ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 17 November 2018

നബിദിനമാഘോഷിക്കൽ ശിർക്കാണെന്ന് മുജാഹിദുകൾ!



ജന്മദിനം കൊണ്ടാടൽ ശിർക്കാണെന്ന്  മുജാഹിദ് നേതാവ്കെ.ഉമർ മൗലവി.
[ലാ ഇലാഹ ഇല്ലല്ലാഹു വിന്റെ അർഥം, പേജ്:9]

⚫⚪⚫
*ജന്മദിനവും മൗലിദും റാത്തീബും*
*മൗലവിമാർക്ക് ശിർക്ക് തന്നെ.*

മുജാഹിദ് നേതാവ്
കെ.ഉമർ മൗലവി എഴുതി:

"ജന്മദിനം കൊണ്ടാടുകയും മൗലീദും റാത്തീബും നേർച്ചപ്പാട്ടും നടത്തുകയും ചെയ്യുന്നുണ്ടല്ലോ. ഇതിലൊക്കെയും അല്ലാഹു അല്ലാത്തവരുട പൊരുത്തവും അടുപ്പവും സഹായവും തേടുക എന്ന പ്രാർഥന വരുന്നുണ്ട്. അതിനാൽ ഇതൊക്കെയും ശിർക്കിന്റെ ഇബാദത്തുകളാകുന്നു... യാതൊരു തെറ്റുമില്ലാത്ത മൗലൂദായാലും മേൽ പറഞ്ഞ ശിർക്കിൽ നിന്ന് രക്ഷയില്ല. അല്ലാഹു അല്ലാത്തവരുടെ പൊരുത്തവും അടുപ്പവും ആഗ്രഹിക്കുകയെന്ന ശിർക്കിന്റെ അടിസ്ഥാനം എല്ലാ മാലൂദിലുമുണ്ട്. അതിനാൽ മൗലൂദായ മൗലിദൊക്കെയും ശിർക്കാകുന്നു."
 ' .
    ലാ ഇലാഹ ഇല്ലല്ലാഹു വിന്റെ
   അർഥം.   പേ: 9
   by കെ.ഉമർ മൗലവി

അല്ലാഹു അല്ലാത്തവരുടെ പൊരുത്തം, അടുപ്പം,
സഹായം സ്വീകരിക്കുന്നുവെന്നതാണത്രെ
ഇതെല്ലാം ശിർക്കാവാൻ കാരണം.

*അങ്ങനെയെങ്കിൽ*
*ഒരു സംശയം;*

മാതാപിതാക്കളുടെ പൊരുത്തം
ലഭിച്ചാലേ അല്ലാഹു വിന്റെ
പൊരുത്തം ലഭിക്കുകയുള്ളൂ
എന്നാണല്ലോ ഹദീസിലുള്ളത്.
ആ ഹദീസ്  മുജാഹിദ് പ്രസിദ്ദീകരണത്തിൽ
തന്നെ വന്നിട്ടുണ്ട്. അതിങ്ങനെയാണ്:

''മതാപിതാക്കൾ നമ്മുടെ സ്വർഗവും നരകവുമാണ്.
അവർ നമ്മെ തൃപ്തിപ്പെട്ടാൽ അല്ലാഹു നമ്മെ തൃപ്തിപ്പെടും ,അവർ നമ്മോട് കോപിച്ചാൽ നാഥൻ നമ്മോട് കോപിക്കും. നബി(സ) പറഞ്ഞത് കാണുക:
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം. നബി(സ)
പറഞ്ഞു: അല്ലാഹു വിന്റെ തൃപ്തി മാതാപിതാക്കളുടെ
തൃപ്തിയിലാണ്. അല്ലാഹു വിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലുമാണ്.(തുർമുദി) "

       അൽമനാർ 2014
       ഏപ്രിൽ പേ:59

*മാതാപിതാക്കളുടെ തൃപ്തി, പൊരുത്തം*
*ആഗ്രഹിച്ചാൽ / തേടിയാൽ ശിർക്കാകുമോ?*


✍🏻Aboohabeeb Payyoli





➖➖➖▪➖➖➖▪➖➖