ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 26 November 2018

കൂട്ടുപ്രാർത്ഥന ബിദ്അത്ത് ഇവയുടെ സത്യമെന്തെന്ന് ജമാഅത്തെ ഇസ്ലാമി അറിയാതെ സത്യം പറയുന്നു

ജമാഅത്തേ ഇസ്ലാമി: പറഞ്ഞുവെച്ച ചില നേരുകളും വരികള്‍ക്കിടയിലെ കബളിപ്പിക്കലുകളും !!
...........................................................................................
1- നമസ്കാരാനന്തരം  നബി(സ്വ) ഒരിക്കലും കൂട്ടുപ്രാര്‍ത്ഥന നടത്തിയില്ലാ എന്നത്  നമസ്കാരാനന്തരം കൂട്ടുപ്രാര്‍ത്ഥന നടത്തുന്നത് ഒരു നിര്‍ദ്ദിഷ്ട കാര്യമല്ല എന്നേ കുറിക്കുകയുള്ളൂ, നിശിദ്ധ കാര്യമെന്ന് കുറിക്കുകയില്ല  നമസ്കാരാനന്തരം നബി(സ്വ) ചെയ്തിട്ടില്ലാത്ത പല കാര്യങ്ങളുമുണ്ടാകും. അതൊക്കെ നമസ്കാരാനന്തരം ഹറാം എന്ന് സാമാന്യബുദ്ധി വിധിച്ചു കളഞ്ഞാല്‍ കാര്യം കുഴഞ്ഞതു തന്നെ. ........... 
2- എല്ലാ ബിദ് അത്തുകളും വഴികേടാണെന്ന് പറയാനൊക്കില്ല: പ്രവാചകന്റെ കാലത്ത് നിലവിലില്ലാത്തതും പുതുതായി ആവിശ്കരിക്കപ്പെട്ടതുമായ സമ്പ്രദസയങ്ങളഖിലം നരകത്തിലേക്ക് നയിക്കുന്ന മാര്‍ഗഭ്രംശമാണെന്നു വന്നാല്‍ മനുഷ്യന്റെ വളര്‍ച്ചയോടൊപ്പം വളരാനും മാറി വരുന്ന സാഹചര്യങ്ങളില്‍ മനുഷ്യനെ മാര്‍ഗ ദര്‍ശനം ചെയ്യാനും ദീനുല്‍ ഇസ് ലാം തയ്യാറില്ല എന്നാണര്‍ത്ഥം. .......... ഒരുവന്‍ ഒരു നല്ല സമ്പ്രദായം ആവിശ്കരിച്ചാല്‍ അവനു അതിന്റെ പ്രതിഫലമുണ്ട്. അതനുസരിച്ചു പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവുമുണ്ട്. ........ മുകളില്‍ പറഞ്ഞ ഖുര്‍ആനികാധ്യാപനങ്ങളില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും ' എല്ലാ ബിദ് അത്തുകളും മാര്‍ഗ ഭ്രംശമാണ്  ' എന്ന സാമാന്യ പ്രസ്താവനയുടെ വിധി 'സയ്യി അ' - തെറ്റായ എന്ന് സോപാധികമായ ബിദ് അത്തുകള്‍ക്കേ ബാധകമാകൂ എന്ന് വ്യക്തമാക്കുന്നു. ............ 
(പ്രബോധനം വാരിക: വാള്യം: 46 , ലക്കം: 45- 1988 മാര്‍ച്ച്-26)
……………………………………………………..








ABU YASEEN AHSANI – CHERUSHOLA
ahsani313@gmail.com