വഴി ബ്ളോക്കാക്കൽ നബിദിനത്തിന് മാത്രമാണെങ്കിലേ കുഴപ്പമുള്ളു !.മുജാഹിദ് സമ്മേളനത്തിനാണെങ്കിൽ കുഴപ്പമില്ല?. വഴിയിലെ തടസങ്ങൾ നീക്കലാണ് ഈമാനിന്റെ ഏറ്റവും താഴ്ന്ന ......തുടങ്ങിയ ഹദീസുകളുമായി ഒരു സലഫിയെ പോലും കാണാതിരുന്നത് മഹാഭാഗ്യം!
നബിദിന സന്ദേശ റാലി ബന്ധപ്പെട്ട അധികാരികളുടെ സമ്മതം വാങ്ങി മാത്രമാണ് നടത്തുന്നത്.പൊതു ജനത്തിന് ബുദ്ധിമുട്ടാകാതെ അധികാരികൾ ശ്രദ്ധിക്കുന്നുമുണ്ട്.പൊതു ജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന രൂപത്തിൽ സഞ്ചാര തടസമുണ്ടാകുമെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് ബോധ്യമുണ്ടായാൽ ,റാലി നടത്താനവർ അനുവാദം തരികയോ സംഘാടകരത് നടത്തുകയോ ഇല്ല. മാത്രവുമല്ല പൊതുജനത്തിന് തടസം ഉണ്ടാകുക എന്നത് ആനുപാതികവുമാണ്. നബി ദർശനത്തിന്റെ പ്രസക്തിയും സന്ദേശവും വിളിച്ചറിയിച്ചു കൊണ്ടും മത സൗഹാർദത്തിന്റെ പേരിൽ ഇതര മത സുഹൃത്തുക്കളുടെ പോലും സ്നേഹ സ്വീകരണങ്ങളേറ്റുവാങ്ങിയുമാണ് ഇത്തരം റാലികൾ നടത്തപ്പെടുന്നത്. അമ്പലങ്ങൾക്കു മുന്നിലും ചർച്ചുകൾക്കു മുന്നിലും ഇതര മതസ്ഥർ റാലി സ്വീകരിച്ച് രാജ്യത്തെ മതേതര കൂട്ടായ്മയെ ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണെങ്ങും കാണുന്നത്.!. ചുരുക്കത്തിൽ മതേതര കൂട്ടായ്മക്കും മുസ്ലിം കൂട്ടായ്മക്കും ശക്തി പകരുന്നതാണിവയെല്ലാം...! ഇത്തരം പരിപാടികളിൽ വഴി തടസമാരോപിക്കുന്ന നവീന വാദികളുടെ റാലികളുടെ തടസം വിലയിരുത്തുമ്പോൾ-എതിർപ്പിന്റെ കാരണമെന്തെന്ന് ഏതു കുട്ടിക്കും മനസിലാകും. മുസ്ലിംകളുടെ നബിദിന റാലിക്കും വഹാബികളുടെ റാലിക്കും ബ്ളോക്കിന്റെ പേരിൽ രണ്ട് നിയമമോ ... വഹാബീ ഐക്യപ്പെരുന്നാളിന് രാമനാട്ടുകര മുതൽ റോഡ് ബ്ളോക്കായിരുന്നെന്ന് അഭിമാനം കൊണ്ട വഹാബി ഓൺലൈൻ മുഫ്തിമാരെ ആരും മറന്നിട്ടില്ല. ചുരുക്കത്തിൽ വഹാബികളുടെ ഇരട്ടത്താപ്പിന്റെ കാരണം വളരെ വ്യക്തം...!
*നബിദിന റാലിയിൽ ബ്ളോക്കോ...?...!പരിഹാരമെന്ത് ...?*
👇👇👇👁👁👁
https://youtu.be/TxAg7OcUX24
*മുജാഹിദ് സംഘടനയുടെ നേതൃത്വത്തിൽ വനിതകളുടെ ഇസ്ലാമിക പ്രകടനം !*
👇👇👇👁👁👁
https://youtu.be/nFKGHxPHZwY