സന്തോഷ ദിനത്തിൽ ദഫ്ഫ് മുട്ടി മദ്ഹ് പാടാൻ പറ്റുമോ ?______
٥١٤٧ - حَدَّثَنَا مُسَدَّدٌ، حَدَّثَنَا بِشْرُ بْنُ المُفَضَّلِ، حَدَّثَنَا خَالِدُ بْنُ ذَكْوَانَ، قَال: قَالتِ الرُّبَيِّعُ بِنْتُ مُعَوِّذِ ابْنِ عَفْرَاءَ، جَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَدَخَلَ حِينَ بُنِيَ عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، فَجَعَلَتْ جُوَيْرِيَاتٌ لَنَا، يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ، إِذْ قَالتْ إِحْدَاهُنَّ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، فَقَال: "دَعِي هَذِهِ،
وَقُولِي بِالَّذِي كُنْتِ تَقُولِينَ".
അർത്ഥം:
""മുഅവ്വിദ് ബ്നു അഫ്റാഹ് (റ) വിന്റെ മകൾ റുബയ്യിഹ് (റ) പറയുന്നു എന്റെ കല്യാണ ദിവസം നബി (സ്വ ) എന്റെ വീട്ടിൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു അപ്പോൾ ചെറിയ പെൺകുട്ടികൾ ദഫ്ഫ് മുട്ടി കൊണ്ട് എന്റെ പിതാക്കളിൽ നിന്ന് ബദർ യുദ്ധത്തിൽ വഫാത്തായവരുടെ മദ്ഹുകൾ പാടുകയായിരുന്നു ആ കൂട്ടത്തിൽ നബി (സ്വ) വന്നത് കണ്ടപ്പോൾ ഒരു പെൺകുട്ടി പാടി وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، (ഞങ്ങളിലുണ്ട് ഒരു പ്രവാചകൻ ആ പ്രവാചകൻ നാളെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻ കൂട്ടിത്തന്നെ പ്രവചിക്കുന്നയാളാണ്) അപ്പോൾ നബി സ്വ പറഞ്ഞു : എന്നെക്കുറിച്ച് പറയുന്നത് തൽക്കാലം ഒഴിവാക്കൂ നിങ്ങൾ ഇത് വരെ പാടിയിരുന്ന ബദ്രീങ്ങളുടെ മദ് ഹ് തന്നെ തുടരൂ (സ്വഹീഹ് ബുഖാരി)____
പ്രസ്തുത ഹദീസിൽ കല്യാണ ദിവസം പെൺകുട്ടികൾ ബദ്രീങ്ങളുടെ അപദാനം ദഫ്ഫ് മുട്ടി പാടുകയും , നബി(സ്വ) യെ കണ്ടപ്പോൾ മുത്ത് നബിയുടെ മദ് ഹും പാടുകയായിരുന്നു ഇത് കണ്ട നബി (സ്വ) പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ ഹദീസിൽ ഒരുപാട് പാഠങ്ങളുണ്ട് , നമുക്കിവിടെ നോക്കാനുള്ളത് സന്തോഷ ദിനത്തിൽ ദഫ്ഫ് മുട്ടി മദ്ഹ് പാടാൻ പറ്റുമോ എന്നാകുന്നു തീർച്ചയായും പറ്റും, കേവലം ഒരു കല്യാണ ദിവസത്തിൽ പാടിയത് മുത്ത് നബി അംഗീകരിച്ച് കൊടുത്തെങ്കിൽ ലോകത്തിന്റെ നേതാവ് റഹ്മതുല്ലിൽ ആലമീനായ ഹബീബ് (സ്വ) ഈ ലോകത്തേക്ക് ഭൂജാതനായ ദിവസത്തിൽ സന്തോഷം കൊണ്ട് ദഫ്ഫ് മുട്ടി മദ് ഹ് പാട്ട് പാടൽ ഒരിക്കലും വിരോധിക്കുന്നതേയല്ല. ഈ ഹദീസിന്റെ ഷറഹിൽ തന്നെ വളരെ കൃത്യമായി ഇമാമീങ്ങൾ ഇക്കാര്യം പഠിപ്പിക്കുകയും ചെയ്യുന്നു. ഇനി ഈ ദഫ്ഫ് മുട്ടി മദ് ഹ് പാട്ട് നബി (സ്വ) യുടെ ജനന ദിവസത്തിൽ പാടില്ലെന്നും നരഗത്തിലേക്കുള്ള ബിദ്അത്തുമാണെങ്കിൽ വാദിക്കുന്നവർ തെളിവുദ്ധരിക്കുക ???