്ദർശിച്ചാൽ എന്റെ ജീവിതകാലത്ത് എന്നെ സന്ദര്ശിച്ചത് പോലെയായി. (ത്വബ്റാനി(ര) യുടെ അൽ മുഅജമുൽകബീർ: 13314)
من حج البيت ولم يزرني فقد جفاني. رواه ابن عدي فى ((الكامل))
(6) വല്ലവരും ഹജ്ജ് കർമ്മം നിരവ്വഹിച്ച് എന്നെ സന്ദർശിചില്ലെങ്കിൽ നിശ്ചയമായും എന്നോടവൻ പിണങ്ങിയവനായിരിക്കുന്നു. (ഇബ്നുഅദിയ്യ് (ര)വിന്റെ അൽകാമിൽ)
من زار قبري حلت له شفاعتي. رواه البزار فى مسنده
(7) വല്ല വരും എന്നെ സന്ദർശിച്ചാൽ എന്റെ ശുപാർശ അവന്നു ഹലാലായിരിക്കുന്നു. (ബസ്സാർ(റ) വിന്റെ മുസ്നദ്)
അർത്ഥം:
(8) മനപ്പൂർവ്വം എന്നെ സന്ദർശിക്കുന്നവർ അന്ത്യദിനത്തിൽ എന്റെ ചാരത്തായിരിക്കും. (അബൂജഅഫർ ഉഖയ് ലീ (റ))

(9) എന്റെ മരണ ശേഷം എന്നെ വല്ലവരും സന്ദർശിച്ചാൽ ഞാൻ ജീവിച്ചിരിക്കെ എന്നെ സന്ദർശിച്ചത്പോലെയായി. (അബുൽഫുതൂഹ്)

(10) പ്രതിഫലം ആഗ്രഹിച്ച് മദീനയിൽ വന്നു വല്ലവരും എന്നെ സന്ദർശിച്ചാൽ നാനവന്നു സാക്ഷിയും ശുപാർഷകനുമാകുന്നതാണ് . (ദിംയാത്വി(റ))

ما من أحد من أمتي له سعة ثم لم يزرني فليس له عزر. رواه الحافظ أبو عبد الله محمد بن محمود النجار فى كتاب ((الدرة الثمنية فضائل المدينة))
(11) കഴിവുണ്ടായിട്ടും എന്നെ സന്ദർശിക്കാത്തവർക്ക് യാതൊരു കാരണവും ബോധിപ്പിക്കാനില്ല. (അദ്ദുറത്തുസ്സമനിയ്യ)
അർത്ഥം:
(12) എന്നെ സന്ദർശിക്കാൻ മാത്രം എന്നെ സമീപിച്ചവർക്ക് അന്ത്യദിനത്തിൽ ശുപാർഷകനാവൽ എന്റെ ബാധ്യതയാണ്. (ദാറഖുത്വനി(റ) 'അമാലി'യിലും ത്വബ്റാനി (റ) മുഅജമുൽകബീറിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്.)
അർത്ഥം:
(13) എന്നെ സന്ദർശിക്കാൻ മദീനയിൽ വന്നവർക്ക് അന്ത്യദിനത്തിൽ എന്റെ ശുപാർശ ഉറച്ചു. ഹറമയ് നിയിൽനിന്ന് ഒന്നിൽ വെച്ച് മരണപ്പെട്ടവരെ നിർഭയരായി യാത്രയാക്കപ്പെടും. (അഖ്ബറുൽമദീന)
പ്രസ്തുത ഹദീസുകൾ എടുത്തുവെച്ച് ഇമാം സുബ്കി(റ) എഴുതുന്നു:
പ്രസ്തുത ഹദീസുകൾ എടുത്തുവെച്ച് ഇമാം സുബ്കി(റ) എഴുതുന്നു:
അർത്ഥം:
സിയാറത്ത് സംബന്ധിയായി നാം ശേഖരിച്ച പത്തില്പരം വരുന്ന ഹദീസുകൾ 'സിയാറത്ത്' എന്നാ പരാമർശം തന്നെയുള്ളവയാണ്. സിയാറത്തിനു പ്രമാണമായി ഉദ്ദരിക്കാവുന്ന മറ്റു ഹദീസുകൾക്ക് പുറമെയാണിത്. ഹദീസുകളുടെ അന്യോന്യമുള്ള സഹായം അവയ്ക്ക് ശക്തിപകരുന്നതും അതുനിമിത്തം ഹസനായ ഹദീസ് സ്വഹീഹായ ഹദീസിന്റെ സ്ഥാനത്തേക്ക് ഉയരുന്നതുമാണ്. (ശിഫാഉസ്സഖാം . പേ: 11)
ചുരുക്കത്തിൽ ഉപര്യുക്ത ഹദീസുകൾ നബി(സ)യുടെ ഖബ്ർ സിയാറത്തിനു പ്രേരിപ്പിക്കുന്നവയും അതിനുള്ള മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്യുന്നവയുമാണ്. നിവേദകപരമ്പരയുമായി ബന്ധപ്പെട്ട് അവയില ചിലത് ദുർബ്ബലമാണെങ്കിലും ഹദീസുകളുടെ ആധിക്യം അവയുടെ ദുർബ്ബലത പരിഹരിക്കുന്നു. ഒന്നാം നൂറ്റാണ്ട് തൊട്ട് ഇന്ന് വരെയുള്ള ലോക മുസ്ലിംകൾ ഹജ്ജ് നിർവ്വഹിക്കുന്നതിന്റെ മുമ്പോ ശേഷമോ നബി(സ)യുടെ ഖബ്ർ സന്ദർശിക്കാൻ മദീനയിലെത്തുന്നു. ലോകമുസ്ലിംകളുടെ നിരാക്ഷേപമുള്ള പ്രവർത്തനവും പ്രസ്തുത ഹദീസുകൾക്ക് ആധികാരികത നല്കുന്നു.
പ്രമുഖ ഹദീസ് പണ്ടിതാൻ സഖാഫി(റ) എഴുതുന്നു:

ദുർബ്ബലമായ ഹദീസ് സ്വീകരിച്ച് മുസ്ലിം ലോകം പ്രവർത്തിക്കുന്നുണ്ടെങ്കിൽ പ്രബലമായ വീക്ഷണമനുസരിച്ച് അതനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഖൺഡിതമായ തെളിവിനെ ദുർബ്ബലപ്പെടുത്താൻ പര്യാപ്തമായ മുതവാത്തിറായ ഹദീസിന്റെ സ്ഥാനം വരെ അത്തരം ഹദീസുകൾക്ക് ലഭിക്കുന്നതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് 'അനന്തരവകാശിക്ക് വസ്വിയത്തില്ല' എന്നാ ഹദീസിനെ കുറിച്ച് ഇമാം ശാഫിഈ(റ) ഇപ്രകാരം പറഞ്ഞത്. 'ഹദീസ് പണ്ഡിതന്മാർ അതിനെ സ്ഥിരപ്പെടുത്തുന്നില്ലെങ്കിലും ലോക മുസ്ലിംകൾ അത് സ്വീകരിച്ച് പ്രവർത്തിക്കുകയും വസ്വിയത്തിന്റെ ആയത്തിനെ ദുർബ്ബലപ്പെടുത്തുന്ന ഒന്നായി അതിനെ കാണുകയും ചെയ്യുന്നു'. (ഫത്ഹുൽ മുല്ഹിം. 1/58)