ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 5 November 2018

തറാവീഹ് എന്ന പേര് പിൽക്കാലത്തു വന്നതോ?

*തറാവീഹ് എന്ന പേര് പിൽക്കാലത്തു വന്നതോ?*

അബ്ദുല്ലാഹി ശർഖാവി(റ) പറയുന്നു: _ " *തറാവീഹ് എന്നത് തർവീഹത്തിന്റെ ബഹുവചനം* ആണ്. ഒരു പ്രാവശ്യം വിശ്രമിക്കുക എന്നതാണ് ഭാഷാർത്ഥം . ഈ നിസ്കാരത്തിന്റെ നന്നാലു റക്അത്തുകൾക്കിടയിൽ അൽപ സമയം വിശ്രമിക്കാറുണ്ടായിരുന്നതു കൊണ്ടാണ് *ഒരോ നന്നാല് റക്അത്തുകൾക്കു തർവീഹത്ത് എന്ന് പേര് വെക്കപ്പെട്ടത്"*_
( ഫത്‌ഹുൽ മുബ്‌ദി വാള്യം 2 പേ:165 , മുൻജിദ് വാ: 1 പേ:286 )

തർവീഹത്തിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം ഈ നിസ്കാരത്തിൽ രണ്ടിൽ കൂടുതൽ തർവീഹത്തുകൾ ഉണ്ടെന്നു വ്യക്തമാക്കുന്നു. *അപ്പോൾ ചുരുങ്ങിയത് പന്ത്രണ്ട് റക്അത്തുകളെങ്കിലും വേണം. എട്ട്  റക്അത്തുകൾക്കു തറാവീഹ് എന്ന് നാമകരണം ചെയ്യാൻ ന്യായമില്ല, മറിച്ചു അതിനു 'തർവീഹതാനി' എന്നായിരുന്നു പേര് പറയേണ്ടിയിരുന്നത്.*
ഈ നമസ്കാരത്തിന് *തറാവീഹ് എന്ന നാമം സ്വഹാബത്തിന്റെ കാലഘട്ടത്തിൽ തന്നെ അറിയപ്പെട്ടിരുന്നു.* ഹിജ്‌റ പതിനാലിൽ റമളാൻ രാവുകളിൽ തറാവീഹ് നിസ്കാരം നിലനിർത്തുന്നതിന് വേണ്ടി ഉമർ (റ)ഉത്തരവിട്ടതായി ഇമാം മസ്ഊദി(റ)യുടെ മുറൂജുദ്ധഹബ്‌ വാ: 2 പേ:328 ൽ പ്രസ്താവിച്ചിട്ടുണ്ട്.

ഇമാം അബുല്ലൈസിസ്സമർഖന്ദി(റ) അലിയ്യുബ്നു അബീ താലിബ് (റ) ൽ നിന്ന് നിവേദനം. " നിശ്ചയം _(ഉമർ(റ) ഒരു ഇമാമിന്റെ പിന്നിൽ ഒറ്റ ജമാഅത്തായി സംഘടിപ്പിച്ച)_  ഈ *തറാവീഹ്* നിസ്കാരത്തിന് അവലംബം എന്നിൽ നിന്ന് കേട്ട ഹദീസ് ആയിരുന്നു .ഞാൻ നബി(സ) യിൽ നിന്ന് കേട്ടതാണ് പ്രസ്തുത ഹദീസ് " (തൻബീഹുസ്സമർഖന്ദി പേ:124 )

സ്വഹാബത്തിന്റെ കാലത്തു തന്നെ തറാവീഹ് എന്ന നാമം പ്രസിദ്ധമായിരുന്നുവെന്നു അലിയ്യുബ്നു അബീ താലിബ് (റ)ന്റെ ഈ വാക്കു കുറിക്കുന്നത് . പക്ഷെ വഹാബികൾ  ഇവിടെ പുറംതിരിഞ്ഞു നിൽക്കുന്നു.

ഇമാം ബുഖാരി(റ)യാണ് തറാവീഹ് എന്ന പേര് കൊണ്ടുവന്നതെന്ന് ഇവർ ആരോപിക്കുന്നു. ഇമാം ബുഖാരി(റ)ക്ക് ശേഷം പിൽക്കാല പണ്ഡിതന്മാരാണ് ഈ നാമകരണം ചെയ്തതെന്നാണ് മറ്റു ചിലരുടെ പക്ഷം.
ഒരു *വഹാബി എഴുതുന്നു* " പരിശുദ്ധ ഖുർആനിലോ തിരുസുന്നത്തിലോ തറാവീഹ്എന്ന പദം പ്രയോഗിച്ചു കാണാത്തതിനാൽ *ഈ പദപ്രയോഗം പിൽക്കാലത്തു വന്നതാണെന്നും അനുമാനിക്കാം* "' (അൽമനാർ പേ:50 1984 ജൂൺ )   




📖പുസ്തകം: ഫതാവാ മുഹിയുസ്സുന്ന
📓ഗ്രന്ഥകർത്താവ് :പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ
©പ്രസാധനം: മുഹ്‌യിസ്സുന്ന ബുക്ക്സ്. ചെമ്മാട്
📚ഭാഗം ഒന്ന് .മൂന്നാം പതിപ്പ്. പേജ്: 131-132 
✒പകർത്തിയെഴുതിയത് : സ്വാബിർ പൂനൂർ