*✍________ "ഫൈസൽ മൗലവിയോട്" 11 ചോദ്യങ്ങൾ (വിഷയം :- നബിദിനാഘോഷം - ബിദ് അത്ത്)*_____________❓
*>>>>>നബിദിനാഘോഷം വരവായി - ജഹാലത്തുകളുടെ കൂമ്പാരവുമായി മുഖാമുഖ വേദികളിൽ ഫൈസൽ മൗലവി<<<<<* ________
ഹബീബായ (സ്വ) യുടെ മീലാദുശ്ശരീഫ് വരവിനെയും കാത്താണ് മുജാഹിദ് വിസ്ഡം നേതാവ് ഫൈസൽ മൗലവിയും കൂട്ടരും കേരളത്തിൽ മുഖാമുഖവുമായി നടക്കാറുള്ളത് മറ്റ് തർക്ക പരമായ ധാരാളം വിഷയങ്ങളൊക്കെ ഉണ്ടായിട്ടും പക്ഷെ അതിനൊന്നും ഇവന്മാരെ കാണലുമില്ല !!! ഇരിക്കട്ടെ ഇയാൾ നടത്തുന്ന മുഖാമുഖം ശ്രവിച്ച ആർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് മുമ്പേ പാടിയ പാട്ട് തന്നെ പാടിക്കൊണ്ടിരുക്കുക എന്ന ശൈലിയും ആരെങ്കിലും ചോദ്യം ചോദിച്ചാൽ അര മണിക്കൂർ മറുപടിയും , പിന്നെ നബിദിനാഘോഷത്തിന്റെ ഇമാമീങ്ങളുടെ ഉദ്ധരണി കൊടുത്താലോ ആദ്യം പാടെ അത് തള്ളിക്കളയും ശേഷം അത് തള്ളുന്നില്ലെങ്കിൽ തന്നെ ഇതിൽ മൗലിദാഘോഷവുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് പറയും ഈയൊരു ശൈലിയാണ് മൗലവി നടത്തിക്കൊണ്ടിരിക്കുന്നത് -
എന്ത് തന്നെയായാലും അൽഹംദുലില്ലാഹ് സുന്നികൾക്ക് സന്തോഷിക്കാം കാരണം ഈക്കഴിഞ്ഞ മലപ്പുറത്ത് വെച്ച് (30/10/2018) നടന്ന മുഖാമുഖത്തിൽ നബിദിനാഘോഷം നല്ല ബിദ് അത്താണെന്നും വേണമെങ്കിൽ കഴിക്കുന്നവർ കഴിച്ചോട്ടെ എന്ന നിലപാടിലേക്ക് മൗലവി എത്തിയിട്ടുണ്ട് അൽഹംദുലില്ലാഹ് !! ഒരു കാലത്ത് എല്ലാ ബിദ് അത്തും നരഗത്തിലേക്കാണെന്നും , മൗലിദാഘോഷങ്ങൾ ഷിർക്കും ഖുറാഫാത്താണെന്നുമൊക്കെയുള്ള പഴയ നിലപാടുകളിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു... ഇൻഷാ അള്ളാഹ് ഇനിയും മാറും കാത്തിരുന്ന് കാണാം.
*ഫൈസൽ മൗലവിയുടെ ജഹാലത്തുകളിൽ നിന്ന് 11 ചോദ്യങ്ങൾ :- മറുപടി എഴുതിത്തരുമെന്ന് പ്രതീക്ഷിക്കുന്നു???*
*(01) :-* ❓ എല്ലാ മുഖാമുഖങ്ങളിലും ഫൈസൽ മൗലവീ താങ്കൾ ആവർത്തിക്കുന്ന കര്യമാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ ചോദിക്കട്ടെ മൗലിദാഘോഷം ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന നിങ്ങളുടെ തന്നെ ഷൈഖുൽ ഇസ്ലാമായ സാക്ഷാൽ ഇബ്നു തയ്മിയ്യ ഇഖ്തിളാഇൽ പഠിപ്പിക്കുമ്പോൾ ഇബ്നു തയ്മിയ്യയും ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിച്ചയാളാണോ ???? ബഹുമാനപ്പെട്ട അബൂ ശാമ (റ) അനാചാരങ്ങളെ മാത്രം എതിർക്കാൻ രചിച്ച കിതാബായ "കിതാബുൽ ബാഇസിൽ" വരെ മൗലിദാഘോഷം നല്ല കാര്യമായി പഠിപ്പിക്കുന്നു നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ???? മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പഠിപ്പിച്ചത് ഷിയാ ആചാരത്തിന്ന് വേണ്ടിയാണോ ?? , ഇമാം ബൈഹഖി (റ) രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള് ഇമാം സുയൂതി (റ) , അത് പോലെ ഇക്കാലം വരെ മൗലിദാഘോഷിക്കണം എന്ന് പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട് അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ???? അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ????
*(02) :-*❓ മലികുൽ മുളഫർ രാജാവാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് കൊണ്ട് വന്നതെന്ന് പറഞ്ഞ് ബഹുമാനപ്പെട്ട മുളഫർ രാജാവിനെ ഒരു ഷിയാ ആശയക്കാരനാക്കി ചിത്രീകരിക്കാൻ മുജാഹിദുകളായ നിങ്ങൾ ശ്രമിക്കാറുണ്ട് എന്നാൽ നിങ്ങളുടെ തന്നെ സ്വന്തം നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ലോക പ്രശസ്ത പണ്ഡിതൻ ഹാഫിള് ഇബ്നു കസീറ് (നമ) മുളഫർ രാജാവിനെ പറ്റി പറയുന്നത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ???
قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)
... "ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം റബീഉല്‍ അവ്വലിൽ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു , മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ്.""
*(03) :-* ❓വാർഷിക സമ്മേളനങ്ങൾ , സംഘടന ഇതൊക്കെ പുതിയ നല്ല കാര്യങ്ങളല്ലേ ?! എന്നിങ്ങനെ സുന്നികൾ പറയുമ്പോൾ താങ്കളെ പോലുള്ളവർ പറയാറുള്ളത് അതൊക്കെ ആരാധനയുടെ ഭാഗമായി ചെയ്യുന്നതല്ലെന്നും മൗലിദാഘോഷം ആരാധനയുടെ ഭാഗമാണെന്നുമാണ് പറയാറുള്ളത് ! എന്നാൽ ഈ പറഞ്ഞത് തന്നെ ശുദ്ധ അസംബന്ധമാണെങ്കിലും ഒരു പ്രസക്ത ചോദ്യം ബാക്കിയുണ്ടവിടെ ? വെള്ളിയാഴ്ച ജുമുഅയും ഖുതുബയും ആരാധനയാണെന്നതിൽ നിങ്ങൾക്കും തർക്കമില്ലല്ലോ! അപ്പോൾ നിങ്ങളുടെ കെ.എം മൗലവി തന്നെ പറഞ്ഞ് പഠിപ്പിച്ചത് പോലെ നബി (സ്വ) യോ സ്വഹാബത്തോ , താബി ഈങ്ങളോ , തബഉ താബി ഈങ്ങളോ ശേഷം വന്ന ഖലഫുകളോ ആരും തന്നെ അർകാനുകൾ അറബിയിലും അനുബന്ധങ്ങൾ പരിഭാഷപ്പെടുത്തിയോ ഖുതുബ നിർവ്വഹിച്ചിട്ടില്ലെന്ന് പഠിപ്പിക്കുന്നു അപ്പോൾ നിങ്ങൾ ഖുതുബയെന്ന ആരാധനയുടെ കാര്യത്തിൽ ആഴ്ചയിൽ 01 ബിദ് അത്തും , മാസത്തിൽ നാല് ബിദ് അത്തും , കൊല്ലത്തിൽ 48 ബിദ് അത്തും അല്ലേ നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് ??? ഇവിടെ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടൊ എന്ത് കൊണ്ട് ബാധകമാകുന്നില്ല?????
മൗലിദാഘോഷം നാഴികക്ക് നാൽപ്പത് വട്ടം അത് ഹിജ്റ 400 ന്ന് ശേഷം ഉണ്ടായ അനാചാരമാണെന്നും നബിയോ സ്വഹാബത്തോ ആരും തന്നെ ഇത് ചെയ്തിട്ടില്ലെന്നും ഒരു തെളിവുമില്ലാതെ നിങ്ങൾ വാദിക്കുമ്പോൾ ഹിജ് റ 1000 കൊല്ലങ്ങൾക്ക് ശേഷം തുർക്കിയിലെ ഭരണാധികാരിയായിരുന്ന മുസ്തഫാ കമാൽ പാഷ കൊണ്ട് വന്ന ഖുതുബ പരിഭാഷയാണ് നിങ്ങൾ ആരാധനാ കാര്യത്തിൽ പിൻപറ്റുന്നത് ??? ആദ്യം സ്വന്തം ബിദ് അത്തുകൾ ഒന്ന് നിർത്തി വെക്കൂ എന്നിട്ട് പോരെ മറ്റുള്ളവർക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വരാൻ ???
*(04) :-*❓ വിശ്വാസികള്‍ക്ക് സലാത്ത് ചൊല്ലാന്‍ ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പരമ്പരാഗത മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച രാവുകളിലും മറ്റും സ്വലാതിന്‍റെ സദസുകള്‍ കാണാം. ഏതെങ്കിലും നിങ്ങളുടെ വഹാബി സലഫി പള്ളികളില്‍ സ്വലാതിന്‍റെ സദസുകള്‍ കാണാറുണ്ടോ? എന്ത് കൊണ്ടില്ല ??? ഒരു പക്ഷെ നിങ്ങൾ മറുപടി പറഞ്ഞേക്കാം അത്തരം സദസുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിനും തെളിവില്ല എന്ന്. എന്നാല്‍ ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ് എന്നിങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നത് പോലുള്ള നിങ്ങളുടെ പള്ളികളില്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ടല്ലോ. അതിന് എവിടെ നിന്നാണ് തെളിവ് കിട്ടിയത്??? ഉത്തമ നൂറ്റാണ്ടിൽ നിന്നാണോ ???? അപ്പോള്‍ നന്മയുടെ വാതായനങ്ങള്‍ ബിദ്അത്തുകാരെ തൊട്ട് അല്ലാഹു അടച്ചു കളഞ്ഞിരിക്കുന്നു. ഇമാമുകള്‍ محرومون (ബറകത്ത് തടയപ്പെട്ടവര്‍) എന്ന് വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ പെട്ട് പോയവരാണ് നിങ്ങളെന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു
*(05) :-*❓ മൗലിദാഘോഷത്തിന്റെ അമല് (അസ് ലു അമലുൽ മൗലിദ്) നല്ല ബിദ് അത്താണെന്ന് അതായത് ബിദ് അതുൻ ഹസനയാണെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നുവെന്ന് മൗലവീ നിങ്ങൾ സമ്മതിക്കുന്നതോടൊപ്പം ഇത് ചെയ്യുന്ന സുന്നികളായ നമ്മെ നല്ല ബിദ ഇ എന്ന് വിളിക്കാൻ പറ്റും എന്ന് നിങ്ങൾ പറയുന്നു ! എന്നാൽ മൗലവീ താങ്കളും ഈ നല്ല ബിദ ഇകളിൽ പെടുമല്ലോ !! കാരണം മഹാനായ ഉമർ (റ) നബി (സ്വ) നടപ്പിൽ വരുത്താത്ത "റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിൽ നടക്കുന്ന തറാവീഹ് ജമാ അത്ത്" പുതിയ പരിഷ്കാരമായി കൊണ്ട് വരുകയും അതിനെ നിഹ്മത്തായ ബിദ് അത്ത് അതായത് വളരെ നല്ല ബിദ് അത്താണെന്ന് ഉമർ റ തന്നെ പറയുകയും ചെയ്തു ഈ ബിദ് അത്ത് നിങ്ങളുടെ സലപി പ്പള്ളികളിലും ഇന്നും നടക്കുന്നു അപ്പോൾ നിങ്ങളും അനുയായികളും നല്ല ബിദ ഇ എന്ന് എന്ത് കൊണ്ട് സമൂഹത്തോട് പറയുന്നില്ല ??? അത് പോലെ ഉമർ (റ) വിനെയും താങ്കൾ നല്ല ബിദ ഇ എന്ന ലിസ്റ്റിൽ പെടുത്തിയോ ?????? ഈ നല്ല ബിദ് അത്ത് എന്നത് കൊണ്ട് എന്താണ് താങ്കൾ മനസ്സിലാക്കിയത് ????
അത് പോലെ ളുഹാ നമസ്ക്കാരത്തെപ്പറ്റിയും സ്വഹാബത്ത് നല്ല ബിദ് അത്തായിട്ടാണ് കണ്ടിരുന്നത് അപ്പോൾ സ്വഹാബത്തൊക്കെ നല്ല ബിദ ഇകളാണോ ?? ളുഹാ നമസ്ക്കരിക്കുന്ന നിങ്ങളൊക്കെ നല്ല ബിദ ഇകളാണോ ????
*(06) :-*❓ നല്ല ബിദ് അത്തുകളായി ഫൈസൽ മൗലവി താങ്കൾ പഠിപ്പിക്കുന്നിടത്ത് മദ്രസ , കിതാബുകൾ ഉണ്ടാക്കുക പോലോത്തതാണെന്ന് ഇക്കഴിഞ്ഞ മലപ്പുറത്ത് വെച്ച് നടന്ന മുഖാമുഖത്തിൽ വരെ ആവർത്തിച്ചു ! അപ്പോൾ ഈ വാദത്തിലൂടെ താങ്കളും നല്ല ബിദ ഇയായില്ലേ ??? സുന്നികളെ ബിദ് അത്തുകാർ എന്ന് വാദിക്കുമ്പോൾ മലർന്ന് കിടന്ന് മേൽപ്പോട്ട് തുപ്പുകയല്ലേ മൗലവീ താങ്കൾ ???? കാരണം എത്രയോ നല്ല ബിദ് അത്തുകൾ നിങ്ങൾ ചെയ്യുന്നു !! ജാമിഅ ഹിന്ദിയ നിങ്ങളുടെ സ്ഥാപനമല്ലേ ! ഈ പേരിൽ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ ഒരാളും തന്നെ ഇങ്ങനെയൊന്ന് മതത്തിന്റെ പേരിൽ സ്ഥാപനം നടത്തിയിട്ടില്ല !!!! ഇതല്ലെ ?! നിങ്ങളുടെ ഭാഷയിൽ പച്ച തനി ബിദ് അത്ത് ????
*(07) :-* ❓ബിദ് അതുൻ ഹസനയെന്നാൽ മദ്രസയും , കിതാബുണ്ടാക്കലുമാണെന്നും ഇത് പോലെ നബിദിനാഘോഷവും ഈ ഗണത്തിൽ പെടുമെന്ന് ആരും പഠിപ്പിക്കുന്നില്ലെന്ന് മൗലവി പറയുമ്പോൾ ബഹുമാനപ്പെട്ട ഇമാം നവവി (റ) വിന്റെ ഉസ്താദായ ഇമാം അബൂശാമ (റ) പുത്തനാചാരങ്ങൾ അതായത് ബിദ് അത്തുകൾ വിവരിക്കാൻ മാത്രം രചിക്കപ്പെട്ട "കിതാബുൽ ബാഇസിൽ" മൗലിദാഘോഷത്തെ നല്ല കാര്യമായി പഠിപ്പിക്കുന്നു !!!! മൗലവിക്കെന്ത് പറയാനുണ്ട് ????? താങ്കളുടെ ഇത്തരം കളവുകൾ ഇനിയും മുഖാമുഖ വേദികളിൽ ആവർത്തിക്കുമോ ????
*അബൂ ശാമ (റ) വിന്റെ വരികൾ ശ്രദ്ധിച്ചാലും*
"""നമ്മുടെ കാലഘട്ടത്തിൽ നടന്നു വരുന്ന ഒരു നല്ല കാര്യമാണ് നബി(സ)യുടെ ജനന്മ ദിനം വരുന്ന കാലത്ത് സ്വദഖ കൊടുക്കലും ഭംഗിയും സന്തോഷവും പ്രകടിപ്പിക്കുകയും ചെയ്യുക എന്നത്. അത് അള്ളാഹുവിന്റെ റസൂലിനെ (സ്വ) അവരുടെ ഹൃദയത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്ന് തെളിവാണ് മാത്രമല്ല ലോകത്തിന്ന് അനുഗ്രഹ മായി പ്രവാചകനെ അള്ളാഹു നമുക്ക് നൽകി എന്നതിന്നുള്ള നന്ദിയുമാണ്." (കിതാബുൽ ബാഇസ്)"""""
*(08 ) :-* ❓ബിദ് അതുൻ ഹസന എന്നത് ജാഹിസും സുന്നത്തിന്റെ ഗണത്തിൽ പെടുന്നതാണെന്നതും എന്നതിന്ന് പണ്ഡിതന്മാർക്കിടയിൽ ഇത്തിഫാഖുള്ള കാര്യമാണെന്ന് ഇക്കഴിഞ്ഞ മലപ്പുറം മുഖാമുഖത്തിൽ വെച്ച് (30-10-2018) ഒരു മുത അല്ലിം കുട്ടി നിരവധി പ്രമാണങ്ങൾ നിരത്തി തെളിയിച്ചപ്പോൾ അന്തം വിട്ട് മേൽപ്പോട്ട് നോക്കി നിന്നതല്ലാതെ എന്ത് ഖണ്ഡനമുണ്ട് മൗലവീ താങ്കൾക്ക് ???? നല്ല ബിദ് അത്ത് സുന്നത്താണെന്ന പണ്ഡിത ഏകോപനത്തെ താങ്കൾ പൊളിക്കുമോ ??????
*(09) :-* ❓അമലുൽ മൗലിദിന്റെ അസ് ല് ബിദ് അതുൻ ഹസനയാണെന്നും മൂന്ന് നൂറ്റാണ്ടിന്ന് ശേഷം വന്നതാണെന്നും അസ്ഖലാനിയുടെ ഫത് വ മൗലവി വായിക്കുമ്പോൾ അതിന്റെ തൊട്ട് മുകളിലായി മൗലിദാഘോഷം സുന്നത്തിലോ കിതാബിലോ അസ് ല് ഇല്ലെന്ന ഫാകിഹാനിയുടെ വാദം എടുത്ത് വെച്ച് ഇമാം സുയൂതി (റ) തന്നെ മൗലിദിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് വ കൊടുത്തത് എന്തിന്ന് മറച്ച് വെക്കുന്നു ?????
മൗലിദാഘോഷത്തിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്ന് തന്നെയാണെന്ന് അസ്ഖലാനി ഇമാമിന്റെ ഫത് വ പ്രസ്തുത അൽ ഹാവിയിലെ ഭാഗം
هَذَا جَمِيعُ مَا أَوْرَدَهُ الفاكهاني فِي كِتَابِهِ الْمَذْكُورِ، وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ، وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،
അപ്പോൾ വ്യക്തമല്ലേ അടിസ്ഥാനം സുന്നത്തിൽ നിന്നും അസ് ലു അമലുൽ മൗലിദ് അതായത് മൗലിദാഘോഷത്തിന്റെ ഇന്നത്തെ രൂപത്തിലും ശൈലിയിലും നബിയുടെയും സ്വഹാബത്തിന്റേയും കാലത്തില്ല പക്ഷെ നബിദിനം സ്വഹാബത്ത് എല്ലാ തിങ്കളാഴ്ചയും പ്രത്യേകമായി പരിഗണിച്ചു സൽകർമ്മങ്ങൾ ചെയ്തു , നബി സ്വ തന്നെ ആടിനെ അറുത്ത് വിതരണം ചെയ്തു , റബീഉൽ അവ്വൽ 12 ന്ന് നബി (സ്വ) ഹിജ്റ മദീനയിലെത്തിയപ്പോൾ ഹബീബ് (സ്വ) യാകുന്ന അനുഗ്രഹത്തിന്ന് ഷുക്റ് ചെയ്യൽ നിർബന്ധമാണെന്ന പാട്ട് പാടി (ത്വല അൽ ബദ്റു അലൈനാ) സ്വഹാബത്ത് രണ്ട് പെരുന്നാൾ ദിനത്തേക്കാൾ സന്തോഷത്തോടെ ആഘോഷിച്ചു, മറ്റൊരവസരത്തിൽ സ്വഹാബത്ത് കൂട്ടമായി ഇരുന്ന് അമ്പിയാക്കളുടെ മദ് ഹേ ജലസ സംഘടിപ്പിച്ചു ഈ സദസ്സ് കണ്ട നബി (സ്വ) അവിടെക്ക് വരുകയും ഹബീബ് (സ്വ) യുടെ മദ് ഹ് നബിതങ്ങൾ (സ്വ) തന്നെ ആ സദസ്സിൽ വെച്ച് പറയുകയും ഇതൊക്കെ നല്ല കാര്യമാണെന്ന് അംഗീകരിക്കുകയും ചെയ്തു. ഇതിൽ നിന്നൊക്കെ നബിദിനാഘോഷമെന്ന നബി സ്വ യെ ക്കൊണ്ട് സന്തോഷപ്രകടനം ചെയ്യലും അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തലും , കൂട്ടമായി മദ് ഹ് മജ് ലിസ് സംഘടിപ്പിക്കുകയും ചെയ്യുക എന്ന അടിസ്ഥാനം ദീനിൽ സ്ഥിരപ്പെട്ടു എന്നല്ലേ മനസ്സിലാകുക????
*(10) :-*❓ ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമുണ്ടൊ ???
നിർബന്ധവും സുന്നത്തുമായ കാര്യമായ ഇൽമ് പഠിക്കൽ ! ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി നിങ്ങളും നൽകിയല്ലോ !! (ശരീഅത്ത് കോളജ് , മദ്രസകൾ) അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി സ്വ യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം നമ്മൾ സ്വീകരിച്ചു !!! നിങ്ങളും സ്വീകരിച്ചു
ഇത് പോലെ നബി(സ്വ) യും സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും , നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചതും , റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടിയതും സന്തോഷിച്ചതും അത് നിർബന്ധമാണെന്ന് പാടിയതുമൊക്കെ , ഈ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ റബീഉൽ അവ്വൽ 12 ന്ന് നടത്തിക്കൂടാ ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ ശൈലിയിലോ രൂപത്തിലോ ഷറഹ് അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തി പ്രത്യേക സമയത്തോ മാസത്തിലോ ചെയ്യുന്നതെങ്ങനെ അനിസ്ലാമികമാകും ????
*(11) :-*❓ മൗലിദാഘോഷം വരുമ്പോൾ മാത്രം നബി (സ്വ) യും സ്വഹാബത്തും ചെയ്തത് മാത്രമേ മുജാഹിദുകളായ ഞങ്ങൾ ചെയ്യാറുള്ളൂ എന്ന് പറഞ്ഞ് എന്തിന്ന് ജനങ്ങളെ വഞ്ചിക്കണം ??? ഇതാ തറാവീഹിലും കൂടി നിങ്ങൾ ചെയ്യുന്നത് നോക്കൂ
നിങ്ങൾ പറയുന്നു നബി (സ്വ) റമളാനിലും അല്ലാത്തപ്പോഴും 11 റക് അത്തിൽ കൂടുതൽ നിസ്ക്കരിച്ചിട്ടില്ല അത് കൊണ്ട് ഞങ്ങളും അത് പോലെനിസ്ക്കരിക്കുന്നു , എന്നാൽ നബി (സ്വ) റമളാനിൽ ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ ജമാ അത്തായിട്ട് നിസ്ക്കരിച്ചിട്ടുള്ളൂ നിങ്ങളുടെ സലപി പള്ളികളിൽ റമളാൻ മുഴുവനും ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നു ഇതാകട്ടെ ഉമർ (റ ) കൊണ്ട് വന്ന നല്ല ബിദ് അത്തുമാകുന്നു ഈ ബിദ് അത്ത് നിങ്ങളെന്തിന്ന് ചെയ്യണം ??? നബി സ്വ ചെയ്തതല്ലെ ചെയ്യാൻ പറ്റുകയുള്ളൂ
അത് പോലെ ബി (സ്വ) 11 റക് അത്ത് നിസ്ക്കരിച്ചു എന്ന് ആയിഷ (റ) പറഞ്ഞ ഹദീസിൽ 4+4 +3=11 എന്ന രീതിയിലാകുന്നു അതായത് ഈരണ്ട് റക് അത്തിൽ സലാം വീട്ടി മുത്ത് നബി സ്വ നിസ്ക്കരിച്ചിട്ടില്ല പക്ഷെ നിങ്ങൾ നിസ്ക്കരിക്കുന്നത് രണ്ട് റക് അത്തിൽ സലാം വീട്ടുന്നു ഇത് പച്ചയായ ബിദ് അത്തല്ലെ മൗലവീ അപ്പൊൾ ഇതിന്നും നബി മാതൃക വേണ്ടെ ?????
അത് പോലെ റമളാൻ കഴിഞ്ഞാൽ സലപി പള്ളിയിൽ ഇശാ നിസ്ക്കാരം കഴിഞ്ഞാൽ പൊടിയും തട്ടി പോകാറാണല്ലൊ പതിവ് ഈ 11 റക് അത്ത് എന്ത് കൊണ്ട് നിസ്ക്കരിക്കുന്നില്ല മുത്ത് നബി (സ്വ) റമളാൻ അല്ലാത്ത കാലത്തും നിസ്ക്കരിച്ചിട്ടുണ്ടല്ലോ എന്നല്ലേ നിങ്ങൾ കൊണ്ട് വന്ന 11 ന്റെ ഹദീസിലുള്ളത് അപ്പൊൾ റമളാൻ അല്ലാത്ത കാലത്ത് നബി മാതൃക വേണ്ടെ ??????
അത് പോലെ നബി ചെയ്യാത്തത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് കുല്ലു ബിദ് അത്തുൻ ളലാലത്തെന്ന് പറയുന്ന നിങ്ങൾ തറാവീഹ് 20 റക് അത്ത് ബിദ് അത്തെന്ന് പറയാൻ എന്ത് കൊണ്ട് ഭയക്കുന്നു അതോ ബിദ് അത്താണെങ്കിൽ ആര് പഠിപ്പിച്ചു???
*അപ്പോൾ ജുമുഅ ഖുതുബയിലും , തറാവീഹിലും വ്യക്തമായി നബി (സ്വ) യുടെ മാതൃകയോ സ്വഹാബത്തിന്റെ ചര്യയോ നിങ്ങൾ ഫോളൊ ചെയ്യുന്നില്ലെന്ന് സുവ്യക്തം!!!!*
*കാര്യം ചുരുക്കം!!! ഹബീബായ (സ്വ) യുടെ തിരുനബിസ്നേഹ പ്രകടനമാകുന്ന മൗലിദാഘോഷത്തിന്ന് മാത്രമായി പുതിയ ഉസൂലുണ്ടാക്കി മുഖാമുഖ വേദികളിൽ ഇറങ്ങിത്തിരിക്കുന്നത് വ്യക്തമായ പ്രവാചക വിരോധവും ഇബ്ലീസിന്റെ പണിയുമാണെന്ന് മുസ്ലിമീങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു.*
തെറ്റിദ്ധരിച്ചവർ ഈ ചോദ്യങ്ങൾ മനസ്സിരുത്തി വിലയിരുത്തുക ! മുഖാമുഖ വേദികളിൽ ഫൈസൽ മൗലവിയോട് ചോദിക്കുക ???
✍ written by - സിദ്ധീഖുൽ മിസ്ബാഹ് -