അഹ്ലുസ്സുന്നത്തിവല്‍ജമാഅത്ത് അംഗീകരിക്കുന്ന മൌലിക പ്രമാണങ്ങള്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ്. ഈ പ്രമാണങ്ങളെ നേരിട്ടവലംബിച്ച് മതവിധികള്‍ കണ്ടെത്തുക എല്ലാ മുസ്ലിംകള്‍ക്കും സാധ്യമല്ല. സാധാരണക്കാര്‍ക്ക് പ്രാപ്യമായ നിലയില്‍ മതവിധികള്‍ ക്രോഡീകരിക്കേണ്ടത് ഇസ്ലാമിന്റെ നിലനില്‍പ്പിന് ആവശ്യമാണ്.
നബി(സ്വ)യുടെ നിര്യാണത്തോടെ അന്നത്തെ ഇസ്ലാമിക സമൂഹത്തില്‍ ശിഥിലീകരണ പ്രവണതകള്‍ തലപൊക്കിത്തുടങ്ങി. മുസൈലിമത്തുല്‍ കദ്ദാബ്, അസ്വദുല്‍ അന്‍സി, തുലൈഹ തുബ്നു ഖുവൈലിദ് തുടങ്ങിയ കള്ള പ്രവാചകന്മാര്‍ രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കി. സകാത്ത് നിഷേധികള്‍ രംഗത്ത് വന്നു. ഇവരെയെല്ലാം ഖലീഫ അബൂബക്ര്‍ സ്വിദ്ധീഖ്(റ) ധീരമായി തോ ല്‍പ്പിച്ച്, കെട്ടുറപ്പുള്ള ഒരു ഇസ്ലാമിക് റിപ്പബ്ളിക്ക് വളര്‍ത്തിയെടുത്തു. ഉമറുല്‍ ഫാറുഖ്(റ) ഈ റിപ്പബ്ളിക്കിനെ കൂടുതല്‍ ശക്തവും വിപുലവുമാക്കി. ഉസ്മാന്‍(റ)വിന്റെ കാലത്തും ഇസ്ലാമി ന്റെ ദിഗ്വിജയങ്ങള്‍ തുടര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന്റെ അന്ത്യകാലത്ത് ശിഥിലീകരണ ചിന്തകളും പ്രസ്ഥാനങ്ങളും വീണ്ടും തലപൊക്കി. ഇവര്‍ ഇസ്ലാമിക രാഷ്ട്രത്തെ ക ല്യം ചെയ്തുവെന്നതിനു പുറമെ, ഇസ്ലാമിന് നിരക്കാത്ത ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ഇസ്ലാമിനും ശല്യമായിത്തീര്‍ന്നു. ഇങ്ങനെ ഖവാരിജ്, ശിയാ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇവ പ്രചരിപ്പിച്ച തെറ്റായ ചിന്തകളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും ഇസ്ലാമിനെ രക്ഷിച്ച് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന നിലയില്‍ മത വിഷയങ്ങളെയും വിശ്വാസങ്ങളെ യും ക്രോഡീകരിച്ചത് മുജ്തഹിദുകളായ പണ്ഢിതരായിരുന്നു.
ഇസ്ലാമിന്റെ നിലനില്‍പ്പിന്, ഇസ്ലാമിക മുജ്തഹിദുകള്‍ ക്രോഡീകരിച്ച മദ്ഹബുകള്‍ മാത്രമെ വിശ്വാസരംഗത്തും കര്‍മ്മ രംഗത്തും പിന്തുടരാന്‍ പാടുള്ളുവെന്ന് ഇജ്മാഉണ്ടായി. വിശ്വാസപരമായി വികല വിശ്വാസങ്ങളില്‍ നിന്ന് ഇസ്ലാമിക സമൂഹത്തെ കാത്തു രക്ഷിച്ചത് അശ്അരി(റ), മാതുരീദി(റ) എന്നീ പണ്ഢിതരാണ്. ഇമാം അല്‍ഹസന്‍ അലിയുബ്നു ഇസ്മാഈലുല്‍ അശ്അരി(റ) ഹിജ്റ 270ല്‍ ഭൂജാതനായി. ഹിജ്റ 326ല്‍ ബഗ്ദാദില്‍ അന്തരിച്ചു.