നബി(സ്വ)യുടെ ജന്മദിനാഘോഷം ശിര്‍ക്കാണെന്ന് ജമാ അത്തേ ഇസ്ലാമി വാദിച്ചിട്ടില്ല ! , നബി ദിനത്തില്‍ ചിലര്‍ പാരായണം ചെയ്യുന്ന 'മൗലൂദി'ല്‍ ശിര്‍ക്ക് പരമായ പരാമര്‍ശങ്ങള്‍ ഉണ്ട്, അതു കൊണ്ട് ആഘോഷം ശിര്‍ക്കാവുകയില്ല !! പ്രവാചകനോ അവിടുത്തെ ശിഷ്യന്മാരോ കാണിച്ചു തന്നിട്ടില്ലാത്തതും പ്രാമാണികമായി തെളിവില്ലാത്തതുമായ ഏതാഘോഷവും മതചടന്‍ങെന്ന നിലയില്‍ നടത്തിയാല്‍ അത് ബിദ് അത്താണ് !!! ബിദ് അത്തും ശിര്‍ക്കും ഒന്നല്ല രണ്ടാണ്. ..........................
പ്രവാചക സന്ദേശത്തിലേക്ക് അദ്ധേഹത്തിന്റെ പ്രബോധനമെത്താത്ത അനേകം കോടി ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനുതകുന്ന ഏതു പരിപാടിയും ഏത് കാലത്തായാലും ആവശ്യമാണ്, നല്ലതാണ്. അതൊന്നും ബിദ് അത്തായ മൗലിദാഘോഷമല്ല !!!!!
.....................
നബി[സ]യുടെ ജൻമദിനമുൾക്കൊള്ളുന്ന റബീഉൽ അവ്വൽ മാസപ്പിറവിയെ സ്വാഗതം ചെയ്തു കൊണ്ട് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി റാലി നടത്തിയതായി വാർത്ത കണ്ടു.പിന്നെന്തു കൊണ്ട് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി നബിദിനാഘോഷത്തെ തള്ളിപ്പറയുന്നു ?
.....നബിദിനാഘോഷം തെറ്റല്ലെന്ന് അഭിപ്രായമുള്ള ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി റബിഉൽ അവ്വലിൽ റാലി നടത്തിയിരിക്കാം. ആ അഭിപ്രായമുള്ളവർ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയിലും ഉണ്ടാകാം. അതിനെ എതിർക്കുന്നവരുമുണ്ടാകാം.... ...
(പ്രബോധനം വാരിക. വാള്യം:49, ലക്കം:27, 1990 നവമ്പര്‍-24)
.....................
അല്ല മൗലവിമാരേ... നബിദിനാഘോഷം ബിദ്അത്താണെങ്കിൽ ,നബിദിനാഘോഷ റാലി നടത്തിയ ബംഗ്ളാളാദേശ് ജമാഅത്തെ ഇസ്ലാമിയും, ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് അതിനെ അനുകൂലിക്കുന്നവരും നരകത്തിലാണോ...?...ഞാനും കെട്ട്യോളും മാത്രം സ്വർഗത്തിലെന്ന ശൈലി....!