ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 24 August 2017

ഇസ്തിഗാസ-ഈസാ നബിയും വഹാബികളും ഏറ്റുമുട്ടുന്നു!

👇👇👇👇👇👇👇👇👇👇👇👇👇
കാലാകാലങ്ങളിലായി വഹാബീ മാനസരായ പിഴച്ച വാദികൾ പറഞ്ഞു കൊണ്ടിരിക്കുന്ന വാദമാണ് മഹാന്മാരോട് സഹായം തേടുന്നത് (അഭൗതികമായോ - അദൃശ്യമായോ എന്ത് വഴിക്കാണെങ്കിലും) അവർക്ക് ഇബാദത്ത് ചെയ്യലാണ് എന്ന്. അങ്ങനെ അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ -ചോദിക്കപ്പെടുന്നവരെ മഅ്ബൂദാക്കലും ആണെന്നാണ്‌. അത് ശിർക്കാണെന്നും!.
അക്കൂട്ടത്തിൽ ആർക്കും തർക്കമില്ലാത്ത സത്യമാണ് ലോകത്ത് കഴിഞ്ഞു പോയ സമൂഹം ആകട്ടെ, ഇന്നുള്ളവരാകട്ടെ ഏറ്റവും കൂടുതൽ സഹായത്തിനും ശഫാഅത്തിനും തേടപ്പെട്ടവരും തേടപ്പെടുന്നവരും ഹബീബായ നബിതങ്ങൾ(സ്വ) യാണ്. ഇവരുടെ വാദം അനുസരിച്ച് പറയുകയാണെങ്കിൽ നബിതങ്ങൾ ആരാധിക്കപ്പെട്ടിട്ടുണ്ട് - ആരാധിക്കപ്പെട്ന്നുണ്ട് എന്നാണ് വരുന്നത് .കാരണം ,അവിടുത്തോട്‌ സഹായം ചോദിക്കപ്പെടാത്ത ഒരു നിമിഷം പോലും ലോകത്ത് കഴിഞ്ഞു പോകുന്നില്ല..!
എന്നാൽ നോക്കൂ, മഹ്ശറാ ലോകത്ത് ജനങ്ങൾ ആകമാനം വിചാരണ നടത്താൻ അല്ലാഹുവിങ്കൽ ശുപാർശ ചെയ്യാൻ വേണ്ടി ആദം നബി(അ) മുതൽ തുടങ്ങി ഒരുപാടൊരുപാട് നബിമാരുടെയും അടുക്കൽ ചെന്ന് സഹായം തേടുമ്പോൾ ഓരോരുത്തരും- അവരവർ താന്താങ്ങളുടെ കാര്യത്തിൽ ഇന്ന ഇന്ന വിഷയത്തിൽ പ്രയാസത്തിലാണ്, അതിനാൽ നിങ്ങൾ അടുത്ത ആളെ സമീപിക്കൂ, എന്ന് പറഞ്ഞു വിടുകയും അവസാനം ഈസാ നബി(അ) യുടെ അടുക്കലെത്തി ജനങ്ങൾ ആവശ്യപ്പെടുമ്പോൾ അവിടുന്ന് പറയുന്ന കാര്യവുമാണ് ഇവിടെ ഉദ്ധരിച്ചത് -
فيأتون عيسى فيقول إني عبدت من دون الله ولكن ائتوا محمدا قال فيأتونني فأنطلق معهم قال ابن جدعان قال أنس فكأني أنظر إلى رسول الله صلى الله عليه وسلم قال فآخذ بحلقة باب الجنة فأقعقعها فيقال من هذا فيقال محمد فيفتحون لي ويرحبون بي فيقولون مرحبا فأخر ساجدا فيلهمني الله من الثناء والحمد فيقال لي ارفع رأسك وسل تعط واشفع تشفع
വഹാബീ വിശ്വാസത്തിന്റെ അടിത്തറ കടപുഴകുകയാണ് ഇവിടെ..! തനിക്ക് ശഫാഅത്ത് ചെയ്യാൻ കഴിയില്ലെന്നും ഹബീബായ മുത്ത് മുസ്തഫാ തങ്ങളുടെ(സ്വ) അടുക്കലേക്ക് പോകുക എന്നും ജനങ്ങളോട് പറഞ്ഞു വിടുമ്പോൾ -ഈസാ നബി പറഞ്ഞ സ്വന്തം പ്രയാസം ശ്രദ്ധിക്കൂ -
"ഞാൻ അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെട്ടിട്ടുണ്ട് - അത് കൊണ്ട് നിങ്ങൾ മുഹമ്മദ്‌ നബിയിലേക്ക് പോകണം".
ഈസാ നബി ആരാധിക്കപ്പെട്ടിട്ടുണ്ട് എന്ന കാരണം വെച്ചാണ് മുഹമ്മദ്‌ നബിയിലേക്ക് പോകാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത് - അഥവാ നബിതങ്ങളും ആരാധിക്കപ്പെട്ടിരുന്നു എങ്കിൽ ഈസാ നബിക്ക് ആ ഒരു കാരണം പറഞ്ഞു നബിതങ്ങളിലേക്ക് അയക്കാൻ കഴിയുകയില്ല എന്ന് മാത്രമല്ല, അങ്ങനെ ഒരു ആരാധിക്കപ്പെടലിൽ നബിതങ്ങൾ(സ്വ) പെട്ടിരുന്നു എങ്കിൽ ,അവിടുന്നും ജനങ്ങളോട് 'എന്നെ ആരാധിക്കപ്പെട്ടിട്ടുണ്ട്' എന്ന് പറയുമായിരുന്നു. അവിടുന്ന് പറയുന്നില്ല - അവിടുന്ന് ശഫാഅത്ത് ചെയ്യുക തന്നെ ചെയ്യും.
ഇതിൽ നിന്നും എത്ര വ്യക്തമായി മനസ്സിലാകുന്നു, അന്ത്യപ്രവാചകർ മുഹമ്മദ്‌ മുസ്ത്വഫാ(സ്വ) തങ്ങൾ ആരാധിക്കപ്പെട്ടിട്ടില്ല എന്ന്..!!!
ഇത് പറയുന്നത് ഈസാ നബിയാണ് - ഇക്കാണുന്ന കാലം അത്രയും ഹയാത്തിലായി ഉള്ള, തിരുനബിയുടെ ജനതയുടെ ഇക്കണ്ട ആയിരത്തി നാനൂറു വർഷമായി ജീവിതം അറിയുന്ന, അവിടുത്തെ സമൂഹത്തിലേക്ക് അവസാന കാലം ഇറങ്ങി വരുന്ന ഈസാ നബി വ്യക്തമാക്കുന്നു -മുഹമ്മദ്‌ നബി തങ്ങൾ മഅ്ബൂദ് ആയിട്ടില്ല എന്ന്..!
അല്ലാഹുവിന്റെ ഒരു നബി തന്നെ വ്യക്തമാക്കുന്നു ,മുഹമ്മദ്‌ നബി ആരാധിക്കപ്പെട്ടിട്ടില്ല എന്ന്..ഇനിയെന്തുണ്ട് പറയാൻ..!
ഈസാ നബിയുടെ വാക്കും വഹാബീ വാദവും പരസ്പരം ഏറ്റുമുട്ടുകയാണിവിടെ! സോറി ,വഹാബികളേ - അല്ലാഹുവിന്റെ നബിമാരോടൊപ്പം നിൽക്കാനേ മുസ്ലിമിന് നിർവാഹമുള്ളൂ...


ചുരുക്കത്തിൽ - മതം പഠിപ്പിക്കാൻ അല്ലാഹു അയച്ച നബിമാരുടെ വാക്കും വഹാബീ വാദവും പരസ്പര വിരുദ്ധമാണ്. നബിതങ്ങളോട് സഹായം തേടുന്നത് നബിതങ്ങളെ ഇലാഹാക്കൽ അല്ല - നബിതങ്ങൾക്കുള്ള ഇബാദതല്ല.. മാത്രവുമല്ല,മേൽ സംഭവം പഠിപ്പിച്ച് തരുന്നത് മുഹമ്മദ് നബി [സ] തങ്ങളാണെന്നതാണേറ്റവും വലിയ പോയിന്റ്.
വാൽകഷ്ണം: എത്ര നബിമാർ പറഞ്ഞാലും ,ഒരിറ്റ് പോലും പിന്നോട്ടില്ലെന്ന ഭാവം അംഗീകരിക്കാൻ മുസ്ലിംകൾക്കാകില്ല.